മുകേഷ് അംബാനി 15 കിലോ ഭാരം കുറച്ചു അതും കഠിനമായ വർക്ക് ഔട്ടുകൾ ഒന്നുമില്ലാതെ. പൊതുവെ കഠിന വര്‍ക്കൗട്ടുകള്‍ ഒന്നും പിന്തുടരാത്ത ജീവിതമനു മുകേഷ് അംബാനിയുടേത്. എന്നിട്ടും നേട്ടയമായത് അംബാനി പിന്തുടര്‍ന്ന ‘മാന്ത്രിക കൂട്ട്’. റിലയന്‍സ് കുടുംബം എന്നും ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാണ് .മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ഇന്ത്യക്കാര്‍ കാത്തിരിക്കുന്നുമുണ്ട്.
ഫിറ്റ്നസിന് വളരെ പ്രധാന്യം നല്‍കണ്‍ ഈ കുടുംബം പ്രതേകം ശ്രദ്ധിക്കുന്നുണ്ട്.തിരക്കുകള്‍ക്കിടയില്‍ പോലും ഫിറ്റ്‌നസ്സിനു ശ്രദ്ധ പുലര്‍ത്തുന്ന ശീലം ഉണ്ട്. ആരോഗ്യം കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളുവെന്ന ചിന്തയാവാം ഫിട്‌നെസ്സിനു എത്രയും പ്രാധാന്യം നല്‍കാന്‍ അംബാനിയെയും കുടുംബത്തെയും പ്രേരിപ്പിക്കുന്നത്.
മുകേഷ് അംബാനിയുടെയും, നിതാ അംബാനിയുടെയും ഇളയ മകന്‍ ആനന്ദ് അംബാനി തന്റെ അമിതഭാരം കുത്തനെ കുറച്ച വാര്‍ത്തകള്‍ മുന്‍പ് ചര്‍ച്ചയായിരുന്നു . മകനൊപ്പം അമ്മയും ഡയറ്റ് എടുത്തും, ഡാന്‍സ് പ്രാക്ടീസ് പുനരാരംഭിച്ചും നിത അംബാനി 18 ഓളം കിലോ കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത് മുകേഷ് അംബാനിയുടെ ഡയറ്റ് ആണ്. ശതകോടീശ്വരന്‍ ഒരു വ്യായാമവും കൂടാതെ 15 കിലോയോളം ഭാരം കുറച്ചാല്‍ അതെങ്ങനെ ചര്‍ച്ച ആകാതിരിക്കും
തിരക്കേറിയ ബിസിനസ് ഷെഡ്യൂളുകള്‍ക്കിടയിലും അംബാനി ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് . രാവിലെ 5:30 ന് ചെറു വ്യായാമങ്ങലോടു കൂടി അംബാനിയുടെ ദിവസം ആരംഭിക്കുന്നു . പയറ്, റൊട്ടി, ധാരാളം സലാഡുകള്‍ എന്നിവ അടങ്ങിയ ലളിത ഭക്ഷണക്രമം അംബാനി പാലിക്കുന്നു. സസ്യാഹാരങ്ങളാണു കഴിക്കുന്നത്. ഉച്ചഭക്ഷണം, സാധാരണ ഗുജറാത്തി ശൈലിയില്‍ ആണ്.
അംബാനി ജിം കേന്ദ്രീകൃത വര്‍ക്കൗട്ടുകള്‍ ഒന്നും തന്നെ ചെയ്യുന്നില്ല എന്നതാണ് വലിയ പ്രതേകത .എന്നാല്‍ ദിവസം ഒരു മണിക്കൂറെങ്കിലും വേഗത്തില്‍ നടക്കാന്‍ അദ്ദേഹം മടി കാണിക്കാറില്ല .അത് വഴി തന്റെ ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനും, കലോറി കത്തിച്ചുകളയുന്നതിനും സാധിക്കുന്നു . ഭാരം നിയന്ത്രിക്കാന്‍ പലരും അത്താഴം ഒഴിവാക്കാറുണ്ട് .എന്നാല്‍ അംബാനിക്ക് ആ ശീലവും ഇല്ല .കുടുംബവുമൊത്തു അത്താഴം കഴിക്കുന്ന പതിവ് അംബാനി മുടക്കാറില്ല
ഭക്ഷണത്തിനു പുറമേ ധാരാളം ജ്യൂസുകള്‍ കുടിക്കും . ഞായറാഴ്ചകളില്‍ ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ആണ് കഴിക്കുന്നത് . ഭര്‍ത്താവിനും മകനും ഫിറ്റ്നസ് യാത്രയില്‍ മികച്ച പിന്തുണയായി ഭാര്യ നിതാ അംബാനി കൂടെ ഉണ്ട് . മികച്ച നര്‍ത്തകിയായ നിത തന്റെ ആരോഗ്യം സംരക്ഷിക്കുന്നത് ഡാന്‍സ് പ്രാക്ടീസ് വഴിയാണ്.