Author: Updates
അധ്യാപകര്‍ക്ക് വസ്ത്രധാരണത്തിൽ പുതിയ നിർദ്ദേശങ്ങളുമായി മഹാരാഷ്ട്ര സർക്കാർ .അധ്യാപികമാര്‍ ഷാളോടു കൂടിയ ചുരിദാര്‍ അല്ലെങ്കില്‍ സാരി ധരിക്കണം എന്നാണ് നിർദ്ദേശം . ജീന്‍സ് ,ടീഷര്‍ട്ട്, മറ്റ് ഫാന്‍സി വസ്ത്രങ്ങള്‍ തുങ്ങിയവ അനുവദനീയമല്ല. പുരുഷ അധ്യാപകര്‍ക്ക് ടക്ക് ഇന്‍ ചെയത ഷര്‍ട്ടും പാന്റുമാണ് ധരിക്കേണ്ടത്. നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ സര്‍ക്കുലര്‍ വെള്ളിയാഴ്ച്ച പുറത്ത് വിടും.അധ്യാപകര്‍ സ്കൂളിലേക് വരുമ്പോൾ പ്രസന്നവും മാന്യതയുമുള്ള വസ്ത്രം ആവണംധരിക്കേണ്ടത് എന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഡ്രസ്സ് കൊഡും ആയി ബന്ധപ്പെട്ട് 9 മാര്‍ഗരേഖകളാണ് നല്‍കിയിട്ടുള്ളത്. പുതിയ സർക്കുലർ പൊതുവിദ്യാലയങ്ങള്‍ക്കും സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണ്. മഹാരാഷ്ട്ര സർക്കാരിന്റെ ഈ നീക്കത്തെ വിമർശിച്ചു കൊണ്ട് അദ്ധ്യാപകരും വിദ്യാഭ്യാസ വിദ്യാഭ്യാസ വിദഗ്ദരില്‍ ചിലരും രംഗത്തെത്തിയിട്ടുണ്ട് . വസ്ത്രധാരണത്തില്‍ വളരെയധികം ശ്രദ്ധപുലര്‍ത്താറുള്ളവരാണ് അധ്യാപകർ എന്നും.സ്കൂളിൽ മാത്രം അല്ല പൊതുവിടങ്ങളിലും അത് അങ്ങനെ തന്നെ അന്ന് എന്നും അവർ അവകാശപ്പെട്ടു . സംസ്ഥാന സര്‍ക്കാരിന് അധ്യാപകരുടെ വസ്ത്രധാരണത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ…
തിരുവനന്തപുരം∙ സൈബർ പോരാളികൾ ഇനി കുടുങ്ങും .സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നവരൊക്കെ ഇനി അഴി എണ്ണേണ്ടി വന്നേക്കാം.പാർട്ടികൾക്കോ മത്സരിക്കുന്ന സ്ഥാനാർഥിക്കോ എതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജമായ ആരോപണങ്ങൾ പോസ്റ്റ് ചെയ്യുന്നവർ കുടുങ്ങും .തെളിവില്ലാതെ ആരോപണങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി ഉണ്ടാവും . ഇത്തരത്തിലുള്ള പരാതി ലഭിച്ചാൽ ഉടനെ ആളെ പിടികൂടാനും തെളിവ് ആവശ്യപ്പെടാനുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തെളിവില്ലെങ്ങിൽ കേസ് ചാർജ് ചെയ്യും . ഇത്തരം പോസ്റ്റുകൾ ഇടുന്നവർ മാത്രം അല്ല കുടുങ്ങുന്നത് ,അത് പങ്കുവയ്ക്കുന്നതും കുറ്റകരമാകും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സൈബർ പോരാളികൾ സജീവമാണ് .രാഷ്ട്രീയപാർട്ടികളുടെയും സൈബർ പോരാളികൾ സജീവമായതോടെയാണ്കമ്മിഷനും പിടിമുറുക്കിയത്. പൊലീസിനോട് പ്രത്യേക സൈബർ ടീം തയ്യാറാക്കാനും നിരീക്ഷണം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. ഇതിനായി നിയോയ്ക്കപ്പെട്ട ടീമിൽ എസ്പി, മേഖലാ ഐജി–ഡിഐജി, പൊലീസ് ആസ്ഥാനത്ത് സൈബർ ഓപ്പറേഷൻ ഡിവിഷൻ എന്നിവർക്കാണു ചുമതല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ 171(ജി) പ്രകാരമാണ് നടപടി. രാജ്യദ്രോഹപരമായതും വർഗീയമായഅക്രമങ്ങൾക്ക് വഴിവയ്ക്കുന്നതുമൊക്കെയായ പോസ്റ്റുകളും ഈ പരിധിയിൽ പെടും എല്ലാ ജില്ലയിലും…
