Author: Updates
ന്യൂഡല്‍ഹി. രാജ്യത്തെ അതിവേഗ പ്രാദേശിക റെയില്‍ സംവിധാനമായ റീജനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് നമോ ഭാരത് എന്ന് പേരിട്ട് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാന്‍ ഇരിക്കെയാണ് പദ്ധതിക്ക് പുതിയ പേര് നല്‍കിയത്. ഡല്‍ഹി ഗാസിയാബാദ് മീററ്റ് റൂട്ടിലാണ് അത്യാധുനിക രീതിയിലുള്ള ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. 82 കിലോമീറ്റര് ദൂരമുള്ള ഡല്‍ഹി മീററ്റ് പാതയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സഹിബാബാദ് ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമാറ്ററാണ്. ഈ പാതയില്‍ 21 മുതല്‍ സര്‍വീസ് ആരംഭിക്കും. പദ്ധതിക്കായി അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇത്തരത്തില്‍ എട്ട് ഇടനാഴികളാണ് തയ്യാറാകുന്നത്. ഡല്‍ഹി മീററ്റ് പാത 2025 ജൂണില്‍ പൂര്‍ത്തിയാകും. നിര്‍മാണം പൂര്‍ത്തിയാകുന്ന ആദ്യഘട്ടത്തില്‍ സഹിബാബാദ്, ഗുല്‍ദര്‍, ദുഹായ്, ഗാസിയബാദ്, ദുഹായ് ഡിപ്പോ എന്നി അഞ്ചു സ്‌റ്റേഷനുകളാണുള്ളത്.
കാന്തല്ലൂര്‍ കേരളത്തില്‍ ആപ്പിള്‍ സുലഭമായി ലഭിക്കുന്ന പ്രദേശമാണ്. കാന്തല്ലൂരിലെ ശീതകാല പഴവര്‍ഗങ്ങളുടെ പട്ടികയിലേക്ക് ഒരു ഇനം കൂടി എത്തിയിരിക്കകയാണ്. ആപ്പിള്‍ പീച്ച് എന്നാണ് ഈ പഴത്തിന്റെ പേര്. കാന്തല്ലൂരിലെ കര്‍ഷകനായ തങ്കച്ചന്‍ പ്ലാപ്പിള്ളിയുടെ കൃഷിയിടത്തിലാണ് ആപ്പിള്‍ പീച്ച് വിളവെടുത്തത്. മാങ്കോ പിച്ചീസും നാടന്‍ പിച്ചീസുമാണ് കാന്തല്ലൂരില്‍ സാധാരണ വിളവെടുക്കുന്നത്. എന്നാല്‍ ആപ്പിള്‍ പീച്ച് വിളയുന്നത് ഇത് ആദ്യമാണ്. ആപ്പിള്‍ പീച്ച് എന്ന് ഇതിനെ വിളിക്കാന്‍ കാരണം കാഴ്ചകൊണ്ട് ആപ്പിള്‍ പോലെ തോന്നിക്കുന്ന പഴമായതുകൊണ്ടാണ്. കാന്തല്ലൂര്‍ പഞ്ചായത്ത് അംഗമായ തങ്കച്ചന്‍ കാര്‍ഷിക കുടുംബത്തിലെ അംഗമാണ്. പലപ്പോഴും തങ്കച്ചന്‍ യാത്രകളില്‍ കാന്തല്ലൂരില്‍ വളരാന്‍ സാധിക്കുന്ന പഴ വര്‍ഗങ്ങള്‍ കണ്ടെത്തി സ്വന്തം കൃഷിയിടത്ത് പരീക്ഷിക്കാറുണ്ട്. ഇപ്പോള്‍ വിളവെടുത്ത ആപ്പിള്‍ പീച്ച് മൂന്ന് വര്‍ഷം മുമ്പ് ഊട്ടിയില്‍ നിന്നും കൊണ്ടുവന്നതാണ്. നന്നായി പരിപാലിച്ച് പല ശിഖരങ്ങളായി പത്തടിയിലധികം വലുപ്പത്തിലാണ് ചെടി വളര്‍ന്നത്. തങ്കച്ചന് ഇപ്പോള്‍ നല്ല വിളവ് ലഭിക്കുന്നുണ്ട്. ഒരു ആപ്പിള്‍ പീച്ച് കായ്ക്ക് 200 ഗ്രാം…
ഭാരതം ലോകത്തിലെ വന്‍ ശക്തിയായി വളരുമ്പോള്‍ രാജ്യത്തെ താറടിക്കാന്‍ വിദേശ മതപരിവര്‍ത്തന സംഘടനകള്‍ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം ബി ജെ പി വിരുദ്ധ മാധ്യമങ്ങള്‍ മലയാളികള്‍ കേട്ടിട്ടു പോലും ഇല്ലാത്ത ഒരു സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇന്ത്യയിലാണ് നേപ്പാള്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നി രാജ്യങ്ങളെക്കാള്‍ പട്ടിണി കൂടുതല്‍ എന്നായിരുന്നു ആ റിപ്പോര്‍ട്ടില്‍. ഇവര്‍ ആഗോള പട്ടിണി സൂചികയും