Author: Updates
തിരുവനന്തപുരം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വിവരങ്ങള്‍ പുറത്തുവരുമ്പോഴും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗങ്ങളും മുന്നോട്ട് വെക്കാതെ സംസ്ഥാന ബജറ്റ്. കേരളം കടക്കെണിയിലേക്കാണെന്നും. കടം എടുക്കുന്ന പണത്തിന് കേരളം നല്‍കുന്ന പലിശ വര്‍ധിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. കടത്തില്‍ സംസ്ഥാനം മുങ്ങുന്ന സാഹചര്യത്തിലും കെ റെയില്‍ പദ്ധതി വിടാതെ കേരളം. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് ധനമന്ത്രി ബജറ്റില്‍ പറഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലം ബജറ്റാണ് അവതരിപ്പിച്ചത്. പ്രതിസന്ധിയില്‍ നിന്നും സംസ്ഥാനത്തെ പിടിച്ചുയര്‍ത്താന്‍ പദ്ധതികളള്‍ പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുവനാണ് ധനമന്ത്രി ബജറ്റ് അവതരണം വിനിയോഗിച്ചത്. കെ റെയില്‍ കേരളത്തില്‍ നടപ്പാക്കിയാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ചും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചും വിദഗ്ധര്‍ കണക്കുകള്‍ അവതരിപ്പിച്ചിട്ടും കേരളത്തിന്റെ വികസനം കേന്ദ്രം പരിഗണിക്കുന്നില്ലെന്നാണ് ധനമന്ത്രിയുടെ വാദം. വന്ദേഭാരതിന്റെ വിജയം സിൽവർ റെയിലിന്റെ പ്രസക്തി വര്‍ധിപ്പിച്ചെന്നും അദ്ദേഹം ബജറ്റില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തിനെ കുറിച്ചുള്ള തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും യുദ്ധവും…
തിരുവനന്തപുരം. ഇനി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും പരീക്ഷണത്തിന്റെ നാളുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ അന്വേഷണം വലിയ ആശങ്കയോടെയാണ് പിണറായി വിജയനും സിപിഎമ്മും കാണുന്നത്. ഏട്ട് മാസത്തെ സമയമാണ് എസ് എഫ് ഐ ഒ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനേക്കാള്‍ സവിശേഷ അധികാരങ്ങളുള്ള ഉന്നത ഏജന്‍സിയുടെ അന്വേഷണം തന്നെയാണ് മഖ്യമന്ത്രിക്കും സിപിഎമ്മിനും വീണയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നത്. അതേസമയം കേന്ദ്ര ഏജന്‍സികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമോ എന്ന കാര്യത്തിലും ഇടതു നേതാക്കള്‍ക്കിടയില്‍ ഭയമുണ്ട്. വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ ഇപാടുകള്‍ ദുരൂഹമാണെന്നും ക്രമക്കേടുകളുണ്ടെന്നും കമ്പനിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തെറ്റായ രേഖകള്‍ ഹാജരാക്കിയെന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കരിമണല്‍ കമ്പനിയായ കെഎംആര്‍എല്ലില്‍ നിന്നും കരാര്‍ അനുസരിച്ചുള്ള സേവനം നല്‍കാതെ എക്‌സാലോജിക് വന്‍തുക കൈപ്പറ്റിയിരുന്നുവെന്ന് ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വീണയുടെ ഭാഗം കേട്ടില്ലെന്നാണ് സിപിഎമ്മും പിണറായി വിജയനും ഉയര്‍ത്തുന്ന…
