Author: Updates

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി പുറത്തിറക്കി. നീലയും ഓറഞ്ചും നിറത്തിലുള്ളതാണ് പുതിയ ജഴ്‌സി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് പുതിയ ജഴ്‌സി അവതരിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം നടത്തുന്നതിനിടെ ഹെലികോപ്റ്ററില്‍ ജഴ്‌സി ഗ്രൗണ്ടിലേക്ക് എത്തിക്കുന്നതാണ് വീഡിയോ. അതേസമയം പുതിയ ജഴ്‌സി ധരിച്ചുള്ള ടീമിന്റെ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. അതേസമയം മലയാളി സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു പുറത്തെടുത്ത പ്രകടനമാണ് ലോകകപ്പ് ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ കാരണം. ഇത്തവണ ട്വന്റി 20 ലോകകപ്പ് നടക്കുന്നത് യുഎസിലും വെസ്റ്റിന്‍ഡീസിലുമാണ്. ജൂണ്‍ 2ന് കാനഡയും യുഎസും തമ്മിലാണ് ആദ്യമത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ യുഎസിനും കാനഡയ്ക്കും എതിരെയും ഇന്ത്യയ്ക്ക് മത്സരമുണ്ട്.

Read More

ഉഷ്ണതരംഗം മനുഷ്യനും മറ്റു ജീവികള്‍ക്കും മണ്ണിനും വിളകള്‍ക്കും മാത്രമല്ല ചെടികള്‍ക്കും സൂര്യഘാതമേല്‍ക്കും. മനുഷ്യനെ പോലെ 36 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് കാര്‍ഷിക വിളകള്‍ക്ക് തുടര്‍ച്ചയായി ഏല്‍ക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അത്യുഷ്ണം കൂടുതല്‍ കാലം നീണ്ടു നിന്നാല്‍ നാണ്യവിളകളില്‍ കാര്യമായ ദോഷമുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു. ഉഷ്ണതരംഗതാപനില നിലനില്‍ക്കുന്നത് വിളകളുടെ അളവും ഗുണവും വലുപ്പവും കുറയാന്‍ ഇത് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. ചൂട് അസാധാരണമായി നീളുന്നത് മണ്ണിലെ ജൈവാശം വിഘടിപ്പിച്ച് നശിക്കാന്‍ വഴിയൊരുക്കുമെന്നുമാണ് നിഗമനം. ജീവികളെ പെട്ടന്ന സൂര്യാഘാതം ബാധിക്കുമെങ്കില്‍ ചെടികളെ പതുക്കെയാണ് ഇത് ബാധിക്കുക. ചൂട് കൂടുന്നത് അടിസ്ഥാനവളര്‍ച്ചക്കുവേണ്ട സൂക്ഷാണിക്കള്‍വരെ ഇല്ലാതാക്കുമെന്നത് ദൂരവ്യാപകമായ അപകടമാണ്. ചെടികള്‍ക്ക് ആവശ്യമായ വളവും മറ്റുപോഷകാംശങ്ങളും ലഭ്യമാകുന്നത് ഈ അണുക്കള്‍ വഴിയാണ്. ചൂടില്‍ ജലാംശം കുറയാതിരിക്കാന്‍ ഇലകളിലെ സൂക്ഷ്മ സുഷിരങ്ങള്‍ സ്വയം അടയ്ക്കുന്നതോടെ പ്രകാശ സംശ്ലേഷണം കുറയും. അതേസമയം പൂക്കളിലെ പരാഗണത്തിനുള്ള രേണുക്കളും കീടങ്ങളും ചൂടില്‍ നശിക്കും. വിളകള്‍ക്ക് അളവും ഗുണവും നിറവും കുറ.ുമെന്നതാണ് ഇതുമൂലം സംഭവിക്കുന്നത്.…

