Author: Updates
ചൈനയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം രാജ്യത്തും വ്യാപിക്കുമോ എന്ന ഭീതി നിലനില്‍ക്കെ സൗജന്യ റേഷന്‍ പദ്ധതി ഒരുവര്‍ഷം കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 80 കോടിയില്‍ അധികം ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. പദ്ധതി 2023 ഡിസംബര്‍ വരെ നീട്ടുവനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ പദ്ധതി 2022 ഡിസംബര്‍ വരെ മാത്രമായിരുന്നു. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്ന് മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ഇതനുസരിച്ച് ഒരു കിലോ അരി മൂന്ന് രൂപയ്ക്കും ഗോതമ്പ് രണ്ട് രൂപയ്ക്കും നല്‍കും. ക്രിസ്മസ്, പുതുവത്സരം എന്നിവയോടനുബന്ധിച്ച് കൂട്ടം ചേര്‍ന്നുള്ള ആഘോഷങ്ങള്‍ നടന്നാല്‍ അതുവഴി കോവിഡ് എളുപ്പം പടര്‍ന്നുപിടിക്കുമെന്ന ആശങ്കയുള്ളതിനാലാണ് കേന്ദ്രത്തിന്റെ ഈ ജാഗ്രതാനിര്‍ദേശം. പരിശോധന വര്‍ധിപ്പിക്കാനും ശ്വാസസംബന്ധ രോഗമുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് ബിഎഫ് 7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങളോട് പൊതു സ്ഥലങ്ങളില്‍ മാസ്‌ക്…
തിരുവനന്തപുരം. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള ബില്ലിന്റെ ഭാവി എന്താണെന്ന സംശയത്തിലാണ് രാഷ്ട്രീയ കേരളം. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുവാനുള്ള ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ എന്തായിരിക്കണം തുടര്‍ നടപടി എന്ന കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം ഗവര്‍ണര്‍ക്ക് മുമ്പില്‍ രണ്ട് വഴികളാണ് ഉള്ളത്. ഒന്ന് ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാം. അല്ലെങ്കില്‍ ബില്ല് രാജ്ഭവനില്‍ തന്നെ ഒപ്പിടാതെ സൂക്ഷിക്കാം. വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്ല്യ അധികാരം ഉള്ളതാണ്. അതേസമയം ബില്ല് ഗവര്‍ണര്‍ സ്വമേധയാ രാഷ്ട്രപതിക്ക് അയച്ചിട്ടില്ല. രാഷ്ട്രപതിക്ക് അയക്കണമെന്ന് സംസ്ഥാനം ശുപാര്‍ശ ചെയ്യുന്ന ബില്ലുകള്‍ മത്രമാണ് ഇതുവരെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ളു. എന്നാല്‍ ഈ ബില്ലില്‍ അത്തരം ഒരു ശൂപാര്‍ശയില്ല. അതേസമയം ഇത് സംസ്ഥാന അധികാരത്തില്‍ പെടുന്നതാണെന്നാണ് സംസ്ഥാനം വാദിക്കുന്നത്. അതിനാല്‍ ഗവര്‍ണര്‍ ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ബില്ല് രാഷ്ട്രപതിക്ക് അയക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നം…
മിനിസ്‌ക്രീനിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് അപ്‌സര. സാന്ത്വനം എന്ന സീരിയലിലെ ജയന്തി എന്ന കഥാപാത്രമാണ് അപ്‌സരയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാക്കി മാറ്റിയത്. കഴിഞ്ഞ നവംബറില്‍ അപ്‌സര വിവാഹിതയായി സീരിയല്‍ സംവിധായകന്‍ ആല്‍ബിയാണ് അപ്‌സര വിവാഹം ചെയ്തത്. നടിയുടെ രണ്ടാം വിവാഹമാണിത്. ഇപ്പോള്‍ ഇരുവരും ദാമ്പത്യ ജീവിതം ആഘോഷിക്കുകയാണ്. അതേസമയം അപ്‌സര തന്റെ ആദ്യ വിവാഹ ബന്ധം ഉപേക്ഷിക്കുവാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹ ബന്ധംവേര്‍പ്പെടിത്തിയതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അപ്‌സര. വിവാഹമോചനം