Author: Updates

തിരുവനന്തപുരം. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ വിജയിക്കുവാന്‍ മോദിമന്ത്രം ഉയര്‍ത്തിക്കാട്ടി ബിജെപിയുടെ മുന്നൊരുക്കം. ശബരിമലയും പിന്നോക്ക സമുദായ വിശാലമുന്നണിയും ന്യൂനപക്ഷ സ്‌നേഹവും ഒന്നും കേരളത്തില്‍ ഏശാത്ത സാഹചര്യത്തിലാണ് മോദിയെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാകുന്നത്. കേരളത്തില്‍ ബിജെപി വിജയം ഉറപ്പിക്കുന്ന തിരുവന്തപുരം, തൃശൂര്‍, പത്തനംതിട്ട എന്നി ലോക്‌സഭാ മണ്ഡലങ്ങളെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. ഇവ കൂടാതെ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുള്ള കാസര്‍കോടും പാലക്കാടും ആറ്റിങ്ങലും ശക്തമായ മത്സരം നടത്തുവാനും തീരുമാനിച്ചു. ബിജെപിക്ക് നിലവില്‍ 303 സീറ്റാണ് ഉള്ളത്. അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടുക എന്ന ലക്ഷ്യത്തോടെ മിഷന്‍ 450 എന്ന പേരില്‍ പദ്ധതിയും ബിജെപി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിജയ പ്രതീക്ഷയുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായ 144 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ പ്രവര്‍ത്തനം നടത്തുവനാണ് തീരുമാനം. തിരഞ്ഞെടുപ്പിന് ഇനിയും രണ്ട് വര്‍ഷം ശേഷിക്കെയാണ് ബിജെപി മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. ഓരോ സംസ്ഥാനത്തിനും വിത്യസ്തമായ പ്ലാനുകളാണ്…

Read More

കേരളത്തില്‍ അത്ര പരിചിതമല്ലാത്ത വിളയാണ് ബട്ടര്‍നട്ട് സ്‌ക്വാഷ്. എന്നാല്‍ ബട്ടര്‍നട്ട് കൃഷിയില്‍ വിജയം നേടിയിരിക്കുകയാണ് കരുമാലൂരിലെ കര്‍ഷകനായ ലാലു. കൃഷി ഓഫിസറാണ് ലാലുവിനോട് ആദ്യമായ ബട്ടര്‍നട്ട് സ്‌ക്വാഷ് എന്ന വിളയെകുറിച്ച് പറയുന്നത്. പുതിയ പരിക്ഷണങ്ങള്‍ നടത്തുവാന്‍ എന്നും താല്പര്യമുള്ള ലാലു ഇത് ഒരു പരീക്ഷണമായി എറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ഒരു സ്വകാര്യ കമ്പനിയില്‍ നിന്നും ഇതിന് ആവശ്യമായി വിത്തുകള്‍ വാങ്ങി കൃഷി ആരംഭിച്ചു. ഒറ്റ നോട്ടത്തില് ചെറിയ മത്തങ്ങയാണെന്ന് തോന്നിക്കുന്ന ബട്ടര്‍നട്ട് അമേരിക്കകാരനാണ്. ലാലു ആദ്യമായി 200 തൈകളാണ് നട്ടുവളര്‍ത്തി. മികച്ച വിളവാണ് ലഭിച്ചത്. 2000 കിലോ വിളവെടുത്തു. ആദ്യ ശ്രമം തന്നെ വിജയത്തിലെത്തിയതോടെ കൂടുതല്‍ കൃഷി ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് ലാലു. തൈ വളര്‍ന്ന് പന്തലിച്ച് 28 ദിവസത്തിന് ശേഷം പൂവിട്ടു. 50 രൂപയ്ക്കാണ് ആദ്യം വില്‍പന നടത്തിയത്. പിന്നീട് 100 രൂപ വരെ ലഭിച്ചുവെന്ന് ലാലു പറയുന്നു. മത്തനോട് സാമ്യം ഉണ്ടെങ്കിലും അതിലും രുച ബട്ടര്‍നട്ടിനാണെന്ന് ലാലു പറയുന്നു. പഴുത്ത് കഴിഞ്ഞാല്‍…