Read More

ലോകത്തിലെ അഞ്ചാവത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി അമേരിക്കന്‍ ശതകോടീശ്വരനും നിക്ഷേപകനുമായ വാറന്‍ ബഫറ്റ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ നിക്ഷേപം നടത്തുമെന്നാണ് അദ്ദേഹം സൂചന നല്‍കുന്നത്. ഇന്ത്യന്‍ വിപണിയുടെ സാധ്യതകള്‍ ഇനിയും പ്രയോജനപ്പെടുത്താനുണ്ടെന്നും തന്റെ നിക്ഷേപ സ്ഥാപനമായ ബെര്‍ക്ഷെര്‍ ഹാത്തവേ ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്നും വാറന്‍ ബഫറ്റ് വ്യക്തമാക്കുന്നു. ലോകത്തിലെ വന്‍ ശക്തിയായ ഇന്ത്യയില്‍ ഒട്ടേറെ അവസരങ്ങളാണ് ഉള്ളത്. ഇനിയും പര്യവേഷണം ചെയ്യപ്പെട്ടാത്ത നിരവധി അവസരങ്ങളും ഇന്ത്യയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച മാനേജ്‌മെന്റാണ് അവശ്യം. ഇത് ഭാവിയില്‍ വലിയ അവസരങ്ങളായി വളരും. കമ്പനിയുടെ വാര്‍ഷിക യോഗത്തിലാണ് അദ്ദേഹം ഇന്ത്യയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആഗോള സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്ത്യ കഴിഞ്ഞ ഒക്ടോബര്‍ ഡിസംബര്‍ പാദത്തില്‍ 8.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ലോകത്തിലെ വന്‍ ശക്തികള്‍ എല്ലാം പ്രതിരോധ രംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്ന തിരക്കിലാണ്. ഓരോ ദിവസവും നൂതന സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്ന രംഗത്ത് മുന്നിലാണ് ഇന്ത്യയും അമേരിക്കയും ചൈനയും ഉള്‍പ്പെടെയുള്ള വന്‍ ശക്തികള്‍. പ്രതിരോധ രംഗത്ത് ആളില്ലാ വിമാനങ്ങളുടെ കാലമാണ് ഇപ്പോള്‍. ഇന്ത്യയും ചൈനയും എല്ലാം ഈ രംഗത്ത് കടുത്ത മത്സരം കാഴ്ച വെക്കുകയും ചെയ്യുന്നു. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ പത്തിലൊന്ന് വിലയ്ക്ക് ആളില്ലാ ബോംബര്‍ വിമാനം ഇന്ത്യയില്‍ തന്നെനിര്‍മ്മിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ പ്രതിരോധ ബഹിരാകാശ കമ്പനിയായ ഫ്‌ലൈയിംഗ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് ടെക്‌നോളജി. ഇന്ത്യ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പ്രിഡേറ്റര്‍ ഡ്രോണികള്‍ക്ക് 250 കോടിയാണ് വില. എന്നാല്‍ കമ്പനി അവകാശപ്പെടുന്നത് അവരുടെ വിമാനത്തിന് 25 കോടിക്ക് ലഭിക്കും എന്നാണ്. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണ് ആളില്ലാ വിമാനം എന്നാണ് കമ്പനിയുടെ അവകാശ വാദം. 100 കിലോ ഗ്രാം പേലോഡ് ശേഷിയാണ് വിമാനത്തിനുള്ളത്. കൃത്യമായി വ്യോമാക്രമണം…

Read More

കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിജയിക്കാനുള്ള സാധ്യതകള്‍ ഇല്ലാതായെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. സിപിഎം കൂടെ നിന്ന് ചതിക്കുകയാണെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയാതെ പറയുന്നു. തുഷാർ വെള്ളാപ്പള്ളി എൻ ഡി എ സ്ഥാനാർഥിയായി കോട്ടയത്ത് എത്തിയതോടെ സിപിഎമ്മിന്റെ കണക്ക് കൂട്ടലുകൾ താളം തെറ്റുകയായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയുടെ വരവോടെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ വലിയ തോതില്‍ വോട്ട് ചോര്‍ച്ച ഉണ്ടാകുമെന്നാണ് കേരള കോണ്‍ഗ്രസ് ഭയക്കുന്നത്. അതേസമയം സിപിഎം നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. കോട്ടയത്ത് നിന്നുള്ള മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം അടക്കമുള്ള സിപിഎം യുവജന നേതാക്കള്‍ ലക്ഷദ്വീപില്‍ വിനോദയാത്രയിലാണ്. ഏറ്റുമാനൂരില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും വൈക്കം സ്വദേശിയായ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗവും ഉള്ളപ്പെടെയുള്ള നേതാക്കളാണ് ലക്ഷദ്വീപില്‍ എത്തിയത്. ഇത് സിപിഎമ്മിന് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനായി പ്രചാരണം നടത്താന്‍ താല്‍പര്യമില്ലാ എന്നത് വ്യക്തമാക്കുന്നു. ലക്ഷദ്വീപില്‍ എത്തിയ സംഘത്തില്‍ കോട്ടയം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍…

