Author: Updates

എക്‌സിറ്റ് പോളുകള്‍ സത്യമായാല്‍ കേരളത്തിലും ദേശീയ തലത്തിലും സിപിഎമ്മിന്റെ ഭാവി എന്താണ്, രാഷ്ട്രീയ കേരളം വലിയ ചര്‍ച്ചകളിലാണ്. സിപിഎം കേരളത്തില്‍ മികച്ച വിജയം നേടുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും നേതാക്കളുടെയും എക്‌സിറ്റ് പോളിനോടുള്ള പ്രതികരണം. ബിജെപി തന്നെയാണ് എക്‌സിറ്റ് പോള്‍ നടത്തിയതെന്ന് വരെ സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. സിപിഎമ്മിന് നിലവില്‍ ഒരു ഔപചാരിക ചിഹ്നമുണ്ട്. അരിവാള്‍ ചുറ്റിക നക്ഷത്രമാണ് ആ ചിപഹ്നം. ചിഹ്നം നഷ്ടപ്പെടുന്ന വിഷയം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ചിഹ്നം സംരക്ഷിക്കപ്പെടണമെങ്കില്‍ നിശ്ചിത ശതമാനം വോട്ട് അല്ലെങ്കില്‍ നിശ്ചിത എം പിമാര്‍ വേണം. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടായാല്‍ പിന്നെ സിപിഎമ്മിന് ലഭിക്കുക തിരഞ്ഞെടുപ്പ് കമ്മീഷന് ഇഷ്ടമുള്ള ചിഹ്നമായിരിക്കും. നിലവില്‍ മാനം മര്യാദയ്ക്കുള്ള ചിഹ്നം എല്ലാം പലര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി കഴിഞ്ഞു. ഇനി സിപിഎമ്മിനെ കാത്തിരിക്കുന്നത് ഈനാംപേച്ചിയോ തേളോ എലിപ്പെട്ടിയോ നീരാളിയോ ലഭിക്കുമെന്ന് പറഞ്ഞത് കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ തന്നെയാണ്. പുറത്ത് വന്ന…

Read More

ന്യൂഡല്‍ഹി. അരുണാചല്‍ പ്രദേശില്‍ ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അരുണാചലില്‍ 60 അംഗ നിയമസഭയാണ് ഉള്ളത്. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ 46 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ എതിരില്ലാത്തതിനാല്‍ പത്ത് സീറ്റില്‍ വോട്ട് എണ്ണുന്നതിന് മുമ്പ് തന്നെ ബിജെപി വിജയം ഉറപ്പിച്ചിരുന്നു. അതേസമയം എന്‍പിപി അഞ്ച് സീറ്റിലും പിപിഎ രണ്ട് സീറ്റിലും എന്‍സിപി മൂന്ന് സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്. ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുന്ന എന്‍പിപി സംസ്ഥാനത്ത് തനിച്ചാണ് മത്സരിച്ചത്. ആരും പത്രിക നല്‍കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കമുള്ള പത്ത് പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു ദീര്‍ഘകാലം അരുണാചല്‍ പ്രദേശ്.

Read More

ജിഎസ്ടി വരുമാനത്തില്‍ രാജ്യത്ത് വന്‍ കുതിപ്പ്. 1,72,739 കോടിയാണ് മെയ് മാസത്തിലെ ജിഎസ്ടി വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ ജിഎസ്ടി വരുമാനത്തേക്കാള്‍ പത്ത് ശതമാനത്തിന്റെ വളര്‍ച്ചയാണ് ജിഎസ്ടിയില്‍ ഉണ്ടായത്. 1,57,090 ആയിരുന്നു 2023 മെയ് മാസത്തിലെ വരുമാനം. 32,409 കോടി കേന്ദ്ര ജിഎസ്ടിയായും 40,265 കോടി സംസ്ഥാന ജിഎസ്ടിയായും ലഭിച്ചു. ഒപ്പം 87,781 കോടിയാണ് സംയോജിത ജിഎസ്ടി. 12,284 കോടി സെസായും പിരിഞ്ഞുകിട്ടിയിട്ടുണ്ട്. മെയ്മാസത്തില്‍ കേരളത്തില്‍ ജിഎസ്ടി വരുമാനം 2594 കോടിയാണ്. 2023 മെയ് മാസത്തിനേക്കാല്‍ 13 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