ലക്‌നൗ. ഗ്യാന്‍വാപിയില്‍ സമുച്ചയത്തില്‍ നിന്നും മഹാവിഷ്ണുവിന്റെയും ഹനുമാന്റെയും വിഗ്രഹം കണ്ടെത്തി. സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ശില്‍പങ്ങള്‍ കണ്ടെത്തിയത്. ഗ്യാന്‍വാപിയുടെ പരിസരത്ത് നിന്നും ഭഗവാന്‍ വിഷ്ണുവും ഹനുമാനുമായി ബന്ധപ്പെട്ട നിരവധി പുരാവസ്തുക്കളും കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം ഭാഗികമായി കേടുപാടുകള്‍ സംഭവിച്ച ശില്‍പങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഹനുമാന്റെ ശില്‍പത്തില്‍ പകുതി ഭാഗം മാത്രമാണുള്ളത്. ഖനനത്തില്‍ വിവിധ ആരാധന മൂര്‍ത്തികളുടെ ശില്‍പങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ ശില്‍പങ്ങളില്‍ ചിലത് പകുതി ഭാഗം മനുഷ്യനെയും പകുതി പാമ്പിനെയും ചിത്രീകരിച്ചിരിക്കുന്നു. ഇത് മഹാവിഷ്ണുവിന്റെ വരാഹ അവതാരമാണെന്നാണ് വിശ്വസിക്കുന്നത്. കണ്ടെത്തിയ മഹാവിഷ്ണുവിന്റെ ശില്‍പത്തില്‍ ചക്രവും നാല് കൈകളും കാണാന്‍ സാധിക്കും. അതേസമയം അയോധ്യയില്‍ നടത്തിയ ഖനനത്തിന് സമാനമായി ഗ്യാന്‍വാപിയിലും ഖനനം നടത്തണമെന്ന് ഹിന്ദു വിഭാഗം സുപ്രീം കോടതയില്‍ ആവശ്യപ്പെട്ടിരുന്നു. ഗ്യാന്‍വാപിയുടെ ഘടനയ്ക്ക് ഒരു കോട്ടവും തട്ടാതെ വേണം ഖനനം എന്നാണ് സുപ്രീം കോടതിയില്‍ ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ജൂലയ് 21…
കോട്ടയം. ശ്രീരാമനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ അശ്ളീല പരാമർശം നടത്തിയ ദേവസ്വം ബോർഡ് ശാന്തിക്കാരനെതിരെ പരാതി നൽകി ബിജെപി ജില്ലാസെക്രട്ടറി സോബിൻലാൽ. കൊല്ലം സ്വദേശി രാഹുൽ ചന്ദ്രനെതിരെ അയർക്കുന്നം പോലീസ് സ്റ്റേഷനിലാണ് സോബിൻലാൽ പരാതി നൽകിയത്. നവോദ്ധാനത്തിന്റെ ഉത്തമ മാതൃകയെന്നും പറഞ്ഞു സിപിഎം എന്ന പാർട്ടി കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചവരിൽ ഒരാൾക്കെതിരെയാണ് പരാതിയെന്നും. ക്ഷേത്രം എന്നത് ഭക്തർക്ക് അവരുടെ ആശ്വാസവും വിശ്വാസത്തിന്റെയും ഇടമാണ് അങ്ങനെയുള്ള ഒരുസ്ഥലത്തു ജോലിചെയ്യുന്ന പൂജാരിയായിട്ടുള്ള ആൾ കുറഞ്ഞത് മര്യാദയും മാന്യതയും ഉള്ളവർ ആയിരിക്കണം എന്നും പരാതി നൽകിയ ശേഷം സോബിൻലാൽ പ്രതികരിച്ചു. ക്ഷേത്ര വിശ്വസനകളെ തകർക്കാൻ സിപിഎം എന്ന പാർട്ടി നടത്തുന്ന