കൊച്ചി. സുരേഷ് ഗോപിയുടെ സാമ്പത്തിക സഹായത്തോടെ പത്ത് ട്രാന്‍സ്ജെന്‍ഡര്‍മാരുടെ ലിംഗമാറ്റ ശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ നടക്കും. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഇതിനുള്ള രേഖകള്‍ സുരേഷ് ഗോപി കൈമാറി. 12 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി സുരേഷ് ഗോപി ആശുപത്രിയില്‍ നല്‍കിയത്.
ആദ്യഘട്ടത്തില്‍ പത്ത് പേരുടെ ശസ്ത്രക്രിയയാണ് നടത്തുന്നത്. എല്ലാവര്ക്കും മാന്യായി ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ നല്കുന്ന ധനസഹായം വൈകിയാല്‍ അടുത്ത പത്ത് പേര്‍ക്ക് കൂടി പണം നല്കാന് തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു.