Author: Updates

ന്യൂഡല്‍ഹി. പൗരത്വ നിയമം പ്രാബല്യത്തില്‍ വന്നതോടെ ധാരളം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നിയമം ആരുടെയും പൗരത്വം എടുത്തുകളയുന്നതിന് വേണ്ടിയുള്ളതല്ല. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പീഡനം അനുഭവിക്കുന്ന അഭയാര്‍ഥികള്‍ക്ക് മാന്യമായ ജീവിതമുറപ്പുവരുത്തുന്നതാണ് നിയമം. മൂന്ന് രാജ്യങ്ങളിലെ ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വത്തിനും പുനരധിവാസത്തിനും നിയമതടസ്സങ്ങള്‍ ഇല്ലാതാക്കാനാണ് നിയമം. അവരുടെ സാംസ്‌കാരികവും ഭാഷപരവും സാമൂഹികവുമായ അസ്തിത്വത്തെ സംരക്ഷിക്കാന്‍ ഇതുപകരിക്കുമെന്നും സാമ്പത്തിക, വാണിജ്യ അവകാശങ്ങള്‍ സ്വതന്ത്രസഞ്ചാരം, സ്വത്തവകാശം എന്നിവ ഉറപ്പാക്കുന്നതാണ് നിയമമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം നിയമത്തില്‍ നിന്നും ഭരണഘടനയുടെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അസമിലെ കര്‍ബി ആങ്‌ലോങ്, മേഘാലായയിലെ ഗരോ ഹില്‍സ്, മിസോറാമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി ജില്ലകള്‍ എന്നിവയ്ക്ക് ഇളവുണ്ട്.

Read More

ഇന്ത്യ അഞ്ചാം തലമുറ സൂപ്പർ സോണിക് യുദ്ധ വിമാനങ്ങൾ നിർമ്മിക്കാൻ തയ്യാറെടുക്കുന്നു. 2014ന് മുമ്പ് ആയുധങ്ങൾ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ മോദി ഭരണത്തിൻ കീഴിലാണ് സൈനിക ഉപകരണങ്ങൾ നിർമിക്കാൻ ആരംഭിച്ചത്. ഇപ്പോൾ ഇതാ ലോകം അത്ഭുതത്തോടെ നോക്കുന്ന സൂപ്പർ സോണിക് അഞ്ചാ തലമുറ പോർ വിമാനം ഇന്ത്യ നിർമ്മിക്കുന്നു. സ്വിംഗ്-റോൾ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് ഇന്ത്യ ഇപ്പോൾ സ്വന്തമായി അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ വികസിപ്പിക്കും. എയ്‌റോനോട്ടിക്കൽ ഡെവലപ്‌മെൻ്റ് ഏജൻസിയുടെ പരീക്ഷണ മാതൃക ഇതിനകം സജ്ജമായതായിട്ടാണ് റിപ്പോർട്ടുകൾ. ഇതിന് കേന്ദ്രസർക്കാരിന്റെ സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി അംഗീകാരവും നൽകി. വിപുലമായ ഫ്ലൈറ്റ് ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ എന്നിവയ്‌ക്കൊപ്പം തദ്ദേശീയ ഇരട്ട എഞ്ചിൻ എഎംസിഎയുടെ അഞ്ച് പ്രോട്ടോടൈപ്പുകളുടെ ദീർഘകാല പൂർണ്ണ തോതിലുള്ള എഞ്ചിനീയറിംഗ് എന്നിവയെല്ലാം ഈ അഞ്ചാം തലമുറ വിമാനത്തിന്റെ പ്രത്യേകതകളാണ്‌. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിൽ നിന്ന് പ്രതിരോധ വകുപ്പ് ഇതിനകം 8,000 കോടി രൂപയ്ക്ക് 34 ധ്രുവ് ഇരട്ട എഞ്ചിൻ…

