Author: Updates
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ യൂട്യൂബ് ചാനലുകള്‍ ഇന്ത്യന്‍ ജി ഡി പിയിലേക്ക് സംഭാവന ചെയ്തത് 10,000 കോടി രൂപയെന്ന് കണക്കുകള്‍. 4 ജി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിച്ചതോടെ യൂട്യൂബ് ചാനലുകളിലൂടെ താരങ്ങളായ നിരവധി പേരാണ് രാജ്യത്തുള്ളത്. വിത്യസ്തമായ സര്‍ഗാത്മക കഴിവുകളാണ് ഇവര്‍ ചാനലിലൂടെ അവതരപ്പിക്കുന്നത്. ഇതെല്ലാം രാജ്യത്തെ ജനകീയവുമാണ്. വിത്യസ്തമായ ആശയങ്ങള്‍ക്കൊണ്ട് ലക്ഷക്കണക്കിന് പേരാണ് യുട്യൂബ് ചാനലുകള്‍ നിത്യവും കാണുന്നത്. യാത്ര, ഭക്ഷണം, സംഗീതം, ഗെയിമിങ് സാമ്പത്തിക കാര്യങ്ങള്‍ എന്നിവയാണ് യൂട്യൂബ് ചാനലുകളിലെ പ്രധാന വിഷയങ്ങള്‍. എന്നാല്‍ ഇതിലും മനോഹരമായി വിഷയങ്ങള്‍ കാണികള്‍ക്ക് മുന്നില്‍ എത്തിക്കുന്ന ചാനലുകളും നിരവധിയാണ്. ഓഹരി വിപണിയും സാമ്പത്തിക വിവരങ്ങളും നല്‍കുന്ന യൂട്യൂബ് ചാനലുകള്‍ രാജ്യത്തെ എല്ലാ ഭാഷകളിലും ജനപ്രീയ വിഷയമാണ്. വരും വര്‍ഷങ്ങളില്‍ യൂട്യൂബിനെ കൂടുതല്‍ ജനകീയമാക്കുന്ന പദ്ധതികള്‍ കൊണ്ടുവരുവനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്. അതേസമയം ടി വി കണുന്ന യുവാക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാകുന്നത്.
കോടിക്കണക്കിന് വര്‍ഷത്തിന് ശേഷം നമ്മുടെ ഈ കൊച്ചു ഭൂമി എങ്ങനെ അവസാനിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ബഹിരാകാശത്ത് നടക്കുവാന്‍ ഇരിക്കുന്ന ഒരു കൂട്ടിയിടിയുടെ സൂചനകള്‍ ലഭിച്ചതോടെയാണ് ഭൂമിയുടെ അന്ത്യത്തെക്കുറിച്ചും വ്യക്തത വരുത്തുവാന്‍ ശാസ്ത്ര ലോകത്തിന് സാധിച്ചത്. അമേരിക്കയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഭൂമിയില്‍ നിന്നും 2600 പ്രകാശവര്‍ഷം അകലെയുള്ള കെപ്ലര്‍ 1658 എന്ന ഗ്രഹത്തെ നിരീക്ഷിച്ച ഗവേഷകരാണ് ഭൂമിയുടെ അവസാനത്തെക്കുറിച്ചുള്ള പ്രവചനം നടത്തുന്നത്. നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ് ഉപയോഗിച്ചാണ് കെപ്ലര്‍ 1658ബി എന്ന ഗ്രഹത്തെ കണ്ടെത്തിയത്. 2009 ലാണ് കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ് വിക്ഷേപിച്ചത്. മൂന്ന് ദിവസത്തില്‍ താഴെ മാത്രാണ് കെപ്ലര്‍ 1658ബി എന്ന ഗ്രഹത്തിലെ ഒരു വര്‍ഷം. നമ്മുടെ വ്യാഴ ഗ്രഹത്തിന്റെ പേരിലാണ് കെപ്ലര്‍ 1658 ബി അറിയപ്പെട്ടുന്നത്. ഓരോ വര്‍ഷവും ഗ്രഹം 131 മില്ലി സെക്കന്‍ഡുകള്‍ വെച്ച് അതിന്റെ നക്ഷത്രത്തോട് അടുക്കുകയാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ നിരക്കില്‍ നക്ഷത്രത്തോട് അടുക്കുന്ന…
ന്യൂഡല്‍ഹി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്ഡശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അരുണാചല്‍ പ്രദേശിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് എസ് ജയശങ്കര്‍ രംഗത്തെത്തിയത്. പ്രഹരമേല്‍പ്പിച്ചു എന്ന വാക്ക് നമ്മുടെ സൈന്യത്തെ പരാമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഉപയോഗിക്കരുതായിരുന്നുവെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ പ്രശ്‌നമില്ല എന്നാല്‍ നമ്മുടെ സൈന്യത്തെ അവഹേളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനക്കെതിരെ നിസ്സംഗരാണെങ്കില്‍ പിന്നെ ആരാണ് അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ചത്. പിന്നെ എന്തിനാണ് അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സമ്മര്‍ദം ചെലുത്തുന്നത്. പിന്നെ എന്തിനാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്ഥിരമല്ലെന്ന് പൊതു ഇടത്തില്‍ വിളിച്ചു പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭാരത് ജോഡോ യാത്രക്കിടെ ജയ്പൂരില്‍ വെച്ചായിരുന്നു രാഹുല്‍ സൈന്യത്തെ അവഹേളിച്ചത്. ചൈന യുദ്ധത്തിനായി തയ്യാറെടുക്കുകയാണെന്നും ഇത് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുകയാണെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു. നിലവിലെ അവസ്ഥ മനസ്സിലാക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും അരുണാചല്‍ പ്രദേശില്‍ ചൈനീസ് പട്ടാളം ഇന്ത്യന്‍ സൈന്യത്തിന് പ്രഹരമേല്‍പ്പിച്ചുവെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന്…
ഇന്ത്യക്കെതിരെ ചൈന അതിര്‍ത്തിയില്‍ തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യക്കാര്‍ വാങ്ങുന്നത് കുറച്ചെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 58 ശതമാനം ഇന്ത്യക്കാര്‍ക്കും ചൈനീസ് ഉത്പന്നങ്ങളോട് താല്പര്യം ഇല്ലെന്നാണ് വിവരം. അതേസമയം റിപ്പോര്‍ട്ടില്‍ 26 ശതമാനം പേര്‍ ചൈനയ്ക്ക് ബദലായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ ആരംഭിച്ചു. ഇതിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുവെന്നാണ് വിവരം. സോഷ്യല്‍ കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് ശേഖരിച്ച ഡേറ്റയിലാണ് ഈ വിവരങ്ങള്‍. സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം ആളുകളും തങ്ങളുടെ ഫോണില്‍ ചൈനീസ് ആപ്പുകള്‍ ഒന്നും ഇല്ലെന്ന് പറയുന്നു. ഇന്ത്യയിലെ 319 ജില്ലകളിലാണ് സര്‍വേ നടത്തിയത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ മികച്ചതാണെന്ന് സര്‍വേയില്‍ ജനങ്ങള്‍ അഭിപ്രായപ്പെടുന്നു. എട്ട് ശതമാനം പേര്‍ വിദേശ ഉല്‍പന്നങ്ങള്‍ക്ക് മുന്ഡഗണന കൊടുക്കുന്നു. അതേസമയം ചൈനീസ് ഉല്‍പന്നങ്ങള്‍ കടകളില്‍ കാണാത്തതാണ് ചൈനീസ് ഉല്‍പന്നം വാങ്ങാതിരിക്കുവാന്‍ കാരണമെന്ന് എട്ട് ശതമാനം പേര്‍ പറയുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി അര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍വേ റിപ്പോര്‍ട്ടും പുറത്ത് വന്നത്.