രാജ്യദ്രോഹക്കുറ്റമല്ലെന്നും ഭര്‍ത്താവിന്റെ അടിയും തല്ലും കൊണ്ട് ജീവിക്കേണ്ടരല്ല ഭാര്യയെന്നും അപ്‌സര പറയുന്നു. നല്ലൊരു ജീവിതം സന്തോഷത്തോടെ ജീവിക്കുക. നാളെ ഒരു മകള്‍ ഉണ്ടായാലും ഇതുതന്നെയെ പറയു എന്ന് അപ്‌സര പറയുന്നു. തന്റെ വീട്ടിലും എനിക്കും ഇല്ലാത്ത ബുദ്ധിമുട്ടാണ് നാട്ടികാര്‍ക്ക് എന്നും. തന്നെ കുറ്റം പറയുന്നവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അത് കിട്ടട്ടെയെന്നും അപ്‌സര പറയുന്നു. ജീവിതം ഒന്ന് മാത്രമാണ് ഉള്ളത് അത് സന്തോഷത്തോടെ ജീവിക്കുവനാണ് ആഗ്രഹിക്കുന്നത് അല്ലാതെ…
കോവിഡ് പ്രതിരോധത്തില്‍ പുതിയ ചുവടുവയ്പ്പ് നടത്തി രാജ്യം. മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിന്‍ വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ ആശുപത്രികളില്‍ ലഭ്യമാകും. ചൈനയില്‍ കോവിഡിന്റെ വകഭേദം വ്യാപിക്കുന്നതും ഇന്ത്യയില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തതുമാണ് കരുതല്‍ ഡോസായി നേസല്‍ വാക്‌സിന്‍ നല്‍കാമെന്ന് തിരൂമാനിച്ചതിന് കാരണം. ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത വാക്‌സിന് മുമ്പ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കോവീഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്‌സിന്‍ സ്വീകരിക്കാം. ഇന്ന് മുതല്‍ കോവിന്‍ ആപ്പില്‍ വിവരങ്ങള്‍ ലഭിക്കും. ആദ്യം രാജ്യത്തെ സ്വകാര്യ ആശുപത്രികളിലാകും നേസല്‍ വാക്‌സിന്‍ ലഭിക്കുക. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേസമയം രാജ്യത്തെ വിമാനത്താവങ്ങളില്‍ പരിശോധന ശക്തമാക്കും. ജാഗ്രത തുടരുവനാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. നിലവില്‍ ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെയോ ചികിത്സയില്‍ കഴിയുന്നവരുടെയോ കണക്ക് ലോകാരോഗ്യ സംഘടനയ്ക്ക് പോലും ലഭിച്ചിട്ടില്ല.
ശങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സ് എന്ന തമിഴ് ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്ത് ശ്രദ്ധേയനായ നടനാണ് നകുല്‍. നകുല്‍ നടി ദേവയാനിയുടെ സഹോദരനാണ്. ബോയ്‌സിന് ശേഷം നിരവധി ചിത്രങ്ങളാണ് നകുലിനെ തേടിയെത്തിയത്. പിന്നീട് നായകനാകുവാന്‍ അദ്ദേഹം തടിയും കുറച്ചു. നിരവധി മിച്ച സിനിമകളില്‍ അഭിനയിച്ചുവെങ്കിലും പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകുവാന്‍ നകുലിന് സാധിച്ചില്ല. 2016-ല്‍ ആയിരുന്നു നകുല്‍ വിവാഹം കഴിച്ചത്. അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമായ ശ്രുതിയെയാണ് നകുല്‍ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു മകനുണ്ട്. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന കൂട്ടത്തിലാണ് ശ്രൂതി. ഒരു അഭിമുഖത്തില്‍ ഇന്ന് സ്ത്രീകള്‍ അനുഭവിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ചും ശ്രൂതി തുറന്ന് പറയുന്നു. തന്റെ മക്കള്‍, നിലവിലെ സ്ത്രീകളുടെ മാനസികാവസ്ഥ, സ്ത്രീകള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലുകള്‍, മുലയൂട്ടുമ്പോള്‍ സ്ത്രീകളെ തെറ്റായ വീക്ഷണകോണില്‍ കാണുന്നത് എന്നിവയെക്കുറിച്ചുള്ള ശ്രുതിയുടെ ആശങ്കകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിവാഹം കഴിഞ്ഞ് ജോലിക്ക് പോകുന്ന സ്ത്രീകള്‍ അവരുടെ ശമ്പളം മാതാപിതാക്കള്‍ക്ക് കൊടുക്കണോ, അമ്മായിയമ്മയ്ക്ക് കൊടുക്കണോ…