Read More

ഇന്ന് കൃഷിയില്‍ മാറ്റിനിര്‍ത്തുവാന്‍ കഴിയാത്ത ഒരു വസ്തുവാണ് ഗ്രോബാഗുകള്‍ എന്നാല്‍ ഇതിന് ഒരു പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഫ്രാന്‍സിസ് എന്ന ആലുക്കാരനാണ് ഗ്രോബാഗിന് പകരക്കാരനെ കണ്ടെത്തിയിരിക്കുന്നത്. ഗ്രോബാഗുകള്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് അതിനാല്‍ തന്നെ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഗ്രോബാഗിന്റെ ഉപയോഗം വഴിവെക്കും. ഇത് കണ്ടറിഞ്ഞാണ് ഫ്രാന്‍സീസ് ഗ്രോബാഗിന് ഒരു പകരക്കാരനെ കണ്ടെത്തിയത്. 10 വര്‍ഷമായി ഗ്രോബാഗുകളില്‍ മണ്ണ് നിറച്ചുകൊടുത്ത് കൃഷിഭവനുകളില്‍ വിതരണം ചെയ്യുന്നതിന്റെ ചുമതലക്കാരനായിരുന്നു ഫ്രാന്‍സസിസ. ഇങ്ങനെ മണ്ണ് നിറയ്ക്കുന്നതിനിടയില്‍ ബാഗുകള്‍ പൊട്ടിപോകുന്നത് പതിവാണ്. ഇത് മൂലം വലിയ നഷ്ടവും മാലിന്യവും വര്‍ധിക്കുന്നു. എന്നാല്‍ ഇതിന് ഒരു പരിഹാരം അന്വേഷിച്ച ഫ്രാന്‍സീസ് എത്തി ചേര്‍ന്നത്. ഡെന്‍സിറ്റി പോളി എത്തിലിന്‍ ചട്ടികളിലാണ്. തുടര്‍ന്ന് ഈ ആശയവുമായി കൊച്ചിയിലെ പോളിമര്‍ എന്‍ഡിനിയറിങ് ആന്‍ഡ് ടെക്‌നോളജിയെ സമീപിച്ചു. ഫ്രാസിസിന്റെ ആശയത്തിന്റെ ഗുണം മനസ്സിലാക്കിയ അവര്‍ ചട്ടി നിര്‍മ്മിക്കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കാവേരി മള്‍ട്ടിലയര്‍ യുവി പ്രൊട്ടക്ടഡ് എച്ച് ഡി…

Read More

കേരളത്തിന് ആവശ്യമായ പാലും പച്ചക്കറികളും എല്ലാം കേരളത്തിന് വെളിയില്‍ നിന്നാണ് എത്തുന്നത്. ഇതില്‍ കലരുന്ന വിഷത്തിന്റെ വിവരങ്ങള്‍ നമ്മള്‍ വാര്‍ത്തകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ദിവസവും അറിയുന്നതാണ്. എന്നാല്‍ മലയാളിക്ക് ഈ വിഷം മേടിച്ച് കഴിക്കുകയല്ലാതെ മറ്റൊരു വഴിയും ഇന്നില്ല. എന്നാല്‍ ഇതിന് ഒരു പരിഹാരുമായി എത്തുകയാണ് പാലക്കാട് നിന്നുള്ള ഒരു കര്‍ഷക കൂട്ടായ്മ. ഈ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാല്‍, പച്ചക്കറി, മുട്ട, മീന്‍ മുതല്‍ കേരളത്തില്‍ കൃഷി ചെയ്യാവുന്ന എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങളും ട്രൈ വണ്‍സ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കുകയാണ്. ഐടി കമ്പനികളിലെ ജോലി ഉപേക്ഷിച്ചും എന്‍ജിനിയറിങ് കഴിഞ്ഞ ഒരു കൂട്ടം യുവാക്കളാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. ഇവര്‍ മൂന്ന് പേരും കാര്‍ഷിക കുടുംബത്തില്‍ നിന്ന് ഉള്ളവരാണ്. കര്‍ഷിക പ്രതിഭാ പുരസ്‌കാരം മൂന്ന് വട്ടം നേടിയ സ്വരൂപ് കുന്നമ്പുള്ളിയാണ് സ്ഥാപനത്തിന്റെ എം ഡി. എം ടെക് പൂര്‍ത്തിയാക്കിയ ശേഷമാണ് സ്വരൂപ് കൃഷിയിലേക്ക് കടക്കുന്നത്. സ്ഥാപനത്തിന്റെ സി ഇ ഒ…

