പ്രശസ്ത തമിഴ് സിനിമ താരമാണ് ടി.ആർ സിലംബരശൻ എന്ന സിമ്പു. തമിഴ് സിനിമയിൽ ഒരു നിറ സാന്നിധ്യമാണ് സിമ്പു. സിമ്പുന്റെ രൂപമാറ്റം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. താൻ, 2 വർഷത്തിനുള്ളിൽ 30 കിലോ കുറച്ചത് എങ്ങനെയെന്ന് അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു.
101 കിലോയായിരുന്നു സിലംബരശന്റെ ഭാരം. ഇപ്പോൾ 30 കിലോ കുറഞ്ഞ് 71 കിലോയിൽ എത്തി നിൽക്കുകയാണ് ‘ഈശ്വരൻ’ എന്ന സുശീന്ദ്രന്റെ ചിത്രത്തിൽ സിമ്പുവിന്റെ രൂപമാറ്റം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. സിമ്പുവിന്റെ സുഹൃത്ത് മഹത് രാഘവേന്ദ്രയും ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജും സിമ്പുവിനെ തടി കുറയ്ക്കാൻ സഹായിച്ചത്.
ചെക്ക സെവന്ത വാനം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ശാരീരിക ക്ഷമത വേണ്ട സീനുകൾ ചെയ്യേണ്ടി വന്നപ്പോൾ, താൻ എത്രത്തോളം ഫിറ്റ് ആവേണ്ടതുണ്ട് എന്ന് താരം മനസ്സിലാക്കി. അതിനുശേഷമാണ് തന്റെ ഫിറ്റ്നസ് യാത്ര ആരംഭിച്ചത്. കഠിനമായ പ്രയത്നത്തിലൂടെ 30 കിലോ കുറച്ച് ഇപ്പോൾ ഭാരം 71 കിലോയാണ്.