Author: Updates
രാജ്യം വേഗതയില്‍ കുതിക്കുമ്പോള്‍, കേരളം മാത്രം എന്തിനാണ് മാറി നില്‍ക്കുന്നതെന്ന് ചോദിച്ചുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ അത്യുഗ്രമായ പ്രസംഗം യുവതലമുറയ്ക്കുള്ള പുത്തന്‍ പ്രതീക്ഷയാണ് നല്‍കിയത്. എല്ലാത്തിനും മാതൃകയാണ് സുന്ദരമായ കേരളം വിദ്യാഭ്യാസം, ആരോഗ്യം, സാസ്‌കാരിക മഹിമ എന്നിവയിലെല്ലാം മുന്നില്‍ നിന്നില്‍ക്കുന്നുവെന്ന് അദ്ദേഹം യുവാക്കളോടായി കൊച്ചിയില്‍ പറഞ്ഞു. അത്ഭുതകരമായ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക കലാ പൈതൃകവും പാരമ്പ്യ വൈദ്യശാസ്ത്രവുമുള്ള കേരളത്തിലേക്ക് ലോകത്തെ വിളിച്ചുവരുത്താം. ടൂറിസം മേഖലയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ പഴയ പ്രൗഡിയില്‍ അഭിരമിച്ചുകൊണ്ട് വികസനത്തിന് മുഖം തിരിച്ച് നില്‍ക്കുന്ന കേരളത്തില്‍ അതിന്റെ ഭവിഷത്ത് അനുഭവിക്കുന്നത് യുവ തലമുറയാണ്. തൊഴില്‍ ഇടങ്ങളും നല്ല ജീവിത സാഹചര്യങ്ങളും നഷ്ടപ്പെട്ട യുവതലമുറ വിദേശത്തേക്ക് ചേക്കേറുന്നു. ഈ സാഹചര്യം ഒഴുവാക്കുവാന്‍ കേരളത്തിന്റെ ഉന്നമനത്തിനും വികസനത്തിനും നമ്മോടൊപ്പം കൂടെയുണ്ട് എന്ന വാഗ്ദാനമാണ് മോദി നല്‍കിയത്. ഡിജിറ്റല്‍ ഇന്ത്യയിലൂടെ നിര്‍മിത ബുദ്ധിയുടെയും ശാസ്ത്ര സാങ്കേതിക വിദ്യയുടെയും സാധ്യതകളിലൂടെ മലയാളികളുടെ വളര്‍ച്ച ലോകത്തിന് മുന്നില്‍ എത്തിക്കുവാന്‍ സാധിക്കുമെന്ന്…
തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരുവനന്തപുരത്തും വന്‍ സ്വീകരണ മൊരുക്കി ജനങ്ങള്‍. തിരുവനന്തപുരത്ത് എത്തിയ നരേന്ദ്ര മോദിയി കാണാന്‍ വലിയ ജനക്കൂട്ടമാണ് കാത്ത് നിന്നത്. കൊച്ചിയിലേതിന് സമാനമായി തിരുവനന്തപുരത്തും അദ്ദേഹം റോഡ് ഷോ നടത്തി. വിമാനത്താവളത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഇളക്കി മറിച്ച് റോഡ് ഷോ നടന്നു. 10.30 ഓടെയാണ് അദ്ദേഹം തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ എത്തിയത്. നിശ്ചയിച്ചതിലും താമസിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. റോഡ് ഷോ നടത്തിയതിനാലാണ് പ്രധാനമന്ത്രി താമിസിച്ച് എത്തുവാന്‍ കാരണം. കൊച്ചിയില്‍ നാല്‍നടയായി യാത്ര ചെയ്താ മോദി തിരുവനന്തപുരത്ത് ജനങ്ങളെ കാറില്‍ നിന്ന് പ്രവര്‍ത്തകരുടെ അഭിവാദ്യം സ്വീകരിച്ചു. അതേസമയം കേരളത്തിലേക്ക് ഇനി മോദി സ്ഥിരമായി എത്തുമെന്ന സൂചനകളും ഉണ്ട്. സമയമാകുമ്പോള്‍ ഇതെല്ലാം വെളിപ്പെടുത്തുമെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മോദിക്കായി കനത്ത സുരക്ഷയാണ് തിരുവനന്തപുരത്തും ഒരുക്കിയിരുന്നത്. സുരക്ഷയ്ക്കായി 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് തിരുവനന്തപുരത്ത് നിയോഗിച്ചിരിക്കുന്നത്.