ബിഗ്‌ബോസിന്റെ തമിഴ് പതിപ്പില്‍ നിന്നും കമല്‍ഹാസന്‍ പിന്മാറുന്നു. നിലവില്‍ ബിഗ്‌ബോസ് സീസണ്‍ 6 നടക്കുകയാണ്. സിനിമയില്‍ തിരക്കുകള്‍ കൂടിയതാണ് പിന്മാറ്റത്തിന് കാരണം. നിലവില്‍ 200 കോടി ബജറ്റില്‍ പുറത്തിറങ്ങുന്ന ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2 വിലാണ് കമല്‍ അഭിനയിക്കുന്നത്. അടുത്തിടെ വിക്രം സിനിമയുടെ തിരക്കുകളില്‍ പെട്ടപ്പോഴും കമല്‍ ബിഗ്‌ബോസില്‍ നിന്നും പിന്മാറിയിരുന്നു. 2023 ജനുവരിയില്‍ നടക്കുന്ന ബിഗ് ബോസ് തമിഴിന്റെ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം അദ്ദേഹം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് വിവരം. അതേസമയം ബിഗ് ബോസിന്റെ കുറഞ്ഞ് വരുന്ന സ്വീകാര്യതയും പിന്മാറ്റത്തിന് കാരണമാണെന്നാണ് പുറത്ത് വരുന്ന വിവരം. അതിനാല്‍ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുവാനും കൂടുതല്‍ പ്രോജക്റ്റുകള്‍ ചെയ്യുവാനും കമല്‍ ആഗ്രഹിക്കുന്നു. കമല്‍ ഇടവേള എടുത്ത സമയത്ത് ഷോയില്‍ എത്തിയത് സിമ്പുവാണ്. അതേസയമയം കമല്‍ഹാസന്‍ പിന്മാറുന്നത് ഒഴിവാക്കുവാന്‍ സീസണ്‍ 7ല്‍ പ്രതിഫലമായി കൂടുതല്‍ പണം നല്‍കാന്‍ സമ്മതം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമകളിലേക്ക് തിരികെ പോകുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതായി അദ്ദേഹവുമായി…
ചൈനയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ബി എഫ്-7 ഇന്ത്യയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് എല്ലാവരും കനത്ത ജാഗ്രതപുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. രാജ്യത്ത് കോവിഡ് ഭീതി വസാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിദേശത്ത് നിന്നും എത്തുന്നവരെ നിരീക്ഷിക്കുവാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേകം സംവിധാനം ഒരുക്കും. ആവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ ഓക്‌സിജന്‍ പ്ലാറ്റ്, വെന്റിലേറ്ററുകള്‍ എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ മാസ്‌ക് കര്‍ശനമാക്കുന്ന കാര്യത്തിവല്‍ തീരുമാനം എടുത്തിട്ടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണം. പ്രായമായവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. സംസ്ഥാനങ്ങള്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പ് വരുത്തണം. വാക്‌സീനുകളും മരുന്നുകളും ആശുപത്രികളില്‍ ഉണ്ടാകണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. ചൈനയില്‍ ആശങ്ക പടര്‍ത്തുന്ന കോവിഡ് വകഭേദമായ ബി എഫ് 7-ന്റെ നാല് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ…
