Author: Updates

ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ മോപാ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. 2870 കോടി മുതല്‍ മുടക്കിലാണ് വിമാനത്താവളം നിര്‍മ്മിച്ചത്. ഒന്നാം ഘട്ടത്തില്‍ പ്രതിവര്‍ഷം 44 ലക്ഷത്തോളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനത്താവളം ജനുവരി 5ന് പ്രവര്‍ത്തന സജ്ജമാകും. ലോകത്തിലെ നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആധുനിക വിമാനത്താവളമാണ് മോപയിലേത്. 5 ജി സേവനങ്ങള്‍, റോബോമാറ്റിക് ഹോളോ പ്രീകാസ്റ്റ് ഭിത്തികള്‍, ത്രീഡി മോണോലിതിക് ശൈലിയിലുള്ള കെട്ടിടങ്ങള്‍ എന്നിവ വിമാനത്തിവളത്തിന്റെ പ്രത്യേകതയാണ്. പൂര്‍ണമായും ഹരിത നിര്‍മ്മിത കെട്ടിടങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.മോപാ വിമാനത്താവളത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വമാനങ്ങള്‍ വരെ വന്നിറങ്ങുവാനും പറന്നുയുവാനും സാധിക്കും.

Read More

ഹുറണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച 500 കമ്പനികളുടെ പട്ടികയില്‍ 20 ഇന്ത്യന്‍ കമ്പനികള്‍. വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ഈ നേട്ടം. ആഗോള തലത്തില്‍ ഏറ്റവും മൂല്യം കൂടിയ 500 കമ്പനികളുടെ വിവരങ്ങളാണ് പട്ടികയില്‍ ഉള്ളത്. പട്ടികയില്‍ ഇന്ത്യയില്‍ നിന്നും 20 കമ്പനികള്‍ ഉള്‍പ്പെട്ടതോടെ യു എസ്, ചൈന, യു കെ, ജപ്പാന്‍ എന്നിവയ്ക്ക് പിന്നിലായി അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യ. ഈ വര്‍ഷം നാല് റാങ്കുകള്‍ ഉയര്‍ത്തിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഒന്നാമത് എത്തിയത് 202 ബില്യണ്‍ ഡോളര് മൂല്യമുള്ള മുകേഷ് അംബാനിയുടെ റിലയന്‍് ഇന്‍ഡസ്ട്രീസാണ്. ആഗോള തലത്തില്‍ റിലയന്‍സ് 34-ാം സ്ഥാനത്താണ്. അതേസമയം 139 ബില്യണ്‍ മൂല്യമുള്ള ഐടി സ്ഥാപനമായ ടി സി എസാണ് ഇന്ത്യയില്‍ നിന്നും പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയ സ്ഥാപനം. ആദ്യ 100ല്‍ ഇടം നേടിയത് ഈ രണ്ട് സ്ഥാപനങ്ങളുമാണ്. രാജ്യത്തെ വലിയ സ്വകാര്യ ബാങ്കായ…

Read More

അഹമ്മദാബാദ്. ഗുജറാത്തില്‍ വീണ്ടും എ എ പിക്ക് വന്‍ തിരിച്ചടി. എ എ പിയുടെ വിജയിച്ച അഞ്ച് എം എല്‍ എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി എം എല്‍ എമാര്‍ നിരന്തരം ബിജെപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും വിവരമുണ്ട്. തിരഞ്ഞെടുപ്പില്‍ വന്‍ വിജയം പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ എ എ പി പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെയ്ക്കുവാന്‍ കഴിയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തിരിച്ചടി. 12.92 ശതമാനം വോട്ട് നേടിയ പാര്‍ട്ടിക്ക് അഞ്ച് എം എല്‍ എമാരാണ് ലഭിച്ചത്. എ എ പി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഭൂപത് ഭയാനി ഞായറാഴ്ച ബി ജെ പിയില്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ജുനാഗഡ് ജില്ലയിലെ വിശ്വദര്‍ മണ്ഡലത്തില്‍ നിന്നുള്ള എ എ പി എം എല്‍ എയാണ് അദ്ദേഹം. ആം ആദ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ചില മാധ്യമങ്ങളോട് എം എല്‍ എ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട. അതേസമയം വാര്‍ത്തകള്‍ക്കെതിരെ കടുത്ത…

