Author: Updates

കോട്ടയം. വർഷങ്ങളായി കുഴികൾ രൂപപ്പെട്ട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് റോഡിലെ കുഴിയിൽ വാഴ നട്ട് ബിജെപി. കുമ്മണ്ണൂർ വെമ്പള്ളി റോഡ് വർഷങ്ങളായി തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്ത എംഎൽഎ ഉൾപ്പെടെ കേരള സർക്കാർ സംവിധാനത്തിൽ പ്രതിക്ഷേധിച്ച് ഇന്ന് ബിജെപി ഈ റോഡിലെ വലിയ കുഴികളിൽ വാഴ നട്ട് പ്രതിക്ഷേധിച്ച്. ജില്ലാ സെക്രട്ടറി സോബിൻലാൽ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി കെ സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ ,ജില്ലാ കമ്മറ്റി അംഗം പി. പി രാജേഷ് എന്നിവർ പ്രസംഗിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സന്തോഷ് കുമാർ , മോഹനൻ തേക്കടയിൽ , സി ജി വിശ്വനാഥൻ , ചന്ദ്രമതി കെ എൻ , ഗായത്രി സിജു, കെ എം വിശ്വനാഥൻ നായർ, യു സി കുട്ടപ്പൻ ,എബ്രാഹം ജോസഫ് തൊണ്ടിക്കൽ , രാജു മുരിക്കനാവള്ളിൽ…

Read More

18-ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ലയെ തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓം ബിര്‍ലയെ സ്പീക്കറായി തിരഞ്ഞെടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് ശബ്ദ വോട്ടോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഓം ബിര്‍ലയെ സ്പീക്കറായി തിരഞ്ഞെടുത്തത്. പ്രതിപക്ഷ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ആദ്യ പ്രമേയം തന്നെ പാസായതിനാല്‍ മറ്റു പ്രമേയങ്ങള്‍ പരിഗണിച്ചില്ല. എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഓം ബിര്‍ലയുടെ പേര് നിര്‍ദേശിച്ച് 13പ്രമേയങ്ങളാണ് ഉണ്ടായിരുന്നത്. കൊടിക്കുന്നില്‍ സുരേഷിന്റെ പേര് നിര്‍ദേശിക്കുന്ന മൂന്ന് പ്രമേയങ്ങളും ഉണ്ടായിരുന്നു.

Read More

കൊല്‍ക്കത്ത. പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാഞ്ചന്‍ജംഗ എക്‌സ്പ്രസും ചരക്കു തീവണ്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Read More

തൃശൂര്‍. ലോക്‌സഭാ തിരഞ്ഞൈടുപ്പ് വിജയത്തിന് ശേഷം ലൂര്‍ദ് മാതാ പള്ളിയില്‍ മാതാവിന് സ്വര്‍ണ്ണക്കൊന്ത സമര്‍പ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം പള്ളിയില്‍ എത്തിയത്. മാതാവിന് സ്വര്‍ണ്ണക്കൊന്തയും പൂമാലയും സമര്‍പ്പിച്ച സുരേഷ് ഗോപി നന്ദി സൂചകമായി നന്ദിയില്‍ പാടുന്നു ദൈവമേ എന്ന ഗാനവും ആലപിച്ചു. ബി ജെ പി പ്രവര്‍ത്തകരുടെയും പള്ളിയിലെ മുഴുവന്‍ ആളുകളുടെയും സാന്നിധ്യത്തിലായിരുന്നു കൊന്ത മാതാവിനെ സുരേഷ് ഗോപി അണിയിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സുരേഷ് ഗോപി സമര്‍പ്പിച്ചിരുന്നു. വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉല്‍പ്പന്നങ്ങളിലില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തി പരമായ നിര്‍വ്വഹണത്തിന്റെ മുദ്രകള്‍ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊച്ചി. കുവൈത്ത് ദുരന്തത്തില്‍ മരിച്ച 23 മലയാളികള്‍ അടക്കം 31 പേരുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ കീര്‍ത്തി വര്‍ധന്‍ സിങ്, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍ പ്രതിപക്ഷ നേതാവ്, തമിഴ്‌നാട് മന്ത്രി കെ എസ് മസ്താന്‍ എംപിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ ആദരാഞലി അര്‍പ്പിച്ചു. പോലീസ് അകമ്പടിയോടെയാണ് മരിച്ച വരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കുന്നത്. 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ പത്തരയോടെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്.

Read More

തിരഞ്ഞെടുപ്പിന് പിന്നാലെ യു പിയില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് കോണ്‍ഗ്രസ് വനിതകള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇത് സംബന്ധിച്ച കാര്‍ഡുകളും കോണ്‍ഗ്രസ് പല വീടുകളിലും വിതരണം ചെയ്തു. എന്നാല്‍ വിജയിച്ചതോടെ നേതാക്കളെ കാണാതായി. വാഗ്ദാനം ചെയ്ത പണം ആവശ്യപ്പെട്ടാണ് സ്ത്രീകള്‍ ലഖ്‌നൗവിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായ ദരിദ്രകുടുംബത്തിലെ സ്ത്രീകള്‍ക്ക് ഓരോ വര്‍ഷവും ഒരു ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നിരവധി വീടകളില്‍ ഗ്യാരന്റി കാര്‍ഡ് വിതരണം ചെയ്തിരുന്നു. കടുത്ത ചൂടിലും ലഖ്‌നൗവിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ സ്ത്രീകള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധവുമായി എത്തിയത് മുസ്ലീം സ്ത്രീകളാണ്. കോണ്‍ഗ്രസ് 80 ലക്ഷം വീടുകളില്‍ 25 ഗ്യാരണ്ടികളാണ് വാഗ്ദാനം ചെയ്തത്. തിരഞ്ഞെടുപ്പില്‍ ആറ് സീറ്റിലാണ് കോണ്‍ഗ്രസ് യുപിയില്‍ വിജയിച്ചത്. ഇവിടുത്തെ സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ നേതാക്കള്‍ പലരെയും കാണാന്‍ പോലും ഇല്ലെന്നാണ് സ്ത്രീകള്‍ പറയുന്നത്.

