Author: Updates
ഒരു സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പാർട്ടിക് ഒരു മുസ്ലിം സ്ഥാനാർഥി പോലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെങ്കിൽ അവിടത്തെ മുസ്ലിങ്ങൾ ആ പാർട്ടിക്കു വോട്ട് ചെയ്യുമോ? ഉത്തരം നിസ്സാരം അല്ല എന്ന് തന്നെ ആവും മലയാളികൾ ചിന്തിക്കുക. ഉത്തർപ്രദേശിലെ മുസ്ലിങ്ങൾ ആണ് ഈ പതിവ് തെറ്റിച്ചത്. 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ഉത്തർപ്രദേശിൽ ഒരു സ്ഥാനാർഥി പോലും ഉണ്ടായിരുന്നില്ല. പക്ഷെ 10 ശതമാനം മുസ്ലിം വോട്ടുകൾ 2019 യിൽ ബിജെപി നേടി. എന്താവും മുസ്ലിം വോട്ടർമാർ ബിജെപിക്കു ഒപ്പം നിൽകുന്നത്. അതിനു ഒരേ ഒരു കാരണമേ ഉള്ളു ,മുസ്ലിങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ. ബിജെപിയ്‌ക്ക് ഇക്കുറിയും ഉത്തർപ്രദേശിൽ മുസ്ലിം സ്ഥാനാർത്ഥികൾ ഇല്ല. 2024ൽ 15 ശതമാനം മുസ്ലിംവോട്ടുകൾ നേടുകയാണ് ലക്ഷ്യം. യോഗി സർക്കാർ ഉത്തർപ്രദേശിലെ മുസ്ലിം സമുദായത്തിന് നൽകുന്ന സൗജന്യങ്ങളും സാമ്പത്തിക സഹായങ്ങളും തന്നെയാണ് പത്തു ശതമാനം മുസ്ലിം വോട്ടുകൾ ബി ജെ പിക്ക് നേടി കൊടുത്തത് . യുപിയിലെ പസ്മാന്ദ മുസ്ലിം വിഭാഗങ്ങൾ മോദി…
കുറച്ചു കാലങ്ങളായി പരാജയത്തിന്റെ കയ്പ് അറിയുന്നവരാണ് കോൺഗ്രസ്. ഈ തിരഞ്ഞെടുപ്പിലും കാത്തിരിക്കുന്നത് എന്താവുമെന്ന ഭയം നെഹ്‌റു കുടുംബത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. പരാജയത്തിന്റെ ഭീതിയിലാണ് രാഹുൽ ഗാന്ധി ഉത്തരേന്ത്യ വിട്ടു വായനാട്ടിലേക് കുടിയേറിയത്.ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള പതിവ് നടപടികളും യോഗങ്ങളുമൊക്കെ കോൺഗ്രസ് ദേശീയ ആസ്ഥാനത്ത്പുരോഗമിക്കുമ്പോൾ ,പാർട്ടിക്കുള്ളിൽ ഏറ്റവും ചർച്ചയാകുന്ന ചോദ്യമിതാണ് – ഉത്തർ പ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും ആരാവും മത്സരിക്കുക? കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ അക്കാര്യത്തിൽ കോൺഗ്രസിന് ആശങ്ക ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ കോൺഗ്രസ് ഏറ്റവും ആദ്യം സ്ഥാനാർഥികളെ നിശ്ചയിച്ചിരുന്ന മണ്ഡലങ്ങളായിരുന്നു ഈ രണ്ടു മണ്ഡലങ്ങൾ. ആയ ആത്മവിശ്വാസം കോൺഗ്രസിന് നഷ്ടമായി.ചവിട്ടി നിൽക്കുന്ന മണ്ണ് ഒലിചു പോയ്കൊണ്ടിരിക്കുമ്പോൾ കോൺഗ്രസിന്റെ പരമ്പരാഗത സീറ്റ്നഷ്ടമാവുമോ എന്ന ആശങ്ക. അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ സോണിയ ഗാന്ധിയും ഇതായിരുന്നു പതിവ് രീതി. നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളിൽ ആരു മത്സരിക്കണമെന്നു തീരുമാനിക്കാൻ മുൻപ് ചർച്ചയുടെ ആവശ്യം പോലുമില്ലാതിരുന്ന കോൺഗ്രസ്. എന്നാൽ ഇപ്പോൾ ഇരു മണ്ഡലങ്ങളെയും കുറിച്ച് തലപുകയ്ക്കുകയാണ്. പരാജയച്ചൂട്…
