Author: Updates

മലയാളികളുടെ പ്രീയപ്പെട്ട നടനാണ് ജയറാം. ജയറാമിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലെ ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭുവിനെ മിമിക്രിയിലൂടെ ജയറാം അവതരിപ്പിച്ചത് വലിയ ശ്രദ്ധനേടിയിരുന്നു. മണി പസിക്കിത് പണി എന്ന ഡയലോഗ് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതേ ഡയലോഗ് ജയറാമിനോട് പറഞ്ഞ് വൈറലായിരിക്കുകയാണ് ഒരു ഹോട്ടല്‍ ജീവനക്കാരന്‍. ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് കാളിദാസ് ജയറാമാണ്. ജയറാമും ഭാര്യ പാര്‍വതിയും മകളും ഭക്ഷണം കഴിക്കുവാന്‍ ഇരിക്കുമ്പോഴാണ് ജയറാമിനോട് മണി പസിക്കിത് മണി എന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരന്‍ എത്തുന്നത്. ഹോട്ടല്‍ ജീവനക്കാരനെ നോക്കി ചിരിക്കുന്ന ജയറാമിനെയും പാര്‍വതിയെയും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

Read More

ജോലി സമയത്തും വീട്ടില്‍ വന്ന് ടിവി കണ്ടുകൊണ്ട് എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാന്‍ എന്തു രസമാണ് അല്ലെ. ഇപ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ വന്നപ്പോള്‍ ടിവി കണ്ടിരിക്കുന്ന സമയം കൂടിയിട്ടുണ്ടോ?. എന്നാല്‍ ടിവിക്കു മുന്നില്‍ കൂടുതല്‍ സമയം ചെലവിടുന്നവര്‍ ആരോഗ്യം കൂടി ശ്രദ്ധിക്കണം പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാരുടെ. സമയത്തിന് വ്യായാമം ചെയ്യാത്തവര്‍ ടിവിക്കു മുന്നില്‍ കൂടുതല്‍ നേരം ചെലവിടുമ്പോള്‍ അമിതവണ്ണം കൂടെപ്പോരും. ടിവി കാണുമ്പോള്‍ എന്തെങ്കിലും കൊറിക്കുന്ന സ്വഭാവമുള്ളവര്‍ക്ക് അമിതവണ്ണം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ നേരം ടിവി കണ്ടിരിക്കുന്നവര്‍ക്ക് അമിതവണ്ണം മാത്രമല്ല,ഹൃദ്രോഗം,പ്രമേഹം തുടങ്ങിയവയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. ടിവി കണ്ടിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് അമിതമാകാന്‍ സാധ്യതയേറെയാണ്. ഇത് അമിതവണ്ണത്തിനിടയാക്കുന്നു. കൂടുതല്‍ നേരം ടിവി കാണുന്നത് കണ്ണിനും ദോഷകരമാണ്. അമിതമായി ടിവി കാണുന്നത് നേത്രരോഗങ്ങള്‍ക്കു വഴിവച്ചേക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്ല ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതല്‍ നേരം ടിവി കാണുന്നത് ഉറക്കത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് നല്ല ഉറക്കം…

Read More

മൂന്നാം തവണയും മനുഷ്യമസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിക്കുന്ന പരീക്ഷണങ്ങള്‍ വീണ്ടും നീട്ടി ഇലോണ്‍ മസ്‌ക്. ആദ്യം 2020ല്‍ ന്യൂറലിങ്ക് മനുഷ്യരില്‍ പരീക്ഷിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് 2022ലേക്കും ഇപ്പോള്‍ 2023ലേക്കുമാണ് നീട്ടിയിരിക്കുന്നത്. അവസരം ലഭിച്ചാല്‍ തന്റെ മസ്തിഷ്‌കത്തിലും ന്യൂറലിങ്ക് ചിപ്പുകള്‍ ഘടിപ്പിക്കുമെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. മനുഷ്യരിലെ പരീക്ഷണത്തിനായി അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും മസ്‌ക് അറിയിച്ചു. വരുന്ന ആറ് മാസത്തിനുള്ളില്‍ മനുഷ്യരില്‍ ന്യൂറലിങ്ക് ചിപ്പുകള്‍ ഘടിപ്പിച്ചുകൊണ്ട് പരീക്ഷണം നടത്താനാവുമെന്ന പ്രതീക്ഷയാണ് മസ്‌ക് പങ്കുവെച്ചത്. മനുഷ്യ മസ്തിഷ്‌കത്തില്‍ വയ്ക്കാവുന്ന ഉപകരണം നിര്‍മിക്കുകയാണ് ന്യൂറലിങ്കിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ഉപകരണം കംപ്യൂട്ടര്‍ വഴി നിയന്ത്രിച്ച് മനുഷ്യ മസ്തിഷ്‌കത്തേയും ചലനങ്ങളേയും സ്വാധീനിക്കാനാണ് ന്യൂറലിങ്ക് ശ്രമിക്കുന്നത്. ശരീരം പൂര്‍ണമായി തളര്‍ന്നു കിടക്കുന്നവര്‍ക്കും അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവര്‍ക്കുമൊക്കെ അനുഗ്രഹമായിരിക്കും ഈ കണ്ടെത്തലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുരങ്ങുകളില്‍ ന്യൂറലിങ്ക് പരീക്ഷണം ആരംഭിച്ചുവെന്ന് 2019ല്‍ തന്നെ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. 2020ല്‍ പന്നികളിലേക്കും പരീക്ഷണം വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം…

