കേരളത്തിന്റെ നിരത്തുകളില്‍ ആനവണ്ടി ചീറിപ്പായന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. ആനവണ്ടിയിലെ യാത്രയും ഉയര്‍ന്ന ശബ്ദവും ബസിലെ നീളന്‍ സീറ്റില്‍ ഇരുന്നുള്ള മയക്കവും എല്ലാം നമ്മളെ കാലങ്ങള്‍ പിന്നീലേക്ക് കൊണ്ട് പോകുന്നതാണ്. കെഎസ്ആര്‍ടിസി ബസിലെ കുഞ്ഞന്‍ ജാലകം ഓരോരുത്തര്‍ക്കും ഓരോ കുഞ്ഞു സ്‌ക്രീനുകളാണ്. ആ കൊച്ച് സ്‌ക്രീനിലൂടെ ഓരോരത്തരും കണ്ടത് ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്ത എത്രയോ അപൂര്‍വ നിമിഷങ്ങളായിരിക്കും.
കാലം പിന്നിടുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ നല്ലകാലം കൂടെയാണ് പിന്നോട്ട് പോകുന്നത്. ഇന്ന് ശമ്പളം പോലും ജീവനക്കാര്‍ക്ക് നല്‍കാന്‍ സാധിക്കാത്ത വിധത്തിലേക്ക് സ്ഥാപനം എത്തിയിരിക്കുന്നു. തിരുവിതാംകൂറിലെ ആദ്യ പൊതു ബസ് സര്‍വീസ് ആരംഭിക്കുമ്പോള്‍ നൂറോളം ബിരുദധാരികളാണ് ജീവനക്കാരിയി എത്തിയത്. അന്ന് വളരെ മികച്ച രീതിയിലായിരുന്നു സര്‍വീസ്.
പിന്നീട് കേരള സംസ്ഥാനം രൂപികരിച്ചതോടെ കെഎസ്ആര്‍ടിസി 1965ല്‍ നിലവില്‍ വന്നു. 1950ല്‍ പ്രാബല്യത്തില്‍ വന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ആക്ടിന്റെ ചുവടുപിടിച്ചായിരുന്നു. സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് തുടക്കം കുറിച്ചത്. 661 ബസ് റൂട്ടുകളും 36 ലോറി സര്‍വീസ് റൂട്ടുകളുമായിട്ടായിരുന്നു കെഎസ്ആര്‍ടിസിയുടെ തുടക്കം. അന്ന് 901 ബസുകളും 51 ലോറികളും 29 മറ്റ് വാഹനങ്ങളും കെഎസ്ആര്‍ടിസിക്ക് സ്വന്തമായി ഉണ്ടായിരുന്നു.
പിന്നീട് 1989ല്‍ കെ എല്‍ 15 എന്ന സീരിസിലേക്ക് കെഎസ്ആര്‍ടിസി എത്തി. അതേസമയം കെ എസ് ആര്‍ ടി സി എന്ന പേരിനായി രണ്ട് സംസ്ഥാനങ്ങള്‍ പരസ്പരം പൊരുതിയത് ഏഴ് വര്‍ഷമാണ്. കേരളവും കര്‍ണാടകവുമാണ് കെ എസ് ആര്‍ ടി സി എന്ന പേരിനായി ഏഴ് വര്‍ഷം നിയമ പോരാട്ടം നടത്തിയത്. തുടര്‍ന്ന് കേരളത്തിന് ഈ പേര് സ്വന്തമായി. നിലവില്‍ കെ എസ് ആര്‍ ടി സിക്ക് വിവിധ സോണുകളിലായി 6241 ബസുകളാണ് ഉള്ളത്. എന്നാല്‍ ഇതില്‍ പലതും കട്ടപ്പുറത്താണ്.