Read More

ബിലാസ്പുര്‍. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കോണ്‍ഗ്രസ് കഴിഞ്ഞ 75 വര്‍ഷമായി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ജെപി നദ്ദ. എന്‍ഡിഎ 400 സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം പറഞ്ഞു. നെഗറ്റീവ് രാഷ്ട്ട്രീയം പ്രചരിപ്പിക്കുന്നവരാണ് ബിജെപി ഭരണഘടന മാറ്റുമെന്ന് പറയുന്നതെന്നും അവര്‍ അതിലൂടെ വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആശയക്കുഴപ്പം സൃഷ്ടിക്കുവനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ഇവര്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുവെന്ന് പറയുന്നു എന്നാല്‍ ഇവര്‍ ന്യൂനപക്ഷമായി മുസ്ലീമുകളെ മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദ സ്മാരകത്തില്‍. 45 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ധ്യാനം ഇന്നലെ ഏഴരയോടെയാണ് ആരംഭിച്ചത്. പ്രധാനമന്ത്രി കാവി വസ്ത്രം ധരിച്ചാണ് ധ്യാനത്തിലിരിക്കുന്നത്. പ്രത്യേക മുറി അദ്ദേഹത്തിനായി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. രാത്രിയില്‍ ചൂട് വെള്ളം മാത്രമാണ് കുടിച്ചത്. അദ്ദേഹം ധ്യാനപണ്ഡപത്തില്‍ നിലത്താണ് രാത്രി കഴിച്ചുകൂട്ടിയത്. രാവിലെ സൂര്യോദയത്തിന് ശേഷം പ്രാര്‍ഥനയിലേക്ക് കടന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരം വഴി അദ്ദേഹം ഡല്‍ഹിയിലേക്ക് തിരികെ പോകും. കന്യാകുമാരിയില്‍ വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാവിക സേനയുടെ സുരക്ഷയിലാണ് കന്യാകുമാരിയിലെ കടല്‍. കരയില്‍ രണ്ടായിരത്തിലധികം പോലീസുകാരും സുരക്ഷയൊരുക്കുന്നു.

Read More

ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ട്പ്പായ അഗ്നികുല്‍ കോസ്‌മോസ് വിസിപ്പിച്ച ആദ്യ റോക്കറ്റ് അഗ്നിബാന്‍ സോ സോര്‍ട്ടെഡ് എന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. റോക്കറ്റിന് കമ്പനി ഉപയോഗിച്ചത് സെമി ക്രയോജിക് എഞ്ചിനാണ്. അതേസമയം ഇസ്‌റോ ഇതുവരെ സെമി ക്രയോജനിക് എഞ്ചിന്‍ പരീക്ഷിച്ചിട്ടില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നും രാവിലെ 7.15നായിരുന്നു വിക്ഷേപണം. അഗ്നിബാന്‍ പൂര്‍ണമായും തദ്ദേശിയമായിട്ടാണ് നിര്‍മ്മിച്ചത്. ഇത് ഒരു സ്‌റ്റേജ് മാത്രമുള്ള റോക്കറ്റാണ്. റോക്കറ്റിന് 6.2 മീറ്റര്‍ നീളവും 575 കിലോഗ്രാം ഭാരവും ഉണ്ട്. ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രിഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്നിലെറ്റിന്റെ പരീക്ഷണമാണ് നടന്നത്. തദ്ദേശിയമായി വികസിപ്പിച്ച സബ് കൂള്‍ഡ് ലിക്വിഡ് ഒക്‌സിജന്‍ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പല്‍ഷന്‍ സിസ്റ്റം ആണ് റോക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. റോക്കറ്റില്‍ കെറോസിനും മെഡിക്കല് ഗ്രേഡ് ലിക്വിഡ് ഓക്‌സിജനുമാണ് ഇന്ധനമായി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം സെമിക്രയോജനിക് എഞ്ചിന്‍ റോക്കറ്റ് പരീക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇസ്‌റോയും. 2000 കിലോന്യൂട്ടണ്‍സ് ത്രസ്റ്റുള്ള എഞ്ചിനാണ് ഇസ്‌റോ വികസിപ്പിക്കുന്നത്.…

Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ കൂടുതല്‍ ആരോപണവുമായി ഷോണ്‍ ജോര്‍ജ്. ഹൈക്കോടതിയില്‍ നല്‍കിയ രേഖയിലാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അബുദാബിയിലെ ബാങ്ക് ഇടപാടുകളെക്കുറിച്ചാണ് ഷോണ്‍ ഹൈക്കോടതിയില്‍ വിവരങ്ങള്‍ നല്‍കിയത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മില്‍ നടത്തിയ ഇടപാടുകളിലെ തുക അബുദാബിയിലെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് ഷോണിന്റെ ആരോപണം. എക്‌സാലോജിക് കണ്‍സള്‍ട്ടിങ് മീഡിയ സിറ്റി യുഎഇ എന്ന പേരുലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്നും ഷോണ്‍ പറയുന്നു. 2016 മുതല്‍ 2019 വരെ വീണ തൈക്കണ്ടിയില്‍ എം സുനീഷ് എന്നിവരാണ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ഈ അക്കൗണ്ടില്‍ ശരാശരി പത്ത് കോടി വരെയുണ്ടായിരുന്നു. താന്‍ പുറത്ത് വിടുന്ന തെളിവുകള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ മാനനഷ്ടക്കേസ് കൊടുക്കാമെന്നും ഷോണ്‍ വ്യക്തമാക്കി. 1999 മുതല്‍ പിണറായി വിജയന് ലാവ്‌ലിന്‍ കമ്പനിയുമായിട്ടുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. നിലവില്‍ ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഷോണ്‍. ആദായനികുതി റിട്ടേണില്‍ വിദേശത്തുള്ള അക്കൗണ്ടിനെക്കുറിച്ച് വീണ വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ വലിയ കുറ്റമാണ്. തനിക്ക്…