പുറത്തിറക്കി. ഈ റിപ്പോര്‍ട്ട് ബി ജെ പി വിരുദ്ധ മാധ്യവങ്ങള്‍ ആഘോഷമാക്കി. കൊവിഡിന് മുമ്പും ഈ സംഘടന സമാനമായ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. വെല്‍ത് ഹംഗര്‍ ജര്‍മന്‍ സന്നദ്ധ സംഘടനയാണെന്നും കണ്‍സേണ്‍ വേള്‍ഡ് വൈഡ് ഐറിഷ് സന്നദ്ധ സംഘടനയാണെന്നുമാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതിനപ്പുറം അവരെ കുറിച്ച് യാതൊരു വിവരവും പുറത്തു വന്നിട്ടില്ല. ഇവര്‍ എന്ത് ഗവേഷണമാണ് നടത്തുന്നതെന്നോ. എങ്ങനെയാണ് നടത്തിയതെന്നോ ആര്‍ക്കും അറിയില്ല എന്നതാണ സത്യം. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരവും ഇവര്‍ തരുന്നുമില്ല. മലയാളികള്‍ കേട്ടിട്ട് പോലും ഇല്ലാത്ത രണ്ട്…
ഒരിക്കല്‍ ഏഴ് ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ ഷെറിന്‍ ഇന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഇന്ത്യന്‍ റേയില്‍ വേയില്‍ ഉന്നത ഉദ്യോഗം കരസ്ഥമാക്കിയിരിക്കുകയാണ്. വീല്‍ ചെയറിലിരുന്ന് ഷെറിന്‍ കണ്ട സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഐ ആര്‍ എസ് ലഭിച്ചതിന്റെ വലിയ സന്തോഷത്തിലാണ് ഇപ്പോള്‍ ഷെറിന്‍. ലക്‌നൗ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റില്‍ അടുത്തമാസം ആറ്‌ന് ഷെറിന്‍ പരിശീലനം ആരംഭിക്കും. വയനാട് കണിയാമ്പാറ്റ തേനൂട്ടി കല്ലിങ്കല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകളാണ്. ഷെറിന്‍ വേനല്‍മഴയില്‍ പായല്‍ പിടിച്ച വീടിന് മുകളില്‍ നിന്ന് കാല്‍വഴുതി വീണയോതോടെയാണ് ജീവിതം വീല്‍ചെറയിലായത്. 2017 മെയ് 22നാണ് ഷെറിന്റെ ജീവിതത്തിലെ ആ ദുരന്തം സംഭവിച്ചത്. എന്നാല്‍ ജീവിതത്തില്‍ തോക്കുവാന്‍ ഷെറിന്‍ തയ്യാറായില്ല. നാട്ടുകാരുടെ സഹായത്തോടെ ലക്ഷങ്ങള്‍ മുടക്കി ചികിത്സ നടത്തി. വീല്‍ ചെയറിലിരുന്ന് വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയ പല പെണ്‍കുട്ടികളും ഷെറിന് പ്രചോദനമായി. കോവിഡ് കാലത്ത് ഓണ്‍ ലൈനായും…
ചൈന ഇപ്പോള്‍ സ്വയം കുഴിച്ച കുഴിയില്‍ വീണിരിക്കുകയാണ്. പറഞ്ഞുവരുന്നത് ചൈനയുടെ ആണവ മുങ്ങിക്കപ്പലിന് സംഭിവിച്ച അടകടത്തെ കുറിച്ചാണ്. എന്നാല്‍ ഈ അപകടം ലോകത്തിന് ആകെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. നിരവധി പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം ചൈന ഇക്കാര്യങ്ങള്‍ നിഷേധിക്കുകയാണ്. ബാലിസ്റ്റിക് മിസൈല്‍ വഹിക്കുന്ന എസ്എസ്ബിഎന്‍ ക്ലാസ് അന്തര്‍വാഹിനിയാണോ അതോ ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയാണോ അപകടത്തില്‍ പെട്ടതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇവ രണ്ടായാലും വെള്ളത്തിന് അടിയില്‍ സംഭവിക്കുന്ന ഇത്തരം അപകടങ്ങള്‍ വരുത്തിവെയ്ക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ആണവ ചോര്‍ച്ചയ്ക്ക് കാരണമാകുന്നതാണ് ഇത്തരം അപകടം. ലോകത്തെ ഞെട്ടിച്ച് നിരവധി ആണവ അന്തര്‍വാഹിനി അപകടങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. കടലില്‍ ആദ്യമായി നഷ്ടപ്പെടുന്ന ആണവ അന്തര്‍വാഹിനി യു എസിന്റെ ത്രെഷറാണ്. 