Author: Updates
ആശങ്ക പടര്‍ത്തി ചൈനയില്‍ അതിവേഗത്തില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബി എഫ്- 7 പടരുന്നതായി റിപ്പോര്‍ട്ട്. ചൈനയില്‍ കോവിഡ് അതിരൂക്ഷമായതോടെ ഇന്ത്യയിലും യു എസിലും അടക്കം പ്രതിരോധ നടപടികള്‍ ശക്തമാക്കി. അതേസമയം ഇന്ത്യയിലും അമേരിക്കയിലും അടക്കം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായിട്ടാണ് വിവരം. പ്രതിരോധം ശക്തമാക്കുന്നതോടെ കോവിഡിനെ ചെറുക്കുവാന്‍ സാധിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിലയത്തിന്റെ വിലയിരുത്തല്‍. ചൈനയില്‍ കോവിഡ് പടരുന്നതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കോവിഡ് പരിശോധന നടത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. റാന്‍ഡം പരിശോധനയായിരിക്കും നടത്തുക. എന്നാല്‍ ഇങ്ങനെ നടത്തുമ്പോള്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ യാത്രക്കാരെ എല്ലാം പരിശോധിക്കും. തുടര്‍ന്ന് കോവിഡ് ബാധിച്ചവരെ നിരീക്ഷണത്തിലാക്കുവനാണ് തീരുമാനം. പോസിറ്റീവ് ആകുന്ന സാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് ഇന്‍സാകോഗ് ലാബുകളിലേക്ക് അയക്കുവാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം ബൂസ്റ്റര്‍ ഡോസ് എല്ലാവരും സ്വീകരിക്കണമെന്നും മുതിര്‍ന്ന പൗരന്‍മാര്‍ ഉടന്‍ തന്നെ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നുമാണ് നിര്‍ദേശം. ഗുജറാത്തില്‍ യു എസില്‍ നിന്ന് എത്തിയ…
സ്വപ്‌നത്തില്‍ പോലും ഒരു വീട് നിര്‍മ്മിക്കുവാന്‍ സാധിക്കുമെന്ന് കണ്ണന്‍ കരുതിയിരുന്നില്ല. തന്റെ ജീവിതത്തിലെ എല്ലാ സ്വപനങ്ങളെയും ഇല്ലാതിക്കി കൊണ്ടായിരുന്ന കണ്ണന് അപകടത്തില്‍ തന്റെ ഇടതുകാല്‍ നഷ്ടമായത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ കണ്ണന്‍ തന്റെ സ്വപ്‌നങ്ങളിലേക്ക് നടന്ന് കയറുമ്പോഴായിരുന്നു പ്രതീക്ഷിക്കാതെ അപകടം സംഭവിച്ചത്. എന്നാല്‍ ഇന്ന് ചക്രക്കസേരയില്‍ ഇരുന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുകയാണ് കണ്ണന്‍. സ്വപ്‌നത്തില്‍ പോലും തനിക്ക് സ്വന്തമാക്കുവാന്‍ സാധിക്കില്ലെന്ന് കരുതിയ വീട് നിര്‍മിച്ച് നല്‍കിയ സമീറ ടീച്ചര്‍ക്ക് വേണ്ടി അയ്യപ്പനോട് പ്രാര്‍ഥിക്കുവാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമിഴ്‌നാട്ടില്‍ നിന്നും കണ്ണന്‍ മലപ്പുറത്ത് എത്തിയത്. മലപ്പുറത്ത് എത്തിയ ശേഷം വിവിധ ജോലികള്‍ ചെയ്തു ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനിടെയിലായിരുന്നു അപകടം. അപകടത്തിന് ശേഷം ഇടതുകാല്‍ നഷ്ടപ്പെട്ടുകയും വലതുകാലിന്റെ സ്വീധീനം കുറഞ്ഞു. ഇപ്പോള്‍ എടവണ്ണപ്പാറയില്‍ ലോട്ടറി ടിക്കറ്റ് വില്‍പനാണ് ജോലി. ഭാര്യയ്ക്കും നാല് മക്കള്‍ക്കും ഒപ്പം മുമ്പ് ഷെഡിലായിരുന്നു കണ്ണന്‍ താമസിച്ചിരുന്നത്. കണ്ണന്റെ ദുരിതങ്ങള്‍ കണ്ട് കൊണ്ടോട്ടി സര്‍ക്കാര്‍ കോളേജിലെ അധ്യാപിക എം പി…