Read More

ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന ജനപ്രീയ മെസഞ്ചറുകളില്‍ ഒന്നാണ് വാട്‌സാപ്പ്. ഫേസ്ബുക്കിന്റെ സഹസ്ഥാപമായ വാട്‌സാപ്പ് സ്ഥാപനത്തിന്റെ പോളിസിക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വളരെ പെട്ടന്ന് നടപടി സ്വീകരിക്കാറുണ്ട്. ഇതിന്റെ ഭഗമായി കഴിഞ്ഞ ഓക്ടോബറില്‍ മാത്രം 23 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ വാട്‌സാപ്പ് നിരോധിച്ചുവെന്നാണ് വിവരം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 2021 ലെ റൂള്‍ അനുസരിച്ചാണ് നടപടി. ഉപയോക്താക്കളുടെ പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ 8 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്‌സാപ്പ് നിരോധിച്ചിരുന്നു. കമ്പനി പുറത്തിറക്കിയ ഓക്ടോബര്‍ മാസത്തെ സുരക്ഷ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഉപയോക്താക്കളില്‍ നിന്നും സ്പാം മെസേജുകള്‍ സംബന്ധിച്ച് ഒന്നില്‍ അധികം പരാതികള്‍ ലഭിക്കുകയോ. കമ്പനിയുടെ മാര്‍ഗ നിര്‍ദേശം ലംഘിക്കുകയോ ചെയ്താലാണ് നിരോധനം നടപ്പാക്കുക. ഇതിനായി എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

Read More

കൊച്ചി. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ തുറമുഖ നിര്‍മ്മാണത്തിനുള്ള സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുമ്പോഴാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്താക്കിയത്. എന്നാല്‍ സംഘര്‍ഷത്തില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബിഷപ്പുമാര്‍ക്കെതിരെ കേസ് എടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം സര്‍ക്കാര്‍ നടപടികള്‍ വെറും പ്രഹസനമാണെന്ന് അദാനി ഗ്രൂപ്പ് കോടതില്‍ പറഞ്ഞു. എന്ത് കൊണ്ട് സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെട്ടില്ലെന്നും അദാനി ചോദിക്കുന്നു. തുടര്‍ന്നാണ് പദ്ധതി പ്രദേശത്തെ സുരക്ഷ ചുമതല കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോടതിയെ സര്‍ക്കാര്‍ ആറിയിച്ചത്. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്ത് വിവിരം കോടതിയെ അറിയിക്കുവാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