Read More

തിരുവനന്തപുരം. സംസ്ഥാനത്ത് മദ്യത്തിനും പാല്‍, തൈര്, നെയ്യ് എന്നിവയ്ക്ക് വില വര്‍ധിപ്പിച്ചു. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പന നികുി നാല് ശതമാനവും ബവ്‌റിജസ് കോര്‍പറേഷനുള്ള കൈകാര്യച്ചെലവ് ഒരു ശതമാനവും ഉയര്‍ത്തുവനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 10രൂപ മുതല്‍ മദ്യത്തിന് വില വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് വിദേശ മദ്യം നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികളില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം നികുതി ഒഴിവാക്കി. ഇത്തരത്തില്‍ നികുതി ഒഴിവാക്കിയ നഷ്ടം നികത്തുവനാണ് ഇപ്പോഴത്തെ വില വധര്‍ധനവ്. വില്‍പ നികുതി വര്‍ധയ്ക്കുള്ള ബില്‍ ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും. നിലവില്‍ വിദേശ മദ്യത്തിന് കേരളത്തില്‍ 247 ശതമാനമാണ് വില്‍പ നികുതി. വില വര്‍ധനവ് കൂടി വരുന്നതോടെ 251 ശതമാനമായി ഇത് ഉയരും. 1000 രൂപ വിലയുള്ള മദ്യത്തിന് 2510 രൂപ വില്‍പന നികുതി ഈടാക്കും. രാജ്യത്തെ മദ്യത്തിന് ഏറ്റവും ഉയര്‍ന്ന നികുതി കേരളത്തിലാണ്. ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാലിന്റെ വില…

Read More

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകനും യുവനടനുമായ നിരഞ്ജ് മണിയന്‍ പിള്ള രാജു വിവാഹിതനാകുന്നു. നിരഞ്ജിന്റെ വധുവായി എത്തിന്നത് ഫാഷന്‍ഡിസൈനറായ നിരഞ്ജന വിനോദാണ്. വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന കൈത്തറി വസ്ത്രങ്ങള്‍ക്കായുള്ള അല എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ഫാഷന്‍ ഡിസൈനിങ്ങില്‍ ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയില്‍ എത്തുന്നത്. ഇരുവരുടെയും വിവാഹം ഡിസംബര്‍ ആദ്യ ആഴ്ചയാണെന്നാണ് വിവരം.

