തിരഞ്ഞെടുപ്പിന് പിന്നാലെ യു പിയില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് കോണ്‍ഗ്രസ് വനിതകള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇത് സംബന്ധിച്ച കാര്‍ഡുകളും കോണ്‍ഗ്രസ് പല വീടുകളിലും വിതരണം ചെയ്തു. എന്നാല്‍ വിജയിച്ചതോടെ നേതാക്കളെ കാണാതായി. വാഗ്ദാനം ചെയ്ത പണം ആവശ്യപ്പെട്ടാണ് സ്ത്രീകള്‍ ലഖ്നൗവിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായ ദരിദ്രകുടുംബത്തിലെ സ്ത്രീകള്‍ക്ക് ഓരോ വര്‍ഷവും ഒരു ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നിരവധി വീടകളില്‍ ഗ്യാരന്റി കാര്‍ഡ് വിതരണം ചെയ്തിരുന്നു. കടുത്ത ചൂടിലും ലഖ്നൗവിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ സ്ത്രീകള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധവുമായി എത്തിയത് മുസ്ലീം സ്ത്രീകളാണ്.
കോണ്‍ഗ്രസ് 80 ലക്ഷം വീടുകളില്‍ 25 ഗ്യാരണ്ടികളാണ് വാഗ്ദാനം ചെയ്തത്. തിരഞ്ഞെടുപ്പില്‍ ആറ് സീറ്റിലാണ് കോണ്‍ഗ്രസ് യുപിയില്‍ വിജയിച്ചത്. ഇവിടുത്തെ സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ നേതാക്കള്‍ പലരെയും കാണാന്‍ പോലും ഇല്ലെന്നാണ് സ്ത്രീകള്‍ പറയുന്നത്.