തിരുവനന്തപുരം. സംസ്ഥാനത്ത് ട്രാഫിക് പിഷ്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എഐ ക്യാമറകള്‍ വ്യാഴാഴ്ച മിഴി തുറക്കും. അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജനത്തെ പിഴിഞ്ഞ് ഖജനാവിലേക്ക് വരുമാനം കണ്ടെത്തുവനാണ് ശ്രമിക്കുന്നതെന്ന് വ്യാപകമായ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഇത്തരം ആരോപണങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് റോഡ് സേഫ്റ്റി കമ്മീഷണര്‍ എസ് ശ്രീജിത്ത് ഐ പി എസ്.
ഇനി മുതല്‍ റോഡില്‍ അലക്ഷ്യമായി വാഹനം ഓടിക്കുന്ന എല്ലാവര്ക്കും പിഴവീഴും. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര് ഇരു ചക്രവാഹനത്തില്‍ സഞ്ചരിച്ചാലും എ ഐ ക്യാമറകളില്‍ പിടിവീഴും. സംസ്ഥാനത്ത് 726 എ ഐ ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. അതേസമയം ഇനി കുട്ടികള്‍ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തിയാലും പിടിക്കപ്പെടും. കുട്ടികളെ പിന്‍സീറ്റിലോ അല്ലെങ്കില്‍ ബേബി സീറ്റിലോ ഇരുത്തണം. ഒരു ക്യാമറയില്‍ നിയമലംഘനം കണ്ടെത്തിയ ശേഷം പിന്നീടും എ ഐ ക്യാമറകള്‍ക്ക് മുന്നില്‍ പെട്ടാല്‍ പിഴ വീണ്ടും ലഭിക്കും.
സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന 726 ക്യാമറകളില്‍ 675 എണ്ണം സീറ്റ് ബല്‍റ്റ്, ഹെല്‍മറ്റ് എന്നിവ കണ്ടെത്തുവനാണ്. എട്ട് എണ്ണം അമിതവേഗം 18 എണ്ണം ജംക്ഷനുകളിലെ ചുവപ്പ് സിഗ്നല്‍ ലംഘിക്കല്‍ കണ്ടെത്തുവാനും സ്ഥാപിച്ചിരിക്കുന്നു. അതേസമയം ലൈന്‍ ട്രാഫിക്ക് പരിശോധിക്കുവാനും എഐ ക്യാമറകള്‍ ഉപയോഗിക്കാമെങ്കിലും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ക്യാമറകള്‍ വഴി ലഭിക്കുന്ന വ്യക്തമായ ദൃശ്യങ്ങള്‍ക്ക് മാത്രമെ ആദ്യം പിഴ നല്‍കും. ഒപ്പം വാഹനത്തിന്റെ രേഖകള്‍ കൃത്യമാണോ എന്ന പരിശോധന തല്ക്കാലം ഇല്ല.
വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നതിനും പിഴ ലഭിക്കും. അതേസമയം ഹാന്‍ഡ്സ് ഫ്രീ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണില്‍ സംസാരിക്കുന്നതും ഒഴുവാക്കിയിട്ടുണ്ട്. അതേസമയം പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്നും എന്നാല്‍ തല്‍ക്കാലും പിഴ ഈടാക്കുന്നില്ല.