Author: Updates
കേരളത്തിലെ കലാലയങ്ങള്‍ പതുക്കെ ആളൊഴിയുകയാണ്. പല സെല്‍ഫിനാന്‍സ് കോളേജുകളും അടച്ചു പൂട്ടി, മറ്റ് ചിലത് അടച്ചുപൂട്ടുവാന്‍ തയ്യാറെടുക്കുന്നു. വിദ്യാഭ്യാസ സമ്പന്നമാണ് കേരളം എന്ന് സര്‍ക്കാര്‍ പറയുമ്പോഴും കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ല. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമുഖ കോളേജുകളിലും എന്‍ജിനീയറിങ് കോളേജുകളിലും വലിയ തിരക്കായിരുന്നു. പലപ്പോഴും അഡ്മിഷന്‍ കിട്ടാതെ കലങ്ങിയ കണ്ണുകളുമായി കോളേജില്‍ നിന്നും പോകുന്ന വിദ്യാര്‍ഥികളെയും കാണാന്‍ കഴിയുമായിരുന്നു. കാലം മാറിയതോടെ ഇതൊന്നും ഇന്നില്ല. പല കോളേജുകളും ആങ്ങോട്ട് സീറ്റ് ഓഫര്‍ ചെയ്തിട്ടും വിദ്യാര്‍ഥികളെ കിട്ടാനില്ലാത്ത അവസ്ഥ. പല റഗുലര്‍ കോളേജുകളിലും ഇഷ്ടം പോലെ സ്റ്റ് ബാക്കിയാകുന്നു. കേരളത്തിലെ കോളേജുകളെ വിദ്യാര്‍ഥികള്‍ ഒഴിവാക്കുന്നത് ഒരോ വര്‍ഷവും കൂടിവരുകയാണ്. കേരളത്തിലെ ഉപരിപഠനം നിലവാരം കുറഞ്ഞതാണെന്ന് മിക്ക വിദ്യാര്‍ഥികളും കരുതുന്നു. അതിനാല്‍ പ്ലസ് ടൂ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ കേരളത്തിന് വെളിയിലേക്ക് വിദ്യാഭ്യാസത്തിനായി പോകുവനാണ് ഇവര്‍ ആഗ്രഹിക്കുന്നതും. സര്‍വകലാശാലയിലെ രാഷ്ട്രീയ അതിപ്രസരവും, വിവിധങ്ങളും പുറത്തുവരുന്ന അനധികൃത നിയമനങ്ങളും എല്ലാം…
ഇന്ത്യന്‍ ഗ്രോസറി ഡെലിവറിയില്‍ വിപ്ലവം സൃഷ്ടിച്ച സെപ്‌റ്റോ 2023ലെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ യൂണികോണ്‍ ആകുമെന്ന പ്രതീക്ഷയിലാണ് സ്റ്റാര്‍ട്ടപ്പ് ലോകം. കിക്ക് കൊമേഴ്‌സ് എന്ന ആശയം ഇന്ത്യന്‍ നഗരങ്ങളില്‍ പ്രചാരത്തിലാക്കിയ സെപ്‌റ്റോ. 15 മിനിറ്റിനുള്ളില്‍ ഗ്രോസറി വീട്ടിലെത്തിക്കുന്ന സ്ഥാപനമാണ്. അതിവേഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം നേടുന്ന സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണ്‍. ഇന്ത്യയില്‍ ഒരോ വര്‍ഷവും പിന്നിടുമ്പോള്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ ശക്തമായി വളരുകയാണ്. 1,200 കോടി രൂപ സമാഹരിക്കുവനാണ് സെപ്‌റ്റോയുടെ പദ്ധതി. ഇത് പൂര്‍ത്തികരിച്ചാല്‍ 1.3 ബില്യണ്‍ ഡോളറായ കമ്പനിയുടെ മൂല്യം ഉയരും. ഇതോടെ സെപ്‌റ്റോ യുണികോണ്‍ പദ്ധതിയില്‍ ഇടം നേടും. 2021ല്‍ സുഹൃത്തുക്കളായ ആദിത് പലിച്ചയും കൈവല്യ വോറയും ചേര്‍ന്നാണ് സെപ്‌റ്റോയ്ക്ക് തുടക്കം കുറിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്ക് ഉള്ളില്‍തന്നെ കമ്പനിയുടെ മൂല്യം 100 മില്യണ്‍ ഡോളറിലെത്തി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 200 മില്യണ്‍ ഡോളര്‍ സമാഹരിച്ച കമ്പനിയുടെ മൂല്യം 900 മില്യണ്‍ ഡോളറില്‍ എത്തുകയായിരുന്നു. ഇന്ത്യയിലെ പ്രായം കുറഞ്ഞ സ്വയം…
