Author: Updates
ലോകകപ്പ് ഫൈനലിനായി ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. മെസിയുടെ മാന്ത്രികതയില്‍ അര്‍ജന്റീന വര്‍ഷങ്ങള്‍ക്ക് ശേഷം കപ്പ് ഉയര്‍ത്തുമെന്നും അതൊന്നുമല്ല എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സ് ലോകകപ്പ് നിലനിര്‍ത്തുമെന്നുമെല്ലാം ആരാധകര്‍ പ്രവചിച്ച് കഴിഞ്ഞു. എന്നാല്‍ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ അര്‍ജന്റീനയ്ക്ക് അനുകൂലമായ മുന്‍വിധിയോടെ മത്സരത്തെ കാണരുതെന്നാണ് ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസിന്റെ പ്രതികരണം. അറേബ്യന്‍ മണ്ണില്‍ ആദ്യമായി എത്തിയ ലോകകപ്പിന്റെ ഫൈനല്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 8.30 ന് ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. എന്നാല്‍ മൊറോക്കോയെ വീഴ്ത്തിയാണ് ഫ്രാന്‍സ് ഫൈനല്‍ പോരാട്ടത്തിന് എത്തുന്നത്. ലോകകപ്പ് ഫൈനല്‍ മെസിയിലേക്ക് മാത്രം ഒതുക്കുന്നത് ശരിയല്ലെന്ന് ഹ്യൂഗോ ലോറിസ് പറഞ്ഞു. ഇതിന് മുമ്പ് 2014ല്‍ അര്‍ജന്റീന ഫൈനല്‍ ജര്‍മനിയോട് പോരാടിയിരുന്നു. എന്നാല്‍ ജയം ജര്‍മനിക്ക് ഒപ്പമായിരുന്നു. 1986ലാണ് അര്‍ജന്റീന അവസാനമായി ലോകകപ്പ് നേടിയത്. നിരവധി വമ്പന്‍മാര്‍ വീണ് പോയെങ്കിലും ലോകകപ്പില്‍ ക്ലാസിക് പോരാട്ടത്തിനാണ് കായികലോകം കാത്തിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി ലോക…
ട്രെയിന്‍ യാത്ര വളരെ ആസ്വദിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഇന്ത്യന്‍ ട്രെയിനുകളിലെ യാത്ര ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാകും അത്ര മനോഹരമല്ലെന്ന്. അതേസമയം ഇന്ത്യന്‍ യാത്രാനുഭവത്തിന്റെ അവസാന വാക്കായി മാറുകയാണ് മഹാരാജസ് എക്‌സ്പ്രസ്. ട്രെയിന്‍ യാത്ര പലപ്പോഴും വളരെ ചിലവ് കുറഞ്ഞതാണ് എന്നാല്‍ ട്രെയിനില്‍ ആഢംബര യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി മാത്രം ഉള്ളതാണ് മഹാരാജാസ് എക്‌സ്പ്രസ്. മഹാരാജാസ് എക്‌സ്പ്രസില്‍ യാത്ര ചെയ്യണമെങ്കില്‍ ഒരു യാത്രക്കാരന്‍ 19 ലക്ഷം രൂപ മുടക്കണമെന്നതാണ് സത്യം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം വകുപ്പിന്റെ കീഴിലാണ് മഹാരാജാ്‌സ് എക്‌സ്പ്രസ്. ഇതിന്റെ ചില വീഡിയോസ് പുറത്ത് വന്നതോടെയാണ് മഹാരാജാസ് എക്‌സ്പ്രസ് വീണ്ടും ചര്‍ച്ചയാകുന്നത്. മഹാരാജാസ് എക്‌സ്പ്രസിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന യാത്രയ്ക്ക് മികച്ച സൗകര്യമാണ് ട്രെയിനില്‍ ലഭിക്കുന്നത്. ഇന്ത്യന്‍ പനോരമ, ട്രഷേഴ്‌സ് ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ സ്‌പ്ലെന്‍ഡര്‍, ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ എന്നിവയില്‍ ഒരു യാത്ര റൂട്ട് യാത്രക്കാരന് തിരഞ്ഞെടുക്കാം.…
രാജ്യത്ത് വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സംവിധാനം വ്യാപകമാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിനായുള്ള സ്‌പെക്ട്രം ലേലം ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി വിവരം. ഇത്തരത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യം സാറ്റ്‌ലൈറ്റ് സ്‌പെക്ട്രം ലേലം നടത്തുവാന്‍ പോകുന്നത്. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സ്‌പെക്ട്രം ലേലത്തിനായി വിവധ മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കുവനായി ഉടന്‍തന്നെ ആവശ്യമായ അനുമതികള്‍ നഭിക്കുമെന്ന് ട്രായ് ചെയര്‍മാന്‍ പി ഡി വഗേല പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്, സ്‌പേസ്, ടെലികോം എന്നീ മന്ത്രിലയങ്ങളില്‍ നിന്ന് ഉടന്‍ അനുമതി ലഭിക്കും. സാറ്റ്‌കോമിലെ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറം ഉച്ചകോടിയില്‍ സംസാരിച്ച വഗേല പറഞ്ഞു. ലേലത്തില്‍ വയ്‌ക്കേണ്ട സ്‌പെട്രത്തിനും സാറ്റ്‌ലൈറ്റ് അധിഷ്ഠിത ആശയവിനിമത്തിന്റെ അനുബന്ധ വശങ്ങള്‍ക്കുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്നും ട്രായ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലേലത്തിനായി ട്രായ് പുതിയതായി ഒരു മോഡല്‍ അവതരിപ്പിക്കുവാനും സാധ്യതയുണ്ട്. ഈ മേഖലയിലെ…
ട്വിറ്ററിന്റെ ഇന്ത്യന്‍ എതിരാളിയായ ക്യൂ വിന്റെ അക്കൗണ്ട് ഇലോണ്‍ മസ്‌ക് പൂട്ടിച്ചു. ട്വിറ്റര്‍ പ്രതിസന്ധിയിലായിരുന്ന സമയത്ത് വന്‍ മുന്നേറ്റം നടത്തിയ ഇന്ത്യന്‍ മൈക്രോബ്രോഗിങ് വെബ്‌സൈറ്റായിരുന്നു ക്യൂ. എതിരാളികളുടെയുംമുന്‍നിര മാധ്യമപ്രവര്‍ത്തകരുടെയും അക്കൗണ്ടുകളും സസ്‌പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കൂവിന്റെ അക്കൗണ്ടും സസ്‌പെന്റ് ചെയ്തത്. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്. സി എന്‍ എന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നീ സ്ഥാപനങ്ങളിലെ പ്രമുഖരുടെ അക്കൗണ്ടുകള്‍ മസ്‌ക് മരവിപ്പിച്ചതില്‍ യു എന്‍ മസ്‌കിനെ വിമര്‍ശിച്ചു. ബ്ലോക് ചെയ്തമാധ്യമ പ്രവര്‍ത്തകര്‍ മസ്‌കിനെക്കുറിച്ച് മുമ്പ് റിപ്പോര്‍ട്ട് ചെയ്തതാണ് പ്രധാന കാരണം. ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ സെന്‍സര്‍ഷിപ്പും ഭീഷണികളും നേരിടുന്ന മസയത്ത് മസ്‌കിന്റെ നീക്കം അപകടകരമായ മാതൃകയാണെന്ന് യു എന്‍ ചീഫ് ആന്റോണിയോ ഗുട്ടെറസിന്റെ വ്യക്താവ് പറഞ്ഞു.
ന്യൂഡല്‍ഹി. രാജ്യത്തെ റോഡുകള്‍ 2024ല്‍ അമേരിക്കന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ നടന്ന 95ാം ഫിക്കി വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ ഇന്ത്യയില്‍ ലോകനിലവാരമുള്ള റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നിര്‍മിക്കുകയാണെന്ന് അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു. 2024 അവസാനിക്കുന്നതിനു മുന്‍പ് യുഎസ് നിലവാരത്തിലുള്ള റോഡുകള്‍ രാജ്യത്തുണ്ടാകുമെന്നു ജനങ്ങള്‍ക്ക് ഉറപ്പു തരുകയാണ്. നമ്മുടെ രാജ്യത്തെ ചരക്കുഗതാഗത ചെലവ് വലിയ പ്രശ്‌നമാണ്. 16 ശതമാനമായ ചരക്കുഗതാഗത ചെലവ് 2024-ല്‍ 9 ശതമാനമായി കുറയ്ക്കാനാണു ശ്രമം എന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണ മേഖല പരിസ്ഥിതി മലിനീകരണത്തിനു വഴിവയ്ക്കുന്നു. ഇതിനൊപ്പം ആഗോളതലത്തിലെ സാധനസാമഗ്രികളുടെ 40 ശതമാനം ഈ മേഖലയിലാണ്. ഗുണം മെച്ചപ്പെടുത്തി നിര്‍മാണത്തിന്റെ മൂലധനച്ചെലവ് കുറയ്ക്കാനാണു ശ്രമിക്കുന്നത്. സിമന്റും സ്റ്റീലുമാണു നിര്‍മാണ മേഖലയിലെ മുഖ്യ സാമഗ്രികള്‍. ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തി സ്റ്റീലിന്റെ ഉപയോഗം കുറയ്ക്കാന്‍ ആലോചിക്കുന്നു. ഹരിത ഹൈഡ്രജന്‍ ആണ് ഭാവിയിലെ ഇന്ധനം. 2030ഓടെ ഇലക്ട്രിക് ഗതാഗതം ഫലപ്രദമാകുമെന്നും ഗഡ്കരി പറഞ്ഞു. കേരളത്തില്‍…
വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും വലിയ ഒരു ഭാഗം കൈകാര്യം ചെയ്യുക വിഴിഞ്ഞം തുറമുഖമായിരിക്കും. ലോകത്തിലെ പടുകൂറ്റന്‍ ചരക്ക് കപ്പലുകളായ മദര്‍ഷിപ്പുകള്‍ അടുക്കുവാന്‍ കഴിയുന്ന തുറമുഖായി വിഴിഞ്ഞം മാറും. നിലവില്‍ മദര്‍ഷിപ്പുകള്‍ അടുപ്പിക്കാവുന്ന തുറമുഖം രാജ്യത്തില്ല. മദര്‍ഷിപ്പുകള്‍ക്ക് അടുക്കുവാന്‍ സാധിക്കുന്ന സ്വാഭാവിക ആഴം വിഞ്ഞിത്ത് ഉണ്ട്. ഇപ്പോള്‍ കൊളംബോയ്ക്കുള്‍പ്പെടെ നല്‍കുന്ന വകയില്‍ വര്‍ഷം 4000 കോടിയുടെ ലാഭം വിഴിഞ്ഞത്ത് തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ലഭിക്കും. കഴിഞ്ഞ വര്‍ഷം 61,500 കോടി ഡോളറിന്റെ ഇറക്കുമതിയും 47,000 കോടിയുടെ കയറ്റുമതിയുമാണ് രാജ്യം നടത്തിയത്. ഇതിനായി രാജ്യത്തെ മുന്‍നിര തുറമുഖങ്ങള്‍ ആശ്രയിക്കുന്നത് കൊളംബോ തുറമുഖത്തെയാണ്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത് ഇന്ത്യയിലെ കമ്പനികള്‍ക്ക് ഒഴുവാക്കുവാന്‍ സാധിക്കും. 10,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുകയും ഒരു കണ്ടെയ്‌നറിന്റെ നീക്കത്തിന് മാത്രം പതിനായിരം രൂപ ലാഭിക്കുവാനും സാധിക്കും. ചരക്കു കണ്ടെയ്‌നറുകളുടെ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് മാത്രമാണ് തുറമുഖത്തിന്റെ വരുമാനം. ഇപ്പോള്‍ വലിയ ഷിപ്പുകളില്‍ വരുന്ന…
മലയാളികളെ എന്നും ചിരിപ്പിക്കുന്ന നടനാണ് സൂരാജ് വെഞ്ഞാറമൂട്. ദേശീയ പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അടക്കം നേടിയ സുരാജ് ഹാസ്യ നടനായി എത്തി നായകനായി മാറിയ വ്യക്തിയാണ്. സുരാജിന്റെ പുതിയ ചിത്രങ്ങള്‍ എത്തുമ്പോഴും കൂടുതല്‍ മെച്ചപ്പെടുത്തി കയ്യടി നേടുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രതിസന്ധികളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തില്‍ നിന്നും തന്റെ കഴിവ് കൊണ്ടുമാത്രം ഉയരങ്ങളിലെത്തിയ സുരാജ് തന്റെ ജീവിതാനുഭവങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ചിരിമയം, വെഞ്ഞാറമൂട് കഥകള്‍ എന്നി രണ്ട് പുസ്തകങ്ങളും അദ്ദേഹം എഴുതി. ഇതില്‍ തനിക്ക് സംഭവിച്ച വാഹനാപകടത്തെക്കുറിച്ചും അതിന് ശേഷം സഹോദരിക്ക് സാരിയുമായി വന്ന അനുഭവം പങ്കുവെയ്ക്കുകയാണ് സുരാജ്. ചേച്ചിയുടെ കല്യാണത്തിനിടെയായിരുന്നു അലഹബാദില്‍ വെച്ച് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കയ്യില്‍ കരുതിയിരുന്ന പണം മുഴുവനായും ഉപയോഗിച്ചു. തുടര്‍ന്ന് ചേച്ചിക്ക് കല്യാണത്തിന് നല്‍കുവാന്‍ ഭക്ഷണം പോലൂം കഴിക്കാതെ സാരി വാങ്ങിയെന്നും ആ സാരി തന്റെ ചേച്ചി ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും സുരാജ്…
തിരുവനന്തപുരം. കെ എസ് ഇ ബിയിലെ പെന്‍ഷന്‍ ബാധ്യത 2013ലെ 12419 കോടിയില്‍ നിന്നും 29657 കോടിയായി ഉയര്‍ന്നു. പെന്‍ഷന്‍ ബാധ്യത വലിയ തോതില്‍ ഉയര്‍ന്നതോടെ കടപ്പത്രം ഇറക്കുവാനുള്ള അനുമതിക്കായി കെ എസ് ഇ ബി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. പെന്‍ഷന് ബാധ്യതയില്‍ 17238 കോടിയാണ് വര്‍ധിച്ചിരിക്കുന്നത്. പണം കണ്ടെത്തുവാന്‍ ഏകദേശം 11200 കോടിയുടെ കടപ്പത്രം ഇറക്കുവനാണ് കെ എസ് ഇ ബിയുടെ തീരുമാനം. ഈ കടപ്പത്രങ്ങളുടെ മുതലും പലിശയും വൈദ്യുതിനിരക്കിലൂടെ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുവനാണ് കെ എസ് ഇ ബിയുടെ തീരുമാനം. കെ എസ് ഇ ബിയില്‍ വലിയ തോതില്‍ പെന്‍ഷന്‍ ബാധ്യത വര്‍ധിക്കുന്നത് നിരക്ക് വര്‍ധനയ്ക്ക് കാരണമാകും. സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെങ്കില്‍ 2025 2026 മുതല്‍ കെ എസ് ഇ ബിയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് വിവരം. 