Author: Updates
സ്വർണം കൈവശം ഉണ്ടെങ്കിൽ വലിയൊരു ആശ്വാസം അനുഭവപ്പെടുന്നവരാണ് മലയാളികളിൽ നല്ലൊരു ശതമാനം ആൾക്കാരും . ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം എന്നതിനപ്പുറം ഒരു വലിയ സമ്പാദ്യമായാണ് എല്ലാവരും സ്വർണത്തെ കാണുന്നത്. നിക്ഷേപങ്ങൾക്ക് ഉപരിയായി സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന ധാരാളം ആൾക്കാരുണ്ട് . വലിയ നിക്ഷേപ സാധ്യതകളുള്ള സ്വർണം ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങൾ ഉണ്ട് .ഒരാൾക്ക് എത്ര സ്വർണം വരെ കൈവശം സൂക്ഷിക്കാം എന്നുള്ളത് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യമാണ് . അത് മാത്രമല്ല സ്വർണം വാങ്ങാൻ പാൻ കാർഡ് ആവശ്യമുണ്ടോ എന്നതും പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഭാരതത്തിൽ സ്വർണവുമായി ബന്ധപ്പെട്ട് വ്യക്തമായ നിയമങ്ങളുണ്ട്. ഈ നിയമങ്ങൾ അറിയാതെ പോകുന്നതും അത് പാലിക്കപെടാതിരിക്കുന്നതും വഴി ഭീമമായ ആദായ നികുതി പിഴ പലർക്കും അടയ്‌ക്കേണ്ടതായി വരുന്നു. നിശ്ചിത മൂല്യത്തിന് മുകളിലുള്ള സ്വർണം വാങ്ങുന്നതിനു ഇന്ത്യയിൽ പാൻ കാർഡോ, അതിന് തുല്യമായ രേഖകളോ ആവശ്യമാണ് . 2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യം…
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കൂടുതല്‍ സീറ്റുകള്‍ നേടി കരുത്തുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. 42 ലോക്‌സഭാ സീറ്റുകളുള്ള ബംഗാള്‍ ലോക്‌സഭയില്‍ മൂന്നാമത്തെ കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന പോരാട്ടവും വലിയ ശ്രദ്ധ നേടുന്നതാണ്. പശ്ചിമ ബംഗാള്‍ ഏറെക്കാലം സിപിഎം ഭരണത്തിലും പിന്നീട് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ത്രിണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലും എത്തി. നിലവില്‍ ത്രിണമൂല്‍ കോണ്‍ഗ്രസാണ് പശ്ചിമ ബംഗാളിന്റെ ഭരണം കൈയാളുന്നത്. നിലവിലെ സാഹചര്യങ്ങള്‍ മമതയ്ക്കും ടി എം സിക്കും പശ്ചിമ ബംഗാളില്‍ അത്ര അനുകൂലമല്ല. പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിന് ചില പ്രത്യേകതകളുണ്ട്. തുടര്‍ഭരണങ്ങള്‍ക്ക് ഇടമുള്ള സംസ്ഥാന മാണ് പശ്ചിമ ബംഗാള്‍. ആദ്യം മൂന്ന് പതിറ്റാണ്ട് കോണ്‍ഗ്രസ് ഭരണത്തിലും പിന്നീട് 35 വര്‍ഷം നീണ്ട് നിന്ന സിപിഎം ഭരണത്തിലുമായിരുന്നു പശ്ചിമ ബംഗാള്‍. സിപിഎം ഭരണം പശ്ചിമ ബംഗാളിനെ പിന്നോട്ട് അടിച്ചതോടെ സംസ്ഥാനത്ത് നിന്നും സിപിഎം തൂത്തെറിയപ്പെട്ടു. ഇതേ അവസ്ഥ തന്നെയാണ് കോണ്‍ഗ്രസിനും സംഭവിച്ചത്.…
മുകേഷ് അംബാനി 15 കിലോ ഭാരം കുറച്ചു അതും കഠിനമായ വർക്ക് ഔട്ടുകൾ ഒന്നുമില്ലാതെ. പൊതുവെ കഠിന വര്‍ക്കൗട്ടുകള്‍ ഒന്നും പിന്തുടരാത്ത ജീവിതമനു മുകേഷ് അംബാനിയുടേത്. എന്നിട്ടും നേട്ടയമായത് അംബാനി പിന്തുടര്‍ന്ന ‘മാന്ത്രിക കൂട്ട്’. റിലയന്‍സ് കുടുംബം എന്നും ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാണ് .മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ഇന്ത്യക്കാര്‍ കാത്തിരിക്കുന്നുമുണ്ട്. ഫിറ്റ്നസിന് വളരെ പ്രധാന്യം നല്‍കണ്‍ ഈ കുടുംബം പ്രതേകം ശ്രദ്ധിക്കുന്നുണ്ട്.