Author: Updates
കൊച്ചി: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ഭാവന ഷറഫുദ്ദീന്‍ ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു. സരിഗമ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ ആണ് പകര്‍പ്പ് അവകാശം. കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഭാവന, ഷറഫുദ്ധിന്‍, അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, അതിരി ജോ, ഷെബിന്‍ ബെന്‍സെന്‍, സയനോര ഫിലിപ്പ്, രശ്മി സതീഷ്, സരിഗമ വിനു സേവിയര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങി വന്‍ താര നിരയുടെ സാന്നിധ്യത്തിലാണ് ഓഡിയോ റിലീസ് ചടങ്ങ് നടന്നത്. ചടങ്ങില്‍ മറാത്തി സംഗീത സംവിധായകന്‍ നിഷാന്ത് രാംടെക്കേ സംഗീതം ചെയ്ത ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി. എന്നു തുടങ്ങുന്ന കല്യാണപ്പാട്ട് ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ സയനോര ഫിലിപ്പ്, രശ്മി സതീഷ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. താരതമ്യേന മലയാളത്തിലെ നവാഗത ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്കാണ് ഗാനങ്ങള്‍ സരിഗമ സ്വന്തമാക്കിയത്. ചിത്രത്തിലെ നാലു ഗാനങ്ങളും മറ്റു അനുബന്ധ മ്യൂസിക്കുകളുമാണ് സരിഗമ പ്രേക്ഷകരിലെത്തിക്കുക. മാജിക് ഫ്രെയിംസ് ആണ്…
കൊച്ചി. ഇ-കൊമേഴ്‌സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്‌സ് കമ്പനിയായ പെപ്പര്‍ഫ്രൈയുടെ പുതിയ സ്റ്റുഡിയോ കൊച്ചിയില്‍ ആരംഭിച്ചു. ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനും, ഹോം, ലിവിങ് സ്‌പേസ് തുടങ്ങിയ വിപണികളില്‍ ഒമ്‌നി ചാനല്‍ ബിസിനസ് രൂപപ്പെടുത്താനുമുള്ള കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഓഫ്‌ലൈന്‍ വിപുലീകരണം. രാജ്യത്ത് 200ലേറെ സ്റ്റുഡിയോകളുള്ള പെപ്പര്‍ഫ്രൈക്ക് നൂറിലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. പെപ്പര്‍ഫ്രൈ സ്റ്റുഡിയോ ഇന്ത്യയിലെ ഫര്‍ണിച്ചര്‍ റീട്ടെയില്‍ മേഖലയെ മാറ്റിമറിച്ചു. രാജ്യത്തുടനീളമുള്ള എഫ്ഒഎഫ്ഒ സ്റ്റുഡിയോകളുടെ വിപുലീകരത്തിലൂടെയാണ് കമ്പനിയുടെ ഓമ്‌നിചാനല്‍ തന്ത്രം മുന്നോട്ടുകൊണ്ടുപോകുന്നു. നിലവില്‍ 90-ലധികം പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നു. മെസര്‍സ് ചെറിയാന്‍ കണ്ടത്തില്‍ മാര്‍ക്കറ്റിങ്ങിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച പുതിയ സ്റ്റുഡിയോ 1400 ചതുരശ്രഅടി വിസ്താരത്തില്‍ കൊച്ചി, കാക്കനാട് കാവനാട്ട് ബില്‍ഡിങ്ങിലാണ് സ്ഥിതി ചെയ്യുന്നത്. ഫര്‍ണിച്ചറുകളുടെയും