Author: Updates
മലയാളികള്‍ക്കിടയില്‍ വിത്യസ്തത കൊണ്ട് ശ്രദ്ധനേടിയ നടനാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ പലതും രസകരമായി കണ്ട് തീര്‍ക്കുവാന്‍ കഴിയുന്നതാണ്. എന്നല്‍ താരത്തിന് ഏറ്റവും പ്രിയപ്പെട്ട അഭിമുഖം ആരുടെതാണെന്ന് അറിയുവാന്‍ എല്ലാവര്‍ക്കും താല്പര്യം ഉണ്ട്. ഇതിനെക്കുറിച്ചും ഇപ്പോള്‍ വിവാഹത്തെക്കുറിച്ചും വിമാനത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും വെളിപ്പെടുത്തുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ധ്യാനിന്റെ ഇന്റര്‍വ്യൂവാണ് താന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്യുന്നതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ വരുന്ന ട്രോളുകളും മറ്റും തനിക്ക് ഫീല്‍ ചെയ്യാറില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. ആളുകളെ എന്‍ജോയ് ചെയ്യിക്കാന്‍ വേണ്ടിയാണല്ലോ നമ്മള്‍ ഇതൊക്കെ ചെയ്യുന്നതെന്നും. സാന്റാക്ലോസും നിങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ, ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തിനാണ് തൊപ്പിവച്ചിരിക്കുന്നതെന്ന് അദ്ദേഹം ഇന്റര്‍വ്യൂ ചെയ്യാനെത്തിയ പെണ്‍കുട്ടികളോട് ചോദിച്ചു. കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ശരിക്കും ഇതെന്താണ് സംഭവം എന്ന് നോക്കാനാണ് ഞാന്‍ പോയത്. ഒരു കുഴലില്‍ കൂടി കയറ്റി…
ന്യൂഡല്‍ഹി. ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്സിന്റെ വില പുറത്തുവിട്ടു. നികുതിക്കു പുറമേ 800 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ വാക്സിന്റെ വില. വാക്സിന്‍ എടുക്കേണ്ടവര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. ജനുവരി അവസാന വാരത്തിലാണ് വാക്സിന്‍ പുറത്തിറക്കുക. വാക്സിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതോടെ ഡോസിന് 325 രൂപ നിരക്കില്‍ ലഭ്യമാകും. 18 വയസ്സിനുമുകളിലുള്ള കോവീഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്‌സിന്‍ സ്വീകരിക്കാം. ഇന്‍കോവാക് എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളില്‍ വാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ അനുമതി നല്‍കിയിരുന്നു. 18 വയസ്സിനുമുകളിലുള്ള കോവീഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്‌സിന്‍ സ്വീകരിക്കാം. ഇന്‍കോവാക് എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളില്‍ വാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ അനുമതി നല്‍കിയിരുന്നു.
ലേലം വിളി പലപ്പോഴും വലിയ ആവേശം ഉണ്ടാക്കുന്ന ഒന്നാണ്. അത്തരത്തില്‍ ഒരു സംഭവമാണ് പരിവര്‍ത്തനമേടില്‍ സംഭവിച്ചത്. ക്ലബ് പുനരുജ്ജീവിപ്പിക്കാന്‍ പൂവന്‍കോഴിയെ ലേലത്തിനു വച്ചപ്പോള്‍ 10 രൂപയില്‍ തുടങ്ങിയ ലേലം വിളി അവസാനിച്ചത് 13300 രൂപയില്‍. പരിവര്‍ത്തനമേടില്‍ പ്രവര്‍ത്തിച്ചിരുന്ന ഒ പി എസ് എന്ന ക്ലബ് പുനരാരംഭിക്കാന്‍ സംഘടിപ്പിച്ച ലേലമായിരുന്നു റെക്കോര്‍ഡ് തുകയിലെത്തിയത്. നാട്ടുകാരനായ ആലുങ്കല്‍ ജോഷിയാണു കോഴിയെ ലേലത്തിനു വച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് അജിഷ് മുതുകുന്നേലാണു ലേലത്തില്‍ പിടിച്ചത്.
