മലപ്പുറം. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശശി തരൂര്‍ എംപി. മലബാര്‍ പര്യടനത്തിന്റെ ഭാഗമായി പാണക്കാട് മുസ്ല്‌ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പ് ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഒരുമയുടെ ഗ്രൂപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്ടേക്കുള്ള സന്ദര്‍ശിച്ചതില്‍ അസാധാരണമായി ഒന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശശി തരൂരിന്റേത് സൗഹൃദ സന്ദര്‍ശമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ തരൂര്‍ സജ്ജീവമാകുകയാണോ എന്ന ചോദ്യത്തിന് തരുര്‍ എംപിയാണെന്നും അതിനാല്‍ സംസ്ഥാന നേതാവാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റ് പാര്‍ട്ടികളുടെ ആഭ്യന്തരവിഷയത്തില്‍ ലീഗ് പ്രതികരിക്കാറില്ലെന്നും പികെ കുഞ്ഞാലുക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനുള്ള ശശി തരൂരിന്റെ നീക്കത്തെ എ,ഐ ഗ്രൂപ്പുകള്‍ ആശങ്കയോടെയാണ് കാണുന്നത്. ശശി തരൂരിന്റെ പര്യടനത്തെ തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് പര്യടനത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. പാണക്കാട്് എത്തിയ ശശി തരൂരിനെ സാദിഖലി, കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ശശി തരൂര്‍ കേരളത്തില്‍ സജ്ജീവമാകുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ലീഗ്.