Author: Updates
മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരില്‍ ഒരാളാണ് പ്രയാഗ മാര്‍ട്ടിന്‍. കുറച്ച് ദിവസമായി പ്രയാഗയുടെ പുതിയ ലുക്കിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചര്‍ച്ചകള്‍ സജ്ജീവമായതോടെ താരം മേക്കോവറിന് പിന്നിലെ രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയിലാണ് താരത്തിന്റെ മേക്കോവര്‍. സത്യത്തില്‍ മേക്കോവര്‍ ആയിട്ട് ചെയ്തതല്ല. താന് സത്യത്തില്‍ ഉദ്ദേശിച്ച കളര്‍ ഇതല്ലെന്നും പ്രയാഗ പറയുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും പ്രയാഗ പറയുന്നു. അതേസമയം പ്രയാഗ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുക്കുകയാണെന്നും പറഞ്ഞു. എന്നാല്‍ ഇതിന് പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലെന്നാണ് മറുപടി. അതുകൊണ്ട് നിലവില്‍ ഒരു സിനിമയിലും കമ്മിറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് എത് ലുക്കായാലും കുഴപ്പമില്ലെന്നും പ്രയാഗ പറയുന്നു.
രാജ്യത്തിന്റെ അധുനിക വല്‍കരണത്തിന്റെ പാതയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് അതിവേഗം നിര്‍മാണം പൂര്‍ത്തിയാകുകയാണ് അതിവേഗ എക്‌സ്പ്രസ് വേകള്‍. അതുപോലെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്ന എക്‌സ്പ്രസ് വേയാണ് ബെംഗളൂരു- മൈസൂര്‍ എക്‌സ്പ്രസ് വേ. വലിയ പ്രതീക്ഷയോടെ മലയാളികള്‍ അടക്കം കാത്തിരിക്കുന്ന എക്‌സ്പ്രസ് വേ മാര്‍ച്ച് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. 9,000 കോടി രൂപ ചെലവിലാണ് അതിവേഗ പാത നിര്‍മിച്ചിരിക്കുന്നത്. എക്‌സ് പ്രസ് വേയ്ക്ക് 6 വരിയാണുത്. 3 വരികള്‍ വീതം ഓരോ ഭാഗത്തേക്കും. കൂടാതെ എമര്‍ജന്‍സിയായി വാഹനം നിര്‍ത്താനു സൗകര്യം ഇതിനു പുറമേ ഉണ്ട്. ഇതിനും പുറമേയാണ് ഇരു ഭാഗത്തേക്കും എക്‌സ് പ്രസ് വേയുടെ പുറത്ത് 4 വരികള്‍ വീതം ഉള്ള ദേശീയ പാതകള്‍. ഇത്തരത്തില്‍ 10 വരി പാതയാണുത്. പാത തുറന്ന് കൊടുക്കുന്നതോടെ മലയാളികള്‍ക്ക് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള കുറഞ്ഞ സമയത്തിനുള്ളില്‍ എത്തുവാന്‍ സാധിക്കും. ബെംഗളൂരു മൈസൂര്‍ യാത്ര ഇനി വെറും 70 മുതല്‍ 90…
തിരുവനന്തപുരം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോഴും അഞ്ച് വര്‍ഷമായി റവന്യൂ കുടിശിക പരിക്കാതെ സംസ്ഥാന സര്‍ക്കാര്‍. റവന്യൂ കുടിശിക ഇനത്തില്‍ 7,100.32 കോടിയാണ് ലഭിക്കേണ്ടത്. ഇത് പിരിച്ചെടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് സി എ ജി റിപ്പോര്‍ട്ട്. 1952 മുതലുള്ള എക്‌സൈസ് വകുപ്പിന്റെ കുടിശികയും ഇതില്‍പെടും. 2019 മുതല്‍ 2021 വരെയുള്ള റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. സംസ്ഥാനത്തെ മൊത്തം കുടിശിക തുകയായ 21797.86 കോടി സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 22.33 ശതമാനമാണ്. ആകെ കുടിശികയില്‍ 6422.49 കോടി സര്‍ക്കാരില്‍നിന്നും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും പിരിച്ചെടുക്കാന്‍ ബാക്കി നില്‍ക്കുന്നതാണ്. അടിയന്തരമായി സര്‍ക്കാര്‍ തുക പിരിച്ചെടുക്കണം എന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ വകുപ്പിന് കുടിശിക കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കുടിശിക പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കുന്നില്ല. സ്റ്റേകള്‍ കാരണം 6,143 കോടി പിരിച്ചെടുക്കാന്‍ ബാക്കിയാണ്. ഇത് മൊത്തം കുടിശിക തുകയുടെ 32.79 ശതമാനമാണ്.…