ഹോം ഉല്‍പ്പന്നങ്ങളുടെയും വലിയ കാറ്റലോഗ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. കമ്പനിയുടെ ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്റുകള്‍ ഉപഭോക്താക്കള്‍ക്ക് ഡിസൈന്‍ സംബന്ധിച്ച ഉപദേശവും നല്‍കും. കേരളത്തിലെ ഹോം, ലിവിങ് സ്‌പേസ് ഉപഭോക്താക്കളുടെ തനതായ ആവശ്യങ്ങള്‍ക്കനുസൃതമായി വ്യക്തിഗത ഷോപ്പിങ് അനുഭവം നല്‍കാനാണ്…
കൊച്ചി. മലയാളി സ്റ്റാര്‍ട്ടപ്പായ ഫാര്‍മേര്‍സ് ഫ്രഷ് സോണിന് ഫിക്കി അഗ്രി സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം. ഫിക്കിയുടെ അഞ്ചാമത് അഗ്രി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകളില്‍ ‘ദി മോസ്റ്റ് ഇന്നൊവേറ്റീവ് അഗ്രി സ്റ്റാര്‍ട്ടപ്പ്’ പുരസ്‌കാരമാണ് ഫാര്‍മേര്‍സ് ഫ്രഷ് ലഭിച്ചത്. ന്യൂ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫാര്‍മേഴ്സ് ഫ്രഷ് സോണിന്റെ സഹസ്ഥാപകനും സിഇഒയുമായ പ്രദീപ് പി എസിന് കൃഷി, കര്‍ഷക ക്ഷേമ മന്ത്രി കൈലാഷ് ചൗധരി് അവാര്‍ഡ് സമ്മാനിച്ചു. ഇതാദ്യമായാണ് കേരളം ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പിന് ഫിക്കി പുരസ്‌കാരം ലഭിക്കുന്നത്. ഫിക്കി ടാസ്‌ക് ഫോഴ്സ് അഗ്രി സ്റ്റാര്‍ട്ടപ്പ് ചെയര്‍മാന്‍ ഹേമന്ദ്ര മാത്തൂര്‍, പിഡബ്ളൂസി പാര്‍ട്ട്നര്‍ അശോക് വര്‍മ്മ, യുഎസ്എസ്ഇസി ഇന്ത്യ ടീം ലീഡ് ജയ്സണ്‍ ജോണ്‍, ഫിക്കി അഡൈ്വസര്‍ പ്രവേഷ് ശര്‍മ്മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് ദാനം. ചടങ്ങില്‍ എപിഇഡിഎ സെക്രട്ടറി ഡോ. സുധാന്‍ഷു, കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശുഭ താക്കൂര്‍ എന്നിവരുള്‍പ്പെടെ മന്ത്രാലയത്തിലെ വിശിഷ്ടാതിഥികളും ഉണ്ടായിരുന്നു. 2018-ല്‍ ആളുകള്‍ക്ക് മിതമായ നിരക്കില്‍ മികച്ച…
ന്യൂഡല്‍ഹി. ഭാരതത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാരതത്തിന്റെ ചരിത്രത്തെ തിരുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും ചരിത്രകാരന്മാര്‍ക്ക് ആവശ്യമായ സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു ചരിത്രവിദ്യാര്‍ഥിയാണെന്നും ഭാരതത്തിന്റെ ചരിത്രം കൃത്യമായല്ല അവതരിപ്പിക്കപ്പെട്ടിരുക്കുന്നതെന്ന പരാതി നിരവധി തവണ കേട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ ഉന്നയിക്കുന്ന ഇത്തരം പരാതികള്‍ ശരിയായിരിക്കാം. ഇപ്പോള്‍ നമ്മള്‍ അത് തിരുത്തേണ്ടതുണ്ട്. ഡല്‍ഹിയില്‍ അസം സര്‍ക്കാരിന്റെ പരിപാടിയില്‍ ഷാ പറഞ്ഞു. ശരിയായ ചരിത്രം മഹത്തായ തരത്തില്‍ അവതരിപ്പിക്കുന്നതില്‍നിന്ന് ആരാണ് നമ്മെ തടയുന്നതെന്നാണ് എന്റെ ചോദ്യം. രാജ്യ ചരിത്രം തെറ്റായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന പരാതിയെക്കുറിച്ച് ഇവിടെയുള്ള ചരിത്ര വിദ്യാര്‍ഥികളും സര്‍വകലാശാല പ്രഫസര്‍മാരും പരിശോധിക്കണം. 