തിരക്കുകള്‍ക്കിടയില്‍ പോലും ഫിറ്റ്‌നസ്സിനു ശ്രദ്ധ പുലര്‍ത്തുന്ന ശീലം ഉണ്ട്. ആരോഗ്യം കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളുവെന്ന ചിന്തയാവാം ഫിട്‌നെസ്സിനു എത്രയും പ്രാധാന്യം നല്‍കാന്‍ അംബാനിയെയും കുടുംബത്തെയും പ്രേരിപ്പിക്കുന്നത്. മുകേഷ് അംബാനിയുടെയും, നിതാ അംബാനിയുടെയും ഇളയ മകന്‍ ആനന്ദ് അംബാനി തന്റെ അമിതഭാരം കുത്തനെ കുറച്ച വാര്‍ത്തകള്‍ മുന്‍പ് ചര്‍ച്ചയായിരുന്നു . മകനൊപ്പം അമ്മയും ഡയറ്റ് എടുത്തും, ഡാന്‍സ് പ്രാക്ടീസ് പുനരാരംഭിച്ചും നിത അംബാനി 18 ഓളം കിലോ കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത് മുകേഷ് അംബാനിയുടെ ഡയറ്റ് ആണ്. ശതകോടീശ്വരന്‍…
ഇരുപത്തിമൂന്നാം വയസില്‍ ഇന്ത്യ കാണാന്‍ എത്തിയ ജനീവക്കാരി ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ത്തമ്മയായി. സ്ഥാപിച്ചത് 159000 കോടി രൂപയുടെ കമ്പനി. രത്തന്‍ ടാറ്റയുടെ വളര്‍ത്തമ്മയായ സിമോണ്‍ ടാറ്റയാണ് വിദേശിയായ ആ സ്ത്രീരത്‌നം ഇന്ന് 159000 കോടി രൂപ വിപണി മൂല്യമുള്ള ട്രെന്റ് എന്ന കമ്പനി സ്ഥാപിച്ചത് സിയോണ്‍ ടാറ്റയാണ് ജനീവയിൽ ജനിച്ചു വളർന്ന സിമോൺ ഒരു ടൂറിസ്റ്റായി ഇന്ത്യയിലെത്തുമ്പോൾ അവർക്ക് അറില്ലായിരുന്നു താൻ എത്തിയിരിക്കുന്നത് ഒരു ബിസിനസ് സാമ്രാജ്യത്തിലേക്കാണെന്ന്. ഇരുപത്തിമൂന്നുകാരിയായ ആ ജനീവക്കാരി രത്തന്‍ ടാറ്റയുടെ പിതാവ് നേവല്‍ ഹോര്‍മുസ്ജി ടാറ്റയെ കണ്ടുമുട്ടിയതാണ് കാര്യങ്ങളുടെ തുടക്കം. സിയോണ്‍ നേവല്‍ ഹോര്‍മുസ്ജി ടാറ്റയ്‌ക്കൊപ്പം താമസം ആരംഭിച്ചു. പിന്നീട് സിമോണ്‍ ടാറ്റ സ്ഥിരമായി മുംബൈയിലേക്ക് താമസം മാറി. രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരനായ നോയല്‍ ടാറ്റയ്ക്ക് 1957ല്‍ ജന്മം നല്‍കി. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം സിയോണ്‍, ടാറ്റ ഓയില്‍മില്‍സിന്റെ സബ്‌സിഡിയറി കമ്പനിയായ ലാക്‌മെയില്‍ ജോയിന്‍ ചെയ്തു. 20 വര്‍ഷം സിയോണ്‍ ഈ കമ്പനിയില്‍ പ്രവര്‍ത്തിച്ചു. പിന്നീട്…
ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടാത്തവര്‍ ചുരുക്കമാണ്. ചിലര്‍ അത്തരം സാഹചര്യങ്ങളില്‍ കാലിടറി വീഴുമ്പോള്‍ ചിലര്‍ അതിനെ അവസരമാക്കിമാറ്റി പുതിയ മേഖലകള്‍ കണ്ടെത്തുന്നു. അത്തരത്തില്‍ യാതനകളെ വിജയമാറ്റിയ ഒരു വനിതയുടെ ജീവിതമാണ് ഇനി പറയുന്നത്. ലിസ ജോണ്‍സണ്‍ എന്നാണ് ആ വനിതയുടെ പേര് വിവാഹമോചനവും പിന്നീട് 36 ലക്ഷം രൂപ കടവും ഉണ്ടായിരുന്ന ലിസയ്ക്ക് ഇന്ന് സ്വന്തമായി സ്വകാര്യ വിമാനവും 165 കോടിയുടെ ആസ്തിയുമാണുള്ളത്. ഇരട്ടക്കുട്ടികളുടെ മാതാവായ ലിസ ഇംഗ്ലണ്ടിലെ ബെഡ്‌ഫോഷെയര്‍ സ്വദേശിയാണ്. വിവാഹ ബന്ധം തകര്‍ന്നതിന് പിന്നാലെ ലിസയ്ക്ക് വലിയ കടബാധ്യതയും ഉണ്ടായി. ജീവിതം മുന്നോട്ട് പോകാന്‍ സാധിക്കാതെ പ്രയാസപ്പെട്ടു. അതേസമയം ലിസ പിതാവിനൊപ്പം ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. ലിസ അക്കാലത്ത് മറ്റുള്ളവര്‍ ഉപയോഗിച്ച് ഉപേക്ഷിച്ചിരുന്ന വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മറ്റുള്ളവരില്‍ നിന്നും സമ്മര്‍ദ്ദവും പരിഹാസങ്ങളും മാത്രമായിരുന്നു ലിസയ്ക്ക് നേരിടേണ്ടി വന്നിരുന്നത്. 27 വയസ്സില്‍ ലിസ നിയമ ബിരുദം നേടി. പിന്നീട് മികച്ച ശമ്പളത്തിന് ജോലി ലഭിച്ചു. പിന്നീട് വിവാഹം കഴിച്ചു ലിസ.…
