മലയാളത്തില്‍ സമീപകാലത്ത് പുറത്തിറങ്ങിയ മൂന്ന് സിനിമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷപ്പ് ഡോ ജോസഫ് കരിയില്‍. ബിഷപ്പിന്റെ വിമര്‍ശനം മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, പ്രേമലു എന്നി സിനിമകള്‍ക്കെതിരെയാണ്. സഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് ബിഷപ്പിന്റെ വിമര്‍ശനം. ഇല്യുമിനാറ്റി ഗാനം പരമ്പരാഗത ക്രൈസ്ത വിഭാഗത്തിനെതിരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആവേശം സിനിമയില്‍ ഉടനീളം അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കാന്‍ അധ്യാപകരുമില്ല. മുഴുവന്‍ സമയവും ബാറിലാണ്. ഇല്യുമിനാറ്റി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ. മതത്തിന് എതിരായി നില്‍ക്കുന്ന സംഘടനയാണ് അത്. ഇത്തരം സിനിമകള്‍ നല്‍കുന്ന സന്ദേശം എന്താണ്. ഇത്തരം സിനിമകള്‍ നല്ല സിനിമകളാണെന്ന് പറഞ്ഞാണ് നിങ്ങള്‍ കാണുന്നത്.
മലയാള ചിത്രം പ്രേമലുവിലും അടിയും കുടിയും എല്ലാമാണ്. ഒരാള്‍ അപകടത്തില്‍ പെട്ടപ്പോള്‍ രക്ഷിക്കുന്നത് നല്ലകാര്യം എന്നാല്‍ സിനിമയുടെ തുടക്കം മുതല്‍ കുടിയാണെന്നും ബിഷപ്പ് കുട്ടികളോട് പറഞ്ഞു.