Read More

സാമ്പത്തിക മാന്ദ്യം എന്ന് പലപ്പോഴും കേള്‍ക്കാറുളള വാക്കണ്. എന്നാണ് മാന്ദ്യം എന്താണെന്നും എങ്ങനെ സമ്പവിക്കുന്നുവെന്നും ഭൂരിഭാഗം പേര്‍ക്കും പലപ്പോഴും മനസ്സിലായിട്ടുണ്ടാവില്ല. ലോകത്ത് രണ്ടോ മൂന്നോ രാജ്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ എല്ലാ രാജ്യങ്ങളും വളര്‍ച്ചയുടെ പാതിയിലാണ്. എന്നാല്‍ ഈ രാജ്യങ്ങളുടെ വളര്‍ച്ച കൃത്യമായി പറഞ്ഞാല്‍ ഏറ്റക്കുറച്ചിലുകള്‍ കൂടി ഉള്ളതാണ്. ഏറിയും കുറഞ്ഞുമുള്ള വളര്‍ച്ചയാണ് എല്ലാ രാജ്യങ്ങളിലും സംഭവിക്കുന്നത്. എന്നാല്‍ പലാ രാജ്യങ്ങളിലും ഇത് ഇങ്ങനെ തന്നെ സംഭവിക്കണമെന്നില്ല. ചിലപ്പോള്‍ വളര്‍ച്ചയില്‍ മാന്ദ്യം കുറേക്കാലം കണ്ടില്ലെന്നും വരാം. ചിലപ്പോള്‍ മാന്ദ്യം കുറേക്കാലം രാജ്യത്തിന്റെ സാമ്പത്ത് വ്യവസ്ഥയെ ബാധിച്ചതായിട്ടും കാണുവാന്‍ സാധിക്കും. അതായത് വളരുന്ന ഒരു സാമ്പത്ത് വ്യവസ്ഥയുടെ ഭാഗം തന്നെയാണ് സാമ്പത്തിക തകര്‍ച്ചയും പിന്നീട് അതിന്‍ മൂലം ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യവും. കൃത്യമായി രണ്ട് സാമ്പത്തിക പാഥങ്ങളില്‍ ഒരു രാജ്യത്തിന്റെ ജി ഡി പി വളര്‍ച്ച നിരക്ക് നെഗറ്റീവ് ആകുന്നുണ്ടെങ്കില്‍ അതിനെയാണ് സാമ്പത്തിക മാന്ദ്യം എന്ന് വിളിക്കുന്നത്. ഉദാഹരണമായി ജ ഡി പി 10…

Read More

യു എസ് സിലെ ഫ്‌ലോറിഡയിലെ കേപ് കാനവറാലില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രഹസ്യ ദൗത്യവുമായി ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് കുതിച്ചുയര്‍ന്നു. റോക്കറ്റ് അമേരിക്കന്‍ ബഹിരാകാശ സേനയ്ക്ക് വേണ്ടിയിട്ടുള്ള രണ്ട് ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് എത്തിച്ചത്. എന്നാല്‍ ഫാല്‍ക്കണ്‍ ബഹിരാകാശത്ത് എത്തിച്ച ഉപഗ്രഹങ്ങളുടെ ലക്ഷ്യം എന്താണെന്നോ ഉപ്രഹങ്ങള്‍ ഏതാണെന്നോ ഉള്ള വിവിരം നാസയോ സ്‌പേസ് എക്‌സോ വിശദീകരിച്ചിട്ടില്ല. ഇത് ആദ്യമായിട്ടാണ് യു എസ് ബഹിരാകാശ സേന ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശത്രു രാജ്യങ്ങളെ നിരീക്ഷിക്കുവാനും നീക്കങ്ങള്‍ മനസ്സിലാക്കുവാനുമാണ് ദൗത്യമെന്നാണ് വിവരം. അതേസമയം വലിയ പ്രത്യേകതകള്‍ ഉള്ള റോക്കറ്റാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ ഹെവി 16800 കിലോഗ്രാം ഭാരം ഈ റോക്കറ്റിന് ബഹിരാകാശത്ത് എത്തിക്കുവാന്‍ സാധിക്കും. യു എസ് സിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സ് 2018ലാണ് ഈ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചത്. കെന്നഡി സ്‌പേസ് സന്ററില്‍ നിന്നുമാണ് ഫാല്‍ക്കണ്‍ ആദ്യമായി ബഹിരാകശത്തെത്തിയത്. അന്ന്…