Read More

കൊച്ചി: കേരളം ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് കിച്ചണ്‍ അപ്ലയന്‍സ് രംഗത്തെ പ്രമുഖ കമ്പനിയായ സണ്‍ഫ്‌ളെയിം എന്റര്‍പ്രൈസസിനെ ഏറ്റെടുക്കുന്നു. വി ഗാര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ ഏറ്റെടുക്കലാണിത്. 660 കോടി രൂപയുടേതാണ് ഇടപാട്. അടുത്ത മാസം പകുതിയോടെ ഇടപാട് പൂര്‍ത്തിയാകും. സണ്‍ഫ്‌ളെയിമിന്റെ കടബാധ്യതകളോ മിച്ചധനമോ ഏറ്റെടുക്കില്ല. ഡല്‍ഹിക്ക് സമീപം ഫരീദാബാദ് ആസ്ഥാനമായി 1984ല്‍ തുടങ്ങിയ സണ്‍ഫ്‌ളെയിമിന്റെ പ്രധാന ഉത്പന്നങ്ങള്‍ കുക്ക്ടോപ്പ്, ചിമ്മിനി, പ്രഷര്‍ കുക്കര്‍, മിക്സി, മറ്റു ചെറു അപ്ലയന്‍സസുകള്‍ എന്നിവയാണ്. 350 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ്. കിച്ചണ്‍ അപ്ലയന്‍സ് രംഗത്തെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സണ്‍ഫ്‌ളെയിമിനെ ഏറ്റെടുക്കുന്നതെന്ന് വി-ഗാര്‍ഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. നാലര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള വി-ഗാര്‍ഡിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ് 3,498 കോടി രൂപയാണ്. വി ഗാര്‍ഡ് എന്ന വിശ്വസ്ത ബ്രാന്‍ഡിന്റെ ഭാഗമാകുന്നതോടെ സണ്‍ഫ്‌ളെയിമിന് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സണ്‍ഫ്‌ളെയിം എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍…

Read More

ന്യൂഡല്‍ഹി. നാഗ്പൂര്‍ മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഞായറാഴ്ച രാവിലെ ഖാപ്രി മെട്രോ സ്‌റ്റേഷനിലില്‍ മെട്രോ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു കൊണ്ടാണ് മെട്രോ സര്‍വീസ് ജനങ്ങള്‍ക്കായി മോദി തുറന്ന് നല്‍കിയത്. നാഗ്പൂര്‍ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു. https://twitter.com/BJP4India/status/1601845183540527104?s=20&t=ub11XqSDDIoW0uPQNakbJQ ഫ്‌ളാഗ് ഓഫിന് ശേഷം ഫ്രീഡം പാര്‍ക്കില്‍ നിന്നും അദ്ദേഹം ഖാപ്രിയിലേക്ക് മെട്രോയില്‍ യാത്ര ചെയ്തു. മെട്രോയില്‍ യാത്രയ്ക്കായി എത്തിയ പ്രധാനമന്ത്രി കൗണ്ടറില്‍ നിന്നും ടിക്കറ്റ് എടുത്താണ് മെട്രോയില്‍ കയറിയത്. യാത്ര സമയത്ത് ഒപ്പം യാത്ര ചെയ്ത വിദ്യാര്‍ഥികളോടും മറ്റ് യാത്രക്കാരോടും വിശേഷങ്ങള്‍ തിരക്കുവാനും അദ്ദേഹം സമയം കണ്ടെത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബി ജെ പി പുറത്ത് വിട്ടു. മെട്രോ യാത്ര സുഖകരവും സൗകര്യപ്രദവുമാമെന്നും നാഗ്പൂരിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. https://twitter.com/BJP4India/status/1601814817639387139?s=20&t=ub11XqSDDIoW0uPQNakbJQ നാഗ്പൂര്‍ മെട്രോ 8650 കോടി മുതല്‍ മുടക്കിയാണ് നിര്‍മ്മിച്ചത്. രണ്ടാം…

