ലോകം ഒന്നാകെ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുമ്പോഴും ഇന്ത്യ കുതിപ്പ് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐ എം എഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയ്ക്ക് വലിയ വളര്‍ച്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് തന്നെയാണ് ലോക ബാങ്കും മറ്റ് റേറ്റിംഗ് ഏജന്‍സികളും വ്യക്തമാക്കുന്നത്. യുദ്ധങ്ങള്‍, പണപ്പെരുപ്പം, അന്താരാഷ്ട്ര വിപണിയിലെ മാന്ദ്യം എന്നിവ ആഗോള വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്.
ആഗോള വളര്‍ച്ചയെ അന്താരാഷ്ട്ര വിപണിയിലെ മാന്ദ്യം വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. അതേസമയം ആഗോളതലത്തിലെ ജിഡിപിയുടെ 238 ശതമാനമാണ് ആഗോളം കടം. അതായത് 235 ട്രില്ല്യണ്‍ ഡോളര്‍. ഇതിനിടെയാണ് ഇന്ത്യയെ വളര്‍ന്ന് വരുന്ന മഹാശക്തിയായി അന്താരാഷ്ട്ര മാധ്യമങ്ങളും റേറ്റിംഗ് സ്ഥാപനങ്ങളും കാണുന്നത്.
ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അത്ഭുതകരമായ വളര്‍ച്ച ഉണ്ടായതായി അന്താരാഷ്ട്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പുനരുപയോഗ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ നാലാമത്തെ വലിയ രാജ്യമാി ഇന്ത്യ മാറി. ഹരിത ഹൈഡ്രജന്‍ ഊര്‍ജ്ജ ഗവേഷണങ്ങളും ഇന്ത്യയില്‍ മുന്നേറുകയാണ്. ഇന്ത്യയുടെ ഗതാഗത മേഖല മുമ്പ് ഉള്ളതിനേക്കാള്‍ 100 മടങ്ങ് വളര്‍ച്ച നേടി ഈ പത്ത് വര്‍ഷത്തിനിടെ.