പി ജയരാജന്‍ സി പി എമ്മില്‍ ഇ പി ജയരാജനെതിരെ നടത്തിയ ആരോപണം ഏറ്റെടുത്ത് ബി ജെ പിയും കോണ്‍ഗ്രസും. ഇ പിജയരാജന്‍ അനധികൃതമായി സ്വത്ത് സംമ്പാദിച്ചുവെന്നാണ് പി ജയരാജന്റെ ആരോപണം. ഇ പി ജയരാജന്റെ മകനും ഭാര്യയ്ക്കും നേരിട്ട് നിക്ഷേപമുള്ളതാണ് കണ്ണൂര്‍ മൊറാഴിയില്‍ പ്രവര്‍ത്തിക്കുന്ന വൈദേകം റിസോര്‍ട്ടില്‍. സി പി എമ്മിന് തുടര്‍ഭരണം ലഭിച്ചതോടെ കേരളത്തില്‍ സി പി എമ്മുകാര്‍ അഴിമതി നടത്തുകയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. അതേസമയം സി പി എമ്മില്‍ ഇപ്പോള്‍ നടക്കുന്ന തമ്മിലടിയില്‍ മുഖ്യമന്ത്രിയെ തന്നെ ഉന്നമിട്ടുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. വിവാഗത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളിധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു പടി കൂടി കടന്ന് മുഖ്യമന്ത്രിയെ നേരിട്ട് വിമര്‍ശിക്കുവനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. തുടര്‍ ഭരണത്തിന്റെ ജീര്‍ണതയാണ് ഇപ്പോള്‍ കേരളം കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ആരോപണങ്ങളില്‍ പ്രതികരിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. ഇനി അങ്ങോട്ട് ഭരണം…
തനിക്കെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തിരിച്ചടിനല്‍കുവാന്‍ ഇ പി ജയരാജന്‍. പി ജയരാജനെതിരെ മുമ്പ് ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിക്കുവാനാണ് ഇ പി ജയരാജന്റെ നീക്കം. അതേസമയം 30 ചേരുവാനിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഇ പി ജയരാജന്‍ വിട്ട് നില്‍ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പങ്കെടുക്കുവാന്‍ തീരുമാനിച്ചു. എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം രാജിവെക്കില്ല. അതേസമയം പി ജയരാജനെ സി പി എമ്മില്‍ ഒറ്റപ്പെടുത്തുവനാണ് ഇ പി വിഭാഗം ശ്രമിക്കുന്നത്. പി ജയരാജന് ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഇവര്‍ പറയുന്നു. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പിരിച്ചെടുത്ത മുഴുവന്‍ തുകയും പാര്‍ട്ടിയിലേക്ക് അടച്ചില്ലെന്നും ഇ പിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. അതേസമയം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഇ പിയുടെ ഈ നീക്കത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ഇ പി ജയരാജന്‍ അവധിയില്‍ ആയതിനാല്‍ എല്‍ ഡി എഫ്…
അനൂപ് മോഹന്‍ ഇറ്റലിയിലെ ബാഴ്‌സലോണയിൽ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷപരിപാടികൾ ഫാദർ സ്റ്റാനി ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ഇറ്റലിയിൽ താമസിക്കുന്ന എല്ലാ മലയാളികൾക്കും ഫാദർ സ്റ്റാനി ക്രിസ്മസ് ആശംസകൾ നേർന്നു. ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ചടങ്ങിൽ പങ്കെടുത്തു.
സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇ പി ജയരാജന്‍ ഒഴിവാക്കുന്നു. ഇ പി ജയരാജനോട് അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചതായിട്ടാണ് വിവരം. പി ജയരാജനോട് ആരോപണം പരാതിയായി എഴുതി നല്‍കുവാന്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ഉറപ്പായതോടെയാണ് എല്‍ ഡി എഫ് കണ്‍വീര്‍ സ്ഥാനത്ത് നിന്നും മാറുവാന്‍ ഇ പി ജയരാജന്‍ തീരുമാനിച്ചത്. അതേസമയം വെള്ളിയാഴ്ച ചേരുന്ന സി പി എം സെക്രട്ടറിയേറ്റിലും ഇ പി പങ്കെടുക്കില്ല. വിഷയത്തില്‍ കേന്ദ്ര നേതൃത്വവും ഇടപെട്ടിരുന്നു. തിങ്കളാഴ്ച ചേരുന്ന പി ബി യോഗം ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന കമ്പനിയെ മറയാക്കി…
