രാജ്യത്തിന്റെ അധുനിക വല്‍കരണത്തിന്റെ പാതയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് അതിവേഗം നിര്‍മാണം പൂര്‍ത്തിയാകുകയാണ് അതിവേഗ എക്‌സ്പ്രസ് വേകള്‍. അതുപോലെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്ന എക്‌സ്പ്രസ് വേയാണ് ബെംഗളൂരു- മൈസൂര്‍ എക്‌സ്പ്രസ് വേ. വലിയ പ്രതീക്ഷയോടെ മലയാളികള്‍ അടക്കം കാത്തിരിക്കുന്ന എക്‌സ്പ്രസ് വേ മാര്‍ച്ച് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും.
9,000 കോടി രൂപ ചെലവിലാണ് അതിവേഗ പാത നിര്‍മിച്ചിരിക്കുന്നത്. എക്‌സ് പ്രസ് വേയ്ക്ക് 6 വരിയാണുത്. 3 വരികള്‍ വീതം ഓരോ ഭാഗത്തേക്കും. കൂടാതെ എമര്‍ജന്‍സിയായി വാഹനം നിര്‍ത്താനു സൗകര്യം ഇതിനു പുറമേ ഉണ്ട്. ഇതിനും പുറമേയാണ് ഇരു ഭാഗത്തേക്കും എക്‌സ് പ്രസ് വേയുടെ പുറത്ത് 4 വരികള്‍ വീതം ഉള്ള ദേശീയ പാതകള്‍. ഇത്തരത്തില്‍ 10 വരി പാതയാണുത്.
പാത തുറന്ന് കൊടുക്കുന്നതോടെ മലയാളികള്‍ക്ക് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള കുറഞ്ഞ സമയത്തിനുള്ളില്‍ എത്തുവാന്‍ സാധിക്കും. ബെംഗളൂരു മൈസൂര്‍ യാത്ര ഇനി വെറും 70 മുതല്‍ 90 മിനുട്ടിലേക്ക് കുറയുന്നതോടെ കേരളത്തിലേക്ക് വരാനുള്ള സമയത്തിലും വന്‍ കുറവു വരും. ആകെയുള്ള 117 കിലോമീറ്ററില്‍ 52 കിലോമീറ്ററും അഞ്ച് ബൈപാസുകളുള്ള ഗ്രീന്‍ഫീല്‍ഡാണ്. ഇത് ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കും.
കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ എക്‌സ്പ്രസ് വേയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു. ഇപ്പോള്‍ എക്‌സ്പ്രസ് വേയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. 117 കിലോമീറ്റര്‍ വരുന്ന എക്സ്പ്രസ് വേ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കും. മൈസൂരില്‍ നിന്ന് 90 മിനിറ്റിനുള്ളില്‍ വാഹനങ്ങള്‍ക്ക് ബെംഗളൂരുവിലെ കെങ്കേരിയിലെത്താം. 117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബെംഗളൂരു-മൈസൂര്‍ ഹൈവേയുടെ 56 കിലോമീറ്റര്‍ നീളത്തില്‍ ടോള്‍ പിരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഒരുങ്ങുകയാണ്.
ടോള്‍ പിരിവ് എപ്പോള്‍ തുടങ്ങാനാകുമെന്നതിനെക്കുറിച്ച് ആസ്ഥാനത്ത് നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് ബെംഗളൂരുവിലെ എന്‍എച്ച്എഐ അധികൃതര്‍ പറഞ്ഞു. എക്സ്പ്രസ് വേയില്‍ രണ്ട് ടോള്‍ പ്ലാസകളുണ്ടാകുമെന്നും വണ്‍വേ ട്രിപ്പിന് മൊത്തം ടോള്‍ 140 രൂപ വരുമെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓരോ പ്ലാസയിലും 10-12 ഗേറ്റുകള്‍ ഉണ്ടായിരിക്കുമെന്ന് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സാങ്കേതികവിദ്യ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.