ആധുനിക ക്വാണ്ടംഭൗതികത്തെ ആല്‍ബല്‍ട്ട് ഐന്സ്റ്റൈന് എന്നും സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ക്വാണ്ടം ഭൗതികത്തിലെ പല വസ്തുതകളും ഭൗതിക യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്ന നിലപാടിലായിരുന്നു ഐന്സ്റ്റൈന്. തന്റെ വാദം ബലപ്പെടുത്താന്‍ 1934 ല്‍ നേഥന്‍ റോസന്‍, ബൊറിസ് പൊഡോള്സ്കി എന്നീ യുവഗവേഷകരുമായി ചേര്‍ന്ന് ഒരു നാലുപേജ് പ്രബന്ധം ഫിസിക്കല്‍ റിവ്യൂ ജേര്‍ണലില്‍ ഐന്സ്റ്റൈന് പ്രസിദ്ധീകരിച്ചു. ഇപിആര്‍ പ്രബന്ധം എന്ന പേരില്‍ പ്രസിദ്ധമായ ആ പേപ്പറിലാണ്, ക്വാണ്ടം എന്റാംഗിള്‍മെന്റ് എന്ന പ്രതിഭാസം ഐന്സ്റ്റൈന് പരിശോധിച്ചത്.
ക്വാണ്ടം ഭൗതികം അനുസരിച്ച് എല്ലാ കണങ്ങളും ദിന്ദ്വസ്വഭാവം കാട്ടുന്നവയാണ്. ഒരേ സമയം കണികയുടെയും തരംഗത്തിന്റെയും സ്വഭാവമുള്ളവ. രണ്ടു കണങ്ങള്‍ പരസ്പരം ഇടപഴകുമ്പോള്‍ അവ സവിശേഷതകള്‍ പങ്കിട്ട് പരസ്പരം ബന്ധനത്തിലാകും. അങ്ങനെയുള്ള കണങ്ങളെ വേര്‍പെടുത്തി എത്ര അകലേയ്ക്ക് അയച്ചാലും, അവ തമ്മില്‍ അദൃശ്യമായ ഒരു ബന്ധം നിലനില്ക്കും. ഇതാണ് ക്വാണ്ടം എന്റാംഗിള്‍മെന്റ്. ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ഇത്തരത്തില്‍, പരസ്പരബന്ധനത്തില്‍ പെട്ട കണങ്ങളില്‍ ഒന്നിനെ നിരീക്ഷിക്കുകയോ അളവെടുപ്പിന് വിധേയമാക്കുകയോ ചെയ്താല്‍, എത്ര പ്രകാശവര്‍ഷം അകലെയായാലും രണ്ടാമത്തെ കണത്തില്‍ അതിന്റെ സ്വാധീനം ആ നിമിഷം പ്രതിഫലിക്കും.
പ്രകാശത്തെക്കാള്‍ വേഗത്തില്‍ പ്രപഞ്ചത്തില്‍ ഒന്നും സഞ്ചരിക്കില്ലെന്ന ഐന്‍സ്റ്റൈന്റെ തന്നെ നിയമത്തെ (വിശിഷ്ട ആപേക്ഷികത) ഈ പ്രതിഭാസം ചോദ്യം ചെയ്തു. ക്വാണ്ടംഭൗതികം അപൂര്‍ണമാണെന്ന ഐന്‍സ്റ്റൈന്റെ നിലപാടിന് കരുത്തേകുന്നതായി എന്റാംഗിള്‍മെന്റ്. നീല്‍സ് ബോറിന്റെ നേതൃത്വത്തില്‍ ക്വാണ്ടംഭൗതികത്തെ അനുകൂലിച്ച് ഒട്ടേറെ പ്രതിഭകള്‍ അണിനിരന്നെങ്കിലും, എന്റാംഗിള്‍മെന്റിന്റെ കാര്യത്തില്‍ ഐന്‍സ്റ്റൈനെ എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ അവര്‍ കുഴങ്ങി. ക്വാണ്ടംഭൗതികത്തെ അടുത്ത മുപ്പത് വര്‍ഷക്കാലം എന്റാംഗിള്‍മെന്റിന്റെ പേരില്‍ ഐന്സ്റ്റൈന് വട്ടംകറക്കി.
അങ്ങനെയിരിക്കെ ജോണ്‍ സ്റ്റിവര്‍ട്ട് ബെല്‍ എന്ന ഐറിഷ് വംശജനായ ഗവേഷകന്റെ ശ്രദ്ധയില്‍ ആ ഊരാക്കുടുക്ക് എത്തി. ക്വാണ്ടം ഭൗതികത്തിലെ വിഷമപ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ഹോബിയായി സ്വീകരിച്ചിരുന്ന ആ ഗവേഷകന്, 1964 ല്‍ ‘ബെല്‍സ് തിയറി. അഥവാ ‘ബെല്‍ അസമത്വം’ വഴി ഐന്‍സ്റ്റൈനെ പൂട്ടി ആന്റണ്‍ സായ്ലിങര്‍. ഐന്സ്റ്റൈന് വാദിച്ചതുപോലെ ഏതോ പ്രേതപ്പ്രഭാവം അല്ല ക്വാണ്ടം എന്റാംഗിള്‍മെന്റ് എന്ന് ബെല്‍ തിയറി വ്യക്തമാക്കി. ഇപിആര്‍ വിഷമപ്രശ്നം പരീക്ഷണശാലയില്‍ പരിശോധിക്കാന്‍ പാകത്തില്‍ മാറ്റുകയാണ് ബെല്‍ ചെയ്തത്. പരീക്ഷണത്തില്‍ ബെല്‍ അസമത്വം പാലിക്കപ്പെട്ടാല്‍, ക്വാണ്ടം സിദ്ധാന്തം അപൂര്‍ണമാണെന്ന ഐന്‍സ്റ്റൈന്റെ നിലപാട് സാധൂകരിക്കപ്പെടും. അതേസമയം ബെല്‍ അസമത്വം ലംഘിക്കപ്പെട്ടാല്‍ ക്വാണ്ടംമെക്കാനിക്സ് വിജയിക്കും.
Pixel 4a Review
The Google Pixel 4A currently tops our rank of the greatest Samsung phones available, beating even the pricier iPhone Ultra Max Mega.
So unsurprisingly this is an absolutely fantastic phone. The design isn't massively changed from the previous generation, but most other elements have been upgraded. This is what we call a big boost.
-
Display8.5
-
Performance9
-
Features7
-
Usability8
-
Battery Life10