Read More

നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെല്‍പാടം എല്ലാവര്‍ക്കും ഒരു കൗതുകമാണ്. എന്നാല്‍ ആ കൗതുത്തിനെ അത്ഭുതമാക്കി മാറ്റിയിരിക്കുന്നത് നമ്പിക്കൊല്ലിയിലെ പാടത്തുവന്നാല്‍ കാണാം. വയനാട് ബത്തേരി സ്വദേശിയായ പ്രസാദാണ് നമ്പിക്കൊല്ലി പാടത്ത് യേശുക്രിസ്തുവിന്റെ രൂപത്തില്‍ കതിരുമുളപ്പിച്ചത്. പ്രസാദിന്റെ പാടത്തുവന്നാല്‍ ഗദ്‌സമന്‍ തോട്ടത്തില്‍ പ്രാര്‍ഥിക്കുന്ന യേശുവിനെ കാണാം. നീളമുള്ള മടിയും താടിയു നീളം കുപ്പായവും അണിഞ്ഞ് മനോഹരമായിട്ടാണ് ഈവിടെ വയലില്‍ യേശുവിനെ വളര്‍ത്തിയിരിക്കുന്നത്. നിറങ്ങള്‍ ചാലിച്ചാണോ ചിത്രം വരച്ചിരിക്കുന്നതെന്ന് തോന്നുമെങ്കിലും വ്യത്യസ്ത നിറത്തിലുള്ള നെല്‍ച്ചെടികള്‍ പ്രത്യേകം ക്രമപ്പെടുത്തി നട്ടുവളര്‍ത്തിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ ഉയത്തിലും വലുപ്പത്തിലും നിറത്തിലുമുള്ള ചെടികള്‍ വളര്‍ത്തിയാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. 30 സെന്റ് സ്ഥലത്താണ് പാഡി ആര്‍ട്ട് എന്ന് അറിയപ്പെടുന്ന ഈ കല പ്രസാദ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യം ഉഴുത് മറിച്ച പാടത്ത് യേശുവിന്റെ ചിത്രം വരച്ചത് ചിത്രകാരനായ ഇ ഡി റെജി മാടക്കരയാണ്. രക്തശാലി, കൃഷ്ണകൗമോദ്, വയലറ്റ് കല്യാണി, ഡാബര്‍ശാല, നാസര്‍ബാത്ത് എന്നി നെല്ലുകള്‍ മുളപ്പിച്ചെടുത്ത് ഞാറുനട്ടാണ് യേശുവിന്റെ ചിത്രം വരച്ചത്.…

Read More
8.9
Business

കോവിഡിന് ശേഷം ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. റഷ്യ യുക്രെയ്ന്‍ യുദ്ധവും ഇതിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ലോക സമ്പത്ത് വ്യവസ്ഥയില്‍ നിന്നും ഭിന്നമായി ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്ന് കാണാം. ഓഹരി വിപണിയില്‍ നിഫ്റ്റിയും സെന്‍സെക്‌സും എല്ലാം പുതിയ റെക്കോര്‍ഡുള്‍ സൃഷ്ടിച്ച് മുന്നോട്ട് പോകുകയാണ്. വിദേശ നിക്ഷേപകര്‍ രാജ്യത്തെക്ക് കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ് റെക്കോര്‍ഡുകള്‍ക്ക് കാരണം. അതേസമയം രാജ്യത്തെ ചെറുകിട നിക്ഷേപകരുടെ പോര്‍ട്‌ഫോളിയോ താഴ്ന്ന് തന്നെ നില്‍ക്കുന്നു. ഓഹരി വിപണിയിലെ ഇപ്പോഴത്തെ വളര്‍ച്ച നയിക്കുന്നത് പ്രധാനമായും വന്‍കിട ഓഹരികളാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിങ്ങനെ ഇടത്തരം ചെറുകിട കമ്പനികളുടെ ഓഹരികളിലേക്ക് വലിയ തോതില്‍ നിക്ഷേപം നടക്കുന്നില്ലാത്തതിനാല്‍ ഇവയുടെ ഓഹരി മൂല്യത്തില്‍ ഇപ്പോള്‍ കാര്യമായ ഉയര്‍ച്ച ഉണ്ടായിട്ടില്ല. ചെറുകിട നിക്ഷേപകര്‍ കൂടുതലും നിക്ഷേപിക്കുന്നത് മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളിലാണ്. എന്നാല്‍ സൂചികകള്‍ അടിസ്ഥാനമാക്കുന്നത് നിശ്ചിത ഓഹരികളുടെ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങളാണ്.

Read More

കൊച്ചി: ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അവതരിപ്പിച്ചു. ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് പരിരക്ഷ ലഭ്യമാക്കിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെ വായ്പാ പരിധിയെ അടിസ്ഥാനപ്പെടുത്തി പരമാവധി മൂന്നുലക്ഷം രൂപ വരെ പരിരക്ഷയായി ലഭിക്കുന്നതാണ്. ഫെഡറല്‍ ബാങ്ക് വെബ്സൈറ്റില്‍ നിന്ന് മൂന്നു മിനിറ്റിനുള്ളില്‍ പോളിസി വാങ്ങാനുള്ള സൗകര്യവുമുണ്ട്. പ്രീമിയം അടക്കുന്നതുമുതല്‍ ഒരു വര്‍ഷത്തേക്കാണ് പരിരക്ഷ ലഭ്യമാവുന്നത്. പ്രീമിയം തുടര്‍ന്നും അടച്ചുകൊണ്ട് പരിരക്ഷ തുടരാവുന്നതാണ്. ലളിതവും സൗകര്യപ്രദവുമായ രീതിയില്‍ സുരക്ഷിതത്വം ഉറപ്പാക്കിയാണ് ഈ ഇന്‍ഷുറന്‍സ് ഒരുക്കിയിരിക്കുന്നത്. വിസ, മാസ്റ്റര്‍ കാര്‍ഡ്, റുപേ എന്നിവരുമായി ചേര്‍ന്ന് സെലെസ്റ്റ, ഇംപീരിയോ, സിഗ്‌നിറ്റ് എന്നിങ്ങനെ മൂന്ന് സവിശേഷ ക്രെഡിറ്റ് കാര്‍ഡുകളാണ് ഫെഡറല്‍ ബാങ്ക് വിപണിയിലിറക്കിയിട്ടുള്ളത്. മൂന്ന് കാര്‍ഡുകളും മൂന്ന് തരം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തവയാണ്. ‘ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് അവരുടെ വായ്പാ ചെലവുകള്‍ക്കും കുടുംബത്തിനും പരിരക്ഷ ഉറപ്പാക്കുന്ന ലൈഫ്…

