എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളുടെ യാത്രകളാണ് മുടങ്ങിയത്, ഒപ്പം കമ്പനിക്ക് സംഭവിച്ചതാകട്ടെ വലിയ നഷ്ടങ്ങളും. എന്താണ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സംഭവിച്ചത്?. പൊതു മേഖല സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യ സ്വകാര്യ മേഖലയില്‍ ടാറ്റ ഗ്രൂപ്പിന് കീഴില്‍ എത്തിയതിനെ തുടര്‍ന്ന് സംഭവിച്ച മാറ്റങ്ങളുടെ ഭാഗമാണ് ജീവനക്കാരുടെ സമരത്തിന് കാരണം.
ഇപ്പോല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പണി മുടക്കിയ ജീവനക്കാരില്‍ പലരും 15 മുതല്‍ 20 വര്‍ഷം വരെ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്തു വന്നവരാണ്. അതായത് എയര്‍ ഇന്ത്യ പൊതുമേഖല സ്ഥാപനമായിരുന്ന കാലം മുതല്‍ ജോലി ചെയ്തിരുന്നവര്‍. പൊതുമേഖലയില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പണിമുടക്ക് ഇടയ്ക്ക് സംഭവിച്ചിരുന്നു. എന്നാല്‍ ഇത് ആരും അത്ര കാര്യമായി എടുക്കുകയോ, ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
എന്നാല്‍ ഇത്തവണ പണി മുടക്കിയ ജീവനക്കാരുടെ പണി പോയി. നിലവില്‍ 2500 പേരാണ് കാബിന്‍ഡ ക്രൂവായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ജോലി ചെയ്യുന്നത്. ടാറ്റ എയര്‍ ഇന്ത്യ എറ്റെടുത്തതോടെ നിരവധി പേരാണ് ജോലിക്കായി എയര്‍ ഇന്ത്യയില്‍ എത്തിയത്. ഇവരു മുതിര്‍ന്ന ജോലിക്കാരും തമ്മില്‍ പലപ്പോഴും വാക്കുതര്‍ക്കത്തിനും ഇടയായിട്ടുണ്ട്. മുമ്പ് കമ്പനിയില്‍ സീനിയോറിറ്റിയും പരിചയ സമ്പത്തുമായിരുന്നു ശമ്പളം, അലവന്‍സ് എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിസ്ഥാനം എങ്കില്‍ ടാറ്റാഗ്രൂപ്പിന് കീഴിയില്‍ ഇത് പ്രവര്‍ത്തന മികവായി മാറുകയായിരുന്നു.
ഇതോടെ മുതിര്‍ന്ന ജീവനക്കാരും കമ്പനിയില്‍ പുതിയതായി എത്തിയവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. പുതിയ ജീവനക്കാര്‍ക്ക് പലര്‍ക്കും സീനിയേഴ്‌സിനേക്കാള്‍ ശമ്പളവും പദവികളും കമ്പനിയില്‍ ലഭിച്ചു. ക്രൂവിന്റെ ശമ്പളം നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാണ് നെറ്റ് പ്രമോട്ടര്‍ സ്‌കോര്‍. ഒരു യാത്രക്കാരന്‍ ടിക്കറ്റ് എടുക്കുന്നത് മുതല്‍ വിമാനത്തിയില്‍ യാത്ര പൂര്‍ത്തിയാക്കി പുറത്ത് ഇറങ്ങുന്നത് വരെ ഇത് പരിശോധിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശമ്പളവും അലവന്‍സും ലഭിക്കുന്നത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഏഷ്യ ഇന്ത്യയുമായുള്ള ലയനവും കാബിന്‍ ക്രൂ അംഗങ്ങളും മാനേജ്‌മെന്റുമായുള്ള ഉരസല്‍ ശക്താക്കിയത്.