Read More

ലോകത്തിലെ ഭൂരിഭാഗം വമ്പന്‍ കമ്പനികളെയും നയിക്കുന്നത് ഇന്ത്യക്കാരാണ്. നാം അറിയുന്ന ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈയും മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ലെയും ഇവരില്‍ ചിലര്‍ മാത്രമാണ്. എന്നാല്‍ നാം അറിയുന്ന ഇവരല്ല ആഗോള ഇന്ത്യന്‍ സിഇഒമാരില്‍ സമ്പന്നര്‍ അത് ഒരു വനിതയാണ്. അരിസ്റ്റ നെറ്റ്വര്‍ക്ക്‌സ് എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉള്ളാലാണ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. ഹുറൂണ്‍ ഇന്ത്യയാണ് ആഗോള ഇന്ത്യന്‍ സിഇഒമാരുടെ സമ്പന്ന പട്ടിക പുറത്തുവിട്ടത്. 62കാരിയായ ജയശ്രീ ഉള്ളാലിന്റെ ആസ്തി 20800 കോടിയാണ്. ജയശ്രീ ഉള്ളാല്‍ തന്നെയായിരുന്നു 2022ലും ഹുറൂണ്‍ ഇന്ത്യ ലിസ്റ്റില്‍ ഒന്നാമത്. 16600 കോടിയായിരുന്നു 2022ല്‍ ജയശ്രീയുടെ ആസ്തി. അതേസമയം കോട്ടയം കാരനായ തോമസ് കുര്യനാണ് രണ്ടാം സ്ഥാനത്ത്. ഗൂഗിള്‍ ക്ലൗഡ് സിഇഒയാണ് തോമസ് കുര്യന്‍.

Read More

തൃശൂര്‍. സിപിഎം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. ബാങ്കില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയാണ് നടപടി. സിപിഎം നല്‍കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരുന്നില്ല. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടില്‍ പത്ത് കോടി രൂപയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ അക്കൗണ്ടില്‍ ഇപ്പോള്‍ അഞ്ച് കോടി പത്ത് ലക്ഷം രൂപ മാത്രമാണ് ഉള്ളത്. ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്ന എംജി റോഡിലെ ബാങ്കില്‍ മാത്രം ഉണ്ടായിരുന്ന തുകയാണിത്. സിപിഎം ഈ അക്കൗണ്ടില്‍ നിന്നും പലപ്പോഴായി ലക്ഷങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ നിന്നും സിപിഎം ഒരു കോടി പിന്‍വലിച്ചിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ സംബന്ധിച്ച് രണ്ട് ദിവസമാണ് ഇന്‍കം ടാക്‌സ് പരിശോധന നടത്തിയത്. ഇതില്‍ ഒരു കോടി ഫിക്‌സഡ് ഡിപ്പോസിറ്റാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന്…