ന്യൂഡല്‍ഹി. കേരളത്തില്‍ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിക്ക് പഞ്ചിമ ബംഗാളില്‍ 30 സീറ്റ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒഡിഷയില്‍ 16 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്നും ബിഹാറില്‍ 2019 ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ മികച്ച പ്രകടനം നടത്തുന്ന ബിജെപി 12 സീറ്റ് വരെ ലഭിക്കും. ആന്ധ്രാപ്രദേശില്‍ 18 സീറ്റ് ലഭിക്കും. തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. എന്‍ഡിഎയ്ക്ക് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള ഭൂരിപക്ഷം 2014 മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിജെപി ഇക്കാര്യം ചെയ്തില്ല. ഒരിക്കലും നടപ്പാക്കുവാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ ഗാന്ധി പറയുന്നത് മറ്റുള്ളവര്‍ പറയാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ മാത്രമാണെന്നും അമിത് ഷാ പറഞ്ഞു.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളുടെ യാത്രകളാണ് മുടങ്ങിയത്, ഒപ്പം കമ്പനിക്ക് സംഭവിച്ചതാകട്ടെ വലിയ നഷ്ടങ്ങളും. എന്താണ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സംഭവിച്ചത്?. പൊതു മേഖല സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യ സ്വകാര്യ മേഖലയില്‍ ടാറ്റ ഗ്രൂപ്പിന് കീഴില്‍ എത്തിയതിനെ തുടര്‍ന്ന് സംഭവിച്ച മാറ്റങ്ങളുടെ ഭാഗമാണ് ജീവനക്കാരുടെ സമരത്തിന് കാരണം. ഇപ്പോല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പണി മുടക്കിയ ജീവനക്കാരില്‍ പലരും 15 മുതല്‍ 20 വര്‍ഷം വരെ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്തു വന്നവരാണ്. അതായത് എയര്‍ ഇന്ത്യ പൊതുമേഖല സ്ഥാപനമായിരുന്ന കാലം മുതല്‍ ജോലി ചെയ്തിരുന്നവര്‍. പൊതുമേഖലയില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പണിമുടക്ക് ഇടയ്ക്ക് സംഭവിച്ചിരുന്നു. എന്നാല്‍ ഇത് ആരും അത്ര കാര്യമായി എടുക്കുകയോ, ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഇത്തവണ പണി മുടക്കിയ ജീവനക്കാരുടെ പണി പോയി. നിലവില്‍ 2500 പേരാണ് കാബിന്‍ഡ ക്രൂവായി എയര്‍ ഇന്ത്യ…
ജീവനക്കാരുടെ അപ്രതീക്ഷിത സമരം മൂലം എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു. കരിപ്പൂരില്‍ നിന്നുമാത്രം 1200 പേരാണ് നിരാശയോടെ വീട്ടിലേക്ക് തിരികെ മടങ്ങിയത്. സമരം തുടങ്ങി ഒരു ദിവസം പിന്നിടുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുകയാണ്. വ്യാഴാഴ്ച രാവിലെ കുവൈത്ത്, ദുബായ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. വ്യാഴ്ച മാത്രം അഞ്ച് വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയത്. അതേസമയം ബുധനാഴ്ച മാത്രം 1200 പേര്‍ യാത്ര ചെയ്യാന്‍ സാധിക്കാതെ മടങ്ങി. യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചിരുന്നു.
ഖലിസ്ഥാന്‍ ഭീകരനായ ഗുര്‍പത്വന്ത് സിംഗ് പന്നൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ആരോപണങ്ങള്‍ തള്ളി റഷ്യ. സംഭവുമായി ബന്ധപ്പെട്ട് അമേരിക്ക വിശ്വാസയോഗ്യമായ വിവരങ്ങളോ തെളിവോ പുറത്തുവിട്ടിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യ വ്യക്താവ് മരിയ സഖറോവ വ്യക്തമാക്കി. ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും റഷ്യന്‍ വിദേശകാര്യ വ്യക്താവ് ആരോപിച്ചു. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചോ കേവല അറിവ് പോലും ഇല്ലാതെയാണ് അമേരിക്ക ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും റഷ്യ കുറ്റപ്പെടുത്തി. ഇന്ത്യ ഒരു രാജ്യമെന്ന് പോലും കരുതാതെ ആഭ്യന്തര കാര്യങ്ങലില്‍ തലയിടുകയാണ് അമേരിക്ക ചെയ്യുന്നതെന്നും റഷ്യ ആരോപിക്കുന്നു. ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക് തെളിവില്ല.
ഇടുക്കി ഹൈറേഞ്ചിലെ കൃഷിയിടങ്ങളിലേക്ക് അവക്കാഡോ കൃഷിയും വ്യാപിക്കുന്നു. പതിവായി കര്‍ഷകര്‍ കൃഷി ചെയ്യുന്ന നാണ്യ വിളകകള്‍ക്ക് പുറമെയാണ് അവക്കാഡോ കൃഷിയും ഹൈറേഞ്ചിലേക്ക് എത്തിയിരിക്കുന്നത്. അവക്കാഡോ പഴത്തിന്റെ ഗുണമേന്മയും വലുപ്പവും കണക്കാക്കി 100 മുതല്‍ 150 വരെയാണ് വില. ഹൈറേഞ്ചില്‍ കര്‍ഷകര്‍ നാണ്യ വിളകളുടെ വില തകര്‍ച്ച നേരിട്ടതോടെയാണ് കര്‍ഷകര്‍ മറ്റ് കൃഷികളിലേക്ക് തിരിഞ്ഞത്. അങ്ങനെയാണ് അവക്കാഡോ മരങ്ങളും ഹൈറേഞ്ചിലെ കൃഷിയിടങ്ങളില്‍ എത്തിയത്. മൂന്ന് വര്‍ഷമായി അവക്കാഡോ ഈ മേഖലയില്‍ കൃഷി ചെയ്ത് വരുന്നു. കേരളത്തില്‍ മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് അവക്കാഡോ പഴങ്ങളുടെ വിളവെടുപ്പ്. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കൃഷി കൂടുതലായി നടക്കുന്നത്. അവക്കാഡോ മലയോര പ്രദേശങ്ങളില്‍ കൂടുതലായി കൃഷി ചെയ്യാന്‍ സാധിക്കുന്ന ഫല വൃക്ഷമാണ്. അതേസമയം മരത്തില്‍ കായ് നില്‍ക്കുമ്പോള്‍ തന്നെ തൈ മുളയ്്ക്കുന്നതാണ് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നം. അവക്കാഡോ പോഷക സമൃദ്ധമായ പഴമാണ്. സലാഡ്, ജ്യൂസ് എന്നിവയില്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നു. ഹൈറേഞ്ചില്‍ നിന്നും കൊച്ചിയിലേക്കാണ് അവക്കാഡോ…