Author: Updates

തനിക്കെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തിരിച്ചടിനല്‍കുവാന്‍ ഇ പി ജയരാജന്‍. പി ജയരാജനെതിരെ മുമ്പ് ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിക്കുവാനാണ് ഇ പി ജയരാജന്റെ നീക്കം. അതേസമയം 30 ചേരുവാനിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഇ പി ജയരാജന്‍ വിട്ട് നില്‍ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പങ്കെടുക്കുവാന്‍ തീരുമാനിച്ചു. എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം രാജിവെക്കില്ല. അതേസമയം പി ജയരാജനെ സി പി എമ്മില്‍ ഒറ്റപ്പെടുത്തുവനാണ് ഇ പി വിഭാഗം ശ്രമിക്കുന്നത്. പി ജയരാജന് ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഇവര്‍ പറയുന്നു. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പിരിച്ചെടുത്ത മുഴുവന്‍ തുകയും പാര്‍ട്ടിയിലേക്ക് അടച്ചില്ലെന്നും ഇ പിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. അതേസമയം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഇ പിയുടെ ഈ നീക്കത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ഇ പി ജയരാജന്‍ അവധിയില്‍ ആയതിനാല്‍ എല്‍ ഡി എഫ്…

Read More

അനൂപ് മോഹന്‍ ഇറ്റലിയിലെ ബാഴ്‌സലോണയിൽ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷപരിപാടികൾ ഫാദർ സ്റ്റാനി ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ഇറ്റലിയിൽ താമസിക്കുന്ന എല്ലാ മലയാളികൾക്കും ഫാദർ സ്റ്റാനി ക്രിസ്മസ് ആശംസകൾ നേർന്നു. ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ചടങ്ങിൽ പങ്കെടുത്തു.

Read More

സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇ പി ജയരാജന്‍ ഒഴിവാക്കുന്നു. ഇ പി ജയരാജനോട് അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചതായിട്ടാണ് വിവരം. പി ജയരാജനോട് ആരോപണം പരാതിയായി എഴുതി നല്‍കുവാന്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ഉറപ്പായതോടെയാണ് എല്‍ ഡി എഫ് കണ്‍വീര്‍ സ്ഥാനത്ത് നിന്നും മാറുവാന്‍ ഇ പി ജയരാജന്‍ തീരുമാനിച്ചത്. അതേസമയം വെള്ളിയാഴ്ച ചേരുന്ന സി പി എം സെക്രട്ടറിയേറ്റിലും ഇ പി പങ്കെടുക്കില്ല. വിഷയത്തില്‍ കേന്ദ്ര നേതൃത്വവും ഇടപെട്ടിരുന്നു. തിങ്കളാഴ്ച ചേരുന്ന പി ബി യോഗം ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന കമ്പനിയെ മറയാക്കി…

Read More

വലിയ വിജയം നേടിയ കന്നഡചിത്രം കാന്താരയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് നിര്‍മാതാക്കള്‍. ഋഷഭ് ഷെട്ടി നായകനായി എത്തിയ ചിത്രം തമിഴ്, മലയാളം, തെലുങ്ക് എന്നി ഭാഷകളിലേക്ക് മൊഴിമാറ്റിയിരുന്നു. വലിയ ആവേശമാണ് തീയേറ്ററില്‍ നിന്നും ലഭിച്ചത്. അതിനാല്‍ ചിത്രത്തിന്റെ മുന്‍ഭാഗമോ പിന്‍ഭാഗമോ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. തീര്‍ച്ചയായും കാന്താര 2 വരുക തന്നെ ചെയ്യും. ഉടന്‍ ഈ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നും നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ ഉടമ വിജയ് കിരഗണ്ടൂര്‍ പറയുന്നു. സെപ്റ്റംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്തത്. വലിയ വിജയം കന്നഡയില്‍ നേടിയതോടെ മറ്റ് ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റുകയായിരുന്നു. 16 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം ഇതുവരെ 410 കോടിയാണ് നേടിയത്. അടുത്ത അഞ്ച് വര്‍ത്തിനുള്ളില്‍ രാജ്യത്തെ വിനോദ വ്യവസായത്തില്‍ 3000 കോടിയുടെ നിക്ഷേപം നടത്തുവനാണ് ഹൊംബാലെ ഫിലിംസിന്റെ ലക്ഷ്യം. സൂപ്പര്‍ ഹിറ്റ് ചിത്രം കെ ജി എഫിന്റെ നിര്‍മാതാക്കളാണ് ഹൊംബാലെ ഫിലിംസ്.

