ലോകത്തിലെ അഞ്ചാവത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി അമേരിക്കന്‍ ശതകോടീശ്വരനും നിക്ഷേപകനുമായ വാറന്‍ ബഫറ്റ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ നിക്ഷേപം നടത്തുമെന്നാണ് അദ്ദേഹം സൂചന നല്‍കുന്നത്. ഇന്ത്യന്‍ വിപണിയുടെ സാധ്യതകള്‍ ഇനിയും പ്രയോജനപ്പെടുത്താനുണ്ടെന്നും തന്റെ നിക്ഷേപ സ്ഥാപനമായ ബെര്‍ക്ഷെര്‍ ഹാത്തവേ ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്നും വാറന്‍ ബഫറ്റ് വ്യക്തമാക്കുന്നു.
ലോകത്തിലെ വന്‍ ശക്തിയായ ഇന്ത്യയില്‍ ഒട്ടേറെ അവസരങ്ങളാണ് ഉള്ളത്. ഇനിയും പര്യവേഷണം ചെയ്യപ്പെട്ടാത്ത നിരവധി അവസരങ്ങളും ഇന്ത്യയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച മാനേജ്മെന്റാണ് അവശ്യം. ഇത് ഭാവിയില്‍ വലിയ അവസരങ്ങളായി വളരും. കമ്പനിയുടെ വാര്‍ഷിക യോഗത്തിലാണ് അദ്ദേഹം ഇന്ത്യയെക്കുറിച്ച് പരാമര്‍ശം നടത്തിയത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആഗോള സമ്പദ്വ്യവസ്ഥയില് ഇന്ത്യന്‍ കുതിപ്പ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്ത്യ കഴിഞ്ഞ ഒക്ടോബര്‍ ഡിസംബര്‍ പാദത്തില്‍ 8.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.