അവനൊരു തൊട്ടാവാടി ആണ് എന്ന പ്രയോഗം നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാവാം. “സെൻസിറ്റീവ്” എന്ന ലേബൽ പലപ്പോഴും നിങ്ങൾക്കുമേൽ ചാർത്തപ്പെട്ടിട്ടുണ്ടാവാം. ഇത്തരത്തിൽ സെൻസിറ്റീവ് ആയവർ മറ്റുള്ളവരുമായി അടുത്ത് ഇടപഴകിയതിന് ശേഷം അവരുടെ മനസ് കലുഷിതമാകുന്നു .മറ്റുള്ളവരുടെ വികാരത്തിൽ നിന്നും നിങ്ങളുടെ വികാരത്തെ വികാരങ്ങളെ വേർതിരിച്ചറിയുന്നതിൽ ആശയക്കുഴപ്പത്തിലാകുകയും ബുദ്ധിമുട്ടു അനുഭവപ്പെടുകയും ചെയുന്നു .ഈ അവസ്ഥയിലൂടെ കടന്നു പോയാൽ അതിനെ ‘വൈകാരികമായ ആഗിരണം’ ആയി കണക്കാക്കാം എന്താണ് വൈകാരിക ആഗിരണം അഥവാ ‘ ഇമോഷണൽ അബ്‌സോർപ്ഷൻ’ , പേര് സൂചിപ്പിക്കുന്നത് പോലെ, വൈകാരിക ആഗിരണം എന്നത് ഒരു തെറ്റായ സ്വഭാവമാണ്, അതിൽ വ്യക്തി മറ്റൊരാളുടെ വികാരങ്ങളെ ‘ആഗിരണം’ ചെയ്യുന്നു, അത് അവരുടെ ജീവിത നിലവാരത്തെ തടസ്സപ്പെടുത്താൻ തുടങ്ങുന്നു. നിഷ്കളങ്കർ ,എപ്പോഴും ഉത്കണ്ഠാകുലരായവർ ,മാനസികമായി പിരിമുറുക്കമുള്ളവർ ,ആശ്രിത വ്യക്തിത്വ വൈകല്യം എന്നിവയുള്ള ആളുകൾ തുടങ്ങിയവരിലൊക്കെ വൈകാരിക ആഗിരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്’ഹൈലി സെൻസിറ്റീവ് പീപ്പിൾസ് ‘ എന്ന് തിരിച്ചറിയുന്നവരും വൈകാരിക ആഗിരണവുമായി പോരാടുന്നു.990-കളിൽ മനശാസ്ത്രജ്ഞരായ എലെയ്‌നും ആർതർ…
സംസ്ഥാനത്തെ ബാക് അക്കൗണ്ടുകൾ ഉപയോഗിച്ച് നിരോധിത തീവ്രവാദ സംഘടനകള്‍ പണം കൈമാറുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി കേരളം പോലീസ് . വന്‍തുക നല്‍കി ബാങ്ക് അക്കൗണ്ടുകള്‍ വാങ്ങുകയോ വാടകയ്‌ക്ക് എടുക്കുകയോ ചെയ്യുകയാണ് നിരോധിത തീവ്രവാദ സംഘടനകൾ ചെയുന്നത്. . തീവ്രവാദികളുമായി ബന്ധമുണ്ടു എന്ന് കണ്ടെത്തിയിട്ടുള്ള അക്കൗണ്ടുകളെല്ലാം സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ പുതിയ കണ്ടെത്തൽ. ഇതരമതവിഭാഗങ്ങളില്‍പ്പെട്ടവരുടെ അക്കൗണ്ടുകള്‍ വാങ്ങി അതിലൂടെ ഓപ്പറേഷന്‍ എന്ന രീതിയാണ് തീവ്രവാദ സംഘടനകൾ പ്രയോഗിക്കുന്നത്. ഇതിനായി തീവ്രവാദ സംഘടനകൾ തിരഞ്ഞെടുത്തിരിക്കുന്നവരിൽ അധികവും വിദ്യാര്‍ത്ഥികളും കര്‍ഷകരുമാണ് . ഈ കാറ്റഗറി തിരഞ്ഞെടുത്തതിന് പിന്നിലും ഗൂഢ ഉദ്ദേശം ഉണ്ട് .ഇവരുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കപ്പെടുന്നില്ല അതുകൊണ്ട് തന്നെ ഈ അക്കൗണ്ടുകളിലൂടെ ഉള്ള ഓപ്പറേഷൻ സൗകര്യപ്രദവും ആണ് . നിലവിലുള്ള അക്കൗണ്ടുകൾ വിലക്കെടുക്കുകയോ പുതിയ അക്കൗണ്ടുകള്‍ എടുപ്പിക്കുകയോ ആണ് തീവ്രവാദികളുടെ രീതി. വിൽക്കുന്ന നിലവിലുള്ള അക്കൗണ്ടുകളിൽ ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പരുകള്‍ ബാങ്കില്‍ അപേക്ഷ നല്‍കി മാറ്റും .പുതിയ അക്കൗണ്ടുകളാണ്…