തിരുവനന്തപുരം. ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. പിന്നീലെ സഭാ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു. നികുതി വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം എല്‍ എമാര്‍ നിയമസഭയിലേക്ക് കാല്‍നടയായിട്ടാണ് എത്തിയത്. അഹങ്കാരം പിടിച്ച സര്‍ക്കാരാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സമരത്തോട് സര്‍ക്കാരിന് പുച്ഛമാണ്. തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരമാണ് പിണറായി വിജയനെന്നും വി ഡി സതീശന്‍ പറഞ്ഞു. ജനങ്ങള്‍ പ്രയാസപ്പെടുമ്പോഴാണ് 4,000 കോടിയുടെ നികുതി പിരിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷം സമരം ചെയ്യുന്നത് കൊണ്ട് നികുതി കുറയ്ക്കില്ലെന്ന് മന്ത്രി പറയുന്നു. പ്രതിപക്ഷം ഉത്തരവാദിത്തമാണ് നിറവേറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സഭയ്ക്ക് മുന്നില്‍ നാല് പ്രതിപക്ഷ എം എല്‍ എമാര്‍ നടത്തുന്ന സത്യഗ്രഹം തുടരുകയാണ്. സഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതോടെ…
പ്രതിഷേധങ്ങള്‍ക്കിടയിലും 1,000 കോടിയിലേക്ക് അടുക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്റെ ബോക്‌സോഫീസ് കളക്ഷന്‍. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രത്തെക്കുറിച്ച് ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശമാണ് പുതിയ ചര്‍ച്ചവിഷയം. രാഷ്ട്രതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പഠാനെക്കുറിച്ച് സംസാരിച്ചത്. ദശാബ്ദങ്ങള്‍ക്ക് ശേഷം ശ്രീനഗറിലെ തിയേറ്ററുകള്‍ നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീരിലെ മാറുന്ന സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പഠാനെക്കുറിച്ചും പറഞ്ഞത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. ഷാരൂഖ് ആരാധകര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നു. ചിത്രം പുറത്ത് ഇറങ്ങുന്നതിന് മുമ്പ് നടന്ന വിവദങ്ങളില്‍ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. സിനിമകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും വിട്ട് നില്‍ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ രണ്ട് മലയാളികളും. മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ ഇവര്‍ പുറത്തേക്ക് എത്തിയതാണ് വലിയ അപകടത്തില്‍ നിന്നും ഇവരെ രക്ഷിച്ചത്. തുര്‍ക്കിയിലെ കഹറാമന്‍മറഷിലാണ് മലയാളികള്‍ താമസിച്ചിരുന്നത്. വിദ്യാര്‍ഥിയായ അജ്മലും വ്യവസായിയായ ഫാറൂഖുമാണ് രക്ഷപ്പെട്ട മലയാളികള്‍. ഭൂകമ്പമേഖലയില്‍ നിന്നും സൗജന്യ വിമാന സര്‍വീസുണ്ട്. ഫറൂഖ് ഇന്നലെ ഇസ്താംബൂളിലെത്തി. അജ്മലിന് ടിക്കറ്റ് ലഭിച്ചത് ഞായറാഴ്ചയാണ്. ഇരുവരും ഇസ്താംബുളില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ താമസിക്കും. അതേസമയം തുര്‍ക്കിയില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രിലയം അറിയിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഭൂകമ്പത്തിന് പിന്നാലെ 75 ഇന്ത്യക്കാര്‍ സഹായം തേടിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം 3,000 ഇന്ത്യക്കാര്‍ തുര്‍ക്കിയില്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ തുര്‍ക്കിക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ സഹായ ദൗത്യത്തിന് ഓപ്പറേഷന്‍ ദോസ്ത് എന്നാണ് പേരിട്ടിരിക്കുന്നത്. വ്യോമസേനയുടെ വിമാനത്തില്‍ ഇന്ത്യ ആറ് ടണ്‍ വസ്തുക്കള്‍ സിറിയയിലെത്തിച്ചു.
