ന്യൂഡല്‍ഹി. അരുണാചല്‍ പ്രദേശില്‍ ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അരുണാചലില്‍ 60 അംഗ നിയമസഭയാണ് ഉള്ളത്. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ 46 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ എതിരില്ലാത്തതിനാല്‍ പത്ത് സീറ്റില്‍ വോട്ട് എണ്ണുന്നതിന് മുമ്പ് തന്നെ ബിജെപി വിജയം ഉറപ്പിച്ചിരുന്നു.
അതേസമയം എന്‍പിപി അഞ്ച് സീറ്റിലും പിപിഎ രണ്ട് സീറ്റിലും എന്‍സിപി മൂന്ന് സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്. ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്ക് ഒപ്പം നില്ക്കുന്ന എന്‍പിപി സംസ്ഥാനത്ത് തനിച്ചാണ് മത്സരിച്ചത്.
ആരും പത്രിക നല്‍കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കമുള്ള പത്ത് പേര് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു ദീര്‍ഘകാലം അരുണാചല്‍ പ്രദേശ്.