ബിലാസ്പുര്‍. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കോണ്‍ഗ്രസ് കഴിഞ്ഞ 75 വര്‍ഷമായി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ജെപി നദ്ദ. എന്‍ഡിഎ 400 സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം പറഞ്ഞു.
നെഗറ്റീവ് രാഷ്ട്ട്രീയം പ്രചരിപ്പിക്കുന്നവരാണ് ബിജെപി ഭരണഘടന മാറ്റുമെന്ന് പറയുന്നതെന്നും അവര്‍ അതിലൂടെ വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആശയക്കുഴപ്പം സൃഷ്ടിക്കുവനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ഇവര്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുവെന്ന് പറയുന്നു എന്നാല്‍ ഇവര്‍ ന്യൂനപക്ഷമായി മുസ്ലീമുകളെ മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.