Read More

തൃശൂര്‍. തൃശൂരില്‍ ആരാണ് എതിര്‍ സ്ഥാനാര്‍ഥി എന്നകാര്യത്തില്‍ വിഷയമില്ല. വിജയം തനിക്ക് ഉറപ്പാണെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ വരുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റിയാലും ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത് ജനമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. സ്ഥാനാര്‍ഥിയെ മാറ്റുന്നത് കോണ്‍ഗ്രസിന്റെ കാര്യം, അതേ കുറിച്ച് എനിക്ക് അറിയില്ല, ജനമല്ലേ തീരുമാനം എടുക്കുന്നതെന്നും. ഇത് ഗംഭീരമായി എന്നേ തനിക്ക് പറയാനുള്ളുവെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ നിലവിലെ എംപി ടിഎന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കും എന്നാണ് വിവരം. നിലവില്‍ കെ മുരളീധരന്‍ വടകരയില്‍ നിന്നുള്ള എംപിയാണ്. ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ഥി സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതാണ് കെ മുരളീധരനെ പോലുള്ള മുതിര്‍ന്ന നേതാവിനെ കോണ്‍ഗ്രസ് തൃശൂരില്‍ ഇറക്കാന്‍ കാരണം. അതേസമയം ടിഎന്‍ പ്രതാപന് ഈ നീക്കത്തില്‍ ശക്തമായ എതിര്‍പ്പുള്ളതായിട്ടാണ് വിവരം. നിലവില്‍ ടിഎന്‍ പ്രതാപന്‍ പ്രചാരണം ആരംഭിച്ചിരുന്നു.…

Read More

ന്യൂഡല്‍ഹി. ബിജെപി പ്രവേശനത്തില്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്റെ വിമര്‍ശനങ്ങള്‍ തള്ളി പത്മജ വേണുഗോപാല്‍. തന്നെ നാണം കെടുത്തിയ ശേഷമാണ് കോണ്‍ഗ്രസില്‍ ചില സ്ഥാനങ്ങള്‍ അവര്‍ തന്നതെന്നും. അവര്‍ പറയുന്നു അര്‍ഹമായ പരിഗണനയാണ് തന്നതെന്ന്. എന്നാല്‍ അത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. വെസ് പ്രസിഡന്റായിരുന്ന തന്നെ തരം താഴ്ത്തി. കെ മുരളീധരനെപ്പോലെ പലപാര്‍ട്ടിയില്‍ പോയി വന്ന വ്യക്തിയല്ല താന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസില്‍ നില്‍ക്കേണ്ടന്ന തീരുമാനം എടുത്തിരുന്നു. എന്നാല്‍ ബിജെപിയുമായി സംസാരിച്ചത് അടുത്തിടെയാണ്. എത്രമാത്രം തന്നെ നടത്തി, നാണം കെടുത്തിയ ശേഷമാണ് അവര്‍ പറയുന്ന സ്ഥാനങ്ങള്‍ തനിക്ക് തന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന തന്നെ എക്‌സിക്യൂട്ടീവിലേക്ക് തരം താഴ്ത്തി എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. അതേസമയം തന്നോട് അല്‍പം സഹതാപം കാണിച്ചത് കെപിസിസി പ്രസിഡന്റ് മാത്രമാണ്. അദ്ദേഹം സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി തന്നെ അപമാനിച്ചു. അച്ഛന്റെ മന്ദിരം പണിയുമെന്ന ആഗ്രഹത്തില്‍ എല്ലാം സഹിച്ചുവെന്നും. എന്നാല്‍ പിന്നീട് അതും…

Read More

ന്യൂഡല്‍ഹി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വന്‍കുതുപ്പില്‍. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 8.4 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ച 7.3 ശതമാനമായിരുന്നത് 7.6 ശതമാനമായി ഉയര്‍ന്നു. മൂന്നാം പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം 43.72 ലക്ഷം കോടിയാണ്. മുന്‍വര്‍ഷം ഇത് 40.35 ലക്ഷം കോടിയായിരുന്നു. അതേസമയം ഇനിമുതല്‍ ജിഡിപി കണക്കുകള്‍ രണ്ട് തവണ മാത്രമായിരിക്കും പുതുക്കുകയെന്ന് എന്‍എസ്ഒ അറിയിച്ചു. ഇതുവരെ മൂന്ന് തവണ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

Read More

ആലപ്പുഴ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എന്ന് തെളിയിക്കുന്ന മറ്റൊരു വസുത കൂടെ പുറത്തുവരുകയാണ്. പ്രതിസന്ധി കടുത്തതോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളും കടത്തി ചികിത്സയ്ക്കും അഡ്മിഷന്‍ ബുക്കിനും ഇനിമുതല്‍ പണം നല്‍കണം. സൗജന്യമായി നല്‍കിയിരുന്ന ബുക്കിനാണ് ഇപ്പോള്‍ 30 രൂപ ഈടാക്കുമെന്ന് ചൂണ്ടിക്കാണിച്ച് സൂപ്രണ്ടച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് സര്‍ക്കാരിന്റെ വിചിത്ര നടപടി. സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി എത്രമാത്രം വലുതാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ സര്‍ക്കാരിന്റെ പ്രസില്‍ നിന്നും സൗജന്യമായിട്ടാണ് അഡ്മിഷന്‍ ലഭിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികാരണം അച്ചടി നിലച്ചിരിക്കുകയാണ്. അതിനാല്‍ ആശുപത്രിയില്‍ ബുക്ക് ലഭ്യമല്ല അതിനാലാണ് പുതിയ ഉത്തരവ്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ആശുപത്രി വികസന സമിതിയാണ് സ്വന്തം നിലയ്ക്ക് ബുക്ക് അച്ചടിച്ച് നല്‍കാന്‍ തീരുമാനിച്ചത്.

Read More

ഇന്ത്യയിലെ ഏറ്റവും ശക്തരായ നേതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ന്നുള്ള രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷായും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമാണ്. ഇന്ത്യയില്‍ ബിജെപിയും ആര്‍എസ്എസും മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ജനങ്ങള്‍ ഒന്നിച്ച് ഏറ്റെടുക്കുന്നതിന്റെ തെളിവാണ് പട്ടികയിലെ വിവരങ്ങള്‍. ഒരോ വര്‍ഷം പിന്നിടുമ്പോഴും പ്രധാനമന്ത്രിയോടുള്ള സ്‌നേഹം രാജ്യത്തെ ഓരോ പൗരനും വര്‍ധിക്കുകയാണ്. അതേസമയം പട്ടികയില്‍ നാലാം സ്ഥാനത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡാണ്. അഞ്ചാം സ്ഥാനത്ത് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും. പട്ടികയില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ, ആദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.

Read More

അമിതമായ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം മാസം തികയാതെയുള്ള ജനനത്തിന്റെ നിരക്ക് ഉയർത്തുന്നതായി കണ്ടെത്തി. ന്യൂയോർക്ക് സർവകലാശാലയിലെ ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്ലാസ്റ്റിക്കിൽ സാധാരണയായി കണ്ടു വരുന്ന ഒരു പ്രതേകതരം രാസവസ്തുവാണ് താലേറ്റ്സ്.താലേറ്റ്സ് ആണ് വില്ലനായി പ്രവർത്തിക്കുന്നത് എന്നാണ് കണ്ടെത്തൽ . പ്ലാസ്റ്റിക്കിനെ മൃദുവക്കുക ഫ്ലെക്സിബിലാകുക അതോടൊപ്പം തന്നെ ഏറെക്കാലം നിലനിറുത്തുക തുടങ്ങിയവയൊക്കെയാണ് താലേറ്റ്സിന്റെ ജോലി .താലേറ്റ്സിന്റെ ഈ സവിശേഷതകൾ കൊണ്ട് , വിവിധ ഉൽപന്നങ്ങളിൽ ദശാബ്ദങ്ങളായി താലേറ്റുകൾ ചേർക്കുന്നുണ്ട്. താലേറ്റ്സിന്റെ അമിത ഉപയോഗം കാരണം ഇന്ന് പരിസ്ഥിതിയി ഈ രാസവസ്തുവിൽ മുഖരിതമായിരിക്കുന്നുപാശ്ചാത്യലോകത്ത് ആളുകളുടെ ശരീരത്തിലും ഇവയുടെ അംശം വലിയതോതിൽ കാണപ്പെടുന്നു എന്നത് ഗവേഷകർ ആശങ്കപ്പെടുത്തിയിലെ പശ്ചാത്തലത്തിലാണ് പുതിയ പഠനം നടത്തിയത് . താലേറ്റുകളുമായുള്ള സമ്പർക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും മാറാരോഗങ്ങൾക്കും കാരണമാകുന്നു. കുട്ടികളിലെ കാൻസര്‍, പ്രത്യുല്പാദനക്ഷമത കുറയുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം .മാസം തികയാതെയുള്ള പ്രസവങ്ങളിൽ താലേറ്റുകളുമായുള്ള സമ്പർക്കം ഒരു കാരണം ആണെന്ന് ദി…

Read More

ഇസ്രോയുടെ പുതിയ കേന്ദ്രത്തിന് തമിഴ്‌നാട്ടിലെ കുലശേഖരപുരത്ത് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 986 കോടി രൂപ മുതല്‍ മുടക്കിലാണ് പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്. ഇവിടെ നിന്നും വര്‍ഷത്തില്‍ 24 വിക്ഷേപണങ്ങള്‍ നടത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. പുതിയ കേന്ദ്രം 35 വിവിധ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. മൊബൈല്‍ ലോഞ്ച് സ്ട്രക്ചര്‍ അടക്കം കേന്ദ്രത്തിലുണ്ടായിരിക്കും. പുതിയ കേന്ദ്രത്തിനുള്ള സ്ഥലം എടുപ്പ് പൂര്‍ത്തിയായെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഇസ്രോയ്ക്ക് സ്ഥലം കൈമാറിയെന്നും ഐഎസ്ആര്‍ഒ മേധാവി സോമനാഥ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പുതിയ സ്ഥലത്ത് നിന്നും എസ്എസ്എല്‍വി റോക്കറ്റുകള്‍ വിക്ഷേപിക്കാനാണ് ലക്ഷ്യം ഇടുന്നത്. പുതിയ സ്‌പേസ്‌പോര്‍ട്ടിനായി 2233 ഏക്കര്‍ സ്ഥലമാണ് എറ്റെടുത്തിരിക്കുന്നത്.

Read More

തിരുവനന്തപുരം. കേരളത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 18 പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയല്ല ലാഭത്തിലാക്കുകയാണ് ലക്ഷ്യമെന്ന പറഞ്ഞായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 149 പൊതുമേഖല സ്ഥാപനങ്ങളില്‍ വലിയ ഒരു പങ്കും നഷ്ടത്തിലാണ്. നഷ്ടക്കണക്കുകള്‍ കൂടുതല്‍ പറയാനുള്ളത് കെഎസ്ആര്‍ടിസിക്കും വാട്ടര്‍ അതോറിട്ടിക്കുമാണ്. കെഎസ്ആര്‍ടിസിയുടെ നഷ്ടം 1521 കോടിയാണെങ്കില്‍ വാട്ടര്‍ അതോറിട്ടിയുടേത് 1312 കോടിയാണ് അതേസമയം പെന്‍ഷന്‍ ലിമിറ്റഡിന്റേത് 1043 കോടിയാണ്. സംസ്ഥാനത്തെ മറ്റ് പ്രധാന സ്ഥാപനങ്ങളായ കെഎസ്ഇബിയും സപ്ലൈകോയും ഭീമമായ നഷ്ടത്തിലൂടെയാണ് പ്രതിദിനം മുന്നോട്ട് നീങ്ങുന്നതെന്നാണ് വിവരം. ഈ പൊതു മേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്നതോടെ ഇവിടെ തൊഴില്‍ ചെയ്യുന്ന ജീവനക്കാരുടെയും ജീവിതത്തെയാണ് പ്രതികൂലായി ബാധിക്കുന്നത്. 1.29 ലക്ഷം പേരാണ് പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. അതേസമയം കെഎസ്ആര്‍ടിസിയെ സഹായിക്കുന്നസര്‍ക്കാര്‍ മറ്റ് പൊതുമേഖല സ്ഥാപനങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരുന്നില്ല. സ്വന്തം വരുമാനം കൊണ്ട് പ്രവര്‍ത്തിക്കണം എന്ന നിലപാടിലാണ് സംസ്ഥാന ധനവകുപ്പും. ബജറ്റില്‍ സ്വകാര്യ…

Read More