മലയാളത്തിലെ പ്രശസ്ത നടൻ ടോവിനോ തോമസ് തൻ്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ പ്രതികരിച്ചിരിക്കുന്നു .തന്റെ ഫോട്ടോ ഉപയോഗിച്ചോ അതല്ലെങ്കിൽ തന്നോടൊപ്പമുള്ള ഫോട്ടോയോ ഉപയാഗിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് നിയമവിരുദ്ധമെന്ന് നടന്‍ ടോവിനോ തോമസ് നടനും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു മുന്നണി സ്ഥാനാര്‍ഥിയുമൊത്തുള്ള പഴയ ഫോട്ടോ ഡിജിറ്റൽ പോസ്റ്റര്‍ ആക്കി സോഷ്യൽ മീഡിയയിൽ ഉപയോഗിചിരുന്നു .ഇതിനു പിന്നാലെയായിരുന്നു നടൻ്റെ പ്രതികരണം.തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനു ടോവിനോ തോമസ്കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (SVEEP) അംബാസ്സഡർ അന്ന് തൻ എന്നും അതുകൊണ്ട് തന്നെ തന്‍റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവിനോ തോമസ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. തന്റെ അറിവോടും സമ്മതവും ഇല്ലാതെ ആണ് തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും ആശംസകളെന്നും’ ടൊവിനോ തോമസ് സമൂഹമാധ്യമത്തിൽ കുറിച്ചു.നേരത്തെ തൃശൂർ…
ന്യൂഡല്‍ഹി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. നാളെ ഉച്ചകഴിഞ്ഞ മൂന്ന് മണിക്കാണ് പ്രഖ്യാപനം. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ശനിയാഴ്ച പ്രഖ്യാപിക്കും. അതേസമയം ജമ്മു കാശ്മീരിലെ വോട്ടെടുപ്പും ആലോചനയിലുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. ബിജെപി 257 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് 82 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ അംഗങ്ങളാി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ വെള്ളിയാഴ്ച ചുമതലയേറ്റു. പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയശേഷമാണ് തീയതികള്‍ പ്രഖ്യാപിക്കാന്‍ ശനിയാഴ്ച വാര്‍ത്ത സമ്മേളനം നടത്തുന്നത്.
ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ വോട്ട് ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണം. തമിഴ്‌നാട്, കേരളം, തെലങ്കാന എന്നി സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രി എത്തുക. ദക്ഷിണേന്ത്യയില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടുകയാണ് ലക്ഷ്യം. ഒപ്പം വോട്ട് വിഹിതം വര്‍ധിപ്പിക്കുകയും ബിജെപിയുടെ ലക്ഷ്യമാണ്. അതേസമയം കേരളത്തില്‍ വിജയം നേടാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്.യ ഹിന്ദു വോട്ടുകള്‍ക്കൊപ്പം ക്രിസ്ത്യന്‍ വോട്ടുകളും നേടാന്‍ സാധിച്ചാല്‍ അത് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. രാവിലെ 10.30 ന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലേക്ക് പോകും. തുടര്‍ന്ന് ഉച്ചയോടെ പത്തനംതിട്ടയില്‍ എത്തും. പത്തനംതിട്ട, മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിന് ശേഷം കൊച്ചിയിലേക്ക് പ്രധാനമന്ത്രി പോകും. പത്തനംതിട്ടയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും. എന്‍ഡിഎയിലെ പ്രമുഖ നേതാക്കള്‍ എല്ലാവരും സമ്മേളനത്തില്‍ പങ്കെടുക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികുളുടെ പട്ടികയാണ് പുറത്തു വിട്ടത്. രണ്ടാം പട്ടികയില്‍ 72 പേര്‍ ഇടം പിടിച്ചു. ബിജെപിയുടെ ആദ്യഘട്ട പട്ടിക പുറത്തുവന്നത് ഈ മാസം ആദ്യമാണ്. 190 സ്ഥാനാര്‍ഥികളായിരുന്നു പട്ടികയില്‍ ഇടം പിടിച്ചത്. പട്ടികയില്‍ ബിജെപിയിലെ മിക്ക പ്രമുഖ നേതാക്കളും ഇടം പിടിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ ബിജെപി തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ മറ്റ് സ്ഥാനാര്‍ഥികളെക്കാള്‍ പ്രചാരണത്തില്‍ മുന്നില്‍ എത്തിയിരിക്കുന്നു.