കൊച്ചി. സംസ്ഥാനത്ത് എഐ ക്യാമറകള്‍ മിഴി തുറന്നതോടെ വിവാദങ്ങള്‍ കനക്കുന്നു. എ ഐ ക്യാമറകളില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം എത്തിയതോടെ എല്ലാം കെല്‍ട്രോണിന്റെ തലയില്‍ ചാരി തടയൂരുവനാണ് ഗതാഗത മന്ത്രി ശ്രമിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ പുതിയ നിയമ പ്രശ്‌നങ്ങളും ഉയര്‍ത്തി കാട്ടുകയാണ് ചില നിയമ വിദഗ്ധര്‍. സ്വകാര്യ ഇടങ്ങളില്‍ വ്യക്തിയുടെ അവകാശങ്ങള്‍ സംബന്ധിച്ച് നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താതെ പൊതുനിരത്തുകളില്‍ എ ഐ ക്യാമറകള്‍ സ്ഥാപിച്ചു യാത്രക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിയമ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. അതേസമയം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ദൃശ്യങ്ങള്‍ എ ഐ ക്യാമറകള്‍ പകര്‍ത്തി ആ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കുന്നതില്‍ പ്രശ്‌നമില്ല. അതേസമയം നിയമം അനുസരിച്ച് യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ എ ഐ ക്യാമറ പകര്‍ത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്നാണ് വിലയിരുത്തല്‍. സ്വകാര്യ വാഹനങ്ങളുടെ ഉള്‍ഭാഗം സ്വകാര്യ ഇടമായതിനാല്‍ വാഹനത്തിലുള്ളവരുടെ അറിവോട് വേണം ദൃശ്യങ്ങള്‍ എടുക്കുവനെന്നാണ് വാദം. അതേസമയം സ്വകാര്യ വാഹനങ്ങളിലെ ദമ്പതിമാരുടെ ദൃശ്യങ്ങള്‍…
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സോന നായര്‍. സീരിയലിലൂടെ എത്തി മലയളസിനിമയില്‍ നിരവധി വിത്യസ്തമായ വേഷങ്ങള്‍ ചെയ്ത നടിയാണ് സോന. ഇപ്പോള്‍ സോന കസ്തൂരി എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുക്കയാണ്. കസ്തൂരിമാനില്‍ രാജി എന്ന കഥാപാത്രത്തെയാണ് സോന നായര്‍ അവതരിപ്പിച്ചത്. മീരാ ജാസ്മിനും ചാക്കോച്ചനുമാെക്കെ സൂപ്പറായിരുന്നു ലൊക്കേഷന്‍ രസമായിരുന്നു. മീര എന്റെ ഭര്‍ത്താവിനെ കൊല്ലുന്ന സീനുണ്ട്. രാത്രി 12 മണിക്കാണ് ഷോട്ട് ആരംഭിക്കുന്നത്. രണ്ട് മൂന്ന് മണി വരെ പോയി. ആ ഗ്രാമത്തിലെ മുഴുവനാളുകളും പുറത്തുണ്ടായിരുന്നു. പിന്‍ ഡ്രോപ്പ് സൈലന്‍സ് ആയിരുന്നു. ഭീകരമായ ക്ലൈമാക്‌സാണ്. മീര അഭിനയിച്ച് തകര്‍ത്തു. വീട്ടില്‍ ഒരു കൊല നടന്നത് പോലെ നമുക്ക് തോന്നും. അങ്ങനെ ഫീല്‍ ചെയ്യും. മീര വേറെ ലെവലാക്കി കളഞ്ഞു അതിനെ. സത്യം പറഞ്ഞാല്‍ ഞാന്‍ ഭയങ്കര കരച്ചിലായിരുന്നു. കരച്ചിലടക്കാന്‍ പറ്റുന്നില്ല. ഷോട്ട് കഴിഞ്ഞിട്ടും. മീരയുടെ പെര്‍ഫോമന്‍സ് കണ്ട്’ ഷമ്മി ചേട്ടനും അതെ. അത്രയ്ക്ക് അടി എനിക്ക് കിട്ടിയിട്ടുണ്ട്. ഷമ്മി ചേട്ടന് അതില്‍…