Read More

എക്‌സിറ്റ് പോളുകള്‍ സത്യമായാല്‍ കേരളത്തിലും ദേശീയ തലത്തിലും സിപിഎമ്മിന്റെ ഭാവി എന്താണ്, രാഷ്ട്രീയ കേരളം വലിയ ചര്‍ച്ചകളിലാണ്. സിപിഎം കേരളത്തില്‍ മികച്ച വിജയം നേടുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും നേതാക്കളുടെയും എക്‌സിറ്റ് പോളിനോടുള്ള പ്രതികരണം. ബിജെപി തന്നെയാണ് എക്‌സിറ്റ് പോള്‍ നടത്തിയതെന്ന് വരെ സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. സിപിഎമ്മിന് നിലവില്‍ ഒരു ഔപചാരിക ചിഹ്നമുണ്ട്. അരിവാള്‍ ചുറ്റിക നക്ഷത്രമാണ് ആ ചിപഹ്നം. ചിഹ്നം നഷ്ടപ്പെടുന്ന വിഷയം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ചിഹ്നം സംരക്ഷിക്കപ്പെടണമെങ്കില്‍ നിശ്ചിത ശതമാനം വോട്ട് അല്ലെങ്കില്‍ നിശ്ചിത എം പിമാര്‍ വേണം. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടായാല്‍ പിന്നെ സിപിഎമ്മിന് ലഭിക്കുക തിരഞ്ഞെടുപ്പ് കമ്മീഷന് ഇഷ്ടമുള്ള ചിഹ്നമായിരിക്കും. നിലവില്‍ മാനം മര്യാദയ്ക്കുള്ള ചിഹ്നം എല്ലാം പലര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി കഴിഞ്ഞു. ഇനി സിപിഎമ്മിനെ കാത്തിരിക്കുന്നത് ഈനാംപേച്ചിയോ തേളോ എലിപ്പെട്ടിയോ നീരാളിയോ ലഭിക്കുമെന്ന് പറഞ്ഞത് കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ തന്നെയാണ്. പുറത്ത് വന്ന…

Read More

ന്യൂഡല്‍ഹി. അരുണാചല്‍ പ്രദേശില്‍ ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അരുണാചലില്‍ 60 അംഗ നിയമസഭയാണ് ഉള്ളത്. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ 46 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ എതിരില്ലാത്തതിനാല്‍ പത്ത് സീറ്റില്‍ വോട്ട് എണ്ണുന്നതിന് മുമ്പ് തന്നെ ബിജെപി വിജയം ഉറപ്പിച്ചിരുന്നു. അതേസമയം എന്‍പിപി അഞ്ച് സീറ്റിലും പിപിഎ രണ്ട് സീറ്റിലും എന്‍സിപി മൂന്ന് സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്. ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുന്ന എന്‍പിപി സംസ്ഥാനത്ത് തനിച്ചാണ് മത്സരിച്ചത്. ആരും പത്രിക നല്‍കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കമുള്ള പത്ത് പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു ദീര്‍ഘകാലം അരുണാചല്‍ പ്രദേശ്.

Read More

ജിഎസ്ടി വരുമാനത്തില്‍ രാജ്യത്ത് വന്‍ കുതിപ്പ്. 1,72,739 കോടിയാണ് മെയ് മാസത്തിലെ ജിഎസ്ടി വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ ജിഎസ്ടി വരുമാനത്തേക്കാള്‍ പത്ത് ശതമാനത്തിന്റെ വളര്‍ച്ചയാണ് ജിഎസ്ടിയില്‍ ഉണ്ടായത്. 1,57,090 ആയിരുന്നു 2023 മെയ് മാസത്തിലെ വരുമാനം. 32,409 കോടി കേന്ദ്ര ജിഎസ്ടിയായും 40,265 കോടി സംസ്ഥാന ജിഎസ്ടിയായും ലഭിച്ചു. ഒപ്പം 87,781 കോടിയാണ് സംയോജിത ജിഎസ്ടി. 12,284 കോടി സെസായും പിരിഞ്ഞുകിട്ടിയിട്ടുണ്ട്. മെയ്മാസത്തില്‍ കേരളത്തില്‍ ജിഎസ്ടി വരുമാനം 2594 കോടിയാണ്. 2023 മെയ് മാസത്തിനേക്കാല്‍ 13 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

Read More

ബിലാസ്പുര്‍. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കോണ്‍ഗ്രസ് കഴിഞ്ഞ 75 വര്‍ഷമായി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ജെപി നദ്ദ. എന്‍ഡിഎ 400 സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം പറഞ്ഞു. നെഗറ്റീവ് രാഷ്ട്ട്രീയം പ്രചരിപ്പിക്കുന്നവരാണ് ബിജെപി ഭരണഘടന മാറ്റുമെന്ന് പറയുന്നതെന്നും അവര്‍ അതിലൂടെ വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആശയക്കുഴപ്പം സൃഷ്ടിക്കുവനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ഇവര്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുവെന്ന് പറയുന്നു എന്നാല്‍ ഇവര്‍ ന്യൂനപക്ഷമായി മുസ്ലീമുകളെ മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More