Read More

കൊച്ചി. ശബരിമലയില്‍ വലിയതോതില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ ശബരിമലയില്‍ ദര്‍ശന സമയം നീട്ടാന്‍ തീരുമാനിച്ച് ദേവസ്വം ബോര്‍ഡ്. തിരക്ക് വര്‍ധിക്കുന്നതിനാല്‍ ദര്‍ശനസമയം കൂട്ടാന്‍ സാധിക്കുമോ എന്ന് അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ദര്‍ശന സമയം കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതമാണ് ദര്‍ശന സമയം വര്‍ധിപ്പിക്കുക. ഇതോടെ 18 മണിക്കൂര്‍ ആയിരുന്ന ദര്‍ശന സമയം 19 മണിക്കൂര്‍ ആയി വര്‍ധിച്ചു. എല്ലാ ദിവസവും പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി 11 വരെയുമാണ് ശബരിമലയില്‍ ദര്‍ശന സമയം. ഇനി രാത്രി 11.20 ന് ഹരിവരാസനം പാടി നട അടക്കും. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കണമെന്നും എല്ലാ ഭക്തര്‍ക്കും ആവശ്യമായ സൗകര്യം ഒരുക്കണമെന്നും പത്തനംതിട്ട കളക്ടറോടും പോലീസിനോടും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം തന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ദര്‍ശന സമയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തത്.…

Read More

ദുബായ് വിമാനത്താവളത്തില്‍ വെച്ച് വിമാനത്തിന്റെ കോക് പിറ്റില്‍ അതിക്രമിച്ച് കടക്കുവാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു. ദുബായില്‍ നിന്നും കേരളത്തിലേക്ക് വരുവാന്‍ വിമാത്തില്‍ കയറിയ നടന്‍ വിമാനത്തിന്റെ കോക്പിറ്റിലേക്ക് കയറുവാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിമാന ജീവനക്കാര്‍ ഷൈനിനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമായ ഭാരത സര്‍ക്കസിന്റെ പ്രചാരണത്തിനായി ദുബായില്‍ എത്തിയതിയിരുന്നു നടനും സംഘവും തുടര്‍ന്ന് പ്രമോഷന്‍ പരിപാടികള്‍ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങിവരുവാന്‍ ഒരുങ്ങുമ്പോഴാണ് സംഭവം. എയര്‍ ഇന്ത്യയുടെ വിമാനത്തിലെ കോക്പിറ്റിലാണ് നടന്‍ അതിക്രമിച്ച് കയറുവാന്‍ ശ്രമിച്ചത്. നടന്റെ പ്രവര്‍ത്തി കണ്ട ക്യാബിന്‍ ക്രൂ ഷൈനിനോട് അനുവദിച്ചിരിക്കുന്ന സീറ്റില്‍ പോയി ഇരിക്കുവാന്‍ അവശ്യപ്പെട്ടു. എന്നാല്‍ നടന്‍ സീറ്റില്‍ പോയി ഇരിക്കുവാന്‍ കൂട്ടാക്കാതെ ബഹളം ഉണ്ടാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടനെ ഇറക്കി വിട്ടത്. ഷൈന്‍ ടോം ചാക്കോയെ കൂടാതെയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര ചെയ്തത്. തുടര്‍ന്ന് വിമാനത്തില്‍ ബഹളം ഉണ്ടാക്കിയതിന്റെ പേരില്‍…