1963ല്‍ ഡൈവിങ് പരീക്ഷണത്തിനിടെയാണ് മുങ്ങിക്കപ്പല്‍ അപകടം സംഭവിച്ചത്. എന്നാല്‍ മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്ന 129 ജീവനക്കാരും അപകടത്തില്‍ മരിച്ചു. ഈ അപകടത്തിന്റെ കാരണം ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇതോടൊപ്പം 1968ല്‍ യുഎസിന്റെ മറ്റൊരു ആണവ അന്തര്‍വാഹിനിയായ…
ഒരു രാജ്യത്തെ ലോകം വിലയിരുത്തുന്നത് ആ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും. അതില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ് ആ രാജ്യത്തിലെ ഗതാഗത സംവിധാനം. ഇന്ന് ഇന്ത്യയില്‍ വലിയ മാറ്റങ്ങളാണ് ഗതാഗത സംവിധാനത്തിലുണ്ടാകുന്നത്. ഓരോ ദിവസവും പുതിയ പാതകളുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കേരളത്തിന് പുറത്ത് വലിയ മാറ്റങ്ങളാണ് ഗതാഗത മേഖലയില്‍ നടക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിലവില്‍ ഒരു എക്‌സ്പ്രസ് വേ പദ്ധതി പോലും ഇല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് യു ഡി എഫ് ഭരണ കാലത്താണ് ആദ്യമായി എക്‌സ്പ്രസ് വേ എന്ന ആശയം കേരളത്തില്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍ ഡി എഫ് ഈ പദ്ധതിയെ എതിര്‍ക്കുകയും. ജനങ്ങളില്‍ തെറ്റി ധാരണ വളര്‍ത്തി പദ്ധതിയുടെ നടത്തിപ്പ് മുടക്കുകയുമായിരുന്നു. ഇപ്പോള്‍ പുതിയ ഒരു സ്വപ്‌ന പാത കേരളത്തിലേക്ക് എത്തുകയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാത വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. തിരുവനന്തപുരവും കൊച്ചിയുമാണ്…
മൊബൈല്‍ ഡൗണ്‍ലോഡ് വേഗതയില്‍ കുതിച്ച് ചാട്ടം നടത്തി ഇന്ത്യ. യുകെ, ജപ്പാന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് ഇന്ത്യ നിലവില്‍ 47-ാം സ്ഥാനത്താണ്. സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സില് ഇന്ത്യയ്ക്ക് 72 സ്ഥാനങ്ങള്‍ ഉയര്‍ത്താന്‍ സാധിച്ചു. അതിവേഗ ഇന്റര്‍നെറ്റ് അവതരിപ്പിച്ചു കൊണ്ട് 5ജി എത്തിയതോടെയാണ് ഇന്ത്യയുടെ ഈ നേട്ടം. 2022 സെപ്റ്റംബറില്‍ 13.87 എംബിപിഎസായിരുന്നു സ്പീഡ് എങ്കില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 50.21 എംബിപിഎസ് സ്പീഡിലേക്ക് കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ 119 സ്ഥാനത്തായിരുന്നു. ടെലികോം രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് 5ജി സേവനം കാരണമായത്. ലോകത്ത് തന്നെ കൂടുതല്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നത്. ഇന്ത്യക്കാരാണെങ്കിലും. 5ജി എത്തിയതോടെയാണ് ഇന്ത്യയില്‍ പുതിയ യുഗത്തിന് തുടക്കമായത്. സാങ്കേതിക പുരോഗതിയിലും ആഗോള തലത്തില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ രാജ്യത്തിന് സാധിച്ചു.
