മലയാളികള്‍ക്ക് മുന്നില്‍ അവതാരകനായി എത്തി താരമായി മാറിയ വ്യക്തിയാണ് ജീവ. മലയാളത്തിലെ എനര്‍ജെറ്റിക് അവതാരകരില്‍ ഒരാളായ ജീവ ഇതിനോടകം എതാനം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം ജീവയ്ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ താരമാണ് ജീവയുടെ പങ്കാളി അപര്‍ണയും. സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ് ഇരുവരും. ഇവരുടെ ചിത്രങ്ങളും വീഡിയോയും വൈറലാകാറുണ്ട്.
അതേസമയം അപര്‍ണയുടെ വസ്ത്രധാരണം ചൂണ്ടിക്കാട്ടി ചിലര്‍ വിമര്‍ശനവുമായി എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണവും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മോശം കമന്റുകള്‍ക്കെതിരെ പ്രതികരിക്കുകയാണ് ജീവ. ഭാര്യ അപര്‍ണയെ അഴിച്ച് വിട്ടിരിക്കുകയാണോ എന്ന് സ്ത്രീകള്‍ അകടക്കം തന്നോട് ചോദിച്ചിട്ടുണ്ട്.
എന്നാല്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന പല കാര്യങ്ങളിലും പ്രതികരിക്കണമെന്ന് തോന്നിയിട്ടുണ്ടെന്ന് ജീവ പറയുന്നു. എന്നാല്‍ എത്ര നല്ല കാര്യം ചെയ്താലും അതിന് അര്‍ഹിക്കുന്ന വില കിട്ടില്ല. അതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും ജീവ പറയുന്നു. സോഷ്യല്‍ മീഡിയയെ ചിലര്‍ ടോക്സിസിറ്റിക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നു. എന്നാല്‍ നിരവധി പേര് സോഷ്യല്‍ മീഡിയയെ ആശ്രയിച്ച് ജീവിക്കുന്നുവെന്നും ജീവ പറയുന്നു. ചിലര്‍ വ്യക്തിപരമായ പ്രശ്നത്താല്‍ മോശം പറയുന്നു.
ചിലര്‍ക്ക് സോഷ്യല്‍ മീഡിയ എന്തും പറയുവാനുള്ള ഒരു മാധ്യമമായി മാറി. സോഷ്യല്‍ മീഡിയയെ പോസിറ്റീവായും ക്രീയേറ്റീവായും ഉപയോഗിക്കാം എന്നാല്‍ എത്ര പേര് നല്ലത് ചെയ്യുന്നുണ്ട്. ചിലര്‍ ചോദിക്കുന്നത് ഭാര്യയെ ഫ്രീയായി വിട്ട് പുറകിലൂടെ നിനക്ക് നിന്റെ കാര്യങ്ങള്‍ നോക്കാനല്ലെന്ന് പലരും ചോദിച്ചു. എന്നാല്‍ അത്തരത്തില്‍ താന്‍ ചിന്തിച്ചിട്ട് പോലുമില്ല. ചില സ്ത്രീകള്‍ പറഞ്ഞു നീയൊരു ഭര്‍ത്താവാണെന്ന് പറഞ്ഞ് നടക്കാന്‍ നാണമില്ലെ എന്ന്. എന്നാല്‍ ഇതിലൊക്കെ പ്രതികരിച്ചാല്‍ നമ്മുടെ ജീവിതം എന്താകും. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ഭാര്യയെക്കൊണ്ട് ഇടിക്കുന്നതാണോ ആണത്തം എന്നും ജീവ ചോദിക്കുന്നു.