Author: Updates

ബഹിരാകാശ മേഖലയില്‍ ലോകത്തിലെ മുന്നിര രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മറ്റ് ആരുടെയും സഹായമില്ലാതെ തന്നെ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഇന്ന് ബഹിരാകാശ മേഖലയില്‍ അത്ഭുതങ്ങല്‍ സൃഷ്ടിക്കുന്ന രാജ്യമായി ഇന്ത്യ കുറഞ്ഞ കാലത്തിനുള്ളില്‍ മാറിയിരിക്കുന്നു. ഇസ്‌റോയുടെ പുതിയ വിക്ഷേപണത്തോടെ ആഗോള വിപണിയില്‍ ഇന്ത്യ ശക്തമായ സാന്നിധ്യമായി മറിക്കഴിഞ്ഞു. ഇന്ത്യ ഇന്ന് വലിയ നേട്ടങ്ങളാണ് നേടുന്നത്. സൗരോര്‍ജ്ജ മേഖലയിലും ബഹിരാകാശ മേഖലയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് ഇന്ത്യ. മുമ്പ് ബഹിരാകാശ മേഖല സര്‍ക്കാര്‍ സംവിധാനത്തില്‍ മാത്രമാണ് ഒതുങ്ങി നിന്നിരുന്നത്. ഇത് ബഹിരാകാശ മേഖലയുടെ വളര്‍ച്ചയെ ബാധിക്കും എന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ അത് സ്വകാര്യ മേഖലയിലേക്ക് തുറന്ന് കൊടുത്തിരിക്കുകയാണ്. ഇതിന്റെ ഭലമായി നിരവധി കമ്പനികള്‍ ഇന്ന് ഈ മേഖലയില്‍ ഗവേഷണം നടത്തി വരുന്നു. സ്റ്റാര്‍ട്ടപ്പുകളും മറ്റ് സ്ഥാപനങ്ങളും ഈ മേഖലയില്‍ വലിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പലപ്പോഴും ഇയര്‍ന്ന് കേള്‍ക്കുന്ന ചോദ്യമാണ് ബഹിരാകാശ ഗവേഷണം കൊണ്ട് സാധാരണക്കാരന് എന്ത്…

Read More

2035 ഓടെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഇസ്രോ. ഇതിനായി ഭാരമേറിയ പേലോഡുകള്‍ വിക്ഷേപിക്കുവാന്‍ സാധിക്കുന്ന പുനരുപയോഗ റോക്കറ്റ് വികസിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രോ. ഇതിനായി പൊതു സ്വകാര്യ മേഖലയുടെ പിന്തുണ തേടാന്‍ ഇസ്രോ നീക്കം ആരംഭിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഭാരമേറിയ പേലോഡുകള്‍ ഭ്രമണപഥത്തിലെത്തിക്കുവാന്‍ ശേഷിയുള്ള പുനരുപയോഗിക്കാവുന്ന റോക്കറ്റ് ഇസ്രോ വികസിപ്പിക്കും. ഭാവിയില്‍ രാജ്യം ബഹിരാകാശ മേഖലയില്‍ മുന്നേറുന്നതിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നുള്ള പേടകങ്ങള്‍, ബഹിരാകാശത്തേക്ക് ചരക്ക് എത്തിക്കുന്നതിനുള്ള ദൗത്യങ്ങള്‍, ഒന്നിലധികം വലിയ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുവാന്‍ എല്ലാം ഈ റോക്കറ്റുകള്‍ ഇസ്രോയെ സഹായിക്കും. നെക്‌സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ എന്ന പേരിലാണ് റോക്കറ്റ് നിര്‍മ്മിക്കുക. ജിയോസ്‌റ്റേഷണറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ 10ടണ്‍ പേലോഡും, ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ 20 ടണ്‍ പേലോഡും എത്തിക്കുവാന്‍ സാധിക്കുന്ന റോക്കറ്റാണ് നിര്‍മ്മിക്കുക. ഇന്ത്യയുടെ എക്കാലത്തെയും മികച്ച റോക്കറ്റായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ 1980കളില്‍ വികസിപ്പിച്ച സാങ്കേതിക വിദ്യയാണ്. ഭാവിയിലെ ഗവേഷണങ്ങള്‍ക്ക് ഇത് മതിയാകില്ലെന്നാണ്…

Read More

സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് ഒരു പ്രത്യേക ഹോര്‍മോണിന്റെ കുറവാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്. സാധാരണയായി കൊറോണറി ആര്‍ട്ടറി ഡിസീസ് (സി ഡി എസ്) 65 വയസ്സിന് മുകളില്‍ ഉള്ള സ്ത്രീകളിലാണ് കാണുന്നത്. എന്നാല്‍ ഈ രോഗം വരുന്ന 69 ശതമാനം സ്ത്രീകള്‍ക്കും ഒരു ഹോര്‍മോണിന്റെ അഭാവം കണ്ടെത്തിയിട്ടുണ്ട്. സി ഡി എസ് എന്നാല്‍ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ഇടുങ്ങുകയും ഇത് മൂലം കൊഴുപ്പ് രക്തക്കുഴലില്‍ അടിഞ്ഞു കൂടി രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥാണ്. സി ഡി എസിന് കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ ഹൃദയത്തിനും തലച്ചോറിനും രക്തവും ഓക്‌സിജും ലഭിക്കാതെ ഹൃദ്രോഗമോ, പക്ഷാഘാതമോ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സ്ത്രീകളില്‍ ഈസ്ട്രജന്റെ അഭാവം ഉണ്ടെങ്കില്‍ ഈ സി ഡി എസ് വരുവാനുള്ള സാധ്യത കൂടുതലാണ്. ഇത് സംബന്ധിച്ച പഠനം ഗവേഷകര്‍ നടത്തിയത് ആര്‍ത്തവമുള്ള സ്ത്രീകളിലാണ്. സി ഡി എസിന് കൂടുതല്‍ സാധ്യത അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം ഹോര്‍മോണിന്റെ അഭാവം മുലം തടസ്സപ്പെടുന്നതാണെന്ന് പഠന റിപ്പോര്‍ട്ടില്‍…

Read More

നിരവധി കഥകള്‍ക്കും കെട്ടുകഥകള്‍ക്കും ഇതിവ്രത്തമായ കേരളത്തിന്റെ ചരിത്രത്തില്‍ എക്കാലത്തും എടുത്തുപറയേണ്ട ചരിത്ര സംഭവമാണ് മാമാങ്കം. മാമാങ്കം ഇന്നും നമ്മുടെ മനസ്സില്‍ ഒര്‍മ്മ വരുന്നത് സാമൂതിരിയെ കൊല്ലുവാന്‍ എത്തുന്ന ചാവേറുകളുടെ കഥയാകും. എന്നാല്‍ അത് മാത്രമല്ല മാമാങ്കം തമിഴ്‌നാട്ടില്‍ നിന്നും പൊന്നാനി തുറമുഖം വഴി വിദേശത്ത് നിന്നു പോലും കച്ചവട സംഘങ്ങള്‍ മാമാങ്കത്തിനെത്തിയിരുന്നതായി ചരിത്ര രേഖകളില്‍ പറയിന്നു. നദീതാര ഇത്സവമായിരുന്ന മാമാങ്കം ഭാരതപ്പുഴയുടെ തീരത്ത് ഇന്ന് മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റര്‍ അകലെ തിരുനാവായ എന്ന സ്ഥലത്താണ് അരങ്ങേറിയിരുന്നത്.

Read More