150 വര്‍ഷത്തോളം രാജ്യം ഭരിച്ച 30 രാജകുടുംബങ്ങളെക്കുറിച്ച് ഗവേഷണം നടത്തണം. സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ 300 മഹദ്വ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കണം. ഇതോടെ പരാതികള്‍ അവസാനിക്കും. ഇത്തരം ഗവേഷണങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കും. മുന്നോട്ടു വരൂ, ചരിത്രം പുനര്‍രചിക്കൂ. ഇത്തരത്തില്‍…
തിരുവനന്തപുരം. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ വിജയിക്കുവാന്‍ മോദിമന്ത്രം ഉയര്‍ത്തിക്കാട്ടി ബിജെപിയുടെ മുന്നൊരുക്കം. ശബരിമലയും പിന്നോക്ക സമുദായ വിശാലമുന്നണിയും ന്യൂനപക്ഷ സ്‌നേഹവും ഒന്നും കേരളത്തില്‍ ഏശാത്ത സാഹചര്യത്തിലാണ് മോദിയെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാകുന്നത്. കേരളത്തില്‍ ബിജെപി വിജയം ഉറപ്പിക്കുന്ന തിരുവന്തപുരം, തൃശൂര്‍, പത്തനംതിട്ട എന്നി ലോക്‌സഭാ മണ്ഡലങ്ങളെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. ഇവ കൂടാതെ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുള്ള കാസര്‍കോടും പാലക്കാടും ആറ്റിങ്ങലും ശക്തമായ മത്സരം നടത്തുവാനും തീരുമാനിച്ചു. ബിജെപിക്ക് നിലവില്‍ 303 സീറ്റാണ് ഉള്ളത്. അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടുക എന്ന ലക്ഷ്യത്തോടെ മിഷന്‍ 450 എന്ന പേരില്‍ പദ്ധതിയും ബിജെപി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിജയ പ്രതീക്ഷയുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായ 144 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ പ്രവര്‍ത്തനം നടത്തുവനാണ് തീരുമാനം. തിരഞ്ഞെടുപ്പിന് ഇനിയും രണ്ട് വര്‍ഷം ശേഷിക്കെയാണ് ബിജെപി മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. ഓരോ സംസ്ഥാനത്തിനും വിത്യസ്തമായ പ്ലാനുകളാണ്…
കേരളത്തില്‍ അത്ര പരിചിതമല്ലാത്ത വിളയാണ് ബട്ടര്‍നട്ട് സ്‌ക്വാഷ്. എന്നാല്‍ ബട്ടര്‍നട്ട് കൃഷിയില്‍ വിജയം നേടിയിരിക്കുകയാണ് കരുമാലൂരിലെ കര്‍ഷകനായ ലാലു. കൃഷി ഓഫിസറാണ് ലാലുവിനോട് ആദ്യമായ ബട്ടര്‍നട്ട് സ്‌ക്വാഷ് എന്ന വിളയെകുറിച്ച് പറയുന്നത്. പുതിയ പരിക്ഷണങ്ങള്‍ നടത്തുവാന്‍ എന്നും താല്പര്യമുള്ള ലാലു ഇത് ഒരു പരീക്ഷണമായി എറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ഒരു സ്വകാര്യ കമ്പനിയില്‍ നിന്നും ഇതിന് ആവശ്യമായി വിത്തുകള്‍ വാങ്ങി കൃഷി ആരംഭിച്ചു. ഒറ്റ നോട്ടത്തില് ചെറിയ മത്തങ്ങയാണെന്ന് തോന്നിക്കുന്ന ബട്ടര്‍നട്ട് അമേരിക്കകാരനാണ്. ലാലു ആദ്യമായി 200 തൈകളാണ് നട്ടുവളര്‍ത്തി. മികച്ച വിളവാണ് ലഭിച്ചത്. 