Read More

ഷിംല. രണ്ട് ദിവസത്തെ തര്‍ക്കത്തിനൊടുവില്‍ ഹിമാചല്‍ മുഖ്യമന്ത്രിയെ തീരുമാനിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രചാരണസമിതി അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിങ് സുഖുവാണ് ഹിമാചല്‍ പ്രദേശിന്റെ പുതിയ മുഖ്യന്ത്രി. വെള്ളിയാഴ്ച നടന്ന എം എല്‍ എ മാരുടെ യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുവാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഹിമാചലിലെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. നിയമസഭാ കക്ഷിയോഗത്തിന് ശേഷം ഹൈക്കമാന്‍ഡ് നിരീക്ഷകന്‍ ഭൂപേഷ് ബാഘേലാണ് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഞായറാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ നടക്കും. നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാത്തെക്ക് തന്നെ നിര്‍ദേശിച്ചതില്‍ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും സംസ്ഥാനത്തെ ജനങ്ങളോടും സുഖു നന്ദി അറിയിച്ചു. ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനവും പാലിക്കുമെന്നും. സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരു മിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന സുഖ്വീന്ദര്‍ നാല് തവണ എം എല്‍…

Read More

ടെക്നോളജി സ്റ്റാര്‍ട്ടപ്പായ മാറ്റര്‍ ഇന്ത്യയുടെ ഗിയറുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍ ബൈക്ക് പുറത്തിറക്കി. ലിക്വിഡ് കൂള്‍ഡ് ബാറ്ററി പായ്ക്ക്, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, ഡ്രൈവ് ട്രെയിന്‍ യൂണിറ്റ്, പവര്‍ കണ്‍വേര്‍ഷന്‍ മൊഡ്യൂളുകള്‍, ഹൈപ്പര്‍ഷിഫ്റ്റ് മാനുവല്‍ ഗിയര്‍ബോക്സ് എന്നിവ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ഇന്റലിജന്റ് തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം ഉള്‍പ്പെടെ നിരവധി പേറ്റന്റ് സാങ്കേതികവിദ്യകള്‍ ഈ പാക്കിനുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ്-കൂള്‍ഡ് ഇലക്ട്രിക് ടൂ-വീലര്‍ ബാറ്ററി് സാങ്കേതികവിദ്യ ബൈക്കിന് മികച്ച പ്രകടനം ഉറപ്പാക്കുന്നു. എല്ലാവരും സ്വപ്നം കണ്ട ഭാവിയിലേക്ക് ഈ മോട്ടോര്‍ബൈക്ക് നമ്മെ നയിക്കുമെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് മാറ്റര്‍ സ്ഥാപകനും ഗ്രൂപ്പ് സി ഇ ഒയുമായ മോഹല്‍ ലാല്‍ഭായ് പറഞ്ഞു. അഹമ്മദാബാദില്‍ നിര്‍മിച്ച ബൈക്ക് ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ ലഭ്യമാകും. ബുക്കിങ് ഉടന്‍ ആരംഭിക്കും. വാഹനത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഓണ്‍-ബോര്‍ഡ് ഇന്റലിജന്റ് ചാര്‍ജര്‍, മാറ്റര്‍ചാര്‍ജ് 1.0 സജ്ജീകരിച്ചിരട്ടുണ്ട്. ഇത് ഏത് 5എ, 3പിന്‍ പ്ലഗ് പോയിന്റിലും വാഹനം ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. ഓണ്‍-ബോര്‍ഡ്…

Read More

വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടയാണ് നിമിഷ സജയന്‍. മലയാളികളുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്ന നടി നാടന്‍ വേഷങ്ങളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇപ്പോള്‍ നിമിഷയുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചുവന്ന ചരിദാറില്‍ മനോഹരിയായി നിമിഷ എത്തിയിരിക്കുകയാണ്. നടിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അശ്വനി ഹരിദാസാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആരാധകര്‍ വലിയ സന്തോഷത്തോടെയാണ് പുതിയ ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. ഒരു തെക്കന്‍ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനം ഇറങ്ങിയ സിനിമ. നിവിന്‍ പോളി നായകനായി എത്തുന്ന തുറമുഖമാണ് റിലീസിനൊരുങ്ങുന്ന ചിത്രം.

Read More