ഇനി കേരളത്തില്‍ ചക്കയുടെ വിളവെടുപ്പ് കാലമാണ്. കര്‍ഷകരെത്തേടി ചക്ക കച്ചവടക്കാരും എത്തി തുടങ്ങുന്ന കാലം. നിരവധി പുതിയ ഇനം ചക്കകളാണ് വിപണിയില്‍ തയ്യാറാകുന്നത്. എന്നാല്‍ ചക്ക വെട്ടി ആവശ്യത്തിന് മുറിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കോടാലിയാണ് സാധാരണ ചക്ക മുറിക്കുവാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കോടാലിയേക്കാള്‍ എളുപ്പത്തില്‍ ചക്ക മുറിക്കുവാന്‍ സാധിക്കുന്ന ഒരു ഉപകരണം നിര്‍മ്മിച്ചിരിക്കുകയാണ് കോട്ടയം പാലായ്ക്ക് സമീപം കുറുമണ്ണിലുള്ള ബിജു ശങ്കര്‍. കാര്‍ഷിക ഉപകരണങ്ങളാണ് ബിജു നിര്‍മ്മിക്കുന്നത്. വാഹനങ്ങളിടെ പ്ലേറ്റ് എത്തിച്ച് ആവശ്യാനുസരണം മുറിച്ചെടുത്താണ് ബിജു ചക്ക മുറിക്കുന്നതിനുള്ള ഉപകരണം നിര്‍മിക്കുന്നത്. വലിയ പ്ലേറ്റ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്തു ഉലയില്‍ വെച്ച് പഴപ്പിച്ചാണ് നിര്‍മ്മാണം. 20 ഇഞ്ച് നീളത്തില്‍ വായ്ത്തല ഉണ്ട് ചക്ക മുറിക്കുന്നതിനുള്ള കത്തിക്ക്. ചക്ക, കരിക്ക് എന്നിവ ഇത് ഉപയോഗിച്ച് മുറിക്കാം എന്ന് ബിജു പറയുന്നു.
കാലം കുറച്ച് പുറകോട്ട് പോകണം സ്വര്‍ണത്തിന് വില നൂറ് രുപയായിരുന്ന കാലം. തൃശ്ശൂര്‍ ജില്ലയിലെ കോടാലി സ്വദേശിയായ കര്‍ഷകന്‍ തന്റെ കൃഷിയിടത്തില്‍ വിളവെടുത്ത നാല് കിലോ മുളക് കോടാലി മുളക് ഇരിങ്ങാലക്കുട ചന്തയില്‍ വിറ്റ് ഒരു പവന്‍ സ്വര്‍ണം മേടിച്ച കഥ ഇന്നും തൃശൂരിലെ പഴമക്കാര്‍ പറയുന്നത് കേള്‍ക്കാം. കഥ പഴയതാണെങ്കിലും വിലയിലും എരിവിലും ഇന്നും കേരളത്തില്‍ മുന്നിലാണ് കോടാലി മുളക്. ആവശ്യക്കാര്‍ ഏറെയുള്ള ഈ മുളക് ഇനത്തിന് ഇന്ന് 200 രൂപ വിലയുണ്ട്. എന്നാല്‍ കൃഷി ചെയ്യുന്നവര്‍ കുറവായതിനാല്‍ ലഭ്യത വളരെ കുറവാണ്. വില സീസണ്‍ അനുസരിച്ച് വിത്യാസം ഉണ്ടാകും. പണ്ട് മുതല്‍ തന്നെ കോടാലി മുളക് വലിയ വില നല്‍കി വാങ്ങുവാന്‍ ആളുണ്ടായിരുന്നു. തൃശൂര്‍ ജില്ലയിലെ കോടാലി ഗ്രാമത്തിന്റെ പേരിലാണ് ഈ മുളക് അറിയപ്പെടുന്നത്. മികച്ച വിളവ് തരുന്ന ഈ ഇനം മുളക് ജൈവ രീതിയില്‍ വളര്‍ത്തിയാല്‍ മാത്രമാണ് മികച്ച വിളവ് നല്‍കുക. മണലും ചകിരിച്ചോറും ചാണകപ്പൊടിയും ചേര്‍ത്ത…
ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് ഫുട്‌ബോള്‍ ലോകകപ്പിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവര്‍ണ പതാകയ്ക്കായ ജനം ആര്‍ത്തുവിളിക്കുന്ന ഒരു ദിനം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഷില്ലോങ്ങില്‍ നടന്ന നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സിലിന്റെ ജീബിലി ആഘോഷത്തില്‍ സംസാരിക്കവെയാണ് ഖത്തറലേതുപോലെ ഒരു ആഘോഷം ഇന്ത്യയിലും ഉടന്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞത്. ഇന്ന് എല്ലാ വരും ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിലാണ് അവിടെ കളത്തില്‍ പ്രകടനം നടത്തുന്ന വിദേശ ടീമുകളെ നമ്മള്‍ ആവേശത്തോടെ നോക്കുന്നു. എന്നാല്‍ രാജ്യത്തെ എല്ലാ യുവജനങ്ങളിലും എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് ഖത്തറിലേത് പോലെ ഒരു ആഘോഷം നമ്മുടെ രാജ്യത്തും നടക്കും അത് വിദൂരമല്ലെന്ന് എനിക്ക് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ ഒരു ഉത്സവം നമ്മള്‍ ഇന്ത്യയിലും നടത്തും. അപ്പോള്‍ ത്രിവര്‍ണ പതാകയ്ക്കായി ജനം ആര്‍ത്തുവിളിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷക്കാലും കൊണ്ട് വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനായി തടസ്സം നിന്നവര്‍ക്ക് നേരെ സര്‍ക്കാര്‍ ചുവപ്പ് കാര്‍ഡ് വീശിയെന്നും…
വിവാദങ്ങളില്‍ കുരുങ്ങി ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പത്താന്‍ സിനിമ വലിയ ചര്‍ച്ചയാകുമ്പോള്‍ ആരാധകരുമായി സംവദിക്കുവാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് ഷാറുഖ് ഖാന്‍. ട്വിറ്ററിലൂടെയാണ് ഷാരൂഖ് ആരാധകരുമായി സംവദിച്ചത്. തന്റെ തന്നെ സിനിമയിലെ ‘പിക്ചര്‍ അഭി ബാക്കി ഹേ..’ എന്ന ഡയലോഗും അദ്ദേഹം സംവാദത്തിനിടെയില്‍ കുറിച്ചു. പത്താന്‍ മുതല്‍ കെ ജി എഫ് വരെ സംവാദത്തില്‍ ചര്‍ച്ചയായി. ചക്‌ദേ ഇന്ത്യ സ്വദേശ് പോലുള്ള സിനിമകള്‍ എന്ത് കൊണ്ട് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് അതൊക്കെ ചെയ്തില്ലേ എത്ര തവണ ചെയ്യണമെന്ന് അദ്ദേഹം മറുപടി നല്‍കുന്നു. രാംചരണിനെ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം തന്റെ പഴയ സുഹൃ്താണെന്നാണ് ഷാരൂഖ് മറുപടി നല്‍കിയത്. വിവാദങ്ങള്‍ കത്തി പടരുമ്പോള്‍ പത്താന്‍ ദേശഭക്തി ഉണര്‍ത്തുന്ന ആക്ഷന്‍ ചിത്രമാണെന്നാണ് ഷാരൂഖ് പറയുന്നത്. വീട്ടിലാണ് ഈ ചിത്രം ചെയ്യുന്ന കാര്യം ആദ്യം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇഷ്ട ചിത്രങ്ങളെക്കുറിച്ചും ഷാറൂഖ് സംവദിച്ചു. അതേസമയം ആത്മകഥ എഴുതുമോ എന്ന ചോദ്യത്തിന് തന്റെ ജീവിതം പൂര്‍ണമാകുമ്പോള്‍…