Read More

വളരെ കാലത്തെ കാത്തിരിപ്പിന് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തുവാന്‍ ഒരു സംഘത്തെ ഇന്ത്യയിലേക്ക് മസ്‌ക് ഉടന്‍ അയയ്ക്കും എന്നാണ് വിവരം. ഈ സംഘം ഈ മാസം തന്നെ ഇന്ത്യയിലെത്തും. തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലാണ് പഠനം നടത്തുക. കുറഞ്ഞത് 4150 കോടിയിലധികം രൂപയുടെ നിക്ഷേപം ആദ്യ ഘട്ടത്തില് നടത്തുകയാണ് ടെസ്ലയുടെ ലക്ഷ്യം. ഇവി വിപണിയില്‍ കരുത്ത് തെളിയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ടെസ്ല വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രധാനമന്ത്രിയുമായി മസ്‌ക് കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇന്ത്യന്‍ വിപണിയിലേക്ക് മസ്‌ക് എത്തുന്നതോടെ ഇവി വിപണിയില്‍ വന്‍ കുതിപ്പ് ഉണ്ടാകും എന്നാണ് കരുതുന്നത്.

Read More

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പ്രചാരണ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രചാരണം മൂന്ന് സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കിയായിരിക്കും. തമിഴ്‌നാട്, ബിഹാര്‍, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി ശക്തമായ പ്രചാരണം നടത്തും. പ്രധാനമന്ത്രി മഹാരാഷ്ട്രയില്‍ 18 റാലികളും ബിഹാറില്‍ 15 റാലികളും നടത്തും. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 9 മുതല്‍ 12 വരെയും പ്രധാനമന്ത്രി പ്രചാരണം നടത്തും. ഇതില്‍ റോഡ് ഷോകളും റാലികളും ഉള്‍പ്പെടും. കോയമ്പത്തൂരിലും ദക്ഷിണ ചെന്നൈയിലും പ്രധാനമന്ത്രി റോഡ് ഷോ നടത്തും. ബിഹാറിലും മഹാരാഷ്ട്രയിലും ശക്തമായ പ്രകടനം ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി പ്രചാരണത്തിന് എത്തുന്നത്.

Read More

സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തോടൊപ്പം ലോകത്തിന്റെ പലഭാഗങ്ങളിലും മറ്റൊരു വലിയ ആകാശക്കാഴ്ച കൂടെ സംഭവിക്കും. ഡെവിള്‍സ് കോമറ്റ് അഥവാ ചെകുത്താന്‍ വാല്‍നക്ഷത്രം എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം അന്ന് ദൃശ്യമായേക്കും. സൂര്യനോട് അടുത്ത് നില്‍ക്കുന്ന നിലയിലായിരിക്കും വാല്‍നക്ഷത്രം അന്ന് ദൃശ്യമാകുക. ഈ വാല്‍നക്ഷത്രത്തിന്റെ യഥാര്‍ഥ പേര് 12 പി പോണ്‍സ് ബ്രൂകസ് എന്നാണ്. ലൂയി പോണ്‍സ് എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തിയത്. 71 വര്‍ഷം എടുത്താണ് വാല്‍നക്ഷത്രം സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്നത്. ഈ വാല്‍നക്ഷത്രം ഭ്രമണം പൂര്‍ത്തിയാക്കാന്‍ 71 വര്‍ഷം എടുക്കുന്നതിനാല്‍ പോണ്‍സ് ബ്രൂക്‌സിനെ കാണുന്നത് തന്നെ ജീവിതത്തിലെ അപൂര്‍വ നിമിഷങ്ങളിലൊന്നാണ്. ഈ വാല്‍നക്ഷത്രത്തിലേക്ക് സൂര്യനില്‍ നിന്നുള്ള വികിരണം കൂടുമ്പോള് ചിലപ്പോള്‍ വാല്‍നക്ഷത്രത്തിന്റെ ഹിമം നിറഞ്ഞ ഭാഗം പൊട്ടുകയും ക്രയോമാഗ്മ വെളിയിലേക്ക് തെറിക്കുകയും ചെയ്യും. ഈ തെറിക്കുന്ന പദാര്‍ഥ ഘടനയുടെ രൂപം പ്രത്യേകതയുള്ളതിനാലും കൊമ്പുകളെ അനുസ്മരിപ്പിക്കുന്നതിനാലുമാണ് ഇതിന് ഡെവിള്‍സ് കോമറ്റ് എന്ന് വിളിക്കുന്നത്.

Read More