Read More

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറ്റാലിയുടെ മുന്‍ പരിശീലകന്‍ ഫാബിയോ കാപെല്ലോ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഖത്തര്‍ ലോകകപ്പില്‍ ബെഞ്ചിലിരിക്കേണ്ടി വന്നതിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഉണ്ടായ തര്‍ക്കത്തെയും മുന്‍നിര്‍ത്തിയായിരുന്നു വിമര്‍ശനം. തന്റെ കരിയര്‍ നശിപ്പിച്ച് ഈ രൂപത്തിലാക്കിയത് ക്രിസ്റ്റ്യാനോ തന്നെയാണ്. അദ്ദേഹം ഒരു വലിയ അഹങ്കാരിയാണ് ഒരു ക്ലബിനും അദ്ദേഹത്തെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കില്ല. താന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ചോദ്യം ചെയ്യുന്നില്ലെന്നും കാപെല്ലോ പറയുന്നു. ലോകകപ്പ് മത്സരത്തില്‍ താരത്തെ ബെഞ്ചിലിരുത്തിയ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനെതിരെ അമര്‍ഷം ഉയരുകയും പിന്നാലെ സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തിരുന്നു. അതേസമയം താരം എത് ക്ലബിന് വേണ്ടി കളിക്കും എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

Read More

ആയിരത്തിലധികം പേര്‍ കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുകയാണ് കേരളത്തില്‍ ഒരു കാടിന്. മറ്റ് എവിടെയും അല്ല ചന്ദനത്തില്‍ പ്രകൃതി കടഞ്ഞെടുത്ത മറയൂരിനാണ് ഇവരുടെ കാവല്‍. വേരു പോലും ബാക്കി വയ്ക്കാതെ ചന്ദന മരം മുറിക്കുന്ന കൊള്ളക്കാര്‍ക്കിടയിലും കണ്‍മുന്നില്‍ ചെന്ന് പെടാന്‍ പേടിക്കുന്ന ഒറ്റയാന്‍മാര്‍ക്കുമിടയിലാണ് ഇവര്‍ 5000 കോടി വിലമതിക്കുന്ന ചന്ദന മരങ്ങള്‍ക്ക് രാപകല്‍ കാവല്‍ നില്‍ക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന ഓരോ വാച്ചര്‍മാരുടെയും ജീവിതം സാഹസികമാണ്. ആയിരത്തിലധികം പേരാണ് ഇവിടെ കാടിന് കാവല്‍ നില്‍ക്കുന്നത്. എന്നാല്‍ ഈ കാട്ടുകള്ളന്മാരെ തടുക്കാന്‍ പിങ്ക് ഫോറസ്റ്റ് ഓഫിസര്‍മാരും രംഗത്തുണ്ട്. 20000 ചന്ദനമരങ്ങള്‍ക്കാണ് വനിത ഫോറസ്റ്റ് ഓഫിസര്‍മാര്‍ കാവല്‍ നില്‍ക്കുന്നത്. വളരെ സഹാസികത നിറഞ്ഞതാണ് ഇവരുടെ ജോലി. കാട് ദൂരെ നിന്ന് കാണുവാന്‍ സുന്ദരമാണെങ്കിലും അടുത്തറിഞ്ഞാല്‍ മാത്രമെ അതിന്റെ ഭയപ്പെടുത്തുന്ന സൗന്ദര്യം കാണുവാന്‍ സാധിക്കു എന്ന് വനിത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൊള്ളക്കാരും വന്യമൃഗങ്ങളും കോടമഞ്ഞും നിറഞ്ഞ കാട്ടിലേക്ക് അവര്‍ ഉറച്ച കാല്‍വയ്‌പ്പോടെയാണ് വനിത ഫോറസ്റ്റ്…

Read More

ചൈനയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം രാജ്യത്തും വ്യാപിക്കുമോ എന്ന ഭീതി നിലനില്‍ക്കെ സൗജന്യ റേഷന്‍ പദ്ധതി ഒരുവര്‍ഷം കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 80 കോടിയില്‍ അധികം ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. പദ്ധതി 2023 ഡിസംബര്‍ വരെ നീട്ടുവനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ പദ്ധതി 2022 ഡിസംബര്‍ വരെ മാത്രമായിരുന്നു. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്ന് മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ഇതനുസരിച്ച് ഒരു കിലോ അരി മൂന്ന് രൂപയ്ക്കും ഗോതമ്പ് രണ്ട് രൂപയ്ക്കും നല്‍കും. ക്രിസ്മസ്, പുതുവത്സരം എന്നിവയോടനുബന്ധിച്ച് കൂട്ടം ചേര്‍ന്നുള്ള ആഘോഷങ്ങള്‍ നടന്നാല്‍ അതുവഴി കോവിഡ് എളുപ്പം പടര്‍ന്നുപിടിക്കുമെന്ന ആശങ്കയുള്ളതിനാലാണ് കേന്ദ്രത്തിന്റെ ഈ ജാഗ്രതാനിര്‍ദേശം. പരിശോധന വര്‍ധിപ്പിക്കാനും ശ്വാസസംബന്ധ രോഗമുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് ബിഎഫ് 7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങളോട് പൊതു സ്ഥലങ്ങളില്‍ മാസ്‌ക്…

