രുചിയിലും കാഴ്ചയിലും വ്യത്യസ്തവും ശരീരത്തിന് ആവശ്യമായ ധാരളം പോഷക ഗുണങ്ങളും ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞതുമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. വിദേശ പഴവര്‍ഗമായ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ വ്യത്യസ്തനാകുകയാണ് കോട്ടയം ചങ്ങനശ്ശേരി സ്വദേശിയായ ജോസഫ്. ഇദ്ദേഹത്തിന്റെ ഫാമില്‍ 108 തരത്തിലുള്ള വ്യത്യസ്തമായ ഡ്രാഗണ്‍ ഫ്രൂട്ടുകളാണ് ഉള്ളത്. ഓരോ ഇനത്തിനും വ്യത്യസ്ത ഗുണവും നിറവും രുചിയുമാണ്.
അവളരെ അപൂര്‍വമായി മാത്രം കാണ്ട് വരുന്ന ഡ്രാഗണ്‍ ഫ്രൂട്ടുകളും ജോസഫ് കൃഷി ചെയ്യുന്നു. പ്രധാനമായും തൈകള്‍ ഉല്പാദിപ്പിച്ച് കൃഷിക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇവിടെ കൃഷി ചെയ്യുന്ന 108 തരം ഡ്രാഗണ്‍ ഫ്രൂട്ടില്‍ 15 ഇനം ജോസഫ് തന്നെ വികസിപ്പിച്ചതാണ്. തൈകളുടെ നിര്‍മാണത്തിലൂടെ ലക്ഷങ്ങളുടെ വരുമാനമാണ് ജോസഫിന് ലഭിക്കുന്നത്.
തായ്വാന്, ബ്രസീല്‍, ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ, ഇക്വഡോര്‍, യുഎസ്, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് ജോസഫ് തൈകള്‍ എത്തിക്കുന്നത്. ഇത് മരുഭൂമിയിലെ സസ്യമായതിനാല്‍ എത് കാലാവസ്ഥയിലും വളരുമെന്നും കുറച്ച് പരിചരണവും നനയും മതിയെന്ന് ജോസഫ് പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൃഷിക്കാരാണ് ജോസഫിന്റെ ഉപഭോക്താക്കള്‍. ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ബള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നതായി അദ്ദേഹം പറയുന്നു.