തിരുവനന്തപുരം. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചര്‍ച്ചയാകുകയാണ് സില്‍വര്‍ലൈന്‍ പദ്ധതി. സില്‍വര്‍ലൈന്‍ പദ്ധതിക്ക് മുമ്പ് തടസ്സമായി നിന്നത് ഡല്‍ഹിയിലെ രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നാണ് സംസ്ഥാനസര്‍ക്കാര്‍ കരുതിയിരുന്നത്. സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് ഡി പി ആറിലെ പിഴവുകള്‍ റെയില്‍വേ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കെ വി തോമസും ഇ ശ്രീധരനും നടത്തിയ ചര്‍ച്ചയില്‍ ബദല്‍ നിര്‍ദേശം ഇ ശ്രീധരന്‍ മുന്നോട്ട് വെച്ചു. കേരളത്തിന് വേണ്ടത് അതിവേഗ റെയില്‍വേയാണെന്നാണ് ഇ ശ്രീധരന്‍ മുന്നോട്ട് വയ്ക്കുന്നത്. ഈ വിഷയത്തില്‍ ഈ ശ്രീധരന് ലഭിച്ച ബി ജെ പി പിന്തുണയും ഡല്‍ഹിയില്‍ നിന്നുള്ള രാഷ്ട്രീയപിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇ ശ്രീധരന്‍ മുന്നോട്ട് വെച്ച വേഗ റെയില്‍ പദ്ധതിയെ ബി ജെ പി പിന്തുണയ്ക്കുന്നത് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കണം. ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചലനങ്ങള്‍ക്ക് വഴിവെച്ചേക്കാം. വേഗറെയില്‍ പദ്ധതി ബി ജെ പി പിന്തുണയോടെ അവതരിപ്പിക്കുമ്പോള്‍…
സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ നടിയാണ് ഇനിയ. മലയാളത്തിലും തമിഴിലുമായി ഇനിയ ഇതിനോടകം 25 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാ സോഷ്യല്‍ മീഡിയയില്‍ പങ്കെവെയ്ക്കുന്ന താരത്തിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഇനിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വളരെ വേഗത്തില്‍ വൈറലാകാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവയ്ക്കുവാനും നടി തയ്യാറാണ്. അതേസമയം ഇനിയയുടെ അഭിമുഖത്തിലെ ചിലകാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഗ്ലാമറസ് വേഷങ്ങള്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ചാണ് നടി പറഞ്ഞത്. മുമ്പ് തനിക്ക് ഇന്റിമസി രംഗങ്ങള്‍ അഭിനയിക്കുവാന്‍ വലിയ പിടുത്തമില്ലായിരുന്നു. എന്നാല്‍ സംവിധായകന്‍ പറഞ്ഞ അനുസരിച്ച് എല്ലാം ചെയ്തപ്പോഴാണ് ആത്മവിശ്വാസം ഉണ്ടായതെന്നും ഇനിയ പറയുന്നു. ആ രംഗം പൂര്‍ത്തിയാക്കിയതിന് ശേഷം എല്ലാവരും കയ്യടിച്ചു. ഗ്ലാമറസ് ആകുന്നത് കോണ്‍ഫിഡന്‍സിന് അനുസരിച്ചാണ്. അത് നമ്മള്‍ എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്ന കാര്യത്തെ അനുസരിച്ചിരിക്കുമെന്നും ഇനിയ പറയുന്നു. ഇത്തരം രംഗങ്ങളില്‍ ഏത് ലവല്‍വരെ പോണം എന്നതും നമ്മുടെ തീരുമാനമാണെന്നും ഇനിയ…