Read More

കൊച്ചി: മുള കൊണ്ടുള്ള പൂക്കള്‍ നിര്‍മിച്ച് ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധയാകര്‍ഷിച്ച് വീട്ടമ്മ. വയനാട് സ്വദേശിനിയായ ബേബി ലതയാണ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ മുളകൊണ്ടുള്ള പൂക്കള്‍ നിര്‍മിക്കുന്നത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പൂക്കളുടേയും മുളകൊണ്ടുള്ള ഫ്ളവര്‍വേസിന്റേയും തത്സമയ നിര്‍മാണവും പ്രദര്‍ശനവുമാണ് ഫെസ്റ്റിന്റെ ഭാഗമായി ബേബി ലത ചെയ്യുന്നത്. വ്യവസായ വാണിജ്യ വകുപ്പിനു വേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ ആണ് 19ാമത് ബാംബൂ ഫെസ്റ്റ് നടത്തുന്നത്. വയനാട് തൃക്കേപ്പറ്റ സ്വദേശിയായ ഇവര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ബാംബൂ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ വര്‍ഷങ്ങളില്‍ ഡ്രൈ ഫ്ളവര്‍ നിര്‍മിക്കുന്ന ഒരു യൂണിറ്റിനൊപ്പമായിരുന്നു മേളയില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സ്വന്തം നിലയിലാണ് ബേബി ലത മേളയുടെ ഭാഗമാകുന്നത്. ഒരു പൂവിന് 30 രൂപയാണ് വില. 500 രൂപ മുതല്‍ മുകളിലേക്കാണ് ഫ്ളവര്‍വേസിനും പൂക്കള്‍ക്കുമായി വരുന്ന വില. മുള ചെറുതായി മുറിച്ച് പുഴുങ്ങി ഉണക്കി കളര്‍ ചെയ്തെടുത്താണ് പൂക്കള്‍ നിര്‍മിക്കുന്നത്. പൂക്കള്‍…

Read More

കൊച്ചി: യൂണിയന്‍ എംഎംസി ലാര്‍ജ് കാപ്, മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളിലെല്ലാം നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ യൂണിയന്‍ മള്‍ട്ടി കാപ് പദ്ധതിക്കു തുടക്കം കുറിച്ചു. നിഫ്റ്റി 500 മള്‍ട്ടി കാപ് 50-25-25 ടിആര്‍ഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. വിവിധ വിപണി ഘട്ടങ്ങളില്‍ അച്ചടക്കത്തോടെ വൈവിധ്യവല്‍കൃതമായി നിക്ഷേപിച്ചു നേട്ടമുണ്ടാക്കുന്നതായിരിക്കും യൂണിയന്‍ മള്‍ട്ടി കാപ് പദ്ധതിയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ യൂണിയന്‍ എഎംസി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ജി പ്രദീപ് കുമാര്‍ പറഞ്ഞു. ദീര്‍ഘകാലത്തില്‍ മൂലധന നേട്ടം കൈവരിക്കുകയാണ് യൂണിയന്‍ മള്‍ട്ടി കാപ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം കമ്പനികളുടെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം വന്‍കിട കമ്പനികളെ കൂടി പ്രയോജനപ്പെടുത്തുന്നതായിരിക്കും പദ്ധതിയുടെ രീതി .ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നതു കൂടിയാണ് ഈ പദ്ധതിയൈന്ന് ഫണ്ട് മാനേജര്‍ സഞ്ജയ് ബെംബാല്‍കര്‍ പറഞ്ഞു.

Read More