ഈ വര്ഷം ആദ്യത്തെ മോദിയുടെ കേരളം സന്ദർശനത്തിന് വലിയ പ്രതേകതക ഉണ്ടായിരുന്നു .പുതുവർഷത്തിൽ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പരിപാടിയിൽ പങ്കെടുക്കാനായിരുന്നു മോദിയുടെ ആ വരവ് .2023 ജനുവരി നാലിന് തൃശൂർ സാക്ഷ്യം വഹിച്ചത് കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത സ്ത്രീശക്തി സമ്മേളനം ആയിരുന്നു . നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ടവരിൽ കായികതാരം പി.ടി ഉഷ ,സിനിമാതാരവും നർത്തകിയുമായ ശോഭന, സംരംഭകയായ ബീനാകണ്ണൻ ,അനീതിക്കെതിരെ പോരാടുന്ന സാധാരണക്കാരുടെ പ്രതിനിധിയായ മറിയക്കുട്ടി തുടങ്ങി വിവിധ മേഖലയിലുള്ള സ്ത്രീകൾ ഉണ്ടായിരുന്നു .തേക്കിൻ കാട് മൈതാനത്തിൽ മോദിയെ കാണാൻ ആവേശപ്പോടെ എത്തിയ സ്ത്രീജനങ്ങളെ മോദി അഭിസംബോധന ചെയ്തു സ്ത്രീകൾക്കായി നൽകിയ പദ്ധതികൾ എന്നി എന്നി പറഞ്ഞു. മോദിയുടേത് വെറും വീമ്പു പറച്ചിലല്ലായിരുന്നു പാർലമെന്റിൽ വനിതാസംഭരണ ബില് പാസ് ആക്കിയ ശേഷമാണു മോദി കേരളത്തിലെ സ്ത്രീജനങ്ങളെ കാണാൻ എത്തിയതുപോലും . സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോഴും മോദി വാക്കുമാറ്റിയില്ല .ഇരുപതു സീറ്റുകളിൽ എൻ ഡി എ അഞ്ചു സ്ത്രീകൾക്കു സീറ്റ് നൽകിയപ്പോൾ…
അരവിന്ദ് കെജ്‌രിവാളിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപത്വന്ത് പന്നൂൻ.ഖാലിസ്ഥാൻ ഭീകരന്മാരിൽ നിന്നും അരവിന്ദ് കെജ്രിവാൾ വൻതുക കൈപറ്റി എന്നാണ് വെളിപ്പെടുത്തൽ . എഎപിയും അരവിന്ദ് കെജ്‌രിവാളും ഗ്രൂപ്പിൽ നിന്ന് 134 കോടി രൂപ കൈപ്പറ്റിയതായി ഗുർപത്വന്ത് പന്നൂൻ ആരോപിച്ചു.2014 നും 2022 നും ഇടയിൽ ഖാലിസ്ഥാനി ഗ്രൂപ്പുകളിൽ നിന്ന് ആം ആദ്മി പാർട്ടി (എഎപി) 16 മില്യൺ ഡോളർ (ഏകദേശം 133.54 കോടി രൂപ) കൈപ്പറ്റിയതായി ട്ടാണ് പന്നൂനിന്റെ ആരോപണം . 2014-2022കാലയളവിൽ 16 മില്യൺ ഡോളർ കെജ്രിവാൾ കൈപ്പറ്റി .1993-ലെ ഡൽഹി ഭീകരാക്രമണ കേസിലെ പ്രതി ഭുള്ളറുടെ മോചനം സാധ്യമാക്കാം എന്ന് വാഗ്ദാനം നൽകിയാണ് പണം കൈപ്പറ്റിയത് .1993-ലെ ഡൽഹി ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .ഈ കേസിലെ പ്രതിയായ ഭുള്ളർ ജയിലിൽ കഴിയുകയായിരുന്നു . ഈ ഭീകരനെ മോചിപ്പിക്കാമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിൻറെ വാഗ്ദ്ധാനം ത്തിനു വേണ്ടിയാണു പണം…
ഉത്തരേന്ത്യയിൽ രക്ഷയില്ലായെന്നു മനസിലാക്കി വീണ്ടും വയനാട് പിടിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നേരിടാൻ ബിജെപിയുടെ സ്‌ഥാനാർഥി ആയി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഡിഎഫിനായി സിപിഐ നേതാവ് ആനി രാജയും മത്സരിക്കാൻ ഇറങ്ങുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷനെ വച്ച് തന്നെ നീക്കം നടത്തുകയാണ് കേന്ദ്ര നേതൃത്വം. വിസിറ്റിങ്ങ് വിസക്കാരായ ആനി രാജയ്ക് രാഹുൽ ഗാന്ധിക്കും ഇടയിലേകു സ്‌ഥിരം വിസക്കാരനായി താൻ ഇറങ്ങുന്ന എന്ന കുറിക്കു കൊള്ളുന്ന പരാമര്ശവുമായിട്ടാണ് സുരേന്ദ്രൻ വയനാട് എത്തുന്നത് . കോൺഗ്രസിന്റെ മുഖമായ രാഹുൽ ഗാന്ധി ,മറ്റെവിടെയും ജയ്ക്കില്ലന്നു ഉറപ്പു ഉള്ളത് കൊണ്ടാണ് വയനാട് എത്തിയിരിക്കുന്നത് എന്ന് എല്ലാവര്ക്കും ഉറപ്പാനു .കഴിഞ്ഞ അഞ്ചു വർഷത്തെ രാഹുൽ ഗാന്ധിയുടെ പ്രവർത്തത്തിൽ വയനാട് സംതൃപ്തമല്ല .ഈ സാഹചര്യത്തിൽരാഹുൽ ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്ന ആലോചനയിൽനിന്നാണ് സുരേന്ദ്രന്റെ പേര് ഉയർന്നുവന്നതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് തന്നെ ആണ് ഈ നിർദ്ദേശവും.പുതുതായി ബിജെപിലേക്കു എത്തിയ പലരുടെയും…
വിരൽ തുമ്പിൽ വിവരങ്ങൾ ഉണ്ടായിട്ടും മാധ്യമങ്ങൾ എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് .മുഖ്യമന്ത്രി ആയിരിക്കെ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ മുഖ്യമന്ത്രി അല്ല അരവിന്ദ് കേജരിവാൾ .പക്ഷെ മാധ്യമങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യമന്ത്രി കെജ്രിവാൾ എന്നാണ് .കുറ്റക്കാരായി ജയിലിൽ അടക്കപ്പെട്ടവർ ജയിലിലേക് പോകും മുന്നേ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാനുള്ള മാന്യത കാണിച്ചു എന്ന് വേണമെങ്കിലും പറയാം. എലെക്ഷൻ അടുത്തിരിക്കെ കേന്ദ്രഭരണകൂടത്തിനെതിരെ ജനങ്ങളെ തിരിക്കുകയാണ് ചില മാധ്യമങ്ങളുടെ ലക്‌ഷ്യം .അരവിന്ദ് കെജ്രിവാൾ അല്ലെങ്കിൽ പിന്നെ ആരാവും ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യ മന്ത്രി ? അധികാരത്തിലിരിക്കെ ശിക്ഷിക്കപ്പെട്ട് തൻ്റെ സ്ഥാനം നഷ്‌ടപ്പെടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് അന്തരിച്ച മുൻ തമിഴ്നാട് മുഖ്യ മന്ത്രി ജയലളിത.അഴിമതിക്കേസിൽ കുറ്റാരോപിതയാകുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു .2014 ജയലളിത കുറ്റക്കാരി എന്ന് കണ്ടെത്തുകയും നാല് വർഷത്തെ തടവിന് ശിക്ഷിക്കപ്പെടും ചെയ്തു , ഇത് അവരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതിലേക്ക് നയിച്ചു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി…