ന്യൂഡല്‍ഹി. കോവിഡ് കേസുകള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി ജങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും, പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നിങ്ങനെയുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം എന്നാണ് ഐഎംഎ നിര്‍ദേശിച്ചിരിക്കുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ വീണ്ടും പാലിച്ചുതുടങ്ങണമെന്നാണ് ഐ എം എ മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങള്‍ എത്രയും വേഗം കൊറോണ പ്രോട്ടോകോളിലേക്ക് മാറണമെന്നാണ് ഐ എം എയുടെ നിര്‍ദേശത്തില്‍ പറയുന്നു. വിവാഹത്തിന് ഒത്തുകൂടുന്നതും രാഷ്ട്രീയ, സാമൂഹിക യോഗങ്ങളില്‍ പങ്കെടുക്കുന്നതും രാജ്യാന്തര യാത്രകള്‍ നടത്തുന്നതും കഴിവതും ഒഴിവാക്കണം. പനി, ചുമ, തൊണ്ടവേദന, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ എത്രയും വേഗം കുത്തിവയ്പ്പെടുക്കണം ഐഎംഎ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അതിനാല്‍ ആരും പരിഭ്രാന്തരാ കേണ്ടതില്ല. എങ്കിലും രോഗം വന്ന് ചികിത്സിക്കുന്നതിനാല്‍ ഭേദമാണ് രോഗം വരാതെ നോക്കുന്നതെന്ന്…
കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ സ്മാര്‍ട്ട് വൈദ്യൂതി മീറ്റര്‍ കേരളത്തില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധവുമായി കെ എസ് ഇ ബിയിലെ ഇടത് യൂണിയന്‍. ജനങ്ങള്‍ക്ക് ഇത് അധിക ബാദ്ധ്യതയാകുമെന്ന് പറഞ്ഞാണ് ഒരു വിഭാഗം കെ എസ് ഇ ബി ജീവനക്കാര്‍ പദ്ധതിയെ എതിര്‍ക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഉടനീളം നടത്തുന്ന പദ്ധതിയെ കേരളത്തില്‍ നടത്തില്ലെന്ന വാശിയിലാണ് ചില സംഘടനകള്‍ എന്നതാണ് സത്യം. അതേസമയം ജനങ്ങള്‍ക്കും കെ എസ് ഇ ബിക്കും ഒരു പോലെ ഗുണകരമാകുന്ന പദ്ധതിയെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കെ എസ് ഇ ബി ജീവനക്കാരോട് ചോദിക്കുന്നത്. കെ എസ് ഇ ബിയില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പായാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരള സര്‍ക്കാരിന് 8000 കോടിയുടെ വായ്പ ലഭിക്കുവാന്‍ ഇത് കാരണമാകും ഇതിലാണ് സര്‍ക്കാരിന്റെ നോട്ടം. അതേസമയം ജനങ്ങളുടെ സംശയങ്ങളും വലിയ തോതില്‍ കൂടുന്നുണ്ട്. സ്മാര്‍ട്ട് വൈദ്യുതി മീറ്ററിന് അടുത്തറിയാം കേരളത്തില്‍ പണ്ട് ഉപയോഗിച്ചിരുന്നത് ഇലക്ട്രോ മെക്കാനിക്കല്‍ വിഭാഗത്തില്‍…
മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ രണ്ട് പേരാണ് ദിവ്യ ഉണ്ണിയും മഞ്ജു വാര്യരും. അരുവരും ഒന്നിച്ചും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം മുഞ്ജു വാര്യര്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ സിനിമയില്‍ ആ സമയത്ത് മഞ്ജുവും ദിലീപും തമ്മില്‍ മത്സരം ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിവ്യാ ഉണ്ണി. പുറത്ത് നിന്ന് നോക്കുമ്പോള്‍ തോന്നുന്നും ഇത്തരം മൈന്‍ഡ് സെറ്റ് ആണോ കലാകാരന്‍മാര്‍ക്ക് എന്ന്. എന്നാല്‍ ഇത് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഞാനൊക്കെ സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് ക്യാപ്റ്റന്‍ സംവിധായകന്‍ ആണ് അദ്ദേഹവും പ്രൊഡ്യൂസറും ഒരു ധാരണയിലെത്തിയാണ് അവരുടെ മനസ്സില്‍ തെളിയുന്ന മുഖങ്ങളെ വിളിക്കുന്നത്’ ‘നമ്മള്‍ അവിടെ ചെന്നിട്ട് മത്സരം ഒന്നുമില്ല. ആ കഥാപാത്രത്തില്‍ അവരെന്താണോ മനസ്സില്‍ കാണുന്നത് അത് നമ്മള്‍ കഴിവിനനുസരിച്ച് പുറത്തേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്നുവെന്നെയുള്ളു. ഗിവ് ആന്റ് ടേക്ക് ആണ് സിനിമയില്‍ എപ്പോഴും ഞാന്‍ കണ്ടിട്ടുള്ളൂ. അല്ലാതെ ഇങ്ങനെ ഒരു കഥാപാത്രം…