Read More

കെ പി ഉമ്മര്‍ മലയാള സിനിമ ലോകത്തെ എക്കാലത്തെയും അതുല്ല്യ പ്രതിഭ. പഴയ കാലസിനിമകളില്‍ കര്‍ക്കശ്യക്കാരനായ വില്ലന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ സിനിമയിലെ ആ കര്‍ക്കശക്കാരന്‍ സുഹൃത്തുക്കളുടെ മുന്നില്‍ സ്‌നേഹസമ്പന്നനായ നായകനായിരുന്നു. സുഹൃത്തുക്കളോടുള്ള സ്‌നേഹം കൊണ്ട് തന്നെ അവസാന കാലം തന്റെ ജന്മനാട്ടില്‍ തന്നെ ജീവിച്ച് തീര്‍ക്കുവനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാല്‍ ആ അതുല്ല്യ പ്രതിഭയുടെ ആഗ്രഹം ബാക്കിയാക്കി അദ്ദേഹം വിടവാങ്ങി. 21 വര്‍ഷങ്ങള്‍ പിന്നിടുകയാണ് ആ വിടവ് മലയാള സിനിമ ലോകത്ത് സംഭവിച്ചിട്ട്. സിനിമ ലോകത്തെ തിരക്കില്‍ നിന്നും വെള്ളിത്തിരയുടെ പതുപതുപ്പില്ലാത്ത വിശ്രമ ജീവിതത്തിലേക്ക് കടന്നപ്പോള്‍ അദ്ദേഹം വല്ലാത്ത മടുപ്പ് അനുഭവിച്ചിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. ആ സമയങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം മിണ്ടിയും പറഞ്ഞും ഇരിക്കുവാനും സ്‌നേഹം പങ്കിടുവാനുമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്ന് പറയുന്നു. തനിക്ക് ഏറ്റവും പ്രീയപ്പെട്ട കോഴിക്കോട്ടെക്ക് താമസം മാറുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിനായി ചെന്നൈയിലെ വീടും സ്ഥലവും വീറ്റ് കോഴിക്കോട്ടേക്ക് വന്ന് താമസിക്കുവനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സ്‌കൂള്‍ കാലം…

Read More

ഇടുക്കി. എല്ലാവരും അര്‍ജന്റിനയുടെ പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഒട്ടും വ്യത്യസ്തനല്ലാതെ അര്‍ജന്റിനയും സൗദിയും തമ്മില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയുടെ പരാജയത്തില്‍ ദുഖത്തിലാണ് മുന്‍മന്ത്രിയും സി പി എം നേതാവുമായ എംഎം മണി. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ആദ്യമത്സരത്തില്‍ തന്നെ പരാജയപ്പെടുത്തിയ സൗദിയുടെ വിജയത്തില്‍ അഭിനന്ദിക്കുമ്പോള്‍ തന്നെയാണ് അദ്ദേഹം അര്‍ജന്റീനയുടെ പരാജയത്തില്‍ വേദനിക്കുന്നതും. അര്‍ജന്റിനയുടെ പരാജയത്തിന് കാരണം സൗദിയിലെ ചൂട് കാലാവസ്ഥയാണെന്നാണ് അദ്ദേഹം പറയുന്നത്. അര്‍ജന്റീനയുടെ തോല്‍വി ആഘോഷമാക്കിയവരോട് എംഎം മണി ഫേയ്‌സ്ബുക്കിലൂടെ മറിപടി നല്‍കിയിരുന്നു. ‘കളി ഇനിയും ബാക്കിയാണ് മക്കളെ’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അര്‍ജന്റീനയുടെ പരാജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് എത്തിയത്. പരാജയത്തില്‍ വേദനിക്കുന്ന കുട്ടികള്‍ അടക്കം നിരവധി പേരുടെ വാര്‍ത്തകളും പിന്നീട് പുറത്തുവന്നു.

Read More