കോൺഗ്രസിനെ ശക്തമായി എതിർത്തിരുന്ന നയങ്ങളായിരുന്നു ആം ആദ്മി പാർട്ടിയുടേത് .2013ൽ ഡൽഹിയിൽ എഎപി സർക്കാർ രൂപീകരിച്ചപ്പോൾ കോൺഗ്രസ് പുറത്തു നിന്നുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു .എന്നാൽ ആ സൗഹൃദം അധിക കാലം നീണ്ടില്ല.കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിലും എഎപിയെ ഒപ്പം കൂട്ടാന് കോൺഗ്രസ് ശ്രമിച്ചെങ്കിലും ആം ആദ്മി കൈകൊടുക്കാൻ തയ്യാറല്ലായിരുന്നു . എന്നാൽ ഇന്ത്യ മുന്നണിയുടെ രൂപീകരണ സമയത്തും ആദ്യം ആം ആദ്മി പാർട്ടി അപസ്വരങ്ങളുമായി മുന്നോട്ട് പോയ് . എന്നാൽ പതിയെ കോൺഗ്രെസ്സിനോടുള്ള ആ ശത്രുത മാറി. ഇന്ത്യ മുന്നണിയുടെ രൂപീകരണ ചർച്ചകളിൽ ആത്മാർഥമായി കോൺഗ്രസിനൊപ്പം നിന്ന് എഎപി വ്യത്യസ്തത നേടി .ഒപ്പമുണ്ടായിരുന്നവരൊക്കെ മുന്നണി വിട്ടു ബിജെപി പാളയത്തിലേക് പോയപ്പോയും ഇന്ത്യ സഖ്യത്തിൽ സീറ്റ് തർക്കങ്ങളുണ്ടായപ്പോഴുമെല്ലാം ആം ആദ്മി പാർട്ടി ,കോൺഗ്രസിനൊപ്പം നിന്ന് . നിധീഷ് കുമാറിന്റെ ബിജെപി കൂടുമാറ്റവും മമതയുടെ രാഷ്ട്രീയകളികളുംകോൺഗ്രസിനെതളർത്തിയിടത്തൊക്കെ കോൺഗ്രസിനൊപ്പം നിന്നത് എഎപി ആയിരുന്നു .മമത ബാനർജി സീറ്റ് വിഭജനത്തിനു തയ്യാറാവാതെ ബംഗാളിലെ മുഴുവൻ സീറ്റുകളിലും സ്വന്തം സ്ഥാനാർഥികളെ നിർത്തിയപ്പോഴും…
മോദി കി ഗ്യാരന്റിയുമായി ബിജെപിയും ന്യായ ഗ്യാരന്റിയുമായി കോൺഗ്രസ്സും തിരഞ്ഞെടുപ്പ് പോർക്കളത്തിലേക്കു ഇറങ്ങിയിരിക്കുന്നു.ബിജെപിയുടെയും കോൺഗ്രസിന്റെയും അമരക്കാർ ആയി നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും. പ്രധാനമന്ത്രി കസേര മാത്രം സ്വപ്നം കണ്ടു ജീവിക്കുന്ന രാഹുൽ ഗാന്ധിക്കു ഒരിക്കലെങ്കിലും നരേന്ദ്രമോദിയെ തോൽപിക്കാൻ കഴിയുമോ ?ഇല്ല എന്ന് രാഹുൽ ഗാന്ധിക്കു മാത്രമല്ല കോൺഗ്രെസ്സ്പാർട്ടിക്കും ഉറപ്പാണ് .രാജാവാഴ്ചപോലെ ഇന്ത്യയുടെ അധികാരം കാലാകാലങ്ങളായി കൈമാറി വന്ന നെഹ്‌റു കുടുംബത്തിലെ രാജകുമാരൻ .കുഞ്ഞായിരുന്നപ്പോൾ തന്നെ രാഹുൽ ഗാന്ധി കേട്ട് വളർന്നത് ഭാവി പ്രധാനമന്ത്രി എന്ന വാഴ്ത്തുപാട്ടുകൾ ആവാം. വളരെ കുട്ടി ആയിരുന്നപ്പോൾ മുതൽ , കോൺഗ്രസ് പാർട്ടിക്കാർ പോലും രാഹുൽ ഗാന്ധിയെ കണ്ടിരുന്നത് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി ആയി തന്നെ അല്ലെ.രാഷ്ട്രീയ പാരമ്പര്യവും പോരിന് കോൺഗ്രസ് എന്ന വലിയ സൈന്യവും ഉണ്ടായിട്ടും നരേന്ദ്രമോദി എന്ന സാധാരണക്കാരന് മുന്നിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. രാഹുൽ ഗാന്ധി മാത്രം അല്ല കോൺഗ്രസ് എന്ന രാഹുൽ ഗാന്ധിയുടെ പടയും ക്ഷയിച്ചില്ലാതായിക്കൊണ്ടിരിക്കുന്നു . എന്തൊക്കെയാവും രാഹുൽഗാന്ധിയുടെ തോൽവിയുടെ…