ന്യൂഡല്‍ഹി. പൗരത്വ നിയമം പ്രാബല്യത്തില്‍ വന്നതോടെ ധാരളം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നിയമം ആരുടെയും പൗരത്വം എടുത്തുകളയുന്നതിന് വേണ്ടിയുള്ളതല്ല. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പീഡനം അനുഭവിക്കുന്ന അഭയാര്‍ഥികള്‍ക്ക് മാന്യമായ ജീവിതമുറപ്പുവരുത്തുന്നതാണ് നിയമം. മൂന്ന് രാജ്യങ്ങളിലെ ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വത്തിനും പുനരധിവാസത്തിനും നിയമതടസ്സങ്ങള്‍ ഇല്ലാതാക്കാനാണ് നിയമം. അവരുടെ സാംസ്കാരികവും ഭാഷപരവും സാമൂഹികവുമായ അസ്തിത്വത്തെ സംരക്ഷിക്കാന്‍ ഇതുപകരിക്കുമെന്നും സാമ്പത്തിക, വാണിജ്യ അവകാശങ്ങള്‍ സ്വതന്ത്രസഞ്ചാരം, സ്വത്തവകാശം എന്നിവ ഉറപ്പാക്കുന്നതാണ് നിയമമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം നിയമത്തില്‍ നിന്നും ഭരണഘടനയുടെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അസമിലെ കര്‍ബി ആങ്ലോങ്, മേഘാലായയിലെ ഗരോ ഹില്‍സ്, മിസോറാമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി ജില്ലകള്‍ എന്നിവയ്ക്ക് ഇളവുണ്ട്.
ഇന്ത്യ അഞ്ചാം തലമുറ സൂപ്പർ സോണിക് യുദ്ധ വിമാനങ്ങൾ നിർമ്മിക്കാൻ തയ്യാറെടുക്കുന്നു. 2014ന് മുമ്പ് ആയുധങ്ങൾ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ മോദി ഭരണത്തിൻ കീഴിലാണ് സൈനിക ഉപകരണങ്ങൾ നിർമിക്കാൻ ആരംഭിച്ചത്. ഇപ്പോൾ ഇതാ ലോകം അത്ഭുതത്തോടെ നോക്കുന്ന സൂപ്പർ സോണിക് അഞ്ചാ തലമുറ പോർ വിമാനം ഇന്ത്യ നിർമ്മിക്കുന്നു. സ്വിംഗ്-റോൾ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് ഇന്ത്യ ഇപ്പോൾ സ്വന്തമായി അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ വികസിപ്പിക്കും. എയ്റോനോട്ടിക്കൽ ഡെവലപ്മെൻ്റ് ഏജൻസിയുടെ പരീക്ഷണ മാതൃക ഇതിനകം സജ്ജമായതായിട്ടാണ് റിപ്പോർട്ടുകൾ. ഇതിന് കേന്ദ്രസർക്കാരിന്റെ സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി അംഗീകാരവും നൽകി. വിപുലമായ ഫ്ലൈറ്റ് ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ എന്നിവയ്ക്കൊപ്പം തദ്ദേശീയ ഇരട്ട എഞ്ചിൻ എഎംസിഎയുടെ അഞ്ച് പ്രോട്ടോടൈപ്പുകളുടെ ദീർഘകാല പൂർണ്ണ തോതിലുള്ള എഞ്ചിനീയറിംഗ് എന്നിവയെല്ലാം ഈ അഞ്ചാം തലമുറ വിമാനത്തിന്റെ പ്രത്യേകതകളാണ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്ന് പ്രതിരോധ വകുപ്പ് ഇതിനകം 8,000 കോടി രൂപയ്ക്ക് 34 ധ്രുവ് ഇരട്ട എഞ്ചിൻ…