പ്രായം 44-ല്‍ എത്തിയെങ്കിലും അത്ഭുതപ്പെടുത്തുന്ന സൗന്ദര്യമാണ് നടി മഞ്ജു വാര്യര്‍ക്ക് ഉള്ളത്. പലപ്പോഴും മലയാളികളെ അത്ഭുതപ്പെടുത്തുന്ന മേക്കോവറാണ് താരം നടത്താറുള്ളത്. പലപ്പോഴും മലയാളത്തിലെ യുവനടിമാരെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് മഞ്ജു വാര്യര്‍ക്ക്. ഫിറ്റ്‌നസിന്റെ കാര്യത്തിലും മഞ്ജു മറ്റ് നടിമാര്‍ക്ക് മുന്നിലാണ്. വിവഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ട് നിന്ന മഞ്ജു വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ഇപ്പോഴും ശാരീര സൗന്ദര്യം നിലനിര്‍ത്താന്‍ നടിയെ സഹായിക്കുന്നത് തൃത്തമാണ്. മറ്റ് നടിമാരുടെ രണ്ടാം വരവ് പോലെയായിരുന്നില്ല മഞ്ജുവിന്റേത്. രണ്ടാം വരവില്‍ മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുവാനും നടിക്കായി. ഇപ്പോള്‍ മലയാളത്തിലും തമിഴിലും തിരക്കിട്ട നടിയായി താരം മാറിക്കഴിഞ്ഞു. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ മഞ്ജു പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ക്യൂട്ട് ലുക്കില്‍ കോളേജ് കുമാരിമാരെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍. നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിക്കുന്ന രീതി പ്രധാനമാണെന്ന ക്യാപ്ഷനോടെയാണ് മഞ്ജു…
പശു ആലിംഗ ദിനമായി പ്രണയദിനമായ ഫെബ്രുവരി 14 ആഘോഷിക്കുവാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് നിര്‍ദേശം നല്‍കിയതോടെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഒരു ചോദ്യം കൗ ഹഗ് ഡേ ആണെന്ന കാര്യം പശുവിന് അറിയാമോ എന്നതാണ്. അതേസമയം പശു കുത്തിയാല്‍ നഷ്ടപരിഹാരം ലഭിക്കുമോ എന്നാണ് ചിലരുടെ ചോദ്യം. പ്രൊപോസല്‍ ഡേക്ക് പൂവിന് പകരം പിണ്ണാക്ക് കൊടുക്കുമായിരിക്കും എന്നു ട്രോളുകള്‍ പരിഹസിക്കുന്നു. മന്ത്രി വി ശിവന്‍കുട്ടിയും പശു ആലിംഗ ദിനത്തെ ട്രോളി രംഗത്തെത്തിയിരുന്നു. അതേസമയം പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ അതിപ്രസരം രാജ്യത്ത് വളരുന്നതായി കൗ ഡേ ആചരിക്കുന്നതിനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് മൃഗസംരക്ഷണ ബോര്‍ഡ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. രാജ്യത്തെ വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ് പാശ്ചാത്യ സംസ്‌ക്കാരം. യുവതലമുറ ഇത് മൂലും നമ്മുടെ പാരമ്പര്യം മറന്ന് പോകുന്നു. ഈ ഘട്ടത്തില്‍ പശുവിനെ ആദരിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ന്യൂഡല്‍ഹി. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണം ശബരിമല വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ എന്ന് സുപ്രീംകോടതി. വന്യജീവികളുടെ സംരക്ഷണം മാത്രം കണക്കിലെടുത്താല്‍ പോരെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തില്‍ നിരീക്ഷണം നടത്തിയത്. അതേസമയം വനം, പരിസ്ഥിതി ചട്ടം മറികടന്ന് ശബരിമലയില്‍ നിര്‍മാണം നടത്തുവാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയതായി ഉന്നതാധികാര സമിതി സെക്രട്ടറി സുപ്രീംകോടതിയില്‍ പറഞ്ഞു. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് നിരീക്ഷണം. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അമിക്കസ്‌ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു.
പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിര്‍ദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ രംഗം ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് മന്ത്രി കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശത്തെ പരിഹസിക്കുന്നത്. നാടോടിക്കാറ്റ് എന്ന സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും ചേര്‍ന്ന് സംസാരിക്കുന്ന ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്…ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ എന്ന സംഭാക്ഷണം കടമെടുത്താണ് മന്ത്രിയുടെ പരിഹാസം. സംസ്ഥാന മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലി മന്ത്രിയായി ഇരിക്കുന്ന വി ശിവന്‍കുട്ടി ഈ തീരുമാനത്തെ പരിഹസിച്ചിരിക്കുന്നത്. തവിടും പുണ്ണാക്കും എന്തെന്ന് മനസിലാകാത്ത പോലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസം. അതേസമയം മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് പശു ആലിംഗന ദിനത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ വിശദീകരണം. നമ്മുടെ സംസ്‌കാരത്തിന്റെ നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നല്‍കുമെന്നുമാണു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പറയുന്നു.…