Read More

തിരുവനന്തപുരം. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള ബില്ലിന്റെ ഭാവി എന്താണെന്ന സംശയത്തിലാണ് രാഷ്ട്രീയ കേരളം. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുവാനുള്ള ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ എന്തായിരിക്കണം തുടര്‍ നടപടി എന്ന കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം ഗവര്‍ണര്‍ക്ക് മുമ്പില്‍ രണ്ട് വഴികളാണ് ഉള്ളത്. ഒന്ന് ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാം. അല്ലെങ്കില്‍ ബില്ല് രാജ്ഭവനില്‍ തന്നെ ഒപ്പിടാതെ സൂക്ഷിക്കാം. വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്ല്യ അധികാരം ഉള്ളതാണ്. അതേസമയം ബില്ല് ഗവര്‍ണര്‍ സ്വമേധയാ രാഷ്ട്രപതിക്ക് അയച്ചിട്ടില്ല. രാഷ്ട്രപതിക്ക് അയക്കണമെന്ന് സംസ്ഥാനം ശുപാര്‍ശ ചെയ്യുന്ന ബില്ലുകള്‍ മത്രമാണ് ഇതുവരെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ളു. എന്നാല്‍ ഈ ബില്ലില്‍ അത്തരം ഒരു ശൂപാര്‍ശയില്ല. അതേസമയം ഇത് സംസ്ഥാന അധികാരത്തില്‍ പെടുന്നതാണെന്നാണ് സംസ്ഥാനം വാദിക്കുന്നത്. അതിനാല്‍ ഗവര്‍ണര്‍ ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ബില്ല് രാഷ്ട്രപതിക്ക് അയക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നം…

Read More

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് അപ്‌സര. സാന്ത്വനം എന്ന സീരിയലിലെ ജയന്തി എന്ന കഥാപാത്രമാണ് അപ്‌സരയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാക്കി മാറ്റിയത്. കഴിഞ്ഞ നവംബറില്‍ അപ്‌സര വിവാഹിതയായി സീരിയല്‍ സംവിധായകന്‍ ആല്‍ബിയാണ് അപ്‌സര വിവാഹം ചെയ്തത്. നടിയുടെ രണ്ടാം വിവാഹമാണിത്. ഇപ്പോള്‍ ഇരുവരും ദാമ്പത്യ ജീവിതം ആഘോഷിക്കുകയാണ്. അതേസമയം അപ്‌സര തന്റെ ആദ്യ വിവാഹ ബന്ധം ഉപേക്ഷിക്കുവാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹ ബന്ധംവേര്‍പ്പെടിത്തിയതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അപ്‌സര. വിവാഹമോചനം രാജ്യദ്രോഹക്കുറ്റമല്ലെന്നും ഭര്‍ത്താവിന്റെ അടിയും തല്ലും കൊണ്ട് ജീവിക്കേണ്ടരല്ല ഭാര്യയെന്നും അപ്‌സര പറയുന്നു. നല്ലൊരു ജീവിതം സന്തോഷത്തോടെ ജീവിക്കുക. നാളെ ഒരു മകള്‍ ഉണ്ടായാലും ഇതുതന്നെയെ പറയു എന്ന് അപ്‌സര പറയുന്നു. തന്റെ വീട്ടിലും എനിക്കും ഇല്ലാത്ത ബുദ്ധിമുട്ടാണ് നാട്ടികാര്‍ക്ക് എന്നും. തന്നെ കുറ്റം പറയുന്നവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അത് കിട്ടട്ടെയെന്നും അപ്‌സര പറയുന്നു. ജീവിതം ഒന്ന് മാത്രമാണ് ഉള്ളത് അത് സന്തോഷത്തോടെ ജീവിക്കുവനാണ് ആഗ്രഹിക്കുന്നത് അല്ലാതെ…

Read More

കോവിഡ് പ്രതിരോധത്തില്‍ പുതിയ ചുവടുവയ്പ്പ് നടത്തി രാജ്യം. മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിന്‍ വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ ആശുപത്രികളില്‍ ലഭ്യമാകും. ചൈനയില്‍ കോവിഡിന്റെ വകഭേദം വ്യാപിക്കുന്നതും ഇന്ത്യയില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തതുമാണ് കരുതല്‍ ഡോസായി നേസല്‍ വാക്‌സിന്‍ നല്‍കാമെന്ന് തിരൂമാനിച്ചതിന് കാരണം. ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത വാക്‌സിന് മുമ്പ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കോവീഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്‌സിന്‍ സ്വീകരിക്കാം. ഇന്ന് മുതല്‍ കോവിന്‍ ആപ്പില്‍ വിവരങ്ങള്‍ ലഭിക്കും. ആദ്യം രാജ്യത്തെ സ്വകാര്യ ആശുപത്രികളിലാകും നേസല്‍ വാക്‌സിന്‍ ലഭിക്കുക. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേസമയം രാജ്യത്തെ വിമാനത്താവങ്ങളില്‍ പരിശോധന ശക്തമാക്കും. ജാഗ്രത തുടരുവനാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. നിലവില്‍ ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെയോ ചികിത്സയില്‍ കഴിയുന്നവരുടെയോ കണക്ക് ലോകാരോഗ്യ സംഘടനയ്ക്ക് പോലും ലഭിച്ചിട്ടില്ല.

Read More