വിജയകരമായ ചന്ദ്ര ദൗത്യത്തിന് ശേഷം അടുത്ത ഇസ്രോയുടെ സുപ്രധാന ദൗത്യമാണ് ശുക്രയാന്‍ 1. ശുക്രനെ ആഴത്തില്‍ പഠിക്കുന്നതിനായി ഇസ്രോയുടെ ശുക്രയാന്‍ 1 ദൗത്യം പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥ് വെളിപ്പെടുത്തിയിരുന്നു. സംസ്‌കൃതത്തില്‍ നിന്നാണ് ശുക്രയാന്‍ എന്ന പേര് എടുത്തിരിക്കുന്നത്. ശുക്രന്‍ എന്ന അര്‍ത്ഥം വരുന്ന ശുക്ര എന്നും കരകൗശലം എന്ന് അര്‍ത്ഥം വരുന്ന യാന എന്നി രണ്ട് പദങ്ങളുടെ സംയോജനമാണ് ശുക്ര. ഭൂമിയുടെ ഇരട്ട എന്ന് എറിയപ്പെടുന്ന ശുക്രനെക്കുറിച്ച് വിശദമായ പഠനം നടത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ശുക്രന്റെ ഉപരിതലവും അന്തരീക്ഷവും പരിശോധിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പദ്ധതിയുണ്ട്. അതേസമയം നാസ മുമ്പ് ശുക്രനില്‍ ജീവാംശം ഉണ്ടാകാം എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച പഠനവും ഇസ്രോ നടത്തും. അതേസമയം ശുക്രയാന്റെ വിക്ഷേപണം സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും പുറത്തിവിട്ടില്ല. പദ്ധതി പുരോഗതിയിലാണെന്ന് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്.
പ്രഭാതഭക്ഷണം സ്ഥിരമായി ഒഴിവാക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ചിലകാര്യങ്ങളില്‍ ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ടിയിരിക്കുന്നു. പ്രഭാതഭക്ഷണം സ്ഥിരമായി ഒഴിവാക്കുന്നവര്‍ക്ക് ചിലതരം കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. കരള്‍, അന്നനാളം, വന്‍കുടല്‍, പിത്തസഞ്ചി എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ സാധ്യതയാണ് പ്രഭാതഭക്ഷണം കഴിക്കാത്തവരില്‍ കൂടുതലായി കണ്ടുവരുന്നത്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാത്തവരില്‍ അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, വിട്ടുമാറാത്ത വീക്കം, മെറ്റബോളിസം, ഗ്ലൂക്കോസ് എന്നിവയ്ക്കും കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മനുഷ്യന്‍ നിര്‍മ്മിച്ച ബഹിരാകാശ പേടകങ്ങളില്‍ ഏറ്റവും വലുത്. കഴിഞ്ഞ 24 വര്‍ഷമായി മനുഷ്യരുമായി ഭൂമിയെ ചുറ്റുന്ന അത്ഭുതങ്ങളില്‍ ഒന്നാണ് ബഹിരാകാശ നിലയം (ഐ എസ് എസ്). മനുഷ്യരാശിയ്ക്കായി പല നിര്‍ണായക പരീക്ഷണങ്ങളും നമ്മള്‍ ഐ എസ് എസില്‍ നടത്തി വിജയിപ്പിച്ചിട്ടുണ്ട്. 24 വര്‍ഷമായി ഭൂമിയെ വലംവെക്കുന്ന ഐ എസ് എസിന് റിട്ടയര്‍മെന്റ് പ്ലാനുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഐ എസ് എസിനെ തിരികെ ഭൂമിയില്‍ എത്തിക്കാന്‍ സ്വകാര്യ ബഹിരാകാശ കമ്പനികളുടെ സഹായം തേടുമെന്നാണ് നാസ തീരുമാനം. 2030 വരെയാണ് ഐ എസ് എസ് ബഹിരാകാശത്ത് തുടരുക. തുടര്‍ന്ന് സുരക്ഷിതമായി ഭ്രമണപഥത്തില്‍ നിന്നും മാറ്റുവനാണ് തീരുമാനം. ഭൂമിയില്‍ ജനവാസ മേഖലയല്ലാത്ത സ്ഥലങ്ങളില്‍ ഇടിച്ചിറക്കാനാണ് പദ്ധതി. ഐ എസ് എസിനെ ഭൂമിയോട് അടുപ്പിക്കാന്‍ പുതിയ ബഹിരാകാശ പേടകമോ അല്ലെങ്കില്‍ നിലവിലെ ഐ എസ് എസിനോട് കൂട്ടിച്ചേര്‍ക്കാവുന്ന ഭാഗങ്ങളോ ഉപയോഗിച്ചായിരിക്കും ഭ്രമണ പഥത്തില്‍ മാറ്റം വരുത്തുക. ഐ എസ്…