2000 കിലോ വിളവെടുത്തു. ആദ്യ ശ്രമം തന്നെ വിജയത്തിലെത്തിയതോടെ കൂടുതല്‍ കൃഷി ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് ലാലു. തൈ വളര്‍ന്ന് പന്തലിച്ച് 28 ദിവസത്തിന് ശേഷം പൂവിട്ടു. 50 രൂപയ്ക്കാണ് ആദ്യം വില്‍പന നടത്തിയത്. പിന്നീട് 100 രൂപ വരെ ലഭിച്ചുവെന്ന് ലാലു പറയുന്നു. മത്തനോട് സാമ്യം ഉണ്ടെങ്കിലും അതിലും രുച ബട്ടര്‍നട്ടിനാണെന്ന് ലാലു പറയുന്നു. പഴുത്ത് കഴിഞ്ഞാല്‍…
ഇന്ന് കൃഷിയില്‍ മാറ്റിനിര്‍ത്തുവാന്‍ കഴിയാത്ത ഒരു വസ്തുവാണ് ഗ്രോബാഗുകള്‍ എന്നാല്‍ ഇതിന് ഒരു പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഫ്രാന്‍സിസ് എന്ന ആലുക്കാരനാണ് ഗ്രോബാഗിന് പകരക്കാരനെ കണ്ടെത്തിയിരിക്കുന്നത്. ഗ്രോബാഗുകള്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് അതിനാല്‍ തന്നെ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഗ്രോബാഗിന്റെ ഉപയോഗം വഴിവെക്കും. ഇത് കണ്ടറിഞ്ഞാണ് ഫ്രാന്‍സീസ് ഗ്രോബാഗിന് ഒരു പകരക്കാരനെ കണ്ടെത്തിയത്. 10 വര്‍ഷമായി ഗ്രോബാഗുകളില്‍ മണ്ണ് നിറച്ചുകൊടുത്ത് കൃഷിഭവനുകളില്‍ വിതരണം ചെയ്യുന്നതിന്റെ ചുമതലക്കാരനായിരുന്നു ഫ്രാന്‍സസിസ. ഇങ്ങനെ മണ്ണ് നിറയ്ക്കുന്നതിനിടയില്‍ ബാഗുകള്‍ പൊട്ടിപോകുന്നത് പതിവാണ്. ഇത് മൂലം വലിയ നഷ്ടവും മാലിന്യവും വര്‍ധിക്കുന്നു. എന്നാല്‍ ഇതിന് ഒരു പരിഹാരം അന്വേഷിച്ച ഫ്രാന്‍സീസ് എത്തി ചേര്‍ന്നത്. ഡെന്‍സിറ്റി പോളി എത്തിലിന്‍ ചട്ടികളിലാണ്. തുടര്‍ന്ന് ഈ ആശയവുമായി കൊച്ചിയിലെ പോളിമര്‍ എന്‍ഡിനിയറിങ് ആന്‍ഡ് ടെക്‌നോളജിയെ സമീപിച്ചു. ഫ്രാസിസിന്റെ ആശയത്തിന്റെ ഗുണം മനസ്സിലാക്കിയ അവര്‍ ചട്ടി നിര്‍മ്മിക്കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കാവേരി മള്‍ട്ടിലയര്‍ യുവി പ്രൊട്ടക്ടഡ് എച്ച് ഡി…
കേരളത്തിന് ആവശ്യമായ പാലും പച്ചക്കറികളും എല്ലാം കേരളത്തിന് വെളിയില്‍ നിന്നാണ് എത്തുന്നത്. ഇതില്‍ കലരുന്ന വിഷത്തിന്റെ വിവരങ്ങള്‍ നമ്മള്‍ വാര്‍ത്തകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ദിവസവും അറിയുന്നതാണ്. എന്നാല്‍ മലയാളിക്ക് ഈ വിഷം മേടിച്ച് കഴിക്കുകയല്ലാതെ മറ്റൊരു വഴിയും ഇന്നില്ല. എന്നാല്‍ ഇതിന് ഒരു പരിഹാരുമായി എത്തുകയാണ് പാലക്കാട് നിന്നുള്ള ഒരു കര്‍ഷക