ഇന്ത്യയും റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന് ഉണര്‍വ് നല്‍കുവാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാനാറ ബാങ്കിനും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിക്കും റഷ്യയുമായി രൂപയുടെ വ്യാപാരത്തിന് അനുമതി നല്‍കി. റഷ്യയുമായി സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ക്ക് പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറക്കുവനാണ് ആര്‍ബിഐയുടെ അംഗീകാരം. യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവയ്ക്ക് മുമ്പ് ഇതേ അനുമതി ആര്‍ ബി ഐ നല്‍കിയിരുന്നു.
ഇതോടെ 5 ബാങ്കുകളില്‍ ഇടപാട് കാര്‍ക്ക് വോസ്‌ട്രോ അക്കൗണ്ട് തുറക്കുവാന്‍ കഴിയും. രൂപയുടെ വിദേശ വ്യാപാരം എളുപ്പത്തിലാക്കുവാന്‍ ഇതുവരെ 9 വോസ്‌ട്രോ അക്കൗണ്ടുകള്‍ ആരംഭിച്ചതായി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത് വാള്‍ പറഞ്ഞു. യൂക്കോ ബാങ്കില്‍ നിന്നും ഒന്നും ഇന്‍ഡിന്‍ഡ് ബാങ്കില്‍ നിന്നും 6 അക്കൗണ്ടും റഷ്യയില്‍ നിന്നുള്ള ബാങ്കായ എസ് ബി ഇ ആര്‍, വി ടി ബി എന്നിവയില്‍ ഒന്നുവീതവും ആണ് അക്കൗണ്ട് ആരംഭിച്ചത്.
വോസ്‌ട്രോ അക്കൗണ്ട്
രൂപയില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ഇടപാട് നടത്താന്‍ വഴിയൊരുക്കുന്നതാണ് വോസ്‌ട്രോ അക്കൗണ്ട്. ഈ അക്കൗണ്ട് ആരംഭിക്കുന്നതോടെ രൂപയില്‍ തന്നെ റഷ്യയില്‍ വ്യാപാരം നടത്തുവാന്‍ സാധിക്കും. ഇന്ത്യന്‍ ഇറക്കുമതിക്കാരന്‍ വിദേശ വ്യാപാരിക്ക് പണം നല്‍കുമ്പോള്‍ വോസ്‌ട്രോ അക്കൗണ്ടിലേക്ക് കെഡിറ്റാകും. അതേസമയം കയറ്റുമതിക്കാരന് പണം നല്‍കേണ്ടി വരുമ്പോള്‍ തുക വോസ്‌ട്രോ അക്കൗണ്ട് വഴി തന്നെ നടത്തുവാനും സാധിക്കും.