ന്യൂഡല്‍ഹി. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഇന്ത്യന് റെയില്‍വേയുടെ പുതിയ പദ്ധതി. അത്യാധുനിക സൗകര്യങ്ങളോടെ ടി ട്രെയിന്‍ അവതരിപ്പിക്കുവനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. പഴയകാല ആവി എന്‍ജിന്റെ മാതൃകയിലാണ് ടി ട്രെയിന്‍ നിര്‍മിക്കുന്നതെങ്കിലും വൈദ്യുതയിലാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുക. ദക്ഷിണ റെയില്‍വേയുടെ പേരമ്പൂര്‍ ഗാരിജ് ആവഡി ഇഎംയു കാര്‍ ഷെഡ്, തിരുച്ചിറപ്പള്ളി ഗോള്‍ഡന്‍ റേക്ക് വര്‍ക്ക്‌ഷോപ്പ് എന്നിവിടങ്ങളിലാണ് ട്രെയിന്‍ നിര്‍മിച്ചത്. 1895ല്‍ ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ച തദ്ദേശിയ ട്രെയിന്‍ എന്‍ജിന്‍ 734 ന്റെ രൂപത്തിലാണ് ട്രെയിന്റെ മുന്‍ഭാഗം. അതേസമയം ട്രെയിനില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എസി കോച്ചുകളാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് കോച്ചുകള്‍ ചെയര്‍കാറാണ്. ഒരണ്ണം റസ്‌റ്റോറന്റാണ്. മികച്ച യാത്ര സൗകര്യം ഒരുക്കുന്നതിനായി ട്രെയിനിന്റെ അകത്തളം വളരെ മനോഹരമായിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. ട്രെയിനിന്റെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത് ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ്. ട്രെയിനിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 48 യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ സൗകര്യമുണ്ട്. വന്ദേഭാരത് ട്രെയിനിനോട് സമാനമാണ് സൗക്യര്യങ്ങള്‍. പനോരമിക് വ്യൂവും ഇതില്‍ ലഭിക്കും.
പിറന്നാളിനും പ്രണയത്തിനും ജീവിതത്തിലെ മറ്റ് എല്ലാ സന്തോഷങ്ങള്‍ക്കും ചോക്ലേറ്റ് സമ്മാനിക്കുന്നവരാണ് നാം എല്ലാവരും. ചോക്ലേറ്റിനായി വാശിപിടിക്കുന്ന കുട്ടികളും ഓരോ സന്തോഷത്തിലും ഒരു നുള്ള് ചോക്ലേറ്റെങ്കിലും സമ്മാനിക്കണമെന്ന് നമ്മളോട് ടെലിവിഷനിലെ പരസ്യങ്ങളും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ എത്ര പേര്‍ക്ക് അറിയാം ചോക്ലേറ്റിന്റെ നീറുന്ന ചരിത്രം. ചരിത്രത്തില്‍ ചോക്ലേറ്റ് ആദിവാസിയുടെ ഭക്ഷണമായിരുന്നു. എന്നാല്‍ കാലം പിന്നിട്ടതോടെ അത് മധ്യവര്‍ഗത്തിന്റെയും കുലീനരുടെയും ബ്രാന്‍ഡായി മാറി. ചോക്ലേറ്റ് ഡേയും ആഘോഷങ്ങളും എല്ലാം നടക്കുമ്പോഴും അത്രയൊന്നും നല്ലകാലമല്ല ചോക്ലേറ്റ് കൃഷിയിടങ്ങളില്‍ ജോലിചെയ്യുന്ന സാധാരണക്കാരന്റേത്. കൊക്കോ കൃഷിക്കായി വനങ്ങള്‍ വെട്ടിത്തെളിച്ച് പ്രകൃതിക്കുണ്ടാക്കുന്ന നാശ നഷ്ടങ്ങളും ചെറുതല്ല. ഘാനയിലും ഐവറി കോസ്റ്റിലും ഏതാണ്ട് 23 ലക്ഷം ഹെക്ടര്‍ മഴക്കാടുകളാണ് കൊക്കോ കൃഷിയുടെ പേരില്‍ വെട്ടി നശിപ്പിക്കപ്പെട്ടത്. ലോകം ചോക്ലേറ്റിന്റെ മധുരത്തില്‍ രമിക്കുമ്പോഴും ആഫ്രിക്കയില്‍ കൊക്കോ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ ഓര്‍മ്മകള്‍ കണ്ണു നനയിക്കുന്നതാണ്. വിവിധ സംഘടനകളുടെ കണക്കില്‍ നിരവധി ആഫ്രിക്കന്‍ കൊക്കോ തോട്ടങ്ങളില്‍ അടിമ ജീവിതം നയിക്കുന്ന കുട്ടികളുടെ എണ്ണം…
പണ്ട് വഴിയരികിലും പറമ്പുകളിലും സുലഭമായിരുന്ന കുറുന്തോട്ടി ഇന്ന് കാണാനില്ല. മരുന്ന് നിര്‍മാണത്തില്‍ അത്യാവശ്യമായ കുറുന്തോട്ടി കിട്ടാനില്ലെന്ന പരാതിക്ക് പരിഹാരം കാണുവാന്‍ തീരുമാനിച്ചിരിക്കുകയാണ് കുറച്ച് കര്‍ഷകര്‍ 25 ഏക്കര്‍ സ്ഥാലത്താണ് കല്യാശേരി മണ്ഡലത്തില്‍ കുറുന്തോട്ടി കൃഷി നടക്കുന്നത്. കൃഷിക്കായി പിലാത്തറയിലെ രണ്ടരയേക്കര്‍ സ്ഥലത്താണ് വിത്ത് മുളപ്പിച്ചത്. മേയ് 26നാണ് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ പിലാത്തറ ഹോപ്പിന് സമീപം വിത്ത് പാകിയത്. മുളച്ച വിത്തുകള്‍ കൃഷസ്ഥലത്തേക്ക് മാറ്റി നടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കണ്ണാപുരം, ഏഴോം, പാണപ്പുഴ എന്നി പഞ്ചായത്തുകളിലാണ് ഔഷധസസ്യകൃഷി ആരംഭിക്കുക. കടന്നപ്പള്ളി പാണപ്പുഴയില്‍ 10 ഏക്കറിലും കണ്ണാപുരം ഏഴോം പഞ്ചായത്തുകളില്‍ ഏഴര ഏക്കറിലുമാണ് കൃഷി നടത്തുന്നത്. കൃഷി വിജയിക്കുന്നതോടെ മറ്റ് പഞ്ചായത്തുകളിലേക്കും കൃഷി വ്യാപിപ്പിക്കും.
മെറ്റ ത്രെഡ്സ് പുറത്തിറക്കിയതോടെ ഇലോണ്‍ മസ്കിന്റെ കിളി പറക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. മെറ്റ തലവന്‍ മാര്‍ക് സക്കര്‍ബര്‍ഗും ട്വറ്റര്‍ ഉടമ ഇലോണ്‍ മസ്കും തമ്മിലുള്ള ഏറ്റുമുട്ടലാണ് ലോകം കാണുന്നത്. വ്യക്തമായ പ്ലാനോടെ അവസരം മുതലെടുത്താണ് ത്രെഡ്സ് എത്തിയിരിക്കുന്നത്. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം നിരവധി പരിഷ്കാരങ്ങളാണ് കൊണ്ടുവന്നത്. എന്നാല്‍ ഇതൊന്നും ഭൂരിഭാഗം വരുന്ന ഉപയോക്താക്കള്‍ക്കും പിടിച്ചിട്ടില്ല. ഇതാണ് ത്രെഡ്സിന്റെ അവസരവും. ട്വിറ്റര്‍ ആദ്യം എത്തിയപ്പോള്‍ വാട്സ് ഹാപനിങ് എന്നായിരുന്നു ടാഗ്ലൈന്. എന്നാല്‍ ഇതിന് മറുപടിയായ ഫെയ്സ്ബുക്ക് പറഞ്ഞത് വാട്സ് ഓണ്‍ യുവര്‍ മൈന്‍ഡ് എന്നതായിരുന്നു. ഇതില്‍ നിന്നും വ്യക്തമാണ് രണ്ട് കമ്പനികളുടെയും ലക്ഷം. ഫെയ്സ്ബുക്ക് കൂടുതലും വ്യക്തി അധിഷ്ഠിതമായ സ്റ്റാറ്റസ്, ഫോട്ടോകള്‍, വിഡിയോകള്‍ എന്നവയ്ക്കുള്ള ഇടമായി മാറുമ്പോള്‍ ഫെയ്സ്ബുക്ക് തത്സമയ ലോകത്തു നടക്കുന്ന കാര്യങ്ങളറിയാനും അഭിപ്രായം പറയുവാനുമുള്ള ഇടമായി മാറി. പല ടെക് വിദഗ്ദരും പറയുന്നത് ട്വിറ്ററിന്റെ ക്ലോണാണെന്നാണ് ത്രെഡ്സ് എന്നാണ്. എന്നാല്‍ വിഡിയോ ഷെയറിങ്…
കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തെ അന്വേഷിച്ച് ഒഡീഷയിലേക്ക് പോകുമ്പോള്‍ ആ എട്ട് പോലീസുകാര്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല തേടിപ്പോകുന്നത് കൊടും ക്രിമിനലിനെയാണെന്ന്. കേരളത്തില്‍ നിന്നും 1800 കിലോമീറ്റര്‍ സഞ്ചരിച്ച് ഒഡീഷയില്‍ എത്തുമ്പോള്‍ അസാധാരണമായ ധൈര്യം മാത്രമായിരുന്നു അവര്‍ക്ക് കൂട്ട്. എന്നാല്‍ തങ്ങള്‍ തേടിയെത്തിയ കുറ്റവാളിയെക്കുറിച്ച് ഒഡീഷയിലെ ലോക്കല്‍ പോലീസില്‍ നിന്നും കേട്ടത് ഭയപ്പെടുത്തുന്ന കഥകള്‍ മാത്രമായിരുന്നു. പിന്നീട് കേരള പോലീസിന് ഒരു കാര്യവും കൂടി മനസ്സിലായി തേടി വന്നത് ആണല്ല എന്തിനും പോന്ന പെണ്ണാണെന്ന്. ഒഡിഷയില്‍ ഗഞ്ചാറാണി എന്ന് അറിയപ്പെടുന്ന ഇവര്‍ നിരവധി കേസുകളില്‍ പ്രതിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കെതിരെ കേസുകളും ഉണ്ട്. മുമ്പ് ഇവര്‍ പോലീസ് പിടിയിലായപ്പോള്‍ കൂട്ടാളികള്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഗഞ്ചാറാണി എന്ന് വിളിക്കുന്ന ഇവരുടെ യഥാര്‍ഥ പേര്‍ നമിത എന്നാണ്. മലയാളിയാണ് ഇവരുടെ ഭര്‍ത്താവ് എന്നു പോലീസിന് വിവരം ലഭിച്ചു. തൃശൂരില്‍ 221 കിലോ കഞ്ചാവ് പിടിച്ച കേസിലെ അന്വേഷണത്തിന്റെ ഒടുവിലാണ് പോലീസ് ഗഞ്ചാറാണിയിലേക്ക്…
രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. 2024 തിരഞ്ഞെടുപ്പിനായി ഭരണ പക്ഷവും പ്രതിപക്ഷവും കച്ച മുറുക്കിയിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി മഹാരാഷ്ട്രയില്‍ ബി ജെ പി നടത്തിയ നീക്കത്തിന്റെ ഞെട്ടലിലാണ് പ്രതിപക്ഷം. എന്നാല്‍ ഇവിടം കൊണ്ടും തീരുന്നതല്ല തങ്ങളുടെ നീക്കങ്ങളെന്ന സൂചനയും പ്രതിപക്ഷത്തിന് ബി ജെ പി നല്‍കുന്നുണ്ട്. മഹാരാഷ്ട്രയില്‍ എന്‍ സി പിയെ പിളര്‍ത്തിയ ബി ജെ പിയുടെ നീക്കം ഇനി ബിഹാറില്‍ ജെ ഡി യുവിനെയാണെന്നാണ് വിവരം. മഹാരാഷ്ട്രയില്‍ എന്‍ സി പിക്ക് സംഭവിച്ചത് പോലെ ഒരു രാഷ്ട്രീയ അട്ടിമറി ജെ ഡി യുവില്‍ സംഭവിച്ചേക്കാം എന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭരണത്തില്‍ നിരവധി എം എല്‍ എമാര്‍ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്ന് ബി ജെ പി നേതാക്കള്‍ പറയുന്നതും ഇത്തരം ഒരു അട്ടിമറി നീക്കത്തിന്റെ ഭാഗമാണോ എന്ന് പ്രതിപക്ഷം സംശയിക്കുന്നു. പ്രതിപക്ഷം അടുത്ത തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നായ…