വലിയ വിജയം നേടിയ കന്നഡചിത്രം കാന്താരയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് നിര്‍മാതാക്കള്‍. ഋഷഭ് ഷെട്ടി നായകനായി എത്തിയ ചിത്രം തമിഴ്, മലയാളം, തെലുങ്ക് എന്നി ഭാഷകളിലേക്ക് മൊഴിമാറ്റിയിരുന്നു. വലിയ ആവേശമാണ് തീയേറ്ററില്‍ നിന്നും ലഭിച്ചത്. അതിനാല്‍ ചിത്രത്തിന്റെ മുന്‍ഭാഗമോ പിന്‍ഭാഗമോ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. തീര്‍ച്ചയായും കാന്താര 2 വരുക തന്നെ ചെയ്യും. ഉടന്‍ ഈ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നും നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ ഉടമ വിജയ് കിരഗണ്ടൂര്‍ പറയുന്നു. സെപ്റ്റംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്തത്. വലിയ വിജയം കന്നഡയില്‍ നേടിയതോടെ മറ്റ് ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റുകയായിരുന്നു. 16 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം ഇതുവരെ 410 കോടിയാണ് നേടിയത്. അടുത്ത അഞ്ച് വര്‍ത്തിനുള്ളില്‍ രാജ്യത്തെ വിനോദ വ്യവസായത്തില്‍ 3000 കോടിയുടെ നിക്ഷേപം നടത്തുവനാണ് ഹൊംബാലെ ഫിലിംസിന്റെ ലക്ഷ്യം. സൂപ്പര്‍ ഹിറ്റ് ചിത്രം കെ ജി എഫിന്റെ നിര്‍മാതാക്കളാണ് ഹൊംബാലെ ഫിലിംസ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറ്റാലിയുടെ മുന്‍ പരിശീലകന്‍ ഫാബിയോ കാപെല്ലോ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഖത്തര്‍ ലോകകപ്പില്‍ ബെഞ്ചിലിരിക്കേണ്ടി വന്നതിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഉണ്ടായ തര്‍ക്കത്തെയും മുന്‍നിര്‍ത്തിയായിരുന്നു വിമര്‍ശനം. തന്റെ കരിയര്‍ നശിപ്പിച്ച് ഈ രൂപത്തിലാക്കിയത് ക്രിസ്റ്റ്യാനോ തന്നെയാണ്. അദ്ദേഹം ഒരു വലിയ അഹങ്കാരിയാണ് ഒരു ക്ലബിനും അദ്ദേഹത്തെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കില്ല. താന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ചോദ്യം ചെയ്യുന്നില്ലെന്നും കാപെല്ലോ പറയുന്നു. ലോകകപ്പ് മത്സരത്തില്‍ താരത്തെ ബെഞ്ചിലിരുത്തിയ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനെതിരെ അമര്‍ഷം ഉയരുകയും പിന്നാലെ സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തിരുന്നു. അതേസമയം താരം എത് ക്ലബിന് വേണ്ടി കളിക്കും എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
ആയിരത്തിലധികം പേര്‍ കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുകയാണ് കേരളത്തില്‍ ഒരു കാടിന്. മറ്റ് എവിടെയും അല്ല ചന്ദനത്തില്‍ പ്രകൃതി കടഞ്ഞെടുത്ത മറയൂരിനാണ് ഇവരുടെ കാവല്‍. വേരു പോലും ബാക്കി വയ്ക്കാതെ ചന്ദന മരം മുറിക്കുന്ന കൊള്ളക്കാര്‍ക്കിടയിലും കണ്‍മുന്നില്‍ ചെന്ന് പെടാന്‍ പേടിക്കുന്ന ഒറ്റയാന്‍മാര്‍ക്കുമിടയിലാണ് ഇവര്‍ 5000 കോടി വിലമതിക്കുന്ന ചന്ദന മരങ്ങള്‍ക്ക് രാപകല്‍ കാവല്‍ നില്‍ക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന ഓരോ വാച്ചര്‍മാരുടെയും ജീവിതം സാഹസികമാണ്. ആയിരത്തിലധികം പേരാണ് ഇവിടെ കാടിന് കാവല്‍ നില്‍ക്കുന്നത്. എന്നാല്‍ ഈ കാട്ടുകള്ളന്മാരെ തടുക്കാന്‍ പിങ്ക് ഫോറസ്റ്റ് ഓഫിസര്‍മാരും രംഗത്തുണ്ട്. 20000 ചന്ദനമരങ്ങള്‍ക്കാണ് വനിത ഫോറസ്റ്റ് ഓഫിസര്‍മാര്‍ കാവല്‍ നില്‍ക്കുന്നത്. വളരെ സഹാസികത നിറഞ്ഞതാണ് ഇവരുടെ ജോലി. കാട് ദൂരെ നിന്ന് കാണുവാന്‍ സുന്ദരമാണെങ്കിലും അടുത്തറിഞ്ഞാല്‍ മാത്രമെ അതിന്റെ ഭയപ്പെടുത്തുന്ന സൗന്ദര്യം കാണുവാന്‍ സാധിക്കു എന്ന് വനിത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൊള്ളക്കാരും വന്യമൃഗങ്ങളും കോടമഞ്ഞും നിറഞ്ഞ കാട്ടിലേക്ക് അവര്‍ ഉറച്ച കാല്‍വയ്‌പ്പോടെയാണ് വനിത ഫോറസ്റ്റ്…