Read More

ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഫ്യൂവല് സെല്‍ ബസുകള്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ സൈന്യവും. ഇത് സംബന്ധിച്ച കരാറില്‍ സൈന്യവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. കരാറിന്റെ അടിസ്ഥാനത്തില്‍ ഫ്യുവല്‍ സെല്‍ ബസ് സൈന്യത്തിന് കൈമാറി. ബസില്‍ 37 പേര്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കും. 30 കിലോ ഗ്രം ഹൈഡ്രജന്‍ ഉപയോഗിച്ച് 250 കിലോമീറ്റര്‍ മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കുവാനും ബസിന് സാധിക്കും. ബസില്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനാല്‍ വെള്ളം മാത്രായിരിക്കും വാഹനം പുറന്തള്ളുക. ഇത്തരത്തിലുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യവാഹനമാണിത്. മലിനീകരണം ഇല്ലാ എന്നതിന് പുറമെ ഉയര്‍ന്ന ഊര്‍ജക്ഷമതയും ഭാരം വഹിക്കാനുള്ള ശേഷിയുമാണ് ഹൈഡ്രജന്‍ വാഹനങ്ങളുടെ സവിശേഷത.

Read More

കൊച്ചി. സുരേഷ് ഗോപിയുടെ സാമ്പത്തിക സഹായത്തോടെ പത്ത് ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ ലിംഗമാറ്റ ശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ നടക്കും. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഇതിനുള്ള രേഖകള്‍ സുരേഷ് ഗോപി കൈമാറി. 12 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി സുരേഷ് ഗോപി ആശുപത്രിയില്‍ നല്‍കിയത്. ആദ്യഘട്ടത്തില്‍ പത്ത് പേരുടെ ശസ്ത്രക്രിയയാണ് നടത്തുന്നത്. എല്ലാവര്‍ക്കും മാന്യായി ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം വൈകിയാല്‍ അടുത്ത പത്ത് പേര്‍ക്ക് കൂടി പണം നല്‍കാന്‍ തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

ലോകം ഒന്നാകെ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുമ്പോഴും ഇന്ത്യ കുതിപ്പ് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐ എം എഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയ്ക്ക് വലിയ വളര്‍ച്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് തന്നെയാണ് ലോക ബാങ്കും മറ്റ് റേറ്റിംഗ് ഏജന്‍സികളും വ്യക്തമാക്കുന്നത്. യുദ്ധങ്ങള്‍, പണപ്പെരുപ്പം, അന്താരാഷ്ട്ര വിപണിയിലെ മാന്ദ്യം എന്നിവ ആഗോള വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. ആഗോള വളര്‍ച്ചയെ അന്താരാഷ്ട്ര വിപണിയിലെ മാന്ദ്യം വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. അതേസമയം ആഗോളതലത്തിലെ ജിഡിപിയുടെ 238 ശതമാനമാണ് ആഗോളം കടം. അതായത് 235 ട്രില്ല്യണ്‍ ഡോളര്‍. ഇതിനിടെയാണ് ഇന്ത്യയെ വളര്‍ന്ന് വരുന്ന മഹാശക്തിയായി അന്താരാഷ്ട്ര മാധ്യമങ്ങളും റേറ്റിംഗ് സ്ഥാപനങ്ങളും കാണുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അത്ഭുതകരമായ വളര്‍ച്ച ഉണ്ടായതായി അന്താരാഷ്ട്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പുനരുപയോഗ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ നാലാമത്തെ വലിയ രാജ്യമാി ഇന്ത്യ മാറി. ഹരിത ഹൈഡ്രജന്‍ ഊര്‍ജ്ജ ഗവേഷണങ്ങളും ഇന്ത്യയില്‍ മുന്നേറുകയാണ്. ഇന്ത്യയുടെ ഗതാഗത മേഖല മുമ്പ് ഉള്ളതിനേക്കാള്‍ 100 മടങ്ങ് വളര്‍ച്ച നേടി…

Read More