കേരളത്തില്‍ വയനാട് ജില്ലയിലെ അമ്പുകുത്തി മലയിലെ പ്രകൃതിജന്യമായ ഗുഹകളാണ് എടക്കല്‍ ഗുഹകള്‍. ചെറു ശിലായുഗ സംസ്‌കാര കാലഘട്ടത്തിലാണ് എടക്കല്‍ ഗുഹകളില്‍ ഇപ്പോള്‍ കാണുന്ന ശിലാലിഖിതങ്ങള്‍ ഉണ്ടായതെന്ന് കരുതപ്പെടുന്നു. കേരളത്തില്‍ ലഭിച്ചതില്‍ ഏറ്റവും പഴയ ശിലലിഖിതവും എടക്കല്‍ ഗുഹകളിലേതാണ്. മനുഷ്യനിര്‍മിതമല്ലാത്ത ഈ ഗുഹ സമുദ്ര നിരപ്പില്‍ നിന്നും 4000 അടി ഉയരത്തിലാണ്. അമ്പുകുത്തി മലയില്‍ രണ്ട് പാറകള്‍ക്ക് ഇടയില്‍ രൂപപ്പെട്ട വിള്ളലുകള്‍ക്ക് മുകളില്‍ വീണകൂറ്റന്‍ പാറയാണ് ഗുഹയെ സൃഷ്ടിച്ചത്. കേരളത്തില് ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നല്‍കുന്ന ശിലാലിഖിതങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. എടക്കല്‍ ഗുഹയില്‍ ലോക ചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്നതും പില്‍ക്കാലത്ത് രേഖപ്പെടുത്തിയ ലിപികളും ഇവിടെ കാണുവാന്‍ സാധിക്കും. 1901-ല്‍ മലബാറിലെ ജില്ലാ പോലീസ് മേധാവിയായിരുന്ന എഫ് ഫോസെറ്റാണ് എടക്കല്‍ ഗുഹകളെക്കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. ആദിവാസികളുടെ സഹായത്തോടെ കാടുവെട്ടി തെളിച്ച് ഫോസെറ്റ് എടക്കല്‍ ഗുഹയില്‍ എത്തി പഠനം നടത്തിയിരുന്നു.
ലോകകപ്പ് ആവേശം കെട്ടടങ്ങുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ വന്ന ഒരു ചോദ്യമാണ് ഇന്ത്യയുടെ പ്രിയപ്പെട്ട ദീപിക പദുകോണ്‍ എങ്ങനെയാണ് ഖത്തറില്‍ നടന്ന ഫിഫി ലോകകപ്പ് മത്സരത്തില്‍ ട്രോഫി അനാവരണം ചെയ്തതെന്ന്. ഇന്ത്യക്കാര്‍ക്ക് ഏറെ അഭിമാനകരമായ ഒരു നിമിഷം തന്നെയായിരുന്നു അത്. എന്നാല്‍ എങ്ങനെയാണ് ദീപിക പദുകോണ്‍ ഇവിടെ എത്തിയതെന്നാണ് എല്ലാവര്‍ക്കും സംശയം. ഖത്തറോ ഫിഫയോ ക്ഷണിച്ചിട്ടല്ല ദീപിക പതുക്കോണ്‍ ലോകകപ്പ് വേദിയില്‍ എത്തിയത്. സാധാരണയായി പിന്തുടുന്ന രീതികള്‍ ഉണ്ട് ട്രോഫി അനാവരണം ചെയ്യുന്നതിന്. ഒന്നാമതായി മുമ്പ് ലോകകപ്പ് നേടിയ ഒരു ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കണം. രണ്ടാമതായി ലോകകപ്പ് കൊണ്ടുവരുന്ന പെട്ടി സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ അയിരിക്കും. 2010-ല്‍ ലോകകപ്പ് നേടിയത് സ്‌പെയിനായിരുന്നു. സ്‌പെയിനിനെ നയിച്ച കാസില്ലസ് ആണ് ദിപിക പദുകോണിനു ഒപ്പം എത്തിയ മറ്റൊരു വ്യക്തി. ലൂയിസ് വ്യൂട്ടന്‍ എന്ന ലോകപ്രശസ്ത ബ്രാന്‍ഡാണ് പെട്ടി സ്‌പോണ്‍സര്‍ ചെയ്തത്. ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ദീപിക. അങ്ങനെയാണ് ദീപികയും ലോകകപ്പ്…
തിരുവനന്തപുരം. ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന മേഖലയോട ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തേ ബുദ്ധിമുട്ടിലാക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍ ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമാണ് ബഫര്‍സോണ്‍ ഏര്‍പ്പെടുത്തുവനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം ബഫര്‍സോണ്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ഭൂപടം ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന മേഖലയോട് ചേര്‍ന്നുവരുന്ന കൃഷിയിടങ്ങള്‍ ജനവാസ കേന്ദ്രങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. ജനവാസ കേന്ദ്രങ്ങളിലെ ഉള്‍പ്പടെ പരിശോധനകള്‍ നടത്തിയ ശേഷമെ അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കു. അതേസമയം ബഫര്‍സോണ്‍ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രചാരണങ്ങളെയും അദ്ദേഹം തള്ളികളഞ്ഞു. സുപ്രീംകോടതി നിര്‍ദേശിച്ച ബഫര്‍സോണ്‍ പ്രദേശങ്ങളില്‍ കേരളത്തില്‍ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളാണെന്ന് കോടതിയില്‍ തെളിയിക്കുന്നതിനാണ് എല്ലാ നിര്‍മാണവും ചേര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറയുന്നു. ഇതില്‍ കര്‍ഷകര്‍ക്കും താമസക്കാര്‍ക്കും യാതൊരു ആശങ്കയും വേണ്ടതില്ലെന്നും അദ്ദേഹം…