ത്രീഡി പ്രിന്റിങിലൂടെ ചെടിച്ചട്ടികള്‍ നിര്‍മിക്കുകയാണ് മുവാറ്റു പുഴയില്‍ രണ്ട് സുഹൃത്തുക്കള്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ആന്റണി ഫ്രാന്‍സിസും, എംബിഎ പഠനശേഷം ഐബിഎമ്മില്‍ ജോലി ചെയ്യുന്ന സബിന്‍ തോമസും ചേര്‍ന്നാണ് ത്രീഡി പ്രിന്റിങ് ടെക്‌നോളജിയുടെ സഹായത്തോടെ ചെടിച്ചട്ടികള്‍ നിര്‍മിക്കുന്നത്. ത്രീഡി പ്രിന്റിങ് ടെക്‌നോളജിയുടെ സഹായത്തോടെ ഇന്ന് വീടുകള്‍ വരെ നിര്‍മിക്കുന്നു. ഇതിന്റെ സാധ്യതകള്‍ ആന്റണി വിദേശ പഠനത്തിനായി പോയപ്പോഴാണ് മനസ്സിലാക്കിയത് തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി സുഹൃത്ത് സബിനോട് ആശയം പറയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ത്രീഡി മോഗ് എന്ന പേരില്‍ കമ്പനി രൂപികരിച്ചു. കോവിഡ് ആരംഭിച്ചതോടെ ആളുകള്‍ക്ക് പൂച്ചെടി വളര്‍ത്തുന്നവര്‍ കൂടിയതും ഇവരുടെ സംരംഭത്തിന് കരുത്തു പകര്‍ന്നു. ഇവര്‍ ഇന്ന് വിത്യസ്ത തരത്തിലുള്ള നിരവധി ചെടിച്ചട്ടികള്‍ പുറത്തിറക്കുന്നുണ്ട്. ഒരു ചെടിച്ചട്ടി പൂര്‍ണമായും പ്രിന്റ്‌റ് ചെയ്ത് എടുക്കുവാന്‍ അഞ്ച് മണിക്കൂര്‍ സമയം ആവശ്യമാണ്. ത്രീഡി പ്രന്ററിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ചെടിച്ചട്ടികള്‍ക്ക് വലുപ്പത്തിനും ഡിസൈനും അനുസതമായി 100 രൂപ മുതല്‍ 35 രൂപവരെയാണ് വില. മാലിന്യം…
തിരുവനന്തപുരം. കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് ഗുരുതര സുരക്ഷ വീഴ്ച. പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുവാന്‍ എഡിജിപി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷ ക്രമീകരണങ്ങള്‍ ചോര്‍ത്തി. അതേസമയം പോലീസിനുള്ളില്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന വിവാഗം സജിവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. മുമ്പ് ആര്‍ എസ് എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് പോലീസ് ഡാറ്റാ ബേയ്‌സില്‍ നിന്നും ചിലര്‍ ചോര്‍ത്തിയിരുന്നു. സംസ്ഥാന പോലീസില്‍ പച്ചവെളിച്ചം ഗ്രൂപ്പുകള്‍ സജീവമാണെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രധാനമന്ത്രിയ്ക്ക് വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ അതീവ ഗൗരവത്തോടെയാണ് സുരക്ഷ വീഴ്ചയെ പോലീസ് കാണുന്നത്. സുരക്ഷ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അടക്കമാണ് ചോര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന സ്ഥലത്തെ മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രകമാണ് ഇത് നല്‍കിയിരിക്കുന്നത്. ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് പ്രധാനമന്ത്രിക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഭീഷണിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഗൗരവത്തോടെയാണ് നീങ്ങിയിരുന്നത്. കേരളാ പോലീസിന്റെ രഹസ്യാമ്പേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലും…
വളരുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ഇറക്കി കൊക്കോക്കോള. ഇന്ത്യന്‍ ഫുഡ് ഓര്‍ഡറിംഗ് പ്ലാറ്റ്‌ഫോമായ ത്രൈവിലാണ് കൊക്കോക്കോള നിക്ഷേപം ഇറക്കിയിരിക്കുന്നത്. ത്രൈവിന്റെ ന്യൂനപക്ഷ ഓഹരികള്‍ കൊക്കോക്കോള വാങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 5,500-ല്‍ കൂടുതല്‍ റെസ്‌റ്റോറന്റുകളുമായി പങ്കാളിത്തമുള്ള ഒരു സെര്‍ച്ച് ആന്‍ഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ് ത്രൈവ്. ത്രൈവില്‍ ഓഹരി നിക്ഷേപം നടത്തുക വഴി കൊക്കോക്കോള ലക്ഷ്യം വയ്ക്കുയ്ക്കുന്നത് കൊക്കോക്കോളയ്ക്ക് കുടുതല്‍ മുന്‍തൂക്കം നേടിയെടുക്കുകയാണ്. ഇനി മുതല്‍ ത്രൈവില്‍ ലഭിക്കുന്ന ഭക്ഷണ ഓര്‍ഡറുകള്‍ക്കപ്പുറം കൊക്കോക്കോള പാനിയം ഓര്‍ഡര്‍ ചെയ്യുവാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കും. ഇടത്തരം റസ്റ്റോറന്റുകളുമായിട്ടുള്ള പങ്കാളിത്തം ത്രൈവിന് കൂടുതലായി ഉള്ളതിനാല്‍ കൊക്കോകോളെയെ സഹായിക്കും. 2020ല്‍ സംരംഭകരായ ധ്രുവ് ദിവാന്‍, കരണ്‍ ചേച്ചാനി, ഋിഷി ഫഗ്വാനി എന്നിവര്‍ ചേര്‍ന്നാണ് ത്രൈവ് ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ് ആരംഭിച്ചത്.
വന്ദേഭാരത് രാജ്യത്തിന്റെ അഭിമാനമാകുമ്പോൾ രണ്ട് വ്യക്തികളുടെ സ്വപ്നമാണ് യാഥാർത്യമായത്. ഒന്ന് ഇന്ത്യയുടെ പ്രധനമന്ത്രി നരേന്ദ്രമോദിയും മറ്റേയാൾ വന്ദേഭാരതിന്റെ ശില്പിയായ സുദാംശുമണിയുമാണ്. വന്ദേഭാരത് എന്ന സ്വപ്നം നിറവേറ്റുവാൻ സുധാംശു മണി നടത്തിയ പരിശ്രമത്തിന്റെ കഥ ഏതൊരു ഇന്ത്യക്കാരനും അറിയേണ്ടതാണ്. കാലഹരണപ്പെട്ട ഡിസൈനായിരുന്നു എക്കാലവും ഇന്ത്യൻ ട്രെയിനുകളുടെ മുഖമുദ്ര. മറ്റു രാജ്യങ്ങൾ കോച്ചുകളും ട്രെയിനുകളും പരിഷ്കരിച്ചു അവയുടെ വേഗം കൂട്ടി ആധുനിക ലോകത്തിനൊപ്പം ഓടിയപ്പോൾ നൂറ്റാണ്ടുകളുടെ പഴമ നിറച്ച ഇരുമ്പു പാട്ടകളായിരുന്നു നമ്മുടെ കോച്ചുകൾ. ഇതിന്റെ പൊളിച്ചെഴുത്തായിരുന്നു ഇന്ത്യ 2018ൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആധുനിക ട്രെയിൻ സെറ്റായ ട്രെയിൻ 18. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന ട്രെയിൻ. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച ട്രെയിൻ 18, വന്ദേഭാരത് എന്ന പേരിലാണു സർവീസ് നടത്തുന്നത്. നമ്മുടെ എൻജിനീയറിങ് മികവിന്റെ ഉദാഹരണമാണു വന്ദേ ഭാരത് ട്രെയിനുകൾ. മേക്ക് ഇൻ ഇന്ത്യ പരിശ്രമങ്ങൾക്കുള്ള വലിയ പ്രചോദനവും. ഐ സി എഫ് ജനറൽ മാനേജരായിരുന്ന ഇന്ത്യൻ…
