പുണെ. വയനാട്ടിലെ ദുരന്തത്തിന് കാരണം പരിസ്ഥിതിയെ മറന്നുള്ള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. വയനാട് ദുരന്തത്തിന് കാരണം ക്വാറികളുടെ പ്രവര്‍ത്തനവുമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പാറപ്പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍ മണ്ണില്‍ ആഘാതമേല്‍പ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന് വയനാട്ടിലെ അനധികൃത റിസോര്‍ട്ടുകളുടെ നിര്‍മ്മാണം നിയന്ത്രിക്കുവാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ ഇപ്പോഴും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 2019ലാണ് ഇനി ഒരു ദുരന്തം ഉണ്ടായാല്‍ ചുരല്‍ മല അവശേഷിക്കില്ലെന്ന് ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കിയത്.
പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.