ന്യൂഡല്‍ഹി. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ നൂറുകണക്കിന് യുവതി യുവാക്കളാണ് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. വീട്ടുകാരുടെയും ബന്ധുക്കളുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം കഴിക്കുന്നതാണ് കൊലപാതകത്തിലേക്ക് നയിക്കുന്നത്. നൂറുകണക്കിന് യുവതി യുവാക്കളാണ് തങ്ങളുടെ ജാതിക്ക് പുറത്തുനിന്ന് പ്രണയിച്ചതിനും വിവാഹം കഴിച്ചതിനും അല്ലെങ്കില്‍ അവരുടെ കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന്റെ പേരിലും കൊല്ലപ്പെടുന്നത്. നിയമവും സദാചാരവും എന്ന വിഷയത്തില്‍ അശോക് ദേശായ സ്മാരക പ്രഭാഷണം നടത്തികയിയിരുന്നു മുംബൈയില്‍ അദ്ദേഹം. സ്യൂട്ട് ധരിച്ച് ഡോ. അംബേദ്കര്‍ വിപ്ലവകരമായ പ്രസ്താവന നടത്തിയിരുന്നു. അടിച്ചമര്‍ത്തപ്പെട്ട തന്റെ സമുദായത്തിന്റെ ഊര്‍ജം വീണ്ടെടുക്കുവനാണ് അദ്ദേഹം ശ്രമിച്ചത്. ഓരോ വ്യക്തിക്കും സമൂഹത്തിനും സമുദായത്തിനും അതിന്റെതായ സദാചാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരപ്രദേശില്‍ നടന്ന ഒരു ദുരഭിമാന കൊലപാതകം ചൂണ്ടിക്കാട്ടിയ അദ്ദേഹം. ഈ കൊലപാതകത്തെ ഗ്രാമീണര്‍ ന്യായവും നീതിയുമാണെന്നാണ് കരുതിയിരുന്നെന്നും അവരുടെ ഗ്രാമത്തിന്റെ പെരുമാറ്റ ചട്ടം നടപ്പാക്കുകയാണ് ചെയ്തതെന്നും കരുതിയിരുന്നുവെന്നും. അങ്ങനെയെങ്കില്‍ ആരാണ് സമൂഹത്തിലെ പെരുമാറ്റചട്ടം…
ഉറക്കത്തില്‍ രാത്രി ഒരു മണിക്കും നാലിനും ഇടയില്‍ ഞെട്ടിയെഴുന്നേല്‍ക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളുടെ കരളിന്റെ ആരോഗ്യം പരിശോധിക്കുവാന്‍ സമയമായി എന്നാണ് അര്‍ഥം. കരളില്‍ കൊഴിപ്പടിയുന്ന ഫാറ്റി ലിവര്‍ പോലൂള്ള രോഗങ്ങളുടെ ലക്ഷണമാണ് ഇതെന്നാണ് ജേണല്‍ ഓഫ് നേച്ചര്‍ ആന്‍ഡ് സയന്‍സ് ഓഫ് സ്ലീപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ഡോ. ബ്രിയാന്‍ ലണ്‍ ആണ് ലേഖനം എഴുതിയിരിക്കുന്നത്. ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയത്താണ് കരള്‍ ശരീരത്തെ ശുദ്ധീകരിക്കുന്ന ജോലി ചെയ്യുന്നത്. എന്നാല്‍ കരളില്‍ കൊഴുപ്പ് അടിയുന്നതോടെ കരളിന്റെ ജോലിയില്‍ കൂടുതല്‍ ഊര്‍ജം ആവശ്യമാകുകയും ഇത് മൂലം അധിക ഊര്‍ജം ശരീരം ഉപയോഗിക്കുമ്പോള്‍ നാഡീവ്യൂഹസംവിധാനത്തെ ഉത്തേജിപ്പിച്ച് ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നതായി ഡോ ബ്രിയാന്‍ ലണ്‍ പറയുന്നു. ഉറക്കമില്ലായ്മ, ഉറക്കിത്തിന് നിലവാരമില്ലായ്മ, പകല്‍ ഉറക്കം, കാലുകള്‍ എപ്പോഴും ആട്ടിക്കൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന റെസ്റ്റിലസ് ലെഗ് സിന്‍ഡ്രോം എന്നിവയും കരള്‍ രോഗികളില്‍ കാണുന്നുണ്ട്. അമിതഭാരം, തൈറോയ്ഡ്, രക്തത്തിലെ ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് തോത് എന്നിവയും കരള്‍…