2013ല്‍ ബോര്‍ഡ് കമ്പനിയാക്കിയപ്പോള് നിലവിലെ പെന്‍ഷന്‍കാര്‍ക്കും തുടര്‍ന്നും പെന്‍ഷനാകാനിരിക്കുന്നവര്‍ക്ക് ഭാവിയിലും പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിയുള്ള തുക 12419 കോടിയാണെന്നാണ് കണക്കാക്കിയത്. ഇതിനായി ബോര്‍ഡും…
തിരുവനന്തപുരം. 27മത് ഐഎഫ്എഫ്‌കെയിലെ ജനപ്രിയ ചിത്രമായിലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തിരഞ്ഞെടുത്തു. മമ്മൂട്ടി നായകനായ സിനിമയെ ഏറെ കയ്യടികളോടെയാണു പ്രേക്ഷകര്‍ വരവേറ്റത്. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരം അറിയിപ്പിനാണ്. ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം പിഎസ് ഇന്ദുവിന് ലഭിച്ചു. ബൊളീവിയന്‍ ചിത്രം യൂറ്റാമയ്ക്ക സുവര്‍ണ ചകോരം.ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് നല്‍കി. 20 ലക്ഷം രൂപയാണ് സുവര്‍ണചകോര പുരസ്‌കാര തുക. തയ്ഫ് മികച്ച സംവിധായകനുള്ള രജതചകോരവും അലം സംവിധാനം ചെയ്ത ഫിറാസ് ഘോരി ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും ലഭിച്ചു. മഹേനാരാണന്‍ സംവിധാനം ചെയ്ത അറിയിപ്പാണ് മലയാളത്തിലെ മികച്ച ചിത്രം. ലൈഫ് ടൈം അച്ചീവ്‌മെന്റെ പുരസ്‌കാരം ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് ലഭിച്ചു. പുരസ്‌കാരങ്ങള്‍ സംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വിതരണം ചെയ്തു.
ജയ്പുര്‍. ബി ജെ പിയെ കോണ്‍ഗ്രസ് അധികാരത്തില്‍നിന്നു താഴെയിറക്കുമെന്ന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ബി ജെ പിയെ നേരിടാന്‍ ധൈര്യമില്ലാത്തവര്‍ കോണ്‍ഗ്രസില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസ് വിട്ട് പോകാം എന്നും രാഹുല്‍ പറഞ്ഞു. തന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ വിലകുറച്ച് കാണരുത്. കോണ്‍ഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്താന്‍ ബി ജെ പിക്കൊപ്പം മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ മനസ്സിലാണ് കോണ്‍ഗ്രസ്. തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ വളരെ ആസൂത്രിതമായ പ്രചാരണമാണ് നടത്തുന്നത്. ഫാസിസത്തിനെതിരെ ശക്തമായ നിലലപാട് എടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു പ്രത്യയശാസ്ത്ര പാര്‍ട്ടിയാണ്, ഫാഷിസത്തിനെതിരെ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തര്‍ക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുലിന്റെ മറുപടി ഇങ്ങനെ ഞങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ല. ചിലപ്പോഴൊക്കെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. അത് പ്രശ്‌നമൊന്നുമല്ല. ചൈന യുദ്ധത്തിനാണു തയാറെടുക്കുന്നത്, നുഴഞ്ഞുകയറ്റത്തിനല്ല. ലഡാക്കിലും അരുണാചലിലും അവര്‍ ആക്രമണത്തിന് തയാറെടുക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍…