ഈ സ്കൂള്‍ അധ്യാപകന്റെ വീട് നിറയെ തീപ്പട്ടികൂടുകളാണ്. 90കളില്‍ കുട്ടികളുടെ ഇഷ്ട വിനോദങ്ങളില്‍ ഒന്നായിരുന്നു ചതീപ്പട്ടിക്കൂട് ശേഖരണം. എന്നാല്‍ കാലം മാറിയതോടെ ഇത് എല്ലാവരും മറന്നു. ചേര്‍ത്തല സ്വദേശിയായ അര്‍വിന്ദ് കുമാര്‍ പൈയാണ് ഇന്നും തീപ്പട്ടിക്കൂട് ശേഖരിക്കുന്നത്.
സ്കൂള്‍ അധ്യാപകനായ അര്‍വിന്ദ് 20 വര്‍ഷമായി തീപ്പട്ടിക്കൂട് ശേഖരിക്കുന്നു. ഒരു ലക്ഷത്തില്‍ അധികം വരുന്ന തീപ്പട്ടിക്കൂടുകള്‍ 21 സംസ്ഥാനങ്ങളില്‍ നിന്നാണ് അര്‍വിന്ദ് ശേഖരിച്ചത്. വഴിയോരത്ത് നിന്നാണ് 70 ശതമാനം തീപ്പട്ടിക്കൂടുകളും കിട്ടിയത്. കൂട്ടത്തില്‍ കൂടിയ വിലയുള്ള താരം 700 രൂപ വില വന്ന ചന്ദ്രയാന്‍ വിക്ഷേപണത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്പെഷ്യല്‍ തീപ്പട്ടിയാണ്.
രണ്ടാമന് ഗാന്ധിജിയുടെ 154-ാം പിറന്നാളിനോട് അനുബന്ധിച്ച് ഇറക്കി തീപ്പട്ടിയും ഇതിന് 650 രൂപയാണ് വില. അര്‍വിന്ദ് ആദ്യം ശേഖരിച്ചത് അച്ഛന് വീട്ടില്‍ കൊണ്ടുവന്നിരുന്ന തീപ്പട്ടികളായിരുന്നു. തീപ്പട്ടിക്ക് ഒപ്പം സ്റ്റാമ്പ്, നാണയം, ഒറ്റ രൂപ നോട്ട് എന്നിവയുടെ ശേഖരവും അര്‍വിന്ദിനുണ്ട്.