തിരുവനന്തപുരം. സംസ്ഥാനത്ത് ട്രാഫിക് പിഷ്‌കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എഐ ക്യാമറകള്‍ വ്യാഴാഴ്ച മിഴി തുറക്കും. അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജനത്തെ പിഴിഞ്ഞ് ഖജനാവിലേക്ക് വരുമാനം കണ്ടെത്തുവനാണ് ശ്രമിക്കുന്നതെന്ന് വ്യാപകമായ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഇത്തരം ആരോപണങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് റോഡ് സേഫ്റ്റി കമ്മീഷണര്‍ എസ് ശ്രീജിത്ത് ഐ പി എസ്. ഇനി മുതല്‍ റോഡില്‍ അലക്ഷ്യമായി വാഹനം ഓടിക്കുന്ന എല്ലാവര്‍ക്കും പിഴവീഴും. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഇരു ചക്രവാഹനത്തില്‍ സഞ്ചരിച്ചാലും എ ഐ ക്യാമറകളില്‍ പിടിവീഴും. സംസ്ഥാനത്ത് 726 എ ഐ ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. അതേസമയം ഇനി കുട്ടികള്‍ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തിയാലും പിടിക്കപ്പെടും. കുട്ടികളെ പിന്‍സീറ്റിലോ അല്ലെങ്കില്‍ ബേബി സീറ്റിലോ ഇരുത്തണം. ഒരു ക്യാമറയില്‍ നിയമലംഘനം കണ്ടെത്തിയ ശേഷം പിന്നീടും എ ഐ ക്യാമറകള്‍ക്ക് മുന്നില്‍ പെട്ടാല്‍ പിഴ വീണ്ടും ലഭിക്കും. സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന 726 ക്യാമറകളില്‍ 675 എണ്ണം സീറ്റ്…
സംസ്ഥാനത്ത് ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എഐ ക്യാമറകൾ വ്യാഴാഴ്ച മുതതൽ പിഴ ഈടാക്കാൻ തുടങ്ങുമ്പോൾ വേഗപരിധിയിലെ നിയമക്കുരുക്കുകൾ പദ്ധതിയുടെ പ്രവർത്തനത്തെ താളം തെറ്റിച്ചേക്കും. വേഗപരിധി സംബന്ധിച്ച സംശയങ്ങളാണ് ഈ വിഷയത്തിൽ പദ്ധതി അവതാളത്തിലാകുമോ എന്ന സംശയം ഉയരാൻ ഇടയാക്കുന്നത്. ദേശീയപാതകളിൽ ഉൾപ്പെടെ വേഗപരിധി വർധിപ്പിച്ചുകൊണ്ടു 2018ൽ കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും എഐ ക്യാമറകൾ പിഴയീടാക്കുന്നത് 2014ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണെന്നതു നിയമക്കുരുക്കിനു കാരണമായേക്കും. മോട്ടോർ വാഹന വകുപ്പിന്റെ ആധുനിക സംവിധാനം പൊളിയാനുള്ള സാധ്യതയും കൂടുതലാണ്. സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിലുള്ള വേഗപരിധി കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള വേഗപരിധിയേക്കാൾ കുറവാണെന്നതിനാൽ ഒട്ടേറെപ്പേർ അകാരണമായി പിഴ നൽകേണ്ടിവരും. കേന്ദ്ര വിജ്ഞാപനത്തെ മറികടക്കാനോ വേഗ പരിധി വർധിപ്പിക്കാനോ സംസ്ഥാനം പുതിയ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. ഇക്കാര്യത്തിൽ ഇനിയും വ്യക്തതകൾ വരാനുണ്ട് താനും. ദേശീയ, സംസ്ഥാനപാതകളിലടക്കം മോട്ടർ വാഹന വകുപ്പ് 726 എഐ ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറകൾക്കു പുറമേ അമിത…