കൂട്ടായ്മ. ഈ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാല്‍, പച്ചക്കറി, മുട്ട, മീന്‍ മുതല്‍ കേരളത്തില്‍ കൃഷി ചെയ്യാവുന്ന എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങളും ട്രൈ വണ്‍സ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കുകയാണ്. ഐടി കമ്പനികളിലെ ജോലി ഉപേക്ഷിച്ചും എന്‍ജിനിയറിങ് കഴിഞ്ഞ ഒരു കൂട്ടം യുവാക്കളാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. ഇവര്‍ മൂന്ന് പേരും കാര്‍ഷിക കുടുംബത്തില്‍ നിന്ന് ഉള്ളവരാണ്. കര്‍ഷിക പ്രതിഭാ പുരസ്‌കാരം മൂന്ന് വട്ടം നേടിയ സ്വരൂപ് കുന്നമ്പുള്ളിയാണ് സ്ഥാപനത്തിന്റെ എം ഡി. എം ടെക് പൂര്‍ത്തിയാക്കിയ ശേഷമാണ് സ്വരൂപ് കൃഷിയിലേക്ക് കടക്കുന്നത്. സ്ഥാപനത്തിന്റെ സി ഇ ഒ…
തിരുവനന്തപുരം. സംസ്ഥാനത്ത് മദ്യത്തിനും പാല്‍, തൈര്, നെയ്യ് എന്നിവയ്ക്ക് വില വര്‍ധിപ്പിച്ചു. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പന നികുി നാല് ശതമാനവും ബവ്‌റിജസ് കോര്‍പറേഷനുള്ള കൈകാര്യച്ചെലവ് ഒരു ശതമാനവും ഉയര്‍ത്തുവനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 10രൂപ മുതല്‍ മദ്യത്തിന് വില വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് വിദേശ മദ്യം നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികളില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം നികുതി ഒഴിവാക്കി. ഇത്തരത്തില്‍ നികുതി ഒഴിവാക്കിയ നഷ്ടം നികത്തുവനാണ് ഇപ്പോഴത്തെ വില വധര്‍ധനവ്. വില്‍പ നികുതി വര്‍ധയ്ക്കുള്ള ബില്‍ ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും. നിലവില്‍ വിദേശ മദ്യത്തിന് കേരളത്തില്‍ 247 ശതമാനമാണ് വില്‍പ നികുതി. വില വര്‍ധനവ് കൂടി വരുന്നതോടെ 251 ശതമാനമായി ഇത് ഉയരും. 1000 രൂപ വിലയുള്ള മദ്യത്തിന് 2510 രൂപ വില്‍പന നികുതി ഈടാക്കും. രാജ്യത്തെ മദ്യത്തിന് ഏറ്റവും ഉയര്‍ന്ന നികുതി കേരളത്തിലാണ്. ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാലിന്റെ വില…
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകനും യുവനടനുമായ നിരഞ്ജ് മണിയന്‍ പിള്ള രാജു വിവാഹിതനാകുന്നു. നിരഞ്ജിന്റെ വധുവായി എത്തിന്നത് ഫാഷന്‍ഡിസൈനറായ നിരഞ്ജന വിനോദാണ്. വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന കൈത്തറി വസ്ത്രങ്ങള്‍ക്കായുള്ള അല എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ഫാഷന്‍ ഡിസൈനിങ്ങില്‍ ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയില്‍ എത്തുന്നത്. ഇരുവരുടെയും വിവാഹം ഡിസംബര്‍ ആദ്യ ആഴ്ചയാണെന്നാണ് വിവരം.