തൃശൂര്‍. തൃശൂരില്‍ ആരാണ് എതിര് സ്ഥാനാര്‍ഥി എന്നകാര്യത്തില്‍ വിഷയമില്ല. വിജയം തനിക്ക് ഉറപ്പാണെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരന് വരുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റിയാലും ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത് ജനമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. സ്ഥാനാര്‍ഥിയെ മാറ്റുന്നത് കോണ്‍ഗ്രസിന്റെ കാര്യം, അതേ കുറിച്ച് എനിക്ക് അറിയില്ല, ജനമല്ലേ തീരുമാനം എടുക്കുന്നതെന്നും. ഇത് ഗംഭീരമായി എന്നേ തനിക്ക് പറയാനുള്ളുവെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ നിലവിലെ എംപി ടിഎന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കും എന്നാണ് വിവരം. നിലവില്‍ കെ മുരളീധരന് വടകരയില്‍ നിന്നുള്ള എംപിയാണ്. ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ഥി സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതാണ് കെ മുരളീധരനെ പോലുള്ള മുതിര്‍ന്ന നേതാവിനെ കോണ്‍ഗ്രസ് തൃശൂരില്‍ ഇറക്കാന്‍ കാരണം. അതേസമയം ടിഎന്‍ പ്രതാപന് ഈ നീക്കത്തില്‍ ശക്തമായ എതിര്‍പ്പുള്ളതായിട്ടാണ് വിവരം. നിലവില്‍ ടിഎന്‍ പ്രതാപന് പ്രചാരണം ആരംഭിച്ചിരുന്നു.…
ന്യൂഡല്‍ഹി. ബിജെപി പ്രവേശനത്തില്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്റെ വിമര്‍ശനങ്ങള്‍ തള്ളി പത്മജ വേണുഗോപാല്‍. തന്നെ നാണം കെടുത്തിയ ശേഷമാണ് കോണ്‍ഗ്രസില്‍ ചില സ്ഥാനങ്ങള്‍ അവര്‍ തന്നതെന്നും. അവര്‍ പറയുന്നു അര്‍ഹമായ പരിഗണനയാണ് തന്നതെന്ന്. എന്നാല്‍ അത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. വെസ് പ്രസിഡന്റായിരുന്ന തന്നെ തരം താഴ്ത്തി. കെ മുരളീധരനെപ്പോലെ പലപാര്‍ട്ടിയില്‍ പോയി വന്ന വ്യക്തിയല്ല താന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസില്‍ നില്‍ക്കേണ്ടന്ന തീരുമാനം എടുത്തിരുന്നു. എന്നാല്‍ ബിജെപിയുമായി സംസാരിച്ചത് അടുത്തിടെയാണ്. എത്രമാത്രം തന്നെ നടത്തി, നാണം കെടുത്തിയ ശേഷമാണ് അവര്‍ പറയുന്ന സ്ഥാനങ്ങള്‍ തനിക്ക് തന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന തന്നെ എക്സിക്യൂട്ടീവിലേക്ക് തരം താഴ്ത്തി എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. അതേസമയം തന്നോട് അല്പം സഹതാപം കാണിച്ചത് കെപിസിസി പ്രസിഡന്റ് മാത്രമാണ്. അദ്ദേഹം സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി തന്നെ അപമാനിച്ചു. അച്ഛന്റെ മന്ദിരം പണിയുമെന്ന ആഗ്രഹത്തില്‍ എല്ലാം സഹിച്ചുവെന്നും. എന്നാല്‍ പിന്നീട് അതും…