ഹെലികോപ്റ്ററില്‍ യാത്ര ചെയ്യണമെന്ന ആഗ്രഹം കൊണ്ട് സ്വന്തം നാനോ കാര്‍ ഹെലികോപ്റ്റര്‍ രൂപത്തിലാക്കി മാറ്റിയിരിക്കുകയാണ് ഉത്തരപ്രദേശ് അസംഗഢ് സ്വദേശിയായ സല്‍മാന്‍. നാനോ കാറിനെ ഹെലികോപ്റ്ററിന്റെ പൂരത്തിലേക്ക് മാറ്റിയെങ്കിലും പറക്കുവാന്‍ ഈ വാഹനത്തിന് സാധിക്കില്ല. എന്നാല്‍ ഹെലികോപ്റ്റര്‍ കാറില്‍ സഞ്ചരിക്കമ്പോള്‍ ഓര്‍ജിനല്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്ന അനുഭൂതിയാണ് ലഭിക്കുന്നതെന്നും സല്‍മാന്‍ പറയുന്നു. സല്‍മാന്‍ ഒരു മരപ്പണിക്കരാനാണ്. സല്‍മാന്‍ കാറിനെ റോഡില്‍ ഓടുന്ന ഹെലികോപ്റ്റര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. നാല് മാസം കൊണ്ട് മൂന്ന് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് നിര്‍മ്മാണം നടത്തിയത്. പൊതുജനങ്ങള്‍ കാര്‍ കാണുവാന്‍ എത്തുന്നുണ്ടെന്നും ഇത് വലിയ സന്തോഷമാണ് തരുന്നതെന്നും സല്‍മാന്‍ പറയുന്നു. അതേസമയം കാറിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാരിതയാണ്. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്ക് തന്റെ കാറില്‍ ആകാശത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയുന്ന അനുഭൂതി നല്‍കുവാന്‍ സാധിക്കുമെന്നും സല്‍മാന്‍ പറയുന്നു. ഈ വാഹനം പൂര്‍മായും സുരക്ഷിതമാണെന്നാണ് സല്‍മാന്‍ പറയുന്നത്.
കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെവന്നപ്പോള്‍ രാജ്യത്തിന് നഷ്ടം 92,570 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍. വായ്പ എടുത്ത് മുങ്ങിയ 50 പ്രമുഖരുടെ വിവരങ്ങളാണ് ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് ലോക്‌സഭയെ അറിയിച്ചത്. ഗീതാഞ്ജലി ജെംസ് ഉടമ മെഹല്‍ ചോക്‌സിയാണ് വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവരില്‍ മുന്നില്‍. റിസര്‍വ് ബാങ്ക് രേഖകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ലോക്‌സഭയില്‍ വെച്ചത്. 7,848 കോടിയാണ് മെഹല്‍ ചോക്‌സി തിരിച്ചയ്ക്കുവാന്‍ ഉള്ളത്. ഇറ ഇന്‍ഫ്ര 5,879 കോടിയും റെയ്‌ഗോ അഗ്രോ 4,803 കോടിയും വായ്പ കുടിശിക വരുത്തിയിട്ടുണ്ട്. തിരിച്ചടയ്ക്കുവാന്‍ ആസ്തികള്‍ ഉണ്ടായിട്ടും മനപൂര്‍വ്വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടത്. കോണ്‍കാസ്റ്റ് സ്റ്റാല്‍ ആന്‍ഡ് പവര്‍ 4,596 കോടിയും, എ ബി ജി ഷ്പ്യാര്‍ഡ് 3,708 കോടി, ഫ്രോസ്റ്റ് ഇന്റര്‍നാഷനല്‍ 3,311 കോടി, വിന്‍ഡ്‌സം ഡയമണ്ട്‌സ് 2,931 കോടി, റോട്ടോമാക് ഗ്ലോബല്‍ 2,893 കോടി, കോസ്റ്റല്‍ പ്രൊജക്ട്‌സ് 2,311 കോടി, സൂം ഡവലപ്പേഴ്‌സ് 2,147 കോടിയും വായ്പ കുടിശിക…
ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ സ്ഥാനം ഏറ്റത്തോടെ നിരവധി മാറ്റങ്ങളാണ് കമ്പിനിയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളിയായ ടെസ്ല എന്‍ജിനീയര്‍ ഷീന്‍ ഓസ്റ്റിനെ ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിന്റെ തലപ്പത്ത് നീയമിച്ചു. കൊല്ലം തങ്കശ്ശേരി സ്വദേശിയായ ഷീന്‍ ടെസ്ലയുടെ പ്രിന്‍സിപ്പല്‍ എന്‍ജിനീയറായിരുന്നു. ട്വിറ്ററിന്റെ തലപ്പത്തുള്ള ഏക ഇന്ത്യക്കാരനും നിലവില്‍ ഷീന്‍ ആയിരിക്കും. കമ്പനിയുടെ ഡേറ്റ സെന്ററുകള്‍ അടക്കം എല്ലാത്തരം സുപ്രധാന സങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെയും ചുമതല ഷീനിനാണ്. ഐ ടി സിയില്‍ 2003-ല്‍ കരിയര്‍ ആരംഭിച്ച ഷീന്‍ ആക്‌സഞ്ചര്‍ അടക്കമുള്ള കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണ് ടെസ്ലയിലേക്ക് എത്തുന്നത്. ടെസ്ലയുടെ ഓട്ടോപൈലറ്റ് വിഷന് വേണ്ടിയുള്ള ലേണിങ് പ്ലാറ്റ്‌ഫോം, ഡേറ്റ സെന്റര്‍ ഡിസൈന്‍ എന്നിവയുടെ ചുമതല ഷീനിനായിരുന്നു. പിന്നീട് ബൈറ്റന്‍ എന്ന സ്റ്റാര്‍ട്ടപ്പിലേക്ക് തന്റെ കരിയര്‍ മാറ്റിയ ഷീന്‍ എയര്‍ബസിലും ജോലി ചെയ്തു. തുടര്‍ന്ന് വീണ്ടും ടെസ്ലയില്‍ എതിരിച്ച് എത്തുകയായിരുന്നു. കൊല്ലം സ്വദേശിയായ ഷീന്‍ ഓസ്റ്റിന്‍ സഖറിയയുടെയും അഡലീന്‍ ഓസ്റ്റിന്റെയു മകനാണ്. അതേസമയം ട്വിറ്ററിന്റെ സി…
ലോകത്ത് എണ്ണ ഉപയോഗത്തിന്റെ കാര്യത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതിചെയ്യുന്ന രാജ്യം എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ എണ്ണ കയറ്റുമതി ആരംഭിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. യുക്രെയിനില്‍ റഷ്യ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം. ഇതോടെ രാജ്യത്തേക്ക് ഒഴുകിയെത്തുന്നത് കോടികളാണ്. ഒരേ സമയം റഷ്യയുമായും പാശ്ചാത്യ രാജ്യങ്ങളുമായും അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന ഇന്ത്യ ലഭിച്ച അവസരം ഉപയോഗിക്കുകയായിരുന്നു. അമേരിക്കയുടെ ഭീഷണി മറികടന്നാണ് ഇന്ത്യ റഷ്യന്‍ എണ്ണ രാജ്യത്തേക്ക് എത്തിച്ചത്. യുക്രെയിന്‍ യുദ്ധത്തില്‍ തളര്‍ന്ന് നിന്ന റഷ്യയ്ക്ക് ഇന്ത്യ വലിയ തോതില്‍ എണ്ണ വാങ്ങിയത് ലാഭമാണ് ഉണ്ടാക്കിയത്. അതേസമയം ഇന്ത്യയ്ക്ക് റഷ്യ വിപണി വിലയിലും കുറഞ്ഞ നിരക്കിലാണ് എണ്ണ നല്‍കിയത്. യുദ്ധം ആരംഭിച്ചശേഷം റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കടുതല്‍ എണ്ണ ഇറക്കുമതി ചെയ്തത്. എന്നാല്‍ വിലകുറഞ്ഞ് ലഭിക്കുന്ന എണ്ണ രാജ്യത്ത് ഉപയോഗിക്കുക മാത്രമല്ല അത്…
ന്യൂഡല്‍ഹി. ചരിത്രത്തില്‍ ആദ്യമായി നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലിലാണ് പി ടി ഉഷയും ഇടം നേടിയത്. രാജ്യസഭ അദ്ധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയില്‍ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കുന്നതിനാണ് പട്ടിക തയ്യാറാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു അംഗികാരം നോമിനേറ്റഡ് അംഗത്തിന് ലഭിക്കുന്നത്. പി ടി ഉഷയെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയായി തിരഞ്ഞെടുത്തിരുന്നു. എതിരില്ലാതെയാണ് പി ടി ഉഷ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയും പി ടി ഉഷയാണ്. ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവിയും ഉഷ വഹിച്ചിരുന്നു.