ഒളിസേവയാണ് ഇത്തരക്കാരെ പൂജാരിമാരായി നിയമിക്കുന്നത്. ഭഗവാൻ ശ്രീരാമനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരിഹസിച്ചുകൊണ്ടും കേട്ടാൽ അറക്കുന്ന തരത്തിലുള്ള അശ്ളീല തെറിവിളി സന്ദേശങ്ങളുമാണ് നവമാധ്യമങ്ങളിൽ രാഹുൽ ചന്ദ്രനെന്ന ശാന്തിക്കാരൻ പ്രചരിപ്പിച്ചതെന്നും സോബിൻലാൽ പറഞ്ഞു. തൊടുപുഴയിലെ കൈവെട്ടു കേസിൽ സംഭവിച്ചതുപോലെയുള്ള പ്രതികരണങ്ങളല്ല ഹിന്ദുസമൂഹം നടത്തുന്നതെന്നും, ഹിന്ദുസമൂഹത്തിനുമേൽ ആർക്കും ഇപ്പോഴും…
ഫ്രാന്‍സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. ഇന്ത്യയുടെ 75-ാം റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. രാജസ്ഥാനിലെ ജയ്പൂരിലാണ് മാക്രോണ്‍ എത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാക്രോണും ചേര്‍ന്ന് ജയ്പൂരില്‍ റോഡ് ഷോ നടത്തി. 2030ഓടെ 30000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സില്‍ വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കുമെന്നാണ് മാക്രോണ്‍ എക്‌സില്‍ കുറിച്ചത്. ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്നതിന് പ്രത്യേകം സെന്ററുകള്‍ ആരംഭിക്കും. ഫ്രാന്‍സില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് വിസാ നടപടികള്‍ ലഘൂകരക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലീനിയർ ലൈറ്റുകലാണ് ക്ഷേത്ര ചുമരുകളിൽ സ്ഥാപിച്ചിട്ടുള്ളത് .ലൈറ്റുകളുടെ ശരിയായ ക്രമീകരണം കൊണ്ട് ക്ഷേത്രത്തിലെ കൊത്തു പണികൾ ഭക്തർക്ക് വ്യക്തമായി കാണാനാവും.അതിനായി പ്രതേകം ഇൻഗ്രൗണ്ട് ലൈറ്റുകളും ക്രമീകരിച്ചിരിക്കുന്നു. ക്ഷേത്രം അലങ്കരിക്കാൻ മൊത്തം 3000 അധികം ലൈറ്റുകൾ ഉപയോഗിച്ചിരിക്കുന്നു. അതിൽ തന്നെ പത്തോളം വിളക്കുകൾ സ്വർണത്തിലാണ് നിർമിച്ചിരിക്കുന്നത്. രാമക്ഷേത്രത്തിനായി സ്വപ്‌നം കണ്ടിരുന്ന ശ്രീരാമ ഭക്തരുടെ ധന്യമുഹൂർത്തം ആഗതമായി .ക്ഷേത്രത്തിൽ രാവിലെ 11.30ന് താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 12.30 ഓടെ പ്രാണ പ്രതിഷ്ഠ നടക്കും. ചടങ്ങിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച രാവിലെ അയോധ്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരുടെ സാനിധ്യം ആണ് പ്രാണ പ്രതിഷ്ഠാ സമയത്ത് ശ്രീകോവിലിൽ ഉണ്ടാകുക. പ്രാണ പ്രതിഷ്ഠ ചടങ്ങിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മഹാ സമ്മേളനവും നടക്കും .ഒരു മണിയോടെ പ്രധാനമന്ത്രി…
നൂറ്റാണ്ടുകളുടെ സ്വപ്നം സഫലമാകാൻ ഇനി മണിക്കൂറുകൾ മാത്രം .അതെ രാമക്ഷേത്രം എന്ന വലിയ സ്വപ്നം .ശ്രീരാമ ഭക്തർ ആ ധന്യ മുഹൂർത്തതിനു അരികിൽ എത്തി നില്കുന്നു .അയോധ്യയിൽ പണിതുയർത്തിയ രാമ ക്ഷേത്രത്തിൽ രാവിലെ 11.30ന് താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾ ആരംഭിക്കും . 12.20 ഓടെ പ്രാണ പ്രതിഷ്ഠ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാനിധ്യത്തിൽ നടക്കുന്ന ആ പുണ്യ കർമ്മം. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച രാവിലെ അയോധ്യയിലെത്തും. പ്രാണ പ്രതിസടയ്ക്കു മുന്നോടിയായി ക്ഷേത്രത്തിൽ നടത്തുന്ന അനുഷ്ഠാനച്ചടങ്ങുകൾ പൂർത്തിയായി. ചടങ്ങുകളുടെ മുഖ്യ കാർമ്മികൻ കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് .ഭാരതത്തിന്റെ വിവിധ പുണ്യതീർഥങ്ങളിൽ നിന്നുള്ള 114 കലശങ്ങളിലെ ജലം ഉപയോഗിച്ച് അഭിഷേകം നടത്തി. വിഗ്രഹം എപ്പോൾ ശയ്യാധിവാസത്തിലാണ് . ഇന്നലെ ശയ്യാധിവാസത്തിന് കിടത്തിയ വിഗ്രഹത്തെ എന്ന് ഉണർത്തും .അതിനായുള്ള ജാഗരണ അധിവാസം രാവിലെ ആരംഭിക്കും. ബാലനായ രാമ വിഗ്രഹം അതായത് അഞ്ചു വയസുള്ള രാമ വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത് . കൃഷ്ണശിലയിൽ നിർമ്മിച്ചിരിക്കുന്നത്ത്…
ലോകം ഉറ്റുനോക്കുന്ന രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പിലാണ് രാജ്യം .ജനുവരി 22-ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ഉത്‌ഘാടനത്തിൽ ലക്ഷക്കണക്കിന് ആൾക്കേറെ സ്വീകരിക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനായിരുന്നു ക്ഷേത്രത്തിന്റെ നിർമാണ ചുമതല , ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയും ട്രസ്റ്റ് തന്നെ ആണ് . ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ക്ഷേത്രത്തിന്റെ പ്രത്യേകതകൾ പുറത്തുവിട്ടിരിക്കുകയാണ് ട്രസ്റ്റ്. ഖേത്രത്തിന്റെ വിശദംശങ്ങൾ ട്രസ്റ്റ് ട്വിറ്ററിലൂടെ പങ്കു വച്ചിട്ടുണ്ട് . കുറിപ്പ് ഇങ്ങനെ ആണ് .“പരമ്പരാഗത നാഗർ ശൈലിയിലാണ് ക്ഷേത്ര മന്ദിരം നിർമിച്ചിരിക്കുന്നത്. 380 അടിയാണ് (കിഴക്ക് പടിഞ്ഞാറൻ ദിശയിൽ) ക്ഷേത്രത്തിന്റെ നീളം. 161 അടി ഉയരവും 250 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന് മൂന്ന് നിലകളാണ് ഉള്ളത്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ട്. 392 തൂണുകളും 44 വാതിലുകളുമുണ്ട്,”പ്രധാന ശ്രീകോവിലിൽ ഭഗവാൻ ശ്രീരാമന്റെ ബാല്യരൂപവും (ശ്രീരാം ലല്ലയുടെ വിഗ്രഹം) ഒന്നാം നിലയിൽ ശ്രീരാം ദർബാറും ഉണ്ട്” ക്ഷേത്ര ചുറ്റുമതിലിനു 732 മീറ്റർ നീളവും 14 അടി…
കയ്‌പേറിയ ജീവിതാനുഭവങ്ങൾ കൊണ്ട് ആര്‍ ജി ചന്ദ്രമോഹന്‍ എന്ന തമിഴ് നാട്ടുകാരാണ് പടുത്തുയർത്തിയത് കോടികളുടെ വ്യാപാര സാമ്രാജ്യം ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ജീവിതത്തിലെ കൈപ്പേറിയ നിമിഷങ്ങളെ അനുഭവ പാഠവമാക്കി ആര്‍ ജി ചന്ദ്രമോഹന്‍ നടന്നു കയറിയത് വിജയത്തിന്റെ സിംഹാസനത്തിലേക്. ഇന്ത്യ മുഴുവൻ ഇന്ന് അരുണ്‍ ഐസ്‌ക്രീം എത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിലെ കഠിനാധ്വാനം ആണ് ആര്‍ ജി ചന്ദ്രമോഹന്‍. അരുണ്‍ ഐസ്‌ക്രീം കമ്പനിയുടെ അമരക്കാരന്‍. തന്റെ പിതിർ സ്വത്ത് വിട്ടു കിട്ടിയ സമ്പാദ്യം പെറുക്കി കൂട്ടിയപ്പോൾ വെറും പതിമൂവായിരം രൂപ. ആ പതിനായിരം രൂപയിൽ നിന്നും ആരംഭിച്ച ബിസിനസ്സ് 8000 കോടി വരുമാനത്തിലാണിന്ന്. ഓരോ സംരംഭകനും മാതൃക ആകാവുന്ന ഒരുപിടി വിജയ തന്ത്രങ്ങൾ ആര്‍ ജി ചന്ദ്രമോഹന്‍ എന്ന സാധാരണക്കാരന് കൈമുതലായുണ്ട് 1970 യിൽ തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ തിരുതങ്കളില്‍നിന്ന് ചെന്നൈലേക് ആര്‍ ജി ചന്ദ്രമോഹന്‍ എത്തുമ്പോൾ വെറും 21 വയസുമാത്രം ആയിരുന്നു പ്രായം. ചെന്നൈയിലെത്തിയ ആര്‍ ജി ചന്ദ്രമോഹന്‍ റോയാപുരത്ത് ഒരു…
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തെക്കേ ഇന്ത്യ സന്ദർശനം ലോകസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറിയ ചർച്ചകൾക്കുള്ള തിരി കൊളുത്തിയിരിക്കുന്നു .ഇത്തവണ ബി.ജെ.പി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിനത്തിനു തുടക്കമിടുക .തിരഞ്ഞെടുപ്പുകമ്മിഷൻ തീയതി പ്രഖ്യാപിക്കുംമുമ്പുതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി . നരേന്ദ്രമോദി കന്യാകുമാരിയിൽ സ്ഥാനാർഥി ആകുമോ എന്ന ചർച്ചകൾക്കും ചൂടേറിയിട്ടുണ്ട് .മോദിയുടെ തെക്കേ ഇന്ത്യ സന്ദർശനം പല നിർണായക സൂചനകളിലേക്കും വൈറൽ ചൂണ്ടുന്നു .കാശിയുമായി പൗരാണികബന്ധം സൂക്ഷിക്കുന്ന രാമേശ്വരം ഉൾപ്പെടുന്ന രാമനാഥപുരം, കേരളവുമായി അതിർത്തിപങ്കിടുന്ന കന്യാകുമാരി എന്നീ മണ്ഡലങ്ങൾ നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടു ചർച്ചകളിലിൽ നിറഞ്ഞു നിൽക്കുകയാണ് . കേന്ദ്രമന്ത്രിമാരടക്കമുള്ള രാജ്യസഭാംഗങ്ങൾ ഇത്തവണ പോരിനിറങ്ങും. ‘തീസരി ബാർ മോദി സർക്കാർ, അബ് കി ബാർ 400 പാർ’ എന്നതാണ് തിരഞ്ഞെടുപ്പ് മുദ്രാവാക്യം.400 സീറ്റ് ലക്ഷ്യമിട്ട് അന്ന് ഇത്തവണത്തെ മുദ്രാവാക്യം .നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പയറ്റിയ ചാണക്യ തന്ത്രങ്ങൾ തന്നെ വരൻ പോകുന്ന തിരഞ്ഞെടുപ്പിലും പ്രയോഗിക്